sections
MORE

കയ്യിലെ ഈ ചിഹ്നങ്ങൾ പ്രവചിക്കും നിങ്ങളുടെ ഭാവി

Palmistry-784-new
SHARE

ഹസ്തരേഖാശാസ്ത്രം അനുസരിച്ച് കൈത്തലത്തിലെ രേഖകൾക്കു പുറമെ ചില ചിഹ്നങ്ങൾക്കും ഏറെ ഫലപ്രവചന ശേഷിയുണ്ട്.

1. ചങ്ങല (Chain) അഥവാ ശൃംഖല 

അവ്യക്തവും അസ്പഷ്ടവുമായ ലക്ഷ്യങ്ങൾ, ലക്ഷ്യസ്ഥാനത്തു നിന്നുള്ള വ്യതിചലനം, മനശ്ചാഞ്ചല്യം, ആത്മധൈര്യക്കുറവ് 

2. തൊങ്ങൽ, പൊടിപ്പ്, തട്ടി (Tassels and grilles) 

കാര്യസാധ്യത്തിലുള്ള വിഘ്നങ്ങൾ, സംഘർഷങ്ങൾ, വിപരീതാനുഭവങ്ങൾ, ചോർന്നു പോകുന്ന അഥവാ ശോഷിച്ചു പോകുന്ന കഴിവുകൾ 

3. രേഖകളിലെ മുറിവുകൾ (Breaks) 

ദൗർബല്യമോ ശക്തിവിഹീനതയോ കാണിക്കുന്നു. 

4. ശാഖകൾ /ശിഖരങ്ങൾ (Branches) 

രേഖകൾക്ക് ശക്തി അല്ലെങ്കിൽ പിന്തുണ പ്രഖ്യാപിക്കുന്ന ചിഹ്നങ്ങളാണിവ. 

5. ദ്വീപുകൾ (Islands) 

കാലവിളംബം, കാര്യതാമസം, പരിക്കുകൾ, പ്രശ്നങ്ങൾ ഇവ സൂചിപ്പിക്കുന്നു. ദ്വീപുകൾ പോലെ സമൂഹത്തിൽ ഒറ്റപ്പെടാനുള്ള സാധ്യതയും കാണിച്ചു തരുന്നു. 

6. കുരിശുകൾ (Crosses) 

മലക്കം മറിച്ചിലുകൾ, പൊട്ടിത്തെറികൾ, അക്രമം, കഷ്ടപ്പാടുകൾ, ക്ലേശമുള്ള സാഹചര്യങ്ങൾ, മൂഢപ്രവൃത്തികൾ, വരുംവരായ്കകൾ ചിന്തിക്കാതെയുള്ള ചെയ്തികൾ 

7. ചതുഷ്ക്കോണങ്ങൾ (Quadrangles) 

വലിപ്പച്ചെറുപ്പമനുസരിച്ച് ഈ ചതുരശ്രങ്ങൾക്ക് ഒരു വ്യക്തിയുടെ സ്വഭാവവിശേഷങ്ങളെ പുഷ്ടിപ്പെടുത്തുകയോ ശോഷിപ്പിക്കുകയോ ചെയ്യാനുള്ള കഴിവുണ്ട്. 

8. വൃത്തങ്ങൾ / വട്ടങ്ങൾ (Circles) 

വ്യക്തിഗുണങ്ങളെ വളർത്തുന്ന ചിഹ്നങ്ങളാണ് വൃത്തങ്ങൾ. പ്രത്യേക വാസനകൾ, ശേഷികൾ ഇവയേയും ഈ ചിഹ്നങ്ങൾ പ്രോത്സാഹിപ്പിക്കും. 

9. ത്രികോണങ്ങൾ (Triangles)

ഭാഗ്യാനുഭവങ്ങൾ പ്രദാനം ചെയ്യുന്നതോടൊപ്പം മനസ്സിന്റെ ചപലതകൾ മൂലമോ വളഞ്ഞ വഴികൾ അവലംബിക്കുക കാരണമായോ ചില്ലറ തർക്കങ്ങളും തടസ്സങ്ങളുമുണ്ടാക്കാനുള്ള സാധ്യതകളും ത്രികോണചിഹ്നം വിളിച്ചറിയിക്കുന്നു. 

10. അഴി /കുറുകെയുള്ള വര (Bar) 

താൽക്കാലികമായ തടസ്സങ്ങളെ സൂചിപ്പിക്കുന്നു. 

11. താരകാ ചിഹ്നങ്ങള്‍ (asterisk or star) 

ഭാഗ്യസൂചക ചിഹ്നം, ശക്തി വർദ്ധിപ്പിക്കുന്നത്. 

12. ചതുരങ്ങൾ (Squares) 

ദൗർബ്ബല്യത്തെ ശക്തിയാക്കി മാറ്റുന്ന ചിഹ്നം. പ്രതികൂല സാഹചര്യങ്ങളെ അനുകൂലമാക്കി മാറ്റുന്നു. 

ലേഖകൻ

 

എം. നന്ദകുമാർ

ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ (ഐഎഎസ്) നിന്ന് 2016 ൽ വിരമിച്ചു. പ്രഭാഷകൻ, ക്വിസ് മാസ്റ്റർ. സംഖ്യാജ്യോതിഷം, ഹസ്തരേഖാശാസ്ത്രം, തന്ത്രശാസ്ത്രം, മന്ത്രശാസ്ത്രം എന്നിവയിൽ വിദഗ്ധൻ. എറണാകുളം സ്വദേശി. തിരുവനന്തപുരത്ത് താമസം. ഫോൺ- 9495551142, 9496447755

Email: nandakumartvm1956@gmail.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PALMISTRY
SHOW MORE
FROM ONMANORAMA