ക്ഷുഭിതയൗവനം എന്നൊരു വാക്കു തന്നെ മലയാളത്തിലുണ്ട്. വ്യവസ്ഥിതിയോട് കലഹിക്കുന്ന യുവാക്കളെ അടയാളപ്പെടുത്തുന്ന ഈ വാക്കിൽ പല സിനിമാതാരങ്ങളും അറിയപ്പെട്ടിരുന്നു. എന്നാൽ ചിലർ വ്യവസ്ഥിതിയോട് മാത്രമല്ല കലഹിക്കുന്നത് . അവർക്ക് ആകെ മൊത്തം ക്ഷോഭമാണ്. ന്യൂജെൻ ഭാഷയിൽ ഇവർ കലിപ്പൻമാരും കലിപ്പത്തികളുമെന്ന്

ക്ഷുഭിതയൗവനം എന്നൊരു വാക്കു തന്നെ മലയാളത്തിലുണ്ട്. വ്യവസ്ഥിതിയോട് കലഹിക്കുന്ന യുവാക്കളെ അടയാളപ്പെടുത്തുന്ന ഈ വാക്കിൽ പല സിനിമാതാരങ്ങളും അറിയപ്പെട്ടിരുന്നു. എന്നാൽ ചിലർ വ്യവസ്ഥിതിയോട് മാത്രമല്ല കലഹിക്കുന്നത് . അവർക്ക് ആകെ മൊത്തം ക്ഷോഭമാണ്. ന്യൂജെൻ ഭാഷയിൽ ഇവർ കലിപ്പൻമാരും കലിപ്പത്തികളുമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്ഷുഭിതയൗവനം എന്നൊരു വാക്കു തന്നെ മലയാളത്തിലുണ്ട്. വ്യവസ്ഥിതിയോട് കലഹിക്കുന്ന യുവാക്കളെ അടയാളപ്പെടുത്തുന്ന ഈ വാക്കിൽ പല സിനിമാതാരങ്ങളും അറിയപ്പെട്ടിരുന്നു. എന്നാൽ ചിലർ വ്യവസ്ഥിതിയോട് മാത്രമല്ല കലഹിക്കുന്നത് . അവർക്ക് ആകെ മൊത്തം ക്ഷോഭമാണ്. ന്യൂജെൻ ഭാഷയിൽ ഇവർ കലിപ്പൻമാരും കലിപ്പത്തികളുമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ക്ഷുഭിതയൗവനം എന്നൊരു വാക്കു തന്നെ മലയാളത്തിലുണ്ട്. വ്യവസ്ഥിതിയോട് കലഹിക്കുന്ന യുവാക്കളെ അടയാളപ്പെടുത്തുന്ന ഈ വാക്കിൽ പല സിനിമാതാരങ്ങളും അറിയപ്പെട്ടിരുന്നു. എന്നാൽ ചിലർ വ്യവസ്ഥിതിയോട് മാത്രമല്ല കലഹിക്കുന്നത് . അവർക്ക് ആകെ മൊത്തം ക്ഷോഭമാണ്. ന്യൂജെൻ ഭാഷയിൽ ഇവർ കലിപ്പൻമാരും കലിപ്പത്തികളുമെന്ന് അറിയപ്പെടുന്നു. കലിപ്പനാകുന്നതും കലിപ്പത്തിയാകുന്നതുമൊക്കെ നല്ലതാണെന്ന മട്ടിലുള്ള സന്ദേശങ്ങൾ സിനിമകളും മറ്റും നൽകുന്നുണ്ട്. എന്നാൽ ഇതിൽ അത്ര നല്ലതായി പറയാൻ ഒന്നുമില്ല.  ഇന്ത്യൻ തത്വചിന്തപ്രകാരം ഷഡ്രിപു അഥവാ മനസ്സിന്റെ 6 ശത്രുക്കൾ എന്ന വിഭാഗത്തിൽ പ്രധാന സ്ഥാനത്തുള്ളതാണ് ക്രോധം അഥവാ ദേഷ്യം. കലിപ്പ് അഥവാ ദേഷ്യം പ്രകടിപ്പിക്കുന്നത് ഒരു മാസ് കാര്യമാണെന്നും അതുവഴി തങ്ങൾക്ക് മറ്റുള്ളവരുടെ അംഗീകാരം ലഭിക്കുമെന്നും കരുതുന്നവരേറെ. പ്രത്യേകിച്ചും യുവാക്കളിൽ ഈ പ്രവണത കാണാം. ആളുകളോട് പരസ്പര ബഹുമാനമില്ലാതെ സംസാരിച്ചിട്ട് താൻ ബോൾഡ് ആണ് എന്ന് പറഞ്ഞുനടക്കുന്നവരുമുണ്ട്. ആരെയും ഇടിച്ചുതാഴ്ത്തി സംസാരിക്കുന്നതല്ല ബോൾഡ്നെസ്. കൈകൾ കൊണ്ടുമാത്രമല്ല, വാക്കുകൾ കൊണ്ടും ആരെയും വേദനിപ്പിക്കുന്നത് ശരിയല്ല. 

സൗമ്യത ബലഹീനതയാണെന്ന  തെറ്റിദ്ധാരണയും യുവാക്കൾക്കിടയിലുണ്ട്. ഇതും തികച്ചും തെറ്റാണ്. 'മൃദുഭാവേ ദൃഢകൃത്യേ' എന്നാണ് നമ്മുടെ കേരളപ്പൊലീസ് സേനയുടെ ആപ്തവാക്യം. സൗമ്യമായ ഭാവം, കർത്തവ്യത്തിലെ ദൃഢത എന്നാണ് ഇതിന്റെ അർഥം. പുരാണങ്ങളിൽ നോക്കിയാൽ ഈശ്വരാവതാരങ്ങളായിരുന്ന ശ്രീരാമനും ശ്രീകൃഷ്ണനും ഏതു വൻപടയെയും നശിപ്പിക്കാൻ കെൽപുള്ളത്ര ശക്തരായിരുന്നു. എന്നാൽ അതേസമയം തന്നെ എല്ലവരോടും അപാരമായ സൗമ്യതയും പുലർത്തിയിരുന്നു. തനിക്കു വനവാസം വിധിക്കപ്പെട്ടതറിഞ്ഞു കോപിഷ്ഠനാകുന്ന അനുജൻ ലക്ഷ്മണനെ ശ്രീരാമൻ ഉപദേശിക്കുന്ന രംഗം രാമായണത്തിൽ കാണാം. മനസ്സിനെ മഥിക്കുന്ന എല്ലാ മോശം കാര്യങ്ങളിലും വച്ച് ഏറ്റവും മോശം കോപമാണെന്നും ആ ശീലം മാറ്റണമെന്നും ഭഗവാൻ ലക്ഷ്മണനോട് പറയുന്നു. ക്രോധം നരകത്തിലേക്കുള്ള വാതിൽ തുറക്കുന്നെന്ന് ഭഗവാൻ ശ്രീകൃഷ്ണൻ ഗീതയിൽ അർജുനനോട് ഉപദേശിക്കുന്നു. ഇന്ത്യൻ ഇതിഹാസങ്ങളിൽ പൊതുവേ ക്രുദ്ധത ഒരു മോശം ഗുണമായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്.

ADVERTISEMENT

സൗമ്യത ഒരിക്കലും ബലഹീനതയല്ല. പ്രതികരിക്കിടേണ്ടിടത്ത് ശക്തമായി പ്രതികരിക്കാം. അതിനു സൗമ്യത കൈവിടണമെന്നില്ല. ഒരു നാടോടിക്കഥയുണ്ട്. അമിത ദേഷ്യമുള്ള ഒരു കൗമാരക്കാരനുണ്ടായിരുന്നു ഒരിടത്ത്. മകന്റെ ഈ കോപത്തിൽ വിഷമിച്ച അവന്റെ അച്ഛൻ കുറേ ആണികളുമായി അവനരികിലെത്തി. ഓരോ ദിവസവും ദേഷ്യം തോന്നുമ്പോൾ ഒരാണി അടുത്തുള്ള മരഭിത്തിയിൽ അടിച്ചുവയ്ക്കണമെന്ന് അച്ഛൻ മകനോടു പറഞ്ഞു. ആദ്യദിനത്തിൽ 50 ആണികളാണ് ആ യുവാവ് ഭിത്തിയിൽ അടിച്ചത്. പിന്നീടത് കുറഞ്ഞു. നാൽപതായി, മുപ്പതായി, പത്തായി ഒടുവിൽ ആണിയടിക്കേണ്ട ആവശ്യമില്ലാതായി. താൻ കോപത്തെ ജയിച്ചെന്ന് യുവാവ് പിതാവിനെ അറിയിച്ചു. എങ്കിൽ അടിച്ച ആണികൾ വലിച്ചൂരിക്കളയാൻ ആ പിതാവ് ആവശ്യപ്പെട്ടു. യുവാവ് അപ്രകാരം ചെയ്തു. മരഭിത്തി നിറയെ ദ്വാരങ്ങളുണ്ടായിരുന്നു. നോക്കൂ മകനെ- പിതാവ് അവനോടു പറഞ്ഞു. ഇതേ പോലുള്ള ദ്വാരങ്ങളാണ് നിന്റെ ദേഷ്യം മറ്റുള്ളവരുടെ മനസ്സിലുണ്ടാക്കിയത്. പിന്നീട് ക്ഷമ പറഞ്ഞതു കൊണ്ട് അതു പൊയ്‌പ്പോകില്ല.

ക്രോധമുള്ളവരെ ആളുകൾ പേടിക്കും. ആ പേടിയാൽ ഒരു പക്ഷേ നിങ്ങളുടെ കാര്യങ്ങളൊക്കെ മറ്റുള്ളവർ മുടക്കമില്ലാതെ ചെയ്തുതരുമായിരിക്കും, പക്ഷേ എന്തിനാണ് മറ്റുള്ളവരെ വിരട്ടിയിങ്ങനെ നിർത്തുന്നത്. പെട്ടെന്നു പൊട്ടിത്തെറിക്കുന്ന ആളുകളോട് മനസ്സുതുറന്നു സംസാരിക്കാൻ പോലും ആളുകൾ തയാറാകില്ല. ക്രോധം മറ്റുള്ളവരുടെ മനസ്സിന്റെ ഇടങ്ങളിൽ നിങ്ങൾക്ക് സ്ഥാനം നിഷേധിക്കാൻ ഇടയാക്കുന്ന വികാരമാണ്. മറ്റുള്ളവരെ മാത്രമല്ല, കുപിതനാകുന്ന ആളെയും കോപം മോശമായി ബാധിക്കും. ഞാൻ അങ്ങനെ ദേഷ്യപ്പെടേണ്ടിയിരുന്നില്ലെന്ന് പിന്നീട് കുറ്റബോധം തോന്നും. എറിഞ്ഞ കല്ലും പറഞ്ഞ വാക്കും തിരിച്ചെടുക്കാനൊക്കുമോ? ഇല്ല. കോപം ആസിഡ് പോലെയാണെന്നും, അതു സൂക്ഷിക്കപ്പെടുന്ന ഇടത്തെ ദ്രവിപ്പിക്കുമെന്നും ഉപമാരീതിയിൽ മാർക് ട്വെയിൻ പറഞ്ഞിട്ടുണ്ട്. രക്ഷിതാക്കൾ അമിത കോപമുള്ളവരാണെങ്കിൽ മക്കളെയും അതു ബാധിക്കുന്നതായി കാണാം.

ADVERTISEMENT

അടക്കാനൊക്കാത്ത കോപം എങ്ങനെ ജീവിതത്തിൽ വിനയാകുമെന്നതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. ചെറുപ്പത്തിൽ തന്നെ ധാരാളം അവസരങ്ങൾ ലഭിച്ച ഹോളിവുഡ് നടനായിരുന്നു ഷയ ലബ്യൂഫ്. ട്രാൻസ്‌ഫോമേഴ്‌സ് പോലുള്ള വമ്പൻ ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഷയ നായകനായി. നിയന്ത്രിക്കാനൊക്കാത്ത ദേഷ്യം അദ്ദേഹത്തിന്റെ കരിയറിനെ ബാധിക്കുന്നതും ജനപ്രീതി ഇടിയുന്നതുമാണ് പിന്നീട് കണ്ടത്. ലോകമെമ്പാടും ആരാധകരുള്ള മറ്റൊരു വമ്പൻ ഹോളിവുഡ് താരമാണ് വിൽ സ്മിത്ത്. എന്നാൽ ഓസ്‌കർ വേദിയിൽ വച്ച് അദ്ദേഹം ഒരു അവതാരകന്റെ മുഖത്തടിച്ചു. ഇത് അദ്ദേഹത്തിന്‌റെ ആരാധക പിന്തുണ വൻരീതിയിൽ കുറച്ചു.

കോപം എല്ലാവരിലുമുള്ള വികാരമാണ്, അതു പ്രകടമാകുന്ന തോത് ഏറിയും കുറഞ്ഞുമിരിക്കും. എങ്കിലും ഒരിക്കലെങ്കിലും ദേഷ്യപ്പെടാത്തവർ കുറവായിരിക്കും. കോപത്തെ നിയന്ത്രിക്കുകയെന്നതാണ് ഏറ്റവും നല്ല മാർഗം. ഇക്കാലത്ത് ഇതിനായി സഹായ കോഴ്‌സുകൾ പോലുമുണ്ട്. ചിലയാളുകൾ കോപം വരുന്ന സമയം സംസാരിക്കുകയോ പ്രവർത്തിക്കുകയോ ഇല്ല. ഇതും നല്ലൊരു നയമാണ്. കാരണം മനസ്സ് കോപത്തിനടിമപ്പെടുമ്പോൾ ചിന്താശേഷിയും വിവേകവും കുറയും. എന്താണു പറയുന്നതെന്നോ പ്രവർത്തിക്കുന്നതെന്നോ ഉള്ളത് നമ്മുടെ നിയന്ത്രണത്തിൽ നിൽക്കാത്ത അവസ്ഥയെത്തും. കോപം മാറിയ ശേഷം സംസാരിക്കുന്നത് തീർച്ചയായും നല്ലകാര്യമാണ്. കോപം നിയന്ത്രിക്കാൻ പഠിച്ചാൽ ജീവിതത്തിൽ അതു കൊണ്ടു ധാരാളം ഗുണങ്ങൾ വന്നു ചേരുമെന്ന് അറിവുള്ളവർ പറയുന്നു.

English Summary:

Unlocking the Power of Meekness: The Importance of Controlling Anger