എന്തെങ്കിലും കാര്യങ്ങളിലോ വിഷയങ്ങളിലോ ഉള്ള അഭിപ്രായമോ വീക്ഷണമോ ആണ് നിലപാട്. എല്ലാക്കാര്യത്തിലും ഉറച്ച നിലപാടാണ് എനിക്ക് എന്ന് ചിലർ അഭിമാനത്തോടെ പറയാറുണ്ട്. ഉറച്ചതും ശക്തവുമായ നിലപാടും അതുപാലിക്കാനുള്ള ശ്രമവും നല്ല ഗുണങ്ങളായി കരുതപ്പെടുന്നു. എന്നാൽ ഇതിനു മറ്റൊരു വശം കൂടിയുണ്ട്. എത്രയൊക്കെ ആരൊക്കെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്തെങ്കിലും കാര്യങ്ങളിലോ വിഷയങ്ങളിലോ ഉള്ള അഭിപ്രായമോ വീക്ഷണമോ ആണ് നിലപാട്. എല്ലാക്കാര്യത്തിലും ഉറച്ച നിലപാടാണ് എനിക്ക് എന്ന് ചിലർ അഭിമാനത്തോടെ പറയാറുണ്ട്. ഉറച്ചതും ശക്തവുമായ നിലപാടും അതുപാലിക്കാനുള്ള ശ്രമവും നല്ല ഗുണങ്ങളായി കരുതപ്പെടുന്നു. എന്നാൽ ഇതിനു മറ്റൊരു വശം കൂടിയുണ്ട്. എത്രയൊക്കെ ആരൊക്കെ പറഞ്ഞാലും തന്‌റെ തീരുമാനത്തിൽ വ്യതിചലിക്കില്ലെന്ന പിടിവാശി. അഥവാ താൻ വിശ്വസിക്കുന്നതും ചിന്തിക്കുന്നതും മാത്രമാണു ശരിയെന്നും മറ്റുള്ളവർ അതനുസരിച്ചേ പറ്റൂ എന്ന ചിന്ത. ആത്മീയദൗർബല്യം വെളിവാക്കുന്ന ഒരു സ്വഭാവമാണിത്.

ഇത്തരം സ്വഭാവം പക്ഷേ അപൂർവമല്ല, മറിച്ച് സർവസാധാരണമാണ്. കുടുംബങ്ങളിലും വ്യക്തിബന്ധങ്ങളിലും തൊഴിലിടങ്ങളിലുമൊക്കെ ഇതു ധാരാളമായി കാണാം.. സ്വയം തോന്നുന്നതോ വിശ്വസിക്കുന്നതോ ആയ കാര്യങ്ങളിൽ ഒരു മാറ്റം വരുത്താനുള്ള വിമുഖതയാണ് ഇത്തരം പിടിവാശികൾക്കും മർക്കടമുഷ്ടിക്കും കാരണം. ലോകചരിത്രം പരിശോധിച്ചാൽ ലോകത്തെ മാറ്റിമറിച്ച എല്ലാ ആളുകളും സ്വന്തം നിലപാടുകളിൽ മാറ്റം വരുത്താൻ സന്നദ്ധരായിരുവെന്നു കാണാം. തന്റെ ചിന്ത തെറ്റാണെന്നു ബോധ്യപ്പെടുമ്പോഴോ അല്ലെങ്കിൽ അതിലും മികച്ച ഒന്നുണ്ടെന്നു തിരിച്ചറിയുമ്പോഴോ മാറാനുള്ള സൗമനസ്യം മഹാത്മാക്കളിൽ കാണാം. ഒരു കൂട്ടം മഹർഷിമാരുടെ ഉപദേശം അനുസരിക്കാൻ രത്‌നാകരൻ എന്ന വേട്ടക്കാരൻ പണ്ടു തീരുമാനിച്ചു. 

ADVERTISEMENT

അജ്ഞതയുടെ ചിതൽപ്പുറ്റുകൾ പൊളിച്ച് ആദികവിയായ വാത്മീകിയായി അദ്ദേഹം രൂപാന്തരം പ്രാപിക്കുന്നത് ആദിമഭാരതം ഉൾപ്പുളകത്തോടെ കണ്ടകാഴ്ചയാണ്. ഇതിന്‌റെ മറുവശത്തുള്ള ഉദാഹരണവും ഇതിഹാസങ്ങളിൽ കാണാം. സീതാപഹരണത്തിനു ശേഷം ആ തെറ്റ് പരിഹരിക്കണമെന്ന് പലരും ആവശ്യപ്പെട്ടിട്ടും രാവണൻ തന്‌റെ ധാർഷ്ട്യത്തിൽനിന്ന് അണുവിടെ വ്യതിചലിക്കാൻ തയാറാകുന്നില്ല. ഈ അഹങ്കാരം ഒടുവിൽ ലങ്കാപുരിയെ വൻയുദ്ധത്തിലേക്കു തള്ളിയിട്ടു. വിവിധ വിഷയങ്ങളിൽ അറിവുണ്ടായിരുന്ന രാവണന്‌റെ ഏറ്റവും വലിയ പോരായ്മയായിരുന്നു ആരെയും വകവയ്ക്കാത്ത താൻപോരിമ. താഴ്ന്നനിലത്തിലെ നീരോടുകയുള്ളൂ, പശിമയുള്ള മണ്ണിലേ വെള്ളം ആഗിരണം ചെയ്യപ്പെടാറുള്ളൂ. പാറ പോലുറച്ച മനസ്ഥിതിയല്ല, മറിച്ച് മാറ്റങ്ങൾ വരുത്താൻ വഴക്കമുള്ളതായ ഒരു വ്യക്തിത്വവും മനസ്സുമാണ് വേണ്ടത്.

തന്റെ നിലപാടുകളോ ചിന്തകളോ മുടക്കം കൂടാതെ പാലിക്കണമെന്ന് നിർബന്ധം പിടിക്കുന്നവർക്കു മറ്റൊരു പ്രശ്‌നവുമുണ്ട്. മറ്റുള്ളവർ അവയെ അവഗണിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നതായി തോന്നിയാൽ ഇങ്ങനെയുള്ളവരുടെ മനസ്സമാധാനം നഷ്ടപ്പെടും. അത് അടിച്ചേൽപ്പിക്കാൻ തുടങ്ങും. പല പ്രശ്‌നങ്ങളുടെയും തുടക്കം ഇങ്ങനെയാണ്. ആളുകൾ വെറുക്കുന്നതിലേക്ക് ഇത്തരം പിടിവാശി നയിച്ചേക്കാം. പ്രായം കൂടുന്നതിനനുസരിച്ച് മറ്റുള്ളവരിലുള്ള സ്വാധീനത്തിൽ കുറവ് സംഭവിക്കാം. അപ്പോൾ പ്രശ്‌നങ്ങൾ പതിൻമടങ്ങാകും. ഇതിനെല്ലാമുള്ള പരിഹാരമാർഗം മാറ്റങ്ങൾ പ്രകൃതിനിയമമാണെന്നും അതുജീവിതത്തിന്‌റെ ഭാഗമാണെന്നും മനസ്സിനെ പറഞ്ഞുപഠിപ്പിക്കുകയാണ്. 

ADVERTISEMENT

മാറ്റങ്ങളെ ഉൾക്കൊള്ളാനുള്ള കഴിവ് മനസ്സിന് നൽകുകയാണ് ഏറ്റവും നല്ല മാർഗം. നമ്മുടെ ഇച്ഛകൾ എപ്പോഴും വിജയിപ്പിക്കുന്നതിലല്ല, മറിച്ച് സ്വയം തോറ്റുകൊടുത്തായാലും മറ്റുള്ളവരുടെ സന്തോഷം കൂടി പരിഗണിക്കുന്നതിൽ ആത്മീയമായ ഒരു ഔന്നത്യമുണ്ടെന്ന് മനസ്സിലാക്കുകയും വേണം. ഇതിനെല്ലാമർഥം ആർക്കും കൊട്ടാവുന്ന ചെണ്ടയാകണമെന്നതല്ല. മനസ്സിന്‌റെ ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിൽ ഉറച്ച നിലപാടുകളാകാം. എന്നാൽ അതു ശരിയാണോയെന്ന് പരിശോധിക്കാനുള്ള ഒരു മനസ്ഥിതി കൂടി വികസിപ്പിച്ചെടുത്താൽ വിജയമായി.

English Summary:

Breaking the Chains of Stubbornness: The Power of Flexibility in Attitudes

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT