മിണ്ടുന്നതിലാണ് മനുഷ്യത്വം; സൂപ്പർ മാർക്കറ്റിൽ തുറന്ന ബ്ലാ ബ്ലാ കൗണ്ടർ
അക്ഷരക്രമംകൊണ്ട് നാന്റസ് എന്നു വായിക്കാൻ തോന്നുന്ന പേരുള്ള ഫ്രഞ്ച് നഗരമാണ് നോന്റ്; പടിഞ്ഞാറൻ ഫ്രാൻസിൽ. അവിടെയൊരു സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങുന്നവർക്കു പണമടയ്ക്കാൻ ആറു കൗണ്ടറുകളാണുള്ളത്. സാധനങ്ങൾ തിരഞ്ഞെടുത്തു കഴിഞ്ഞാൽ കൗണ്ടറിൽ അവ നൽകുമ്പോൾ കൗണ്ടറിലിരിക്കുന്നയാൾ യന്ത്രത്തിൽ രേഖപ്പെടുത്തി പണം

അക്ഷരക്രമംകൊണ്ട് നാന്റസ് എന്നു വായിക്കാൻ തോന്നുന്ന പേരുള്ള ഫ്രഞ്ച് നഗരമാണ് നോന്റ്; പടിഞ്ഞാറൻ ഫ്രാൻസിൽ. അവിടെയൊരു സൂപ്പർ മാർക്കറ്റിൽ സാധനങ്ങൾ വാങ്ങുന്നവർക്കു പണമടയ്ക്കാൻ ആറു കൗണ്ടറുകളാണുള്ളത്. സാധനങ്ങൾ തിരഞ്ഞെടുത്തു കഴിഞ്ഞാൽ കൗണ്ടറിൽ അവ നൽകുമ്പോൾ കൗണ്ടറിലിരിക്കുന്നയാൾ യന്ത്രത്തിൽ രേഖപ്പെടുത്തി പണം വാങ്ങുന്നു. ഈ കൗണ്ടറുകളിൽ ഇടപാടുകാരന് ബില്ലടിക്കുന്നയാളോടു സംസാരിക്കേണ്ടി വരുന്നില്ല; തിരിച്ചും അങ്ങനെതന്നെ. തികച്ചും യാന്ത്രികമായ മൗനവ്യാപാരം.
ഇതെന്തു കച്ചവടം, ഈ സ്ഥാപനം ഇങ്ങനെയായാൽ മതിയോ എന്നു സ്വയം ചോദിച്ചത് ആ സൂപ്പർ മാർക്കറ്റിലെ കമ്മ്യൂണിക്കേഷൻ വിഭാഗം തലവനാണ്; പേര് റെജിസ് ദഫൊണ്ടെയ്ൻ. മിണ്ടുന്നതിലാണ് മനുഷ്യത്വം എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു; മൗനവ്യാപാരം മാത്രമല്ല ജീവിതമെന്നും. അങ്ങനെ, ആ സൂപ്പർ മാർക്കറ്റിൽ പുതിയൊരു കൗണ്ടർകൂടി തുറന്നു: ബ്ലാ ബ്ലാ കൗണ്ടർ. കൊച്ചുവർത്തമാനത്തിന്റെ കൗണ്ടർ എന്നു മലയാളത്തിലാക്കാം. ആ കൗണ്ടറിൽ ഇങ്ങനെയൊരു ബോർഡ് വായിക്കാം: ഇവിടെ ആർക്കും തിരക്കില്ല. സാധനങ്ങൾ തിരഞ്ഞെടുത്തുവരുന്നവരോട് കൗണ്ടറിലിരിക്കുന്നയാൾ കുശലം പറയുന്നു; സംസാരിക്കാൻ പ്രേരിപ്പിക്കുന്നു.
എന്തുണ്ട് വിശേഷം? സുഖമല്ലേ? എന്നിങ്ങനെ പ്രാരംഭ ചോദ്യങ്ങൾ. അപ്പോൾ ഇടപാടുകാരി / ഇടപാടുകാരൻ സംസാരിച്ചു തുടങ്ങുന്നു: കൊച്ചുമക്കൾ അവധിക്കു വരുന്നു എന്ന സന്തോഷ വാർത്ത. കാലാവസ്ഥ; അതു മൂലമുള്ള ചില്ലറ ആരോഗ്യപ്രശ്നങ്ങൾ. കാർ കൃത്യമായി പാർക്ക് ചെയ്തിട്ടും ഫൈൻ ഈടാക്കിയതിനെപ്പറ്റിയുള്ള പരാതി. ഇങ്ങനെയിങ്ങനെ കൊച്ചു കൊച്ചു സന്തോഷങ്ങൾ. കൊച്ചു കൊച്ചു ദുഃഖങ്ങൾ. സംസാരം തുടങ്ങിവച്ചാൽ കഥകൾ പറഞ്ഞുതുടങ്ങുന്നവരാണ് മിക്കവരുമെന്ന് ബ്ലാ ബ്ലാ കൗണ്ടറിലെ ജീവനക്കാർ സാക്ഷ്യപ്പെടുത്തുന്നു. ഈ കൗണ്ടറിൽ പതിവായി വരുന്നത് പ്രായമായവരാണ്; തനിച്ചു ജീവിക്കുന്നവർ. നിത്യജീവിതത്തിലെ വർത്തമാനങ്ങൾക്കു പഴുതടഞ്ഞവർ. വീട്ടിൽ മറ്റൊരു മനുഷ്യജീവിയുടെ മുഖം കാണാനില്ലാത്തവർ.
അവരിപ്പോൾ സൂപ്പർ മാർക്കറ്റിൽ വരുന്നത് ഒന്നു മിണ്ടാനാണ്; മിണ്ടിയും പറഞ്ഞും താൻ ജീവിക്കുന്നു എന്നു സ്വയം ബോധ്യപ്പെടാൻ. ഈ വലിയ ലോകത്തിന്റെ ചെറിയൊരു ഭാഗമാണെന്ന തോന്നലുണ്ടാകാൻ. മിണ്ടീം പറഞ്ഞുമിരിക്കാം എന്നൊരു ശൈലിയുണ്ടായിരുന്നു മുൻപ്, മലയാളിയുടെ ജീവിതത്തിലും. ജീവിതത്തിരക്കുകൾക്കിടയിൽ മിണ്ടീം പറഞ്ഞുമിരിക്കാൻ ഇപ്പോൾ ആർക്കും സമയമില്ലാതായി. ഓരോരുത്തരും ഏകാന്തതയുടെയും നിശ്ശബ്ദതയുടെയും തുരുത്തുകളിൽ ഒറ്റപ്പെട്ടുപോകുന്നു. ജീവിതത്തിനുമേൽ മൗനത്തിന്റെ എട്ടുകാലി വലകൾ. വാർധക്യത്തിൽ തനിച്ചായിപ്പോയവരാണ് ഈ അവസ്ഥയുടെ ഏറ്റവും വലിയ ഇരകൾ. മിണ്ടിയും പറഞ്ഞും അവരോടു ചേർന്നു നിൽക്കണമെന്നു തിരിച്ചറിഞ്ഞു തുടങ്ങുകയാണ് ലോകമിപ്പോൾ. അതുകൊണ്ടാണല്ലോ അവരുമായി ആശയവിനിമയം ഉറപ്പാക്കാൻ ഫ്രാൻസിലെ ഈ സൂപ്പർ മാർക്കറ്റിൽ ഒരുദ്യോഗസ്ഥൻ പോലുമുള്ളത്.