ഫെങ്ഷൂയി നിർദേശിക്കുന്ന ഭാഗ്യനിറങ്ങൾ ഉപയോഗിച്ച് നോക്കൂ, സൗഭാഗ്യങ്ങൾ താനെ വരും!

ചൈനീസ് കലണ്ടർ അനുസരിച്ചു പുതുവർഷം ആരംഭിച്ചത് ഫെബ്രുവരി പതിനാറിനാണ്.  പരോപകാരിയായ ഡോഗും അഗാധതയും ദൃഢതയുമുള്ള ഭൂമിയുമാണ് 2018 ലെ ചൈനീസ് ചാന്ദ്രവർഷത്തെ സംരക്ഷിക്കുന്നത്. ഈ പുതുവർഷം ഐശ്വര്യവും സമ്പത്തും സമാധാനവും നിറഞ്ഞ ഒന്നാകണമെങ്കിൽ അതിൽ നിറങ്ങൾക്ക് വളരെ വലിയ പങ്കുണ്ടെന്നാണ് ചൈനീസ് രാശിയനുസരിച്ചു പറയപ്പെടുന്നത്. അതുകൊണ്ടു തന്നെ ആ നിറങ്ങൾ ഏതെല്ലാമെന്നു ഉറപ്പിക്കുന്നത് ചിലപ്പോൾ വലിയ സൗഭാഗ്യങ്ങൾക്കു വഴിയൊരുക്കും.

2018 ലെ ഭാഗ്യനിറങ്ങൾ

ചൈനീസ് രാശിചക്രം അനുസരിച്ചു പന്ത്രണ്ടു രാശികളാണുള്ളത്. അതിൽ പതിനൊന്നാമത്തേതാണ് ഡോഗ്. ഈ വർഷം അറിയപ്പെടുന്നത് ഡോഗ് വർഷമെന്നാണ്. ഈ ചൈനീസ് ഡോഗ് വർഷത്തിലെ പ്രധാനപ്പെട്ട അംശം ഭൂമിയാണ്.ഭൂമിയെന്ന മൂലകത്തിന്റെ മിച്ചം സന്തുലിതമാക്കാനും ഈ വർഷത്തിന്റെ ഊർജ്ജം ശക്തിപ്പെടുത്താനും ഭൂമിയുടെ പ്രധാന ഘടകങ്ങളായ മരം, ജലം എന്നിവയുമായി ബന്ധപ്പെട്ട നിറങ്ങളായ പച്ച (മരത്തിനെ സൂചിപ്പിക്കാൻ), നീലയും കറുപ്പും (ജലത്തെ സൂചിപ്പിക്കാൻ ) എന്നിവ ധരിക്കുന്നതു ഭാഗ്യദായകമാണെന്നാണ് പറയപ്പെടുന്നത്. ചൈനീസ് കലണ്ടറിലെ പതിനൊന്നാം രാശിക്കാരനായ ഡോഗിന്റെ മൂലശക്തി എന്നത് ഭൂമിയാണ്. കൂടാതെ തീയുടെയും  ലോഹത്തിന്റെയും സാന്നിധ്യവുമുണ്ട്. അതുകൊണ്ടു തന്നെ ഈ പുതുവർഷത്തിൽ ചൈനീസ് കലണ്ടർ പ്രകാരം ഭൂമിക്കാണ് സ്വാധീനം കൂടുതൽ.  

ചൈനീസ് ജ്യോതിശാസ്ത്രത്തിലെ പ്രധാന പഞ്ചശക്തികൾ

ഭൂമി, മരം, അഗ്നി, ലോഹം, ജലം എന്നിവയാണ് അഞ്ചു പ്രധാന ശക്തികൾ. ഇതിൽ ഭൂമിയാണ് കൂട്ടത്തിൽ ഏറ്റവും ശക്തിയാർജ്ജിച്ചത്. ഓരോ രാശിചക്രത്തിന്റെയും മധ്യവും ആദ്യവും അന്ത്യവും ഭൂമിയാണ്. മറ്റു നാല് ശക്തികളെയും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകുന്നതും ഭൂമിയാണ്. 

പച്ച, നീല, കറുപ്പ്: 2018 ൽ ധരിക്കേണ്ട വസ്ത്രങ്ങളുടെ നിറങ്ങൾ 

ഈ പുതുവർഷത്തിൽ അനുകൂലമായ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നതുവഴി നിങ്ങൾക്ക് വലിയ ഗുണാനുഭവങ്ങൾ വന്നു ചേരുന്നതാണ്. മരത്തിനെ സൂചിപ്പിക്കുന്ന പച്ച നിറവും ജലത്തെ സൂചിപ്പിക്കുന്ന നീലയോ കറുപ്പോ നിറങ്ങളോ ധരിക്കുന്നതു വഴി മേന്മയും ഐശ്വര്യവും ഫലങ്ങളായി വന്നു ചേരുന്നതാണ്. ധരിക്കുന്ന വസ്ത്രങ്ങളിൽ ചെറിയ തോതിൽ അഗ്നിയെ സൂചിപ്പിക്കുന്ന ചുവന്ന നിറവും ലോഹത്തെ പ്രതിനിധാനം ചെയ്യുന്ന വെള്ള, സ്വർണ നിറങ്ങളുമുണ്ടാകുന്നത്  ഊർജത്തെ ദൃഢീകരിക്കുന്നതിനു സഹായിക്കുമെന്നാണ് ചൈനീസ് കലണ്ടർ പ്രകാരം പറയപ്പെടുന്നത്.

ഗൃഹങ്ങളുടെ ഉൾഭാഗങ്ങളിൽ പ്രധാനമായും ലിവിങ് റൂം, ബെഡ് റൂം, അടുക്കള, മുൻവശത്തെ വാതിൽ എന്നിവക്ക് മേല്പറഞ്ഞ നിറങ്ങൾ നൽകുക വഴി കൂടുതൽ സമ്പത്തു കൈവരുന്നതിനും  ഓഫീസ് റൂം, മീറ്റിംഗ് റൂം, കമ്പനിയുടെ ലോഗോ എന്നിവക്ക് പച്ച, നീല, കറുപ്പ് നിറങ്ങളിൽ ചുവപ്പിന്റെയോ വെള്ളയുടെയോ സ്വർണനിറത്തിന്റെയൊ ചെറിയ സാന്നിധ്യം കൂടി  നൽകുകയാണെങ്കിൽ ബിസിനസ്സിൽ വലിയ മുന്നേറ്റങ്ങളുണ്ടാകുന്നതിനും ഇടയുണ്ട്. 

ചുവപ്പും വെള്ളയും ചേർന്ന നിറങ്ങൾ അണിയുന്നത് വഴി ഭൂമിയെ പ്രതിനിധാനം ചെയ്യുന്ന മഞ്ഞ, കാവി, തവിട്ടു നിറങ്ങൾ ഉല്പാദിപ്പിക്കപ്പെടുകയും ഊർജ്ജം ഉത്തേജിപ്പിക്കപ്പെടുന്നത് ഏകീകരിക്കപ്പെടുകയും ചെയ്യും. വെള്ള നിറം ലോഹത്തെയും പച്ച മരത്തെയുമാണ്  സൂചിപ്പിക്കുന്നത്. ലോഹം മരത്തെ മുറിക്കുന്നതിനുപയോഗിക്കുന്നതു കൊണ്ട് തന്നെ വെള്ള നിറത്തിനു പകരം നീലയോ കറുപ്പോ നിറങ്ങളാണ് അവിടെ കൂടുതൽ അനുയോജ്യം.

Read More on Malayalam Astrology News | Astrology Magazine | Malayalam Astrology Predictions