ചൈനയിൽ പ്രചാരത്തിലുള്ള ഒരു കഥ പറയാം; ഓട്ടക്കുടത്തിന്റെ കഥ. ഒരു സ്ത്രീ എല്ലാ ദിവസവും രണ്ടു കുടവുമായി വെള്ളമെടുക്കാൻ പോകുന്നു; വെള്ളം നിറച്ച കുടങ്ങൾ ഓരോ എളിയിൽ വച്ചു മടങ്ങുന്നു. വീട്ടിലെത്തുമ്പോൾ ഒരു കുടത്തിൽ പാതി വെള്ളമേയുള്ളു; മറ്റേ കുടം നിറയെ വെള്ളം. സൂക്ഷ്മമായി പരിശോധിച്ചപ്പോൾ സ്ത്രീക്കു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചൈനയിൽ പ്രചാരത്തിലുള്ള ഒരു കഥ പറയാം; ഓട്ടക്കുടത്തിന്റെ കഥ. ഒരു സ്ത്രീ എല്ലാ ദിവസവും രണ്ടു കുടവുമായി വെള്ളമെടുക്കാൻ പോകുന്നു; വെള്ളം നിറച്ച കുടങ്ങൾ ഓരോ എളിയിൽ വച്ചു മടങ്ങുന്നു. വീട്ടിലെത്തുമ്പോൾ ഒരു കുടത്തിൽ പാതി വെള്ളമേയുള്ളു; മറ്റേ കുടം നിറയെ വെള്ളം. സൂക്ഷ്മമായി പരിശോധിച്ചപ്പോൾ സ്ത്രീക്കു മനസ്സിലായി: ഒരു കുടത്തിന് ചെറിയൊരു ചോർച്ചയുണ്ട്. അതുകൊണ്ട് വീട്ടിലേക്കുള്ള സഞ്ചാരത്തിൽ വെള്ളം അൽപാൽപമായി ചോർന്നുപോകുന്നു. സംഗതി കുടത്തിനും മനസ്സിലായി. തന്റെ ചോർച്ചകൊണ്ട് പാവം സ്ത്രീ ബദ്ധപ്പെട്ടുകൊണ്ടുവരുന്ന കുടത്തിലെ പാതി വെള്ളം പാഴായിപ്പോകുന്നു.

കുടത്തിനു വലിയ സങ്കടമായി; വലിയ കുറ്റബോധവും. താൻ കാരണം ആ സ്ത്രീയുടെ അധ്വാനം പാഴായിപ്പോകുന്നുവല്ലോ. മറ്റേ കുടമാണെങ്കിൽ സ്ത്രീയുടെ അധ്വാനത്തിനു നിറഞ്ഞ പ്രതിഫലം നൽകുകയും ചെയ്യുന്നു. കുറ്റബോധം സഹിക്കാൻ വയ്യാതായപ്പോൾ ചോർച്ചയുള്ള കുടം സ്ത്രീയോടു പറഞ്ഞു: എന്നെ ഉപേക്ഷിച്ചേക്കുക. ഞാൻ കാരണം നിങ്ങളുടെ അധ്വാനം പാഴായിപ്പോകുന്നു. ഞാനൊരു ഓട്ടക്കുടമാണ്. അപ്പോൾ ആ സ്ത്രീ പറഞ്ഞു: നീ ശ്രദ്ധിച്ചോ? എന്റെ ഒക്കത്തിരുന്ന് നീ സഞ്ചരിക്കുന്ന വഴിയിലേക്കു നോക്കൂ. നിറയെ ചെടികൾ പൂത്തു നിൽക്കുന്നതു കണ്ടില്ലേ? നിന്റെ ചോർച്ച മനസ്സിലാക്കിയപ്പോഴാണ് നമ്മൾ നടക്കുന്ന വഴിയരികിൽ ഞാൻ ചെടികൾ വച്ചുപിടിപ്പിച്ചത്.

ADVERTISEMENT

വെള്ളവുമായി വീട്ടിലേക്കുള്ള യാത്രയിൽ നിന്റെ ചോർച്ചയിൽനിന്നുള്ള വെള്ളമേറ്റുവാങ്ങിയാണ് അവ വളർന്നത്. നോക്കൂ, ചിരിച്ചുല്ലസിച്ചുനിൽക്കുന്ന ഈ പൂക്കൾക്കു കാരണം നീയാണ്. ചോർച്ചയില്ലാത്ത മറ്റേ കുടത്തിന്റെ വശത്തു ചെടികളില്ല; പൂക്കളുമില്ല. ഈശ്വരൻ നമുക്കൊരു കുറവു നൽകിയിട്ടുണ്ടെങ്കിൽ ആ കുറവിനെ നിഷ്പ്രഭമാക്കുന്ന വലിയൊരു അനുഗ്രഹംകൂടി നൽകിയിട്ടുണ്ടാകും; നിന്റെ ചോർച്ചയിൽനിന്നു വിരിഞ്ഞ ഈ പൂക്കൾപോലെ. നീ എനിക്കു പ്രിയപ്പെട്ട ഓമനക്കുടമാണ്; നിന്നെ ഞാൻ ഉപേക്ഷിക്കാൻ പോകുന്നില്ല.
പുഷ്പഭംഗി നിറഞ്ഞ ഇക്കഥ നമുക്കു നൽകുന്നത് അരക്കുടം പാഠമല്ല; തികച്ചും ഒരു വലിയ കുടം നിറയെ.

English Summary:

The story of Cracked Pot, the blessing that neutralizes deficiency

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT