പാടലീപുത്ര.... പ്രാചീന ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ നഗരങ്ങളിലൊന്നായിരുന്നു പാടലീപുത്ര. ഇന്നത്തെ ബിഹാറിന്റെ തലസ്ഥാനമായ പട്‌നയ്ക്ക് സമീപത്തും അടിയിലുമായി പാടലീപുത്ര സ്ഥിതി ചെയ്യുന്നു. ഇന്ത്യൻ പൗരാണിക ചരിത്രത്തിലെ മഹാസംഭവങ്ങളുടെ ശേഷിപ്പുകളും പേറി. ബിസി 492 മുതൽ 460 വരെ മഗധ ഭരിച്ച ഹര്യങ്ക

പാടലീപുത്ര.... പ്രാചീന ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ നഗരങ്ങളിലൊന്നായിരുന്നു പാടലീപുത്ര. ഇന്നത്തെ ബിഹാറിന്റെ തലസ്ഥാനമായ പട്‌നയ്ക്ക് സമീപത്തും അടിയിലുമായി പാടലീപുത്ര സ്ഥിതി ചെയ്യുന്നു. ഇന്ത്യൻ പൗരാണിക ചരിത്രത്തിലെ മഹാസംഭവങ്ങളുടെ ശേഷിപ്പുകളും പേറി. ബിസി 492 മുതൽ 460 വരെ മഗധ ഭരിച്ച ഹര്യങ്ക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാടലീപുത്ര.... പ്രാചീന ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ നഗരങ്ങളിലൊന്നായിരുന്നു പാടലീപുത്ര. ഇന്നത്തെ ബിഹാറിന്റെ തലസ്ഥാനമായ പട്‌നയ്ക്ക് സമീപത്തും അടിയിലുമായി പാടലീപുത്ര സ്ഥിതി ചെയ്യുന്നു. ഇന്ത്യൻ പൗരാണിക ചരിത്രത്തിലെ മഹാസംഭവങ്ങളുടെ ശേഷിപ്പുകളും പേറി. ബിസി 492 മുതൽ 460 വരെ മഗധ ഭരിച്ച ഹര്യങ്ക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാടലീപുത്ര.... പ്രാചീന ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ നഗരങ്ങളിലൊന്നായിരുന്നു പാടലീപുത്ര. ഇന്നത്തെ ബിഹാറിന്റെ തലസ്ഥാനമായ പട്‌നയ്ക്ക് സമീപത്തും അടിയിലുമായി പാടലീപുത്ര സ്ഥിതി ചെയ്യുന്നു. ഇന്ത്യൻ പൗരാണിക ചരിത്രത്തിലെ മഹാസംഭവങ്ങളുടെ ശേഷിപ്പുകളും പേറി. ബിസി 492 മുതൽ 460 വരെ മഗധ ഭരിച്ച ഹര്യങ്ക സാമ്രാജ്യത്തിലെ അജാതശത്രുവെന്ന പ്രശസ്ത മഹാരാജാവായിരുന്നു ഈ നഗരത്തിനു തുടക്കമിട്ടത്. അദ്ദേഹത്തിന്റെ പുത്രനായ ഉദയഭദ്ര സാമ്രാജ്യത്തിന്റെ തലസ്ഥാനം രാജഗൃഹത്തിൽ നിന്നും പാടലീപുത്രയിലേക്കു മാറ്റിയതോടെ നഗരത്തിനു വലിയ പ്രാധാന്യം കൈവന്നു. 

പിൽക്കാലത്ത് ശിശുനാഗ, നന്ദ, മൗര്യ, ഗുപ്ത, പാല സാമ്രാജ്യങ്ങളുടെ തലസ്ഥാനമായും പാടലീപുത്ര പ്രവർത്തിച്ചു. പലനഗരങ്ങളുടെയും ഉദ്ഭവവുമായി ബന്ധപ്പെട്ട് കഥകളുണ്ടാകാറുണ്ട്. ചരിത്രപരമായി ഇവയ്ക്ക് പ്രാധാന്യമില്ലെങ്കിലും ഇവ പൊതുബോധത്തിൽ ആഴത്തിൽ പതിഞ്ഞിരിക്കും. പാടലീപുത്രയ്ക്കും ഇത്തരമൊരു കഥയുണ്ട്. ഇന്ത്യയിലെ പ്രാചീനകഥകളുടെ ശേഖരമായ കഥാസരിത് സാഗരത്തിൽ ഈ കഥ പറയുന്നുണ്ട്. ആ കഥയൊന്ന് കേൾക്കാം.

ADVERTISEMENT

പ്രാചീനകാലത്ത് ഇന്ത്യയിൽ ഭോജികനെന്ന ഒരു വ്യക്തി ജീവിച്ചിരുന്നു. അദ്ദേഹത്തിന് മൂന്നുപെൺമക്കൾ. കാലാന്തരത്തിൽ മക്കളെ വിവാഹം കഴിപ്പിച്ച ശേഷം ഭോജികൻ തപസ്സ് ചെയ്യാനായി പോയി. മരുമക്കൾ ഭോജികന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. എന്നാൽ ഒരിക്കൽ ആ പ്രദേശത്ത് ക്ഷാമം വന്നതിനെത്തുടർന്ന് മരുമക്കൾ വീടുപേക്ഷിച്ചു പോയി. ഭോജികന്റെ മൂന്നു പെൺമക്കളും തുണയില്ലാതെ വീട്ടിൽ കഴിഞ്ഞു. സഹോദരിമാരിലൊരാൾ ഗർഭിണിയായിരുന്നു. അവർ ഒരു പുത്രനു ജന്മം നൽകി. 3 സഹോദരിമാരും ചേർന്ന് ഈ പുത്രനെ വളർത്താൻ തുടങ്ങി.

Image Credit: This image was generated using Midjourney

ഒരിക്കൽ ശിവപാർവതിമാർ ഈ വീടിനു മുകളിലൂടെ ആകാശസഞ്ചാരം നടത്തുകയായിരുന്നു. കുട്ടിയെയും മൂന്ന് അമ്മമാരെയും കണ്ട് കൗതുകം തോന്നിയ പാർവതീദേവി അതെപ്പറ്റി ഭഗവാൻ പരമശിവനോട് ചോദിച്ചു. ആ കുട്ടി കഴിഞ്ഞ ജന്മത്തിൽ തന്റെ വലിയ ഭക്തനായിരുന്നെന്നും ഈ ജന്മത്തിൽ വളരെ നല്ല ഒരു ഭാവിയാണ് ഈ കുട്ടിക്കുള്ളതെന്നും പറഞ്ഞ ഭഗവാൻ കുട്ടിയുടെ ഭാര്യയായി തീരേണ്ട പെൺകുട്ടി പാടല രാജ്യത്തെ മഹേന്ദ്രവർമ രാജാവിന്റെ മകളായി ജനിച്ചിട്ടുണ്ടെന്നും ദേവിയെ അറിയിച്ചു.അന്നുരാത്രി 3 സഹോദരിമാരുടെയും സ്വപ്‌നത്തിൽ പ്രത്യക്ഷപ്പെട്ട പരമശിവൻ, കുട്ടിക്ക് പുത്രകനെന്നു പേരിടണമെന്നും എല്ലാദിവസവും രാവിലെ കുട്ടിയുടെ തലയ്ക്കൽ ആയിരം സ്വർണനാണയങ്ങൾ പ്രത്യക്ഷപ്പെടുമെന്നും അറിയിച്ചു. സഹോദരിമാർ അപ്രകാരം ചെയ്തു. എല്ലാദിവസവും സ്വർണനാണയങ്ങൾ പ്രത്യക്ഷപ്പെടാൻ തുടങ്ങി.

ADVERTISEMENT

ഇതോടെ ആ കുടുംബം സമ്പന്നരായി തീർന്നു. പുത്രകൻ വളർന്നു ആ ദേശത്തിന്റെ രാജാവായി. അനേകം ദാനധർമങ്ങൾ അദ്ദേഹം ചെയ്തു. ഇതിനിടെ പുത്രകന്റെ പിതാവുൾപ്പെടെ സഹോദരിമാരുടെ ഭർത്താക്കൻമാർ തിരികെ വന്നു. പുത്രകനും സന്തോഷമായി. എന്നാൽ തിരികെ വന്ന സഹോദരീഭർത്താക്കന്മാർ പുത്രകനെ വധിച്ച് രാജ്യാധികാരം പിടിക്കാൻ ആഗ്രഹിച്ചു.അതിനായി അവർ വാടകക്കൊലയാളികളെ ഏർപ്പാടാക്കി. എന്നാൽ വാടകക്കൊലയാളികൾക്ക് വലിയ ധനം നൽകി പുത്രകൻ രക്ഷപ്പെട്ടു. പുത്രകൻ മരിച്ചെന്നു കരുതി അധികാരം ഏറ്റെടുത്ത സഹോദരീഭർത്താക്കൻമാരെ ആ ദേശത്തെ മന്ത്രിമാർ ഗൂഢാലോചന നടത്തി കൊന്നു.

Image Credit: This image was generated using Midjourney

ഇതോടെ ബന്ധങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ട പുത്രകൻ എങ്ങോട്ടെന്നില്ലാതെ നടന്നു. വഴിയരികിൽ മയാസുരന്റെ പുത്രൻമാർ തമ്മിൽ വഴക്കുകൂടുന്നത് അദ്ദേഹം കണ്ടു. കാര്യമന്വേഷിച്ച പുത്രകനോട്, മയാസുരന്റെ സ്വത്ത് പങ്കിടുന്നതുമായി ബന്ധപ്പെട്ട തർക്കമാണിതെന്ന് അവർ പറഞ്ഞു. എവിടെയും പറന്നുപോകാവുന്ന മാന്ത്രികച്ചെരിപ്പ്, എന്തെഴുതിയാലും അതു സത്യമാകുന്ന മാന്ത്രികവടി, ഇഷ്ടപ്പെട്ട ആഹാരം ആവശ്യപ്പെട്ടാൽ അതു നൽകുന്ന പാത്രം എന്നിവയായിരുന്നു മയാസുരന്റെ സ്വത്ത്.

ADVERTISEMENT

ഒരു ഓട്ടമത്സരം നടത്താനും അതിൽ വിജയിക്കുന്നവർക്ക് സ്വത്ത് എടുക്കാമെന്നും പുത്രകൻ പ്രതിവിധി പറഞ്ഞു. ഇതു കേട്ട മയാസുര പുത്രൻമാർ അപ്രകാരം ചെയ്തു. അവർ ഓടിപ്പോയ തക്കത്തിന് പുത്രകൻ വടിയും ചെരിപ്പും പാത്രവുമായി കടന്നു. അതിനിടെ പുത്രകൻ അലഞ്ഞുതിരിഞ്ഞ് പാടല രാജ്യത്തെത്തി. അവിടെ അദ്ദേഹം ദരിദ്രയായ ഒരു വയോധികയുടെ വീട്ടിൽ താമസമാക്കി. ആ വയോധിക എന്നും ഒരു പെൺകുട്ടിയെക്കുറിച്ച് പുത്രകനോട് പറയുമായിരുന്നു. അതീവ സൗന്ദര്യവും സ്വഭാവമഹിമയുമുള്ള പെൺകുട്ടി.

ആ രാജ്യത്തെ രാജകുമാരിയായ പാടലി തന്നെയായിരുന്നു ആ പെൺകുട്ടി. വയോധികയുടെ വിസ്താരം കേട്ട പുത്രകന്റെ മനസ്സിൽ പ്രണയം മൊട്ടിട്ടു. എങ്ങനെയും പാടലിയെ കാണണമെന്ന് പുത്രകന് ആഗ്രഹമായി. തന്റെ മന്ത്രച്ചെരിപ്പിട്ട് അദ്ദേഹം രാത്രിയിൽ കൊട്ടാരത്തിലേക്ക് എത്തി. അന്തപ്പുരം ലക്ഷ്യമാക്കി പറന്നു ജനൽവഴി ഉള്ളിൽകയറി. അതിനുള്ളിൽ സർവാംഗസുന്ദരിയായ പാടലി ഉറങ്ങിക്കിടക്കുകയായിരുന്നു. പാടലിയുടെ അഭൗമസൗന്ദര്യവും അംഗലാവണ്യവും പുത്രകനെ കീഴ്‌പെടുത്തിക്കളഞ്ഞു. ഇതിനിടെ പാടലി ഉണർന്നു. ഒന്നു പേടിച്ചെങ്കിലും അവൾ പക്ഷേ ആളെവിളിച്ചുകൂട്ടിയില്ല. പുത്രകനും പാടലിയും അന്നുരാത്രി മുഴുവൻ സംസാരിച്ചിരുന്നു.

Image Credit: This image was generated using Midjourney

താമസിയാതെ പാടലിയെ പുത്രകൻ ഗാന്ധർവവിധിപ്രകാരം വിവാഹം കഴിച്ചു ഭാര്യയാക്കി. പിന്നീടുള്ള ദിവസങ്ങളിൽ പുത്രകൻ എല്ലാ രാത്രിയും അന്തപുരത്തിലേക്ക് എത്തി. ഒരു ദിവസം നിർഭാഗ്യവശാൽ അദ്ദേഹം കൊട്ടാരം കാവൽക്കാരുടെ പിടിയിലകപ്പെട്ടു. വിവരമറിഞ്ഞ് കോപം കൊണ്ട് ജ്വലിച്ച മഹേന്ദ്രവർമ രാജാവ് പുത്രകനെ വധിക്കാൻ വിധിച്ചു. എന്നാൽ കാലിൽ കിടന്ന മാന്ത്രികച്ചെരിപ്പിന്റെ കരുത്തിൽ പുത്രകൻ രക്ഷപ്പെട്ടു. അന്തപ്പുരത്തിലേക്ക് പറന്നുചെന്ന് പാടലിയുമായി അദ്ദേഹം ദൂരേക്ക് പറന്നുപോയി.

ഒടുവിൽ അവരുടെ യാത്ര ഗംഗാനദിയുടെ സമീപമായി. അവിടെ മനോഹരമായ ഒരു ഭൂപ്രദേശം പാടലിയുടെ ദൃഷ്ടിയിൽപെട്ടു. ഇവിടെ ഒരു നഗരം പണിയാമോയെന്ന് പാടലി ഭർത്താവിനോട് ചോദിച്ചു. ഭാര്യയുടെ ഇംഗിതമറിഞ്ഞ പുത്രകൻ അവിടെ താഴെയിറങ്ങുകയും തന്റെ മന്ത്രവടിയാൽ ഒരു നഗരം വരയ്ക്കുകയും ചെയ്തു.ഞൊടിയിടയിൽ ആ നഗരം ഉയർന്നുപൊങ്ങിയത്രേ. പാടലിയുടെയും പുത്രകന്റെയും പേര് കൂട്ടിച്ചേർത്ത് പാടലീപുത്രയെന്ന് ആ നഗരം വിളിക്കപ്പെട്ടു.

English Summary:

The Magical Origins of Pataliputra: A Blend of Myth and History