ഭാഗ്യശാലികളിൽ മാത്രം കാണുന്ന രേഖ; നിങ്ങളുടെ കൈത്തണ്ടയിൽ ഈ രേഖയുണ്ടോ?
കയ്യിലെ രേഖകൾക്ക് ഓരോന്നിനും ഏറെ പ്രാധാന്യമുണ്ട്. ഹസ്‌തരേഖാശാസ്‌ത്രത്തിൽ ഓരോ രേഖേകൾക്കും ഓരോ അർഥങ്ങളാണുള്ളത്. കൈവെള്ളയും കയ്യും വേർതിരിക്കുന്ന ഭാഗത്തുള്ള തിരശ്ചീനമായയതും വളഞ്ഞതുമായ രേഖകളാണ് ബ്രെയ്സ്‌ലെറ്റ് ലൈൻ എന്നറിയപ്പെടുന്നത്. പരമാവധി നാല് ബ്രെയ്സ്‌ലെറ്റ് രേഖകളാണ് ഒരാളുടെ കയ്യിൽ

കയ്യിലെ രേഖകൾക്ക് ഓരോന്നിനും ഏറെ പ്രാധാന്യമുണ്ട്. ഹസ്‌തരേഖാശാസ്‌ത്രത്തിൽ ഓരോ രേഖേകൾക്കും ഓരോ അർഥങ്ങളാണുള്ളത്. കൈവെള്ളയും കയ്യും വേർതിരിക്കുന്ന ഭാഗത്തുള്ള തിരശ്ചീനമായയതും വളഞ്ഞതുമായ രേഖകളാണ് ബ്രെയ്സ്‌ലെറ്റ് ലൈൻ എന്നറിയപ്പെടുന്നത്. പരമാവധി നാല് ബ്രെയ്സ്‌ലെറ്റ് രേഖകളാണ് ഒരാളുടെ കയ്യിൽ കാണപ്പെടാറുള്ളത്. നാലാമത്തെ രേഖ അപൂർവമാണെന്ന് പറയാം. ഈ രേഖകൾ ഒരു വ്യക്തിയുടെ ആരോഗ്യത്തെയും ആയുസ്സിനെയും സമ്പത്തിനേയുമൊക്കെയാണ് പ്രതിനിധീകരിക്കുന്നത്.
ഒരു ബ്രെയ്സ്‌ലെറ്റ് ലൈൻ
ഏറ്റവും പ്രധാനപ്പെട്ട രേഖയാണിത് .ഇത് ഒരു വ്യക്തിയുടെ പൂർണ ആരോഗ്യത്തെയും ഊര്‍ജസ്വലതയെയുമാണ് സൂചിപ്പിക്കുന്നത്. ഈ രേഖ തടിച്ചതും ആഴത്തിലുള്ളതുമാണെങ്കിൽ ദീർഘ ആരോഗ്യകരമായ ജീവിതമായിരിക്കും. കട്ടികുറഞ്ഞതും മുറിഞ്ഞരൂപത്തിലും ഉള്ള രേഖകൾ അനാരോഗ്യത്തെ കുറിക്കുന്നു. ഒന്നിലധികം തവണ മുറിഞ്ഞതും വളഞ്ഞതുമായ രേഖകൾ പ്രത്യുൽപാദന തകരാറുകളെ സൂചിപ്പിക്കുന്നു.
രണ്ട് ബ്രെയ്സ്‌ലെറ്റ് ലൈൻ
വിടവൊന്നുമില്ലാത്തതും നേരെയുള്ളതുമായ രണ്ടാമത്തെ ബ്രെയ്സ്‌ലെറ്റ് ലൈൻ വളരെ പ്രധാനപ്പെട്ടതാണ്. ജീവിതത്തിൽ ഇത്തരക്കാർ വളരെ സന്തോഷവാൻമാരും സമ്പന്നരും ആയിരിക്കും. കൂടാതെ ഭാവിയിൽ കൂടുതൽ സ്വത്ത് സമ്പാദിക്കാനും സാധ്യതയുണ്ട്. തടിച്ചതും ആഴത്തിലുമുള്ള ഈ രേഖ സാമ്പത്തിക ഉന്നതിയെ കുറിക്കുന്നു. ഈ രേഖ ക്രമരഹിതമായുള്ളവർ ജീവിതത്തിൽ വളരെയധികം പരിശ്രമിച്ചാലേ പുരോഗതി ഉണ്ടാവൂ.
മൂന്ന് ബ്രെയ്സ്‌ലെറ്റ് ലൈൻ
മൂന്നാമത്തെ ബ്രെയ്സ്‌ലെറ്റ് ലൈൻ തടസമൊന്നുമില്ലാത്ത നേര്‍വരയാണോ, എന്നാൽ നിങ്ങൾ വളരെ ജനസ്വാധീനമുള്ളയാള്‍ ആയിരിക്കും. നല്ല പ്രവർത്തികളാൽ നിങ്ങൾ എന്നെന്നും അറിയപ്പെടുകയും ചെയ്യും. ഇവർ ജോലിയിൽ പൂർണ ഉത്തരവാദിത്വവും ആത്മാർഥതയുമുള്ളവരും സമൂഹത്തിൽ ഉന്നത സ്ഥാനം വഹിക്കുന്നവരുമായിരിക്കും .
നാല് ബ്രെയ്സ്‌ലെറ്റ് ലൈൻ
വളരെ കുറച്ച് ആൾക്കാരിൽ കാണുന്ന രേഖയാണിത്. ഭാഗ്യശാലികളിൽ കാണുന്ന രേഖ എന്നും ഇത് അറിയപ്പെടുന്നു. നാലാമത്തെ വര എപ്പോഴും മൂന്നാമത്തെ വരയുടെ തനിപ്പകര്‍പ്പാണ്. ജീവിത വിജയം നേടുന്നവരാണ് ഇക്കൂട്ടർ. അസാമാന്യ ധൈര്യമുള്ള ഇക്കൂട്ടർ കുടുംബത്തിലും സമൂഹത്തിലും എന്നും ബഹുമാനിക്കപ്പെടുന്നവരുമായിരിക്കും
Content Highlights: Bracelet lines | Wrist | Meaning | Palmistry | Astrology News | Manorama Astrology | Manorama Online