ഡെറാഡൂണിലെ സമയബാങ്ക്; ഇവിടെ നിക്ഷേപിക്കുന്നത് ‘സമയം’, സമയമിതപൂർവ സൗഭാഗ്യം
ഇന്ത്യയിലാദ്യമായി സമയബാങ്ക് തുടങ്ങിയത് ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ്; കഴിഞ്ഞവർഷം. രോഹിത് മാംഗെയ്ൻ എന്ന മുപ്പത്തിയൊന്നുകാരനാണ് ബാങ്ക് തുടങ്ങിയത്. അദ്ദേഹം പക്ഷേ, ബാങ്കുദ്യോഗസ്ഥനല്ല; ഒരു ബഹുരാഷ്ട്ര കമ്പനിയിൽ ജോലി ചെയ്യുന്നു.ഒറ്റപ്പെട്ടു ജീവിക്കുന്ന വൃദ്ധജനങ്ങൾക്കൊപ്പം ചെലവഴിക്കാൻ സമയമുള്ളവർക്ക് ആ സമയം

ഇന്ത്യയിലാദ്യമായി സമയബാങ്ക് തുടങ്ങിയത് ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ്; കഴിഞ്ഞവർഷം. രോഹിത് മാംഗെയ്ൻ എന്ന മുപ്പത്തിയൊന്നുകാരനാണ് ബാങ്ക് തുടങ്ങിയത്. അദ്ദേഹം പക്ഷേ, ബാങ്കുദ്യോഗസ്ഥനല്ല; ഒരു ബഹുരാഷ്ട്ര കമ്പനിയിൽ ജോലി ചെയ്യുന്നു.ഒറ്റപ്പെട്ടു ജീവിക്കുന്ന വൃദ്ധജനങ്ങൾക്കൊപ്പം ചെലവഴിക്കാൻ സമയമുള്ളവർക്ക് ആ സമയം ബാങ്കിൽ നിക്ഷേപിക്കാം. പ്രായമായവരുടെ ആരോഗ്യ പരിപാലനത്തിനും മറ്റു സഹായാവശ്യങ്ങൾക്കുമായി ഈ സമയം വിനിയോഗിക്കാം. ‘സമയം നിക്ഷേപിക്കാൻ’ തയാറായി വരുന്നവരുടെ പശ്ചാത്തലത്തെപ്പറ്റി പൊലീസ് അന്വേഷണം നടത്തി ബോധ്യപ്പെട്ടതിനു ശേഷമേ അവർക്ക് അക്കൗണ്ട് തുടങ്ങാനാവൂ.
പ്രായമായവരൊത്തു ചെലവഴിക്കുന്ന ഓരോ മണിക്കൂറും അവരുടെ ബാങ്ക് അക്കൗണ്ടിൽ വരവുവയ്ക്കും. പകരമായി, അവർക്കൊരു ആവശ്യം വരുമ്പോൾ മറ്റു വൊളന്റിയർമാർ സഹായത്തിനെത്തും. 2023 ജൂണിൽ പ്രവർത്തനമാരംഭിച്ച സമയബാങ്കിനിപ്പോൾ ഒരു വയസ്സ് തികയുകയാണ്. ആദ്യത്തെ ഒരുമാസംകൊണ്ടുതന്നെ സമയം ബാങ്കിലിടാൻ മുന്നൂറിലേറെപ്പേർ എത്തിയിരുന്നു. ഇപ്പോൾ നിക്ഷേപകരുടെ സംഖ്യ വർധിച്ചിട്ടുണ്ട്. സ്വീഡൻ, ഡെന്മാർക്ക് തുടങ്ങിയ രാജ്യങ്ങളിൽ നിലവിലുള്ള മാതൃക താൻ സ്വീകരിക്കുകയായിരുന്നുവെന്ന് രോഹിത് പറയുന്നു.
ഒറ്റപ്പെട്ടുപോകുന്ന വൃദ്ധജനങ്ങൾക്ക് സമയബാങ്ക് വലിയൊരു ആശ്വാസമാണെന്നാണ് ഡെറാഡൂൺ അനുഭവം പറഞ്ഞുതരുന്നത്. പണമുള്ള ബാങ്കല്ലെങ്കിലും അവിടെ കാരുണ്യവും സഹാനുഭൂതിയുമുണ്ട്; മനുഷ്യസ്നേഹത്തിന്റെ സൗമ്യസ്പർശമുണ്ട്. കൈതപ്രം എഴുതി ഔസേപ്പച്ചൻ ഈണം നൽകിയ ‘സമയമിതപൂർവ സായാഹ്നം’ എന്ന പഴയ ചലച്ചിത്രഗാനത്തിനു പാഠഭേദം വരുത്തി സമയമിതപൂർവ സൗഭാഗ്യം എന്നു പാടേണ്ട കാലമാണിത്.