നിങ്ങളുടെ കയ്യിൽ ത്രികോണ ചിഹ്നം ഉണ്ടോ? എങ്കിൽ...
കൈരേഖകൾ പരസ്പരം കൂട്ടിമുട്ടി ത്രികോണ ആകൃതിയിൽ രൂപപ്പെടാറുണ്ട്. ഇൗ ത്രികോണ ചിഹ്നങ്ങളുടെ ആകൃതിയും അവ രൂപപ്പെടുന്ന സ്ഥാനങ്ങളും നിങ്ങളുടെ സ്വഭാവത്തെ തന്നെ സൂചിപ്പിക്കുന്നവ കൂടിയാണ്. കൈവെള്ളയിലെ വ്യത്യസ്ത സ്ഥാനങ്ങളിൽ രൂപപ്പെടുന്ന ത്രികോണങ്ങളുടെ സവിശേഷതകൾ നോക്കാം. ശുക്ര മണ്ഡലത്തിലെ ത്രികോണ
കൈരേഖകൾ പരസ്പരം കൂട്ടിമുട്ടി ത്രികോണ ആകൃതിയിൽ രൂപപ്പെടാറുണ്ട്. ഇൗ ത്രികോണ ചിഹ്നങ്ങളുടെ ആകൃതിയും അവ രൂപപ്പെടുന്ന സ്ഥാനങ്ങളും നിങ്ങളുടെ സ്വഭാവത്തെ തന്നെ സൂചിപ്പിക്കുന്നവ കൂടിയാണ്. കൈവെള്ളയിലെ വ്യത്യസ്ത സ്ഥാനങ്ങളിൽ രൂപപ്പെടുന്ന ത്രികോണങ്ങളുടെ സവിശേഷതകൾ നോക്കാം. ശുക്ര മണ്ഡലത്തിലെ ത്രികോണ
കൈരേഖകൾ പരസ്പരം കൂട്ടിമുട്ടി ത്രികോണ ആകൃതിയിൽ രൂപപ്പെടാറുണ്ട്. ഇൗ ത്രികോണ ചിഹ്നങ്ങളുടെ ആകൃതിയും അവ രൂപപ്പെടുന്ന സ്ഥാനങ്ങളും നിങ്ങളുടെ സ്വഭാവത്തെ തന്നെ സൂചിപ്പിക്കുന്നവ കൂടിയാണ്. കൈവെള്ളയിലെ വ്യത്യസ്ത സ്ഥാനങ്ങളിൽ രൂപപ്പെടുന്ന ത്രികോണങ്ങളുടെ സവിശേഷതകൾ നോക്കാം. ശുക്ര മണ്ഡലത്തിലെ ത്രികോണ
കൈരേഖകൾ പരസ്പരം കൂട്ടിമുട്ടി ത്രികോണ ആകൃതിയിൽ രൂപപ്പെടാറുണ്ട്. ഈ ത്രികോണ ചിഹ്നങ്ങളുടെ ആകൃതിയും അവ രൂപപ്പെടുന്ന സ്ഥാനങ്ങളും നിങ്ങളുടെ സ്വഭാവത്തെ തന്നെ സൂചിപ്പിക്കുന്നവ കൂടിയാണ്. കൈവെള്ളയിലെ വ്യത്യസ്ത സ്ഥാനങ്ങളിൽ രൂപപ്പെടുന്ന ത്രികോണങ്ങളുടെ സവിശേഷതകൾ നോക്കാം.
ശുക്ര മണ്ഡലത്തിലെ ത്രികോണ ചിഹ്നം
മോതിര വിരലിനും നടുവിരലിനും താഴെയുള്ള സ്ഥാനമാണ് ശുക്ര മണ്ഡലം. ഇവിടെ ത്രികോണ ചിഹ്നം ഉള്ളവർ പൊതുവേ ലാളിത്യം ഉള്ളവരായിരിക്കും. ജീവിത നിലവാരം കാത്തു സൂക്ഷിക്കാൻ ശ്രമിക്കുന്നവർ ആയിരിക്കും ഇക്കൂട്ടർ. എന്നാൽ കൃത്യതയില്ലാത്ത ത്രികോണ ചിഹ്നമാണ് ഉള്ളതെങ്കിൽ അത് ദുർവൃ ത്തിയാണ് സൂചിപ്പിക്കുന്നത്
ചൊവ്വ മണ്ഡലത്തിലെ ത്രികോണ ചിഹ്നം
ചെറുവിരലിന് താഴെ ചൊവ്വ മണ്ഡലത്തിൽ കൃത്യമായ ആകൃതിയിലും തെളിമയോടെയും ഉള്ള ത്രികോണ ചിഹ്നം ഉണ്ടെങ്കിൽ അത് നിങ്ങൾ ഒരു യോദ്ധാവാണ് എന്നത് സൂചിപ്പിക്കുന്നു. ഏത് അന്തരീക്ഷത്തിലും ധൈര്യം കൈവെടിയാതെ മനസ്സുറപ്പോടെ മുന്നോട്ടുപോകാനുള്ള കഴിവ് ഇക്കൂട്ടർക്ക് ഉണ്ടായിരിക്കും. ധീര പ്രവർത്തികൾക്ക് അംഗീകാരങ്ങൾ തേടി എത്താനുള്ള സാധ്യത വരെ ഇവർക്കുണ്ട്.
എന്നാൽ കൃത്യമായ രൂപമില്ലാത്ത ത്രികോണം ആണ് ഈ സ്ഥാനത്ത് എങ്കിൽ അത് നേർവിപരീതമായി സൂചിപ്പിക്കുന്നത് ഭീരുത്വമാണ്.
വ്യാഴ മണ്ഡലത്തിലെ ത്രികോണ ചിഹ്നം
ചൂണ്ടുവിരലിന് താഴെയുള്ള പ്രദേശമാണ് വ്യാഴ മണ്ഡലം. ഇവിടെ വ്യക്തമായ ത്രികോണ ചിഹ്നം ഉള്ളവർ നയതന്ത്രജ്ഞതയുള്ളവർ ആയിരിക്കും. സ്വന്തം പുരോഗതിക്കുവേണ്ടി കഠിനപ്രയത്നം ചെയ്യാനുള്ള മനസ്സും ഇവർക്കുണ്ടായിരിക്കും. നേരെമറിച്ച് വ്യക്തത ഇല്ലാത്ത ത്രികോണം ആണ് ഈ സ്ഥാനത്തെങ്കിൽ അവർ ഗർവിഷ്ഠരും സ്വാർഥതൽപരരും ആയിരിക്കും.
ശനി മണ്ഡലത്തിലെ ത്രികോണ ചിഹ്നം
നടു വിരലിന് താഴെ ഹൃദയരേഖയ്ക്ക് മുകളിലായി ഉള്ള സ്ഥാനമാണ് ശനിമണ്ഡലം. ഈ പ്രദേശത്ത് തെളിമയുള്ള ത്രികോണ ചിഹ്നം ഉള്ളവർ മന്ത്ര വിദ്യകളിൽ പ്രാവീണ്യം ഉള്ളവരായിരിക്കും. എന്നാൽ ഈ സ്ഥാനത്തുള്ള വ്യക്തതയില്ലാത്ത ത്രികോണ ചിഹ്നം കപടതയാണ് സൂചിപ്പിക്കുന്നത്.
സൂര്യ മണ്ഡലത്തിലെ ത്രികോണ ചിഹ്നം
ഹൃദയ രേഖയ്ക്ക് മുകളിൽ മോതിരവിരലിന് താഴെ സ്ഥിതിചെയ്യുന്ന പ്രദേശമാണ് സൂര്യമണ്ഡലം. തെളിമയുള്ള ത്രികോണ ചിഹ്നം ഈ സ്ഥാനത്ത് ഉള്ളവർ മതപരമായ കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവരും തികഞ്ഞ ഭക്തരും ആയിരിക്കും. മറ്റുള്ളവർക്ക് നന്മ വരണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും ഇക്കൂട്ടർ.വ്യക്തതയില്ലാത്ത ത്രികോണം ആണ് ഇവിടെ ഉള്ളതെങ്കിൽ ജീവിതവിജയം നേടുക പ്രയാസകരമായിരിക്കും. മറ്റുള്ളവരുടെ പഴി നിരന്തരം കേൾക്കേണ്ടിവരുന്നവരായിരിക്കും ഇവർ.
ചന്ദ്ര മണ്ഡലത്തിലെ ത്രികോണ ചിഹ്നം
കൈവെള്ളയുടെ ഏറ്റവും താഴെയായി ചെറുവിരലിന്റെ ഭാഗത്തുള്ള പ്രദേശമാണ് ചന്ദ്രമണ്ഡലം. ഈ ഭാഗത്ത് വ്യക്തമായ ത്രികോണ ചിഹ്നം ഉള്ളവർക്ക് വിദേശരാജ്യങ്ങളിൽ ജോലി ചെയ്യുവാനും ജീവിത വിജയം നേടുവാനും ഉള്ള അവസരങ്ങൾ ഉള്ളവരായിരിക്കും.
ജീവ രേഖയിൽ വ്യക്തമായ ത്രികോണ ചിഹ്നം ഉണ്ടെങ്കിൽ അത് സൂചിപ്പിക്കുന്നത് ദീർഘായുസ്സിനെയാണ്.
ശിരോരേഖയിലാണ് ത്രികോണ ചിഹ്നം ഉള്ളതെങ്കിൽ അത് ഉയർന്ന വിദ്യാഭ്യാസത്തെയും ബുദ്ധിശക്തിയെയും സൂചിപ്പിക്കുന്നു.
ജീവ രേഖയും ശിരോരേഖയും ഒന്നിച്ചുചേർന്ന് ത്രികോണ ചിഹ്നം ഉണ്ടായാൽ അത് ഏറെ ഉത്കൃഷ്ടമായിട്ടാണ് കണക്കാക്കുന്നത്.
ആരോഗ്യ രേഖയും ജീവ രേഖയും കൂടിചേർന്ന് ത്രികോണ ചിഹ്നം ഉള്ളവർ ഏറെ ഉയരങ്ങളിലെത്താൻ സാധ്യതയുള്ളവരാണ്. എന്നാൽ ത്രികോണ ചിഹ്നം രൂപപ്പെടുന്ന രേഖകൾ ഏതെങ്കിലും ഇടയ്ക്ക് മുറിഞ്ഞ രൂപത്തിലാണെങ്കിൽ അത് സ്വാർത്ഥതയും സുഖ തൽപരതയും ആണ് സൂചിപ്പിക്കുന്നത്.
വിവാഹ രേഖയിലെ ത്രികോണം ചിഹ്നം വിപരീത ഫലമാണ് നൽകുന്നത്. ഇക്കൂട്ടർക്ക് ഏറെ വിവാഹ തടസ്സങ്ങൾ നേരിടേണ്ടി വരും. പൊതുവേ ഇവരുടെ വിവാഹ ജീവിതവും വിജയകരമായിരിക്കില്ല.