ആഗ്രഹങ്ങളോളം വലിയൊരു കയറുണ്ടോ? ആ കയറിൽ കുടുങ്ങിക്കിടക്കുകയാണോ?
സ്വത്ത് കിട്ടാൻ മോഹം, പ്രണയം ലഭിക്കാൻ മോഹം, അങ്ങനെ എന്തെല്ലാം മോഹങ്ങൾ. മോഹങ്ങളോളം ശക്തമായ മറ്റൊരു ബന്ധിക്കലും മനുഷ്യർക്കില്ല. ഈ മോഹങ്ങളാണ് മനുഷ്യരാശിയെ ഇക്കാണുന്ന നിലയിലേക്കു വളർത്തി വലുതാക്കിയതെന്ന് നമ്മുടെ ചരിത്രം പരിശോധിച്ചാൽ കാണാം. കാട്ടുതീയിൽ വെന്ത ഭക്ഷണത്തിനു രുചി കൂടുതലായിരുന്നു. അങ്ങനെയാകാം
സ്വത്ത് കിട്ടാൻ മോഹം, പ്രണയം ലഭിക്കാൻ മോഹം, അങ്ങനെ എന്തെല്ലാം മോഹങ്ങൾ. മോഹങ്ങളോളം ശക്തമായ മറ്റൊരു ബന്ധിക്കലും മനുഷ്യർക്കില്ല. ഈ മോഹങ്ങളാണ് മനുഷ്യരാശിയെ ഇക്കാണുന്ന നിലയിലേക്കു വളർത്തി വലുതാക്കിയതെന്ന് നമ്മുടെ ചരിത്രം പരിശോധിച്ചാൽ കാണാം. കാട്ടുതീയിൽ വെന്ത ഭക്ഷണത്തിനു രുചി കൂടുതലായിരുന്നു. അങ്ങനെയാകാം
സ്വത്ത് കിട്ടാൻ മോഹം, പ്രണയം ലഭിക്കാൻ മോഹം, അങ്ങനെ എന്തെല്ലാം മോഹങ്ങൾ. മോഹങ്ങളോളം ശക്തമായ മറ്റൊരു ബന്ധിക്കലും മനുഷ്യർക്കില്ല. ഈ മോഹങ്ങളാണ് മനുഷ്യരാശിയെ ഇക്കാണുന്ന നിലയിലേക്കു വളർത്തി വലുതാക്കിയതെന്ന് നമ്മുടെ ചരിത്രം പരിശോധിച്ചാൽ കാണാം. കാട്ടുതീയിൽ വെന്ത ഭക്ഷണത്തിനു രുചി കൂടുതലായിരുന്നു. അങ്ങനെയാകാം
സ്വത്ത് കിട്ടാൻ മോഹം, പ്രണയം ലഭിക്കാൻ മോഹം, അങ്ങനെ എന്തെല്ലാം മോഹങ്ങൾ. മോഹങ്ങളോളം ശക്തമായ മറ്റൊരു ബന്ധിക്കലും മനുഷ്യർക്കില്ല. ഈ മോഹങ്ങളാണ് മനുഷ്യരാശിയെ ഇക്കാണുന്ന നിലയിലേക്കു വളർത്തി വലുതാക്കിയതെന്ന് നമ്മുടെ ചരിത്രം പരിശോധിച്ചാൽ കാണാം. കാട്ടുതീയിൽ വെന്ത ഭക്ഷണത്തിനു രുചി കൂടുതലായിരുന്നു. അങ്ങനെയാകാം ആദിമമനുഷ്യർക്ക് അഗ്നിയെ കൈപ്പിടിയിലൊതുക്കണമെന്ന ആഗ്രഹം ഉടലെടുത്തത്. ആ മോഹം അവൻ നേടുകതന്നെ ചെയ്തു. പിന്നെയെന്തെല്ലാം മോഹങ്ങൾ. മനുഷ്യനെ ചന്ദ്രനിലെത്തിച്ച മോഹങ്ങൾ. വിനാശകരമായ സംഹാരികൾ കൊണ്ട് ആയുധപ്പുരകളുണ്ടാക്കിയത് മനുഷ്യമോഹങ്ങളുടെ മറ്റൊരു വശം. ആശാപാശം എന്നൊരു വാക്കുണ്ട്. ആശ എന്നാൽ ആഗ്രഹം, പാശം എന്നാൽ കയർ. ആഗ്രഹങ്ങളാകുന്ന കയർ.
ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചും ആഗ്രഹങ്ങളുടെ വ്യർഥതയെക്കുറിച്ചും പ്രാചീന ഭാരതത്തിലെ ബൗദ്ധികസമൂഹം നിരന്തരം ചിന്തിച്ചിരുന്നു. സ്വത്തും സ്‌നേഹവും ബന്ധങ്ങളുമെല്ലാം ആ ചിന്തകളിലും ചർച്ചകളിലും ഉരുത്തിരിഞ്ഞു. ഇന്ത്യൻ ആത്മീയതയുടെ അടിസ്ഥാന തൂണുകളിലൊന്നുതന്നെ മോഹങ്ങളെന്ന കെട്ടുപാടിൽ നിന്നുള്ള മോചനമാണ്. മോഹമുക്തമായ മനസ്സ് സത്യത്തെത്തേടുമെന്ന് സന്യാസിമാർ ചിന്തിച്ചു. അതിൻമേൽ വാദങ്ങളും തർക്കങ്ങളും നടന്നു.സർവസംഗ പരിത്യാഗം എന്ന വാക്കുതന്നെ ആത്മീയതയെ സംബന്ധിച്ചിട്ടുണ്ട്. ഭൂമിയിലെ ജീവിതത്തിൽ നമ്മെ മഥിക്കുന്ന എല്ലാ ബന്ധനങ്ങളിൽ നിന്നുമുള്ള മഹത്തായ മോചനം. ആത്മാന്വേഷണത്തിന്റെ ഏറ്റവും വലിയ ഘട്ടങ്ങളിലൊന്ന്. അതിനെല്ലാം മോഹങ്ങൾ വെടിയണമായിരുന്നു. ശാക്യമുനിയെന്ന സിദ്ധാർഥൻ മോഹപാശങ്ങളെ അറുത്തെറിഞ്ഞ് ബുദ്ധനായി മാറുന്നതൊക്കെ ഇന്ത്യൻ ചരിത്രത്തിലെ മഹത്തായ നിമിഷങ്ങൾ. അങ്ങനെ എത്രയെല്ലാം ചരിതങ്ങൾ.
വനവാസത്തിനു പോകുന്ന പാണ്ഡവർക്ക്, വിധിപ്രകാരമുള്ള കാലം കഴിഞ്ഞാൽ തിരികെ വന്ന് വീണ്ടും രാജ്യാധികാരം നേടണമെന്ന് മോഹമുണ്ടായിരുന്നു. മഹാഭാരതത്തിലെ ഈ കഥയ്ക്ക് നേരെ കടകവിരുദ്ധമാണ് രാമായണത്തിലെ ഐതിഹാസികമായ മറ്റൊരു വനവാസം. എല്ലാവരും തനിക്കായി പറഞ്ഞുറപ്പിച്ച രാജ്യാധികാരമെന്ന സുവർണസ്ഥാനം ഒരു നിമിഷം കൊണ്ടാണ് ശ്രീരാമദേവന് നഷ്ടപ്പെടുന്നത്. മാത്രമല്ല കഠോരമായ മറ്റൊരു വിധിയും തേടിയെത്തുന്നു. ഒരു പതിറ്റാണ്ടുകാലത്തിനപ്പുറം നീണ്ടുനിൽക്കുന്ന വനവാസം. ജീവിതത്തെ കീഴ്‌മേൽ മറിക്കുന്ന ഈ വിധിയിലും രാമൻ തളരുന്നില്ല. ആശകളാകുന്ന കയർ തന്നെ കെട്ടിവരിഞ്ഞിട്ടില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയാണ് ശ്രീരാമൻ പത്‌നിക്കും അനുജനുമൊപ്പം സരയൂ നദി കടന്ന് കാട്ടിലേക്കു പോകുന്നത്. ഒരിക്കലും തിരികെ വന്ന് സിംഹാസനത്തിലിരിക്കാമെന്ന് അദ്ദേഹം ചിന്തിക്കുന്നതേയില്ല.എന്നാൽ അനന്യമായ ആ വ്യക്തിപ്രഭാവത്തിൽ, അദ്ദേഹത്തിന്റെ മെതിയടികൾ പോലും പിന്നീട് രാജ്യം ഭരിക്കുമ്പോൾ രാമായണം മഹത്തായ സന്ദേശം നൽകുന്നു. മോഹങ്ങൾ കീഴ്‌പ്പെടുത്തിയിട്ടില്ലാത്ത മനുഷ്യൻ മഹാശക്തനാണ്. കൊടുങ്കാടുകൾക്കോ കുലംകുത്തിയൊഴുകുന്ന നദിക്കോ അവനെ ഭയപ്പെടുത്താനാകില്ല.
ശ്രീരാമൻ ഭഗവാനാണ്, ഈശ്വരാവതാരമാണ്. എന്നാൽ നിസ്സാരരായ മനുഷ്യരുടെ കഥ അതല്ല. മോഹങ്ങളാകുന്ന വലക്കെട്ടുകളിലാണ് നാമോരുത്തരും. നമ്മുടെ ആഗ്രഹങ്ങളെ നമ്മൾ തന്നെ പേടിക്കുന്നു. അവ നമ്മെ ഒന്നുമല്ലാതാക്കിക്കളയുമോയെന്ന് നമ്മൾ പലപ്പോഴും പേടിക്കുന്നു. നേരത്തേ പറഞ്ഞതുപോലെ മോഹങ്ങൾ നമ്മെ ജീവിക്കാൻ പ്രേരിപ്പിക്കുന്നവയാണ്, അവയിൽനിന്ന് സന്യാസികളെപ്പോലെ മോചനം നേടുക ലൗകികജീവിതം നയിക്കുന്ന നമ്മൾക്ക് എളുപ്പമല്ല. എന്നാൽ നമ്മളിൽ പലരും വലിയ മോഹങ്ങളുടെ പിടിയിലാണ്. കനത്ത ബാങ്ക് ബാലൻസും പ്രീമീയം കാറും സ്വത്തുക്കളും വിലകൂടിയ വസ്ത്രങ്ങളും ഏറ്റവും പെർഫക്ടായ ജീവിതപങ്കാളിയും പഠനത്തിൽ മിടുമിടുക്കരായ കുട്ടികളും തുടങ്ങി മനുഷ്യമോഹങ്ങൾക്ക് അതിരുകളില്ല. ഇതൊക്കെ പക്ഷേ എല്ലാവർക്കും കിട്ടണമെന്നില്ല. അപ്പോൾ മോഹങ്ങൾ മോഹഭംഗങ്ങളായി മാറും. മനോഹരമായ പൂന്തോട്ടമാകേണ്ട മനുഷ്യമനസ്സിലേക്ക് കടന്നലുകളും മറ്റു കീടങ്ങളും കടന്നുവരും. മോഹങ്ങൾ പണിതുയർത്തുന്ന ഒരു കാരാഗൃഹത്തിലേക്ക് നമ്മെ നമ്മൾ തന്നെ അടയ്ക്കും.
ഒരു സൂഫിയുടെ കഥ കേട്ടിട്ടുണ്ട്. കൃത്യമായി ഓർമയില്ല, എങ്കിലും പറയാം. ഒരു സൂഫിവര്യൻ ഒരിടത്തു പാർത്തുവരികയായിരുന്നു. പരിമിതമായ സൗകര്യങ്ങളിലായിരുന്നു ആ ജീവിതം. ഇരിക്കാൻ ഒരു കസേര പോലുമുണ്ടായിരുന്നില്ല. ആയിടെ ഗ്രാമസന്ദർശനത്തിനിറങ്ങിയ ഒരു രാജാവ് സൂഫിയെ സന്ദർശിച്ചു. പരിമിത സൗകര്യങ്ങളിലുള്ള സൂഫിയുടെ ജീവിതം കണ്ട് രാജാവിന് വിഷമമായി. എങ്ങിനെയാണ് ഇത്തരമൊരു സ്ഥിതിയിൽ കഴിയുന്നതെന്ന് രാജാവ് ആരാഞ്ഞു. രാജാവ് ഗ്രാമത്തിലേക്ക് വന്നപ്പോൾ താമസിക്കാൻ കൊട്ടാരം പണിഞ്ഞിരുന്നോ എന്നായിരുന്നു സൂഫിയുടെ തിരിച്ചുള്ള ചോദ്യം. വളരെ ചെറിയകാലത്തേക്കാണു തന്റെ ഗ്രാമസന്ദർശനമെന്നും അത്രനാൾ കഴിയാൻ കൊട്ടാരം വേണ്ടെന്നുമായിരുന്നു രാജാവിന്റെ മറുപടി. അപ്പോൾ സൂഫി പറഞ്ഞു. അതുതന്നെയാണ് എനിക്കും പറയാനുള്ളത്. വളരെ ചെറിയകാലത്തേക്കാണ് എന്റെയും വാസം.
മോഹങ്ങൾ നടക്കാതെ വന്നാൽ എല്ലാവർക്കും വിഷമമുണ്ടാകും. വിഷമം തീവ്രമാകുന്ന അവസ്ഥയിൽ ഇതു ചിന്തിക്കൂ. നിങ്ങൾ ജീവിക്കുന്നത് ഭൂമിയെന്ന വലിയ ഗ്രഹത്തിലെ ചെറിയൊരു സ്ഥലത്താണ്. ഈ പ്രപഞ്ചത്തിലെ അനന്തകോടി ഗ്രഹങ്ങളിൽ ഒന്നുമാത്രമാണ് ഭൂമി. നിങ്ങളുടെ ആഗ്രഹം നടന്നാലും നടന്നില്ലെങ്കിലും ഈ പ്രപഞ്ചത്തിനു പ്രത്യേകിച്ചൊരു മാറ്റവുമില്ല. അത്രയൊക്കേ മോഹഭംഗങ്ങൾക്കു പ്രാധാന്യമുള്ളൂ. പിന്നെന്തിന് ദുഃഖിക്കണം?വിശാലമായി ചിന്തിക്കൂ....വിഷമിക്കാതെയിരിക്കൂ.