കുതിരയുടെ മുഖവും മനുഷ്യന്റെ ഉടലും; ഗന്ധർവൻമാരിലെ പ്രധാനിയായ തംബുരു
കർണാടിക് സംഗീതത്തിലെ അതിപ്രശസ്തമായ ഒരു സംഗീതോപകരണമാണ് തംബുരു. എന്നാൽ തംബുരു എന്നൊരു കഥാപാത്രം ഇന്ത്യൻ ഐതിഹ്യങ്ങളിലുണ്ടായിരുന്നതായി അറിയുമോ? ഐതിഹ്യങ്ങളിൽ പരാമർശിച്ചിട്ടുള്ള തംബുരു എന്ന സംഗീതജ്ഞന്റെ കഥയൊന്നു കേട്ടാലോ. ഇന്ത്യൻ ഐതിഹ്യങ്ങൾ പ്രകാരം സ്വർഗീയ ഗായകരും നർത്തകരും സംഗീതജ്ഞരുമാണ് ഗന്ധർവൻമാർ.

കർണാടിക് സംഗീതത്തിലെ അതിപ്രശസ്തമായ ഒരു സംഗീതോപകരണമാണ് തംബുരു. എന്നാൽ തംബുരു എന്നൊരു കഥാപാത്രം ഇന്ത്യൻ ഐതിഹ്യങ്ങളിലുണ്ടായിരുന്നതായി അറിയുമോ? ഐതിഹ്യങ്ങളിൽ പരാമർശിച്ചിട്ടുള്ള തംബുരു എന്ന സംഗീതജ്ഞന്റെ കഥയൊന്നു കേട്ടാലോ. ഇന്ത്യൻ ഐതിഹ്യങ്ങൾ പ്രകാരം സ്വർഗീയ ഗായകരും നർത്തകരും സംഗീതജ്ഞരുമാണ് ഗന്ധർവൻമാർ. അതീവ സുന്ദരൻമാരായ ഗന്ധർവൻമാരുടെ ജീവിത പങ്കാളികൾ പലപ്പോഴും സ്വർഗീയ സുന്ദരികളായ അപ്‌സരസ്സുകളാണ്. ഗന്ധർവൻമാരിൽ ഏറ്റവും പ്രശസ്തനായ ആളാണ് തംബുരു. കുതിരയുടെ ശിരസ്സും മനുഷ്യന്റെ ശരീരവുമുള്ള തംബുരു ഇന്ദ്രന്റെയും കുബേരന്റെയും സദസ്സിലെ ഗായകനായിരുന്നു. മറ്റൊരു പ്രമുഖ സംഗീതജ്ഞനായ നാരദമഹർഷിയുമായി തംബുരുവിന് മത്സരസ്വഭാവമുണ്ടായിരുന്നു.
ഇന്ദ്രസഭയിലെ പ്രമുഖ നർത്തകിയും അപ്‌സരസ്സുമായ രംഭ തംബുരുവിന്റെ ശിഷ്യയായിരുന്നു. രംഭയെ നൃത്തം പഠിപ്പിച്ചത് തംബുരുവാണ്. ഇന്ദ്രസഭയിലെ മറ്റൊരു പ്രധാന അപ്‌സരസ്സായ ഉർവശിയുടെ ഭർത്താവായ പുരൂരവസ് ഒരിക്കൽ രംഭയുടെ നൃത്തം കാണുകയുണ്ടായി. ഉർവശി പറഞ്ഞുതന്ന അറിവ് വച്ച് നൃത്തത്തെപ്പറ്റി തനിക്കു നന്നായി അറിയാമെന്നും രംഭയുടെ നൃത്തത്തിൽ പിഴവുണ്ടെന്നും പുരൂരവസ്സ് പറഞ്ഞു. ഈ അഭിപ്രായം തംബുരുവിനെ ചൊടിപ്പിച്ചു. പുരൂരവസ്സും ഉർവശിയും തമ്മിൽ വേർപിരിയുമെന്ന് തംബുരു ശപിച്ചു. ഒരു കൂട്ടം ഗന്ധർവൻമാർ ഉർവശിയെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു. ഇതോടെ ശാപം ഫലിച്ചു.
കുബേരനുമായും തുംബുരുവിന് പ്രത്യേക സൗഹൃദമുണ്ട്. ഗന്ധമാദന പർവതത്തിലുള്ള കുബേരന്റെ വാസസ്ഥലത്ത് തംബുരു വാദ്യങ്ങൾ മുഴക്കുകയും സംഗീതമാലപിക്കുകയും ചെയ്യുമായിരുന്നു. മഹാഭാരതത്തിൽ തംബുരുവിനെക്കുറിച്ച് പരാമർശമുണ്ട്. യുധിഷ്ഠിരൻ നടത്തുന്ന അശ്വമേധയജ്ഞത്തിനെത്തുന്ന തംബുരു അദ്ദേഹത്തിന് 100 കുതിരകളെ സമ്മാനിക്കുന്ന സന്ദർഭം മഹാഭാരതത്തിൽ വിവരിച്ചിരിക്കുന്നു. പാണ്ഡവരോട് പൊതുവെ ആഭിമുഖ്യം പുലർത്തുന്ന തംബുരു അർജുനന് ഗാന്ധർവായുധവും സമ്മാനിക്കുന്നുണ്ട്. മറ്റൊരിതിഹാസമായ രാമായണത്തിലും തംബുരുവിനെക്കുറിച്ച് പരാമർശമുണ്ട്.
തന്റെ സുഹൃത്ത് കൂടിയായ കുബേരൻ ഒരിക്കൽ തംബുരുവിനോട് പിണങ്ങുകയും തംബുരു ഒരു രാക്ഷസനായി മാറട്ടെ എന്നു ശപിക്കുകയും ചെയ്തു. ത്രേതായുഗത്തിൽ ഭഗവാൻ ശ്രീരാമന്റെ പക്കൽനിന്ന് ശാപമോക്ഷം കിട്ടുമെന്നും കുബേരൻ തംബുരുവിനെ അറിയിച്ചു. വനത്തിൽ വിരാദനെന്ന രാക്ഷസനായി അലഞ്ഞ തംബുരു ഒരിക്കൽ സീതാദേവിയെ ആക്രമിക്കാൻ ചെന്നു. ഭഗവാൻ ശ്രീരാമനും സീതാദേവിയും ലക്ഷ്മണനും വനവാസകാലത്ത് കാട്ടിൽ അലഞ്ഞിരുന്ന സമയമാണത്. ആക്രമിക്കാനടുത്ത വിരാദനെ ഭഗവാൻ എതിരിടുകയും കീഴ്‌പ്പെടുത്തുകയും ചെയ്തു. ഇതോടെ ശാപമോക്ഷം ലഭിച്ച തംബുരു തിരിച്ച് ഗന്ധർവലോകത്തേക്ക് പോയി.