കിഴക്ക് ദർശനമുള്ള വീടാണോ നിങ്ങളുടേത്? ഈ വർഷം കരുതിയിരിക്കണം

ഫെങ് ഷുയി പ്രകാരം 2018 ഫെബ്രുവരി 4 മുതൽ 2019 ഫെബ്രുവരി 3 വരെ നമ്മുടെ വീടിനും ഓഫീസിനും പല മാറ്റങ്ങളും വരുത്തേണ്ടതായിട്ടുണ്ട്. flying star ഫെങ് ഷുയി പ്രകാരം ഓരോ വർഷവും മാറിക്കൊണ്ടിരിക്കുന്നു നമ്മുടെ വീടിനായിരുന്നാലും ഓഫീസിനായിരുന്നാലും നാല് ദിശകളും നാല് കോണുകളും ഉണ്ട്. അതിൽ നാല് സ്ഥലങ്ങളിൽ പോസിറ്റീവ് എനർജിയും നാല് ദിശകളിൽ നെഗറ്റീവ് എനർജിയുമാണ് ഉള്ളത്. ഇതിൽ ഓരോ വ്യക്തികൾക്കും ഏതൊക്കെ ഭാഗത്ത് നിന്നുമാണ് പോസിറ്റിവ് എനർജി കിട്ടുന്നത് എന്ന് കണ്ട് പിടിച്ചതിനു ശേഷം പ്രശ്ന പരിഹാരം ചെയ്യുക.

ഈ വർഷം ലോഷു സ്ക്വയർ അനുസരിച്ച് ഓരോ ദിശകളിലും എന്തൊക്കെ മാറ്റം വരുത്തണം എന്ന് നോക്കാം.

കിഴക്ക് Robbery star ആയ 7 ആണ് ഉള്ളത്. പേര് കേൾക്കുമ്പോഴെ അറിയാം 7 പ്രശ്നക്കാരനായ സ്റ്റാർ ആണ്. ഈ വർഷം കിഴക്ക് ദർശനമുള്ള വീടുകളിൽ താമസിക്കുന്നവർ വളരെ ശ്രദ്ധിക്കണം. കാരണം പരിക്കുകൾ, അപവാദം, ലഹള, തർക്കം, പെട്ടന്നു മാറ്റി മാറി വരുന്ന വികാരങ്ങൾ എന്നിവയെല്ലാം കൊണ്ടുവരുന്ന Star ആണിത്. നിങ്ങളുടെ പ്രധാന വാതിൽ കിഴക്ക്  ആണെങ്കിൽ നഷ്ടങ്ങൾ മോഷണം ആരോഗ്യ പ്രശ്നമുള്ളവർ ആശുപത്രിയിലാവുകയും സർജറി പോലും ആവശ്യമാവുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യും. 

അതുകൊണ്ട് വളരെ ശ്രദ്ധിക്കേണ്ട ദിക്കാണ് കിഴക്ക്.  ഈ ദോഷങ്ങൾ മാറുവാൻ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്: കിഴക്ക് ഭാഗത്ത് Blue Raino Elephant, വയ്ക്കുക, നീലകളർ ചവിട്ടി ഉപയോഗിക്കുക, ഫിഷ് ടാങ്ക് വയ്ക്കുക, മെറ്റൽ സാധനങ്ങൾ (അലങ്കാര വിളക്ക് ) മുതലായവ കിഴക്ക് ഭാഗത്ത് നിന്നും മാറ്റി വയ്ക്കുക. പ്രശ്നപരിഹാരം ശ്രദ്ധിച്ച് ചെയ്യുക.

ലേഖകൻ

Dr. Shaji K Nair (RMP AM)

Fengshui Vasthu Consultant

Reiki Master, Crystal & Angel healer

Email: thejss3@gmail.com

9447451488, 9447252772

Read more: Download yearly horoscopeSoul mateMalayalam PanchangamFeng Shui Tips in MalayalamAstrology Tips in Malayalam