ഹനുമാൻ തേടിയ ദിവ്യസസ്യം; ഗന്ധമാദനത്തിൽ തളിരിട്ട സഞ്ജീവനി
മഞ്ഞണിഞ്ഞൊരീ ഗന്ധമാദനം തളിരിടും മനമാകുവാൻ മഴവിൽത്തേരിറങ്ങീ ഞാൻ- ഞാൻ ഗന്ധർവൻ എന്ന പദ്മരാജൻ സിനിമയിലെ ദേവീ ആത്മരാഗമേകാൻ എന്ന ഗാനത്തിനിടെ പ്രത്യക്ഷപ്പെടുന്ന വരികൾ. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ തൂലിക വാക്കുകൾ നൽകിയ ഈ മനോഹരഗാനം ഇഷ്ടപ്പെടാത്ത മലയാളികൾ കുറവാകും. ഈ പാട്ടിന്റെ വരികൾക്കിടെ ഗന്ധമാദനം എന്ന

മഞ്ഞണിഞ്ഞൊരീ ഗന്ധമാദനം തളിരിടും മനമാകുവാൻ മഴവിൽത്തേരിറങ്ങീ ഞാൻ- ഞാൻ ഗന്ധർവൻ എന്ന പദ്മരാജൻ സിനിമയിലെ ദേവീ ആത്മരാഗമേകാൻ എന്ന ഗാനത്തിനിടെ പ്രത്യക്ഷപ്പെടുന്ന വരികൾ. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ തൂലിക വാക്കുകൾ നൽകിയ ഈ മനോഹരഗാനം ഇഷ്ടപ്പെടാത്ത മലയാളികൾ കുറവാകും. ഈ പാട്ടിന്റെ വരികൾക്കിടെ ഗന്ധമാദനം എന്ന വാക്ക് പ്രത്യക്ഷപ്പെടുന്നുണ്ട്. ഗന്ധമാദനം ഒരു പർവതമാണ്..ഭാരതീയ ഐതിഹ്യങ്ങളിൽ ഇടയ്ക്കിടെ പരാമർശിക്കപ്പെട്ട ഒരു പർവതം.പുരാണങ്ങളും ഐതിഹ്യങ്ങളും ഉൾപ്പെടുന്ന പ്രാചീന ഇന്ത്യൻ സാഹിത്യത്തിൽ പർവതങ്ങൾ, നദികൾ, ദ്വീപുകൾ എന്നിവയെക്കുറിച്ചൊക്കെ പരാമർശമുണ്ടായിരുന്നു. പല പർവതങ്ങളെപ്പറ്റി പ്രാചീന ഇന്ത്യൻ കൃതികൾ വിവരിച്ചിട്ടുണ്ട്. മേരുപർവതമൊക്കെ ഇക്കൂട്ടത്തിൽ വളരെ പ്രശസ്തമാണ്.
ഹിന്ദു, ബുദ്ധ. ജൈന കൃതികളിൽ പരാമർശിക്കപ്പെടുന്ന മേരു പർവതത്തിനു സമീപമായിട്ടാണ് ഗന്ധമാദന പർവതത്തിന്റെ സ്ഥാനമെന്നു പുരാണങ്ങളിലുണ്ട്. ഗന്ധമാദനവുമായി ബന്ധപ്പെട്ട് വിവിധ ഐതിഹ്യങ്ങളുണ്ട്. രാമായണത്തിലും മഹാഭാരതത്തിലും ഈ പർവതത്തെക്കുറിച്ച് പറയപ്പെടുന്നു. അപൂർവങ്ങളും ഔഷധമൂല്യമുള്ളതുമായ അനേകം സസ്യങ്ങളുള്ളതാണത്രേ ഈ പർവതം. ഈ സസ്യങ്ങളിൽ നിന്നുയരുന്ന സുഖകരമായ ഗന്ധം ഈ പർവതത്തിലെ വായുവിൽ വ്യാപിച്ചു നിൽക്കും. അങ്ങനെയാണ് ഗന്ധമാദനം എന്ന പേര് ഈ പർവതത്തിനു വന്നത്.
ഒരു പക്ഷേ ഗന്ധമാദനത്തെക്കുറിച്ചുള്ള ഏറ്റവും പ്രശസ്തമായ പരാമർശം ഹനുമാനുമായി ബന്ധപ്പെട്ടാണ്. ലങ്കയിലെ പടക്കളത്തിൽ അസ്ത്രമേറ്റ് ലക്ഷ്മണൻ മോഹാലസ്യപ്പെട്ടു വീണപ്പോൾ രക്ഷിക്കാൻ സഞ്ജീവനി എന്ന സസ്യം ആവശ്യമായി വന്നു. സഞ്ജീവനി സുലഭമായി വളരുന്നത് ഗന്ധമാദനത്തിലാണ്. ഭഗവാൻ ശ്രീരാമൻ ലക്ഷ്മണനായി നിയോഗിച്ച വൈദ്യനായ സുഷേണന്റെ നിർദേശമനുസരിച്ചാണ് സഞ്ജീവനി തേടി ഹനുമാൻ ഗന്ധമാദനത്തിലെത്തുന്നത്.
ഇരുട്ടിലും തിരിച്ചറിയാൻ പറ്റുന്ന തരത്തിൽ വിചിത്രമായ ഒരു പ്രകാശം ഈ സസ്യം പുറപ്പെടുവിക്കുമെന്ന് സുഷേണൻ ഹനുമാനോട് പറയുന്നുണ്ട്. എന്നാൽ ആശയക്കുഴപ്പത്തിലായ ഹനുമാൻ ഗന്ധമാദനത്തിന്റെ ഒരു ഭാഗം തന്നെ ഇളക്കിക്കൊണ്ട് പോയി.അനേകം സന്ന്യാസിവര്യൻമാരുടെയും ഋഷിമാരുടെയും ദിവ്യപുരുഷന്മാരുടെയുമൊക്കെ ആവാസമേഖലയായും ഗന്ധമാദനം അടയാളപ്പെടുത്തപ്പെടുന്നുണ്ട്. മഹാഭാരതത്തിൽ പാണ്ഡവരുടെ വനവാസക്കാലത്തെ സന്ദർശനസ്ഥലങ്ങളിൽ ഒന്ന് ഗന്ധമാദനമാണ്.ശരീരത്തിന്റെ സകലപീഡകളും ഒഴിപ്പിച്ച് സൗഖ്യം നൽകുന്ന മരുന്നായാണ് സഞ്ജീവനി സസ്യത്തെ കൃതികൾ അവതരിപ്പിച്ചിട്ടുള്ളത്. ഇങ്ങനെയൊരു സസ്യമുണ്ടെന്ന അഭ്യൂഹവും അതിനായുള്ള തിരച്ചിലും പണ്ടുമുതലേയുണ്ട്.
വിവിധ പഠനങ്ങളും ഇതെപ്പറ്റി നടന്നിട്ടുണ്ട്. എന്നാൽ ഈ സസ്യത്തെ കണ്ടെത്താനായിട്ടില്ല.ചില ഗവേഷകരൊക്കെ സഞ്ജീവനിയാകാൻ സാധ്യതയുള്ള സസ്യങ്ങളെക്കുറിച്ച് പ്രബന്ധങ്ങൾപോലും അവതരിപ്പിച്ചിട്ടുണ്ട്. മഹാഭാരതത്തിലും സഞ്ജീവനിയെക്കുറിച്ച് പരാമർശമുണ്ട്. ദേവൻമാരോട് ഏറ്റുമുട്ടി വധിക്കപ്പെട്ട അസുരൻമാരെ വീണ്ടും ജീവിപ്പിക്കാനായി ശുക്രാചാര്യരാണ് ഈ മരുന്ന് ഉപയോഗിക്കുന്നതത്രേ. ചിലരുടെ വിശ്വാസമനുസരിച്ച് ഗന്ധമാദനം പർവതം ഇപ്പോഴത്തെ ഉത്തരാഖണ്ഡിലെ ദ്രോണഗിരിയാണ്.ദുനഗിരിയെന്നും ഇതറിയപ്പെടുന്നു. രാമേശ്വരത്തെ പാമ്പൻ ദ്വീപിലെ ഒരു കുന്നിനും ഗന്ധമാദനമെന്നു പേരുണ്ട്. ഇവിടെ നിന്നാണ് ഹനുമാൻ ലങ്കയിലേക്ക് യാത്ര തുടങ്ങിയതെന്നും വിശ്വാസമുണ്ട്.