കൈകളിലെ വിരലുകൾ തമ്മിലുള്ള അകലം എല്ലാവരിലും ഒരുപോലെയല്ല. വിരലുകളുടെ നീളത്തിലും രൂപത്തിലും വിരലുകൾ തമ്മിലുള്ള അകലത്തിലുമെല്ലാം വ്യത്യാസങ്ങൾ കാണാൻ സാധിക്കും. ഒരു വ്യക്തിയുടെ സ്വഭാവ സവിശേഷതകൾ, വ്യക്തിത്വം, ഭാഗ്യനിർഭാഗ്യങ്ങൾ, നേട്ടങ്ങൾ എന്നിവയെക്കുറിച്ചെല്ലാം കൃത്യമായ വിവരം നൽകാൻ വിരലുകൾ തമ്മിലുള്ള

കൈകളിലെ വിരലുകൾ തമ്മിലുള്ള അകലം എല്ലാവരിലും ഒരുപോലെയല്ല. വിരലുകളുടെ നീളത്തിലും രൂപത്തിലും വിരലുകൾ തമ്മിലുള്ള അകലത്തിലുമെല്ലാം വ്യത്യാസങ്ങൾ കാണാൻ സാധിക്കും. ഒരു വ്യക്തിയുടെ സ്വഭാവ സവിശേഷതകൾ, വ്യക്തിത്വം, ഭാഗ്യനിർഭാഗ്യങ്ങൾ, നേട്ടങ്ങൾ എന്നിവയെക്കുറിച്ചെല്ലാം കൃത്യമായ വിവരം നൽകാൻ വിരലുകൾ തമ്മിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൈകളിലെ വിരലുകൾ തമ്മിലുള്ള അകലം എല്ലാവരിലും ഒരുപോലെയല്ല. വിരലുകളുടെ നീളത്തിലും രൂപത്തിലും വിരലുകൾ തമ്മിലുള്ള അകലത്തിലുമെല്ലാം വ്യത്യാസങ്ങൾ കാണാൻ സാധിക്കും. ഒരു വ്യക്തിയുടെ സ്വഭാവ സവിശേഷതകൾ, വ്യക്തിത്വം, ഭാഗ്യനിർഭാഗ്യങ്ങൾ, നേട്ടങ്ങൾ എന്നിവയെക്കുറിച്ചെല്ലാം കൃത്യമായ വിവരം നൽകാൻ വിരലുകൾ തമ്മിലുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൈകളിലെ വിരലുകൾ തമ്മിലുള്ള അകലം എല്ലാവരിലും ഒരുപോലെയല്ല. വിരലുകളുടെ നീളത്തിലും രൂപത്തിലും വിരലുകൾ തമ്മിലുള്ള അകലത്തിലുമെല്ലാം വ്യത്യാസങ്ങൾ കാണാൻ സാധിക്കും. ഒരു വ്യക്തിയുടെ സ്വഭാവ സവിശേഷതകൾ, വ്യക്തിത്വം, ഭാഗ്യനിർഭാഗ്യങ്ങൾ, നേട്ടങ്ങൾ എന്നിവയെക്കുറിച്ചെല്ലാം കൃത്യമായ വിവരം നൽകാൻ വിരലുകൾ തമ്മിലുള്ള അകലം നോക്കിയാൽ മതിയെന്നാണ് ഹസ്തരേഖാ ശാസ്ത്രത്തിൽ പറയുന്നത്

വിരലുകൾക്കിടയിൽ ഒരേ അളവിൽ കൂടുതൽ അകലമുള്ളവർ ധൈര്യശാലികളും സ്വാതന്ത്ര്യമോഹികളുമായിരിക്കും. സ്ഥിരോത്സാഹികളായ ഇക്കൂട്ടർ സദാ കർമനിരതരായിരിക്കും. 

ADVERTISEMENT

നടുവിരലും മോതിരവിരലും തമ്മിൽ വലിയ അകലമില്ലാത്തവർ  ശ്രദ്ധാപൂർവം കാര്യങ്ങളെ സമീപിക്കേണ്ടവരാണ്. വലിയ വൈഷമ്യങ്ങൾ ഇല്ലാതെ മുന്നോട്ടുപോകാൻ ഇക്കൂട്ടർക്ക് കഴിയുമെങ്കിലും ഒത്തുതീർപ്പിലെത്താൻ കഴിയാത്ത ചില പ്രശ്‍നങ്ങൾ ഇക്കൂട്ടരെ അലട്ടാൻ സാധ്യതയുണ്ട്. നല്ലതുപോലെ ആലോചിച്ച്, യുക്തിസഹമായ തീരുമാനങ്ങൾ  കൈകൊണ്ടു മുന്നോട്ടു പോകാൻ ശ്രമിക്കണം. 

നടുവിരലിനും മോതിരവിരലിനുമിടയിൽ അകലം കൂടുതലുള്ളവർ അശാന്തമായ മനസ്സിന് ഉടമകളായിരിക്കും. മികച്ച ജീവിതസാഹചര്യങ്ങൾ ഉള്ളതുകൊണ്ടു തന്നെ ഭാവിയെക്കുറിച്ച് വലിയ ആശങ്കയാകുലരായിരിക്കുകയില്ല ഇക്കൂട്ടർ. മുന്നൊരുക്കങ്ങൾ ഇല്ലാതെ കാര്യങ്ങളെ സമീപിക്കുന്ന ഇവർ അവസാനനിമിഷത്തിലാകും തീരുമാനങ്ങളിലേക്കെത്തുക. അതുകൊണ്ടു തന്നെ ചിലകാര്യങ്ങൾ ഇവർ വിട്ടുകളയാനും സാധ്യതയുണ്ട്. 

 

നടുവിരലും ചൂണ്ടുവിരലും തമ്മിൽ വലിയ അകലമുള്ളവർ സ്വതന്ത്ര ചിന്താഗതിക്കാരായിരിക്കും. മറ്റുള്ളവരുടെ അഭിപ്രായങ്ങൾ മുഖവിലയ്ക്ക് എടുക്കാൻ വിമുഖത കാണിക്കുന്ന ഇവർ തന്നിഷ്ടക്കാരും ദുർവാശിക്കാരുമായിരിക്കും. മോതിരവിരലിനും ചെറുവിരലിനുമിടയിൽ അകലം കൂടുതലുള്ളവർ തങ്ങളുടെ തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്നവരും മറ്റുള്ളവരുടെ ഇടപെടലുകളെ ഇഷ്ടപ്പെടാത്തവരുമായിരിക്കും. 

ADVERTISEMENT

 

കൈപ്പത്തി നിവർത്തിപ്പിടിക്കുമ്പോൾ വിരലുകൾ തമ്മിൽ അകലമില്ലാത്തവർ ശ്രദ്ധാലുക്കളായിരിക്കും. കാര്യങ്ങളിൽ ചിന്തിച്ചു തീരുമാനം കൈക്കൊള്ളുന്ന ഇവർ, യാഥാസ്ഥിതിക മനോഭാവം വച്ചുപുലർത്തുന്നവരും പ്രായോഗിക ബുദ്ധി കൂടുതലുള്ളവരുമായിരിക്കും. സ്വാർഥമതികളായ ഇക്കൂട്ടർ ദുർവാശിക്കാരും തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്നവരുമായിരിക്കും. വിരലുകൾക്കിടയിൽ അകലം കുറവും മാർദവമേറിയ വിരലുകളുമാണെങ്കിൽ സാമ്പത്തികമായി ഉയർന്നുനിൽക്കുന്നവരായിരിക്കും ഇക്കൂട്ടർ. സമൂഹത്തിൽ പ്രൗഢമായ സ്ഥാനം കയ്യാളാൻ ഇവർക്കു സാധിക്കും. 

വിരലുകൾക്കിടയിൽ വലിയ അകലമുള്ളവർ അത്യാഗ്രഹികളും ധൈര്യശാലികളുമായിരിക്കും. വീണ്ടുവിചാരമില്ലാതെ പ്രവർത്തിക്കുന്നതു കൊണ്ടു തന്നെ സാമ്പത്തിക കാര്യങ്ങളിൽ ഇക്കൂട്ടർക്ക് വലിയ വീഴ്ചകൾ സംഭവിക്കാൻ സാധ്യതയുണ്ട്. 

 

ADVERTISEMENT

ഹൃദയരേഖ ചൂണ്ടു വിരലിനോ നടുവിരലിനോ കുറുകെയാണ് പോകുന്നതെങ്കിൽ, ധനപരമായി ഇവർക്കു യാതൊരു മുന്നേറ്റവും ഉണ്ടാകാനിടയില്ല. ചൂണ്ടുവിരലും നടുവിരലും തമ്മിൽ വലിയ അകലമുള്ളവർ സ്വതന്ത്ര ചിന്താഗതിക്കാരും കാര്യങ്ങളെ വളരെ ഗൗരവമായി സമീപിക്കുന്നവരുമായിരിക്കും. ധീരരും ആത്മാവബോധമുള്ളവരുമായ ഇക്കൂട്ടർ മറ്റുള്ളവരുടെ വാക്കുകളെ ബഹുമാനിക്കുകയും മുഖവിലക്കെടുക്കുകയും ചെയ്യും.

 

മോതിരവിരലും നടുവിരലും തമ്മിൽ അകലം കുറവാണെങ്കിൽ ഇത്തരക്കാർക്ക് തൊഴിൽപരമായി മുന്നേറാൻ കഴിയുമെങ്കിലും പ്രണയബന്ധത്തിൽ വീഴ്ച സംഭവിക്കാനിടയുണ്ട്. മോതിരവിരലും നടുവിരലും തമ്മിൽ അകലം കൂടുതലുള്ളവർ തങ്ങളുടെ താല്പര്യങ്ങൾക്കനുസരിച്ചു മുന്നോട്ടു പോകുന്നവരായിരിക്കും.  ഭാവിയെ കരുതി ഒന്നും കരുതി വെയ്ക്കാത്ത ഇവർ അശ്രദ്ധ കൂടുതലുള്ളവരുമായിരിക്കും. ഇത്തരക്കാർ വിവാഹേതര ബന്ധത്തിൽപ്പെടാനും പങ്കാളിയുമായി സ്വരച്ചേർച്ച ഇല്ലാതെയിരിക്കാനും സാധ്യതയുണ്ട്. 

ചെറുവിരലും മോതിരവിരലും തമ്മിൽ അകലം കൂടുതലുള്ളവർക്കു ഭാഗ്യത്തിന്റെ അനുഗ്രഹം വളരെ കുറവായിരിക്കും. മറ്റുള്ളവരിൽ നിന്ന് ഇവർക്ക് സഹായം ലഭിക്കുകയില്ലെന്നു മാത്രമല്ല, എല്ലാ കാര്യങ്ങളും സ്വയം ചെയ്യേണ്ടതായും വരും. ബന്ധങ്ങൾ മെച്ചപ്പെടുത്താനായി ഇക്കൂട്ടർ മറ്റുള്ളവരെ കേൾക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതു നല്ലതാണ്. തള്ളവിരലും ചൂണ്ടുവിരലും തമ്മിൽ അകലം കൂടുതലുള്ളവർ വിശാലഹൃദയരും ദയാലുക്കളുമായിരിക്കും. അകലം വളരെ കുറവുള്ളവർ ഇടുങ്ങിയ ചിന്താഗതിക്കാരും മറ്റുള്ളവരെ ആശ്രയിച്ചു മുന്നോട്ടു പോകുന്നവരുമായിരിക്കും.

English Summary : Gap Between Finger in Palmistry

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT