കാലത്തിനും അതീതൻ എന്ന അർഥത്തിൽ ദൈവത്തെ കാലാതീതൻ എന്നു പറയാറുണ്ട്. കാലം എന്നതൊരു പരികൽപനയാണ്. ചേതനവും അചേതനവുമായ സകലത്തിന്റെയും പരിപൂർണതയെ ഉൾക്കൊള്ളുന്നു എന്നതാണ് കാലത്തിന്റെ സവിശേഷത.

കാലത്തിനും അതീതൻ എന്ന അർഥത്തിൽ ദൈവത്തെ കാലാതീതൻ എന്നു പറയാറുണ്ട്. കാലം എന്നതൊരു പരികൽപനയാണ്. ചേതനവും അചേതനവുമായ സകലത്തിന്റെയും പരിപൂർണതയെ ഉൾക്കൊള്ളുന്നു എന്നതാണ് കാലത്തിന്റെ സവിശേഷത.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലത്തിനും അതീതൻ എന്ന അർഥത്തിൽ ദൈവത്തെ കാലാതീതൻ എന്നു പറയാറുണ്ട്. കാലം എന്നതൊരു പരികൽപനയാണ്. ചേതനവും അചേതനവുമായ സകലത്തിന്റെയും പരിപൂർണതയെ ഉൾക്കൊള്ളുന്നു എന്നതാണ് കാലത്തിന്റെ സവിശേഷത.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കാലത്തിനും അതീതൻ എന്ന അർഥത്തിൽ ദൈവത്തെ കാലാതീതൻ എന്നു പറയാറുണ്ട്. കാലം എന്നതൊരു പരികൽപനയാണ്. ചേതനവും അചേതനവുമായ സകലത്തിന്റെയും പരിപൂർണതയെ ഉൾക്കൊള്ളുന്നു എന്നതാണ് കാലത്തിന്റെ സവിശേഷത. പുണ്യാത്മാക്കളുടെ ഇഹലോകത്തിലെ ജീവിതം പൂർത്തിയാകുമ്പോൾ ‘കാലംചെയ്തു’ എന്നാണ് പറയാറ്. പിന്നീടുള്ള അദ്ദേഹത്തിന്റെ ഓർമ കലാതീതമാകുന്നു. തലമുറകളിലൂടെ ആ സ്മരണ വളർച്ച പ്രാപിക്കുന്നു. പുണ്യാത്മാക്കളുടെ പാദസ്പർശമേറ്റിട്ടുള്ള ഇടങ്ങൾ വിശുദ്ധമാകുന്നു. അവിടേക്ക് വിശ്വാസികളുടെ സമൂഹം യാത്ര തുടരുന്നു. അതിവിശുദ്ധന്മാരുടെ ജീവിതത്തെ വിശുദ്ധിയുടെ കാലഘട്ടം എന്നും വിശേഷിപ്പിക്കാറുണ്ട്.

ശരീരമേ ഇല്ലാതെയാകുന്നുള്ളൂ. ആത്മാവ് അനശ്വരമാണ്. അതിനെ മനസ്സിലാക്കാൻ സാങ്കേതികവിദ്യയുടെ അളവുകോലുകൾക്ക് കഴിയാറില്ല. അനുഭവവും വിശ്വാസവുമാണ് അതിന്റെ മാനദണ്ഡങ്ങൾ. പ്രകാശത്തെക്കാൾ വേഗതയിൽ സഞ്ചരിക്കുന്ന കണങ്ങൾ ഉണ്ടെന്നുള്ള കണ്ടെത്തൽ നടത്തിയ ശാസ്ത്രജ്ഞനാണ് ഡോ. ജോർജ് സുദർശനൻ. ടാക്കിയോണുകൾ എന്നാണ് അതിന് അദ്ദേഹം നൽകിയ നാമം. മനുഷ്യനേത്രങ്ങൾക്ക് കണ്ടെത്താൻ കഴിയാത്ത എത്രയോ കണങ്ങളും കാര്യങ്ങളും ഭൗതിക പ്രപഞ്ചത്തിൽ ഉണ്ടെന്നുള്ള യാഥാർഥ്യത്തിലേക്കാണ് ഈ കണ്ടെത്തൽ വഴി തുറന്നത്.  ബഹിരാകാശ സാങ്കേതികവിദ്യ എത്രയധികം വികാസം പ്രാപിച്ചിരിക്കുന്നു. വിക്ഷേപണ കേന്ദ്രത്തിലിരുന്ന് ഉപഗ്രഹത്തിന്റെ ഗതിവിഗതികളെ നിയന്ത്രിക്കാൻ കഴിയുന്നു. വിക്ഷേപണ കേന്ദ്രത്തിൽ നിന്നുള്ള ചില ചുരുക്കെഴുത്തിലൂടെ അണുവിട തെറ്റാതെ ഉപഗ്രഹത്തെ ചലനാത്മകമാക്കാൻ അതുമായി ബന്ധപ്പെട്ടവർക്കു കഴിയുന്നു. ശൂന്യതയും കടന്നാണ് ഈ സന്ദേശങ്ങൾ അടങ്ങിയ കോഡുകളുടെ സഞ്ചാരം. 

ADVERTISEMENT

ഭൗതിക ലോകത്തു സംഭവിക്കുന്നതിനു സമാനമായ മാറ്റങ്ങൾ ആധ്യാത്മിക ലോകത്തിലും സംഭവിക്കുന്നുണ്ട്. പാകമായൊരു മാനസികതലത്തിൽ നിന്നുകൊണ്ട് ചിന്തിക്കുമ്പോൾ മാത്രമേ ഇതിന്റെ  സാധ്യത ബോധ്യമാകുകയുള്ളൂ. വിശുദ്ധിയുടെ പ്രഭാവലയത്തെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. റഷ്യൻ ശാസ്ത്രജ്ഞനായ കിർലിയനാണ് മനുഷ്യനിലെ പ്രഭാവലയത്തെക്കുറിച്ച് നമ്മെ ബോധ്യപ്പെടുത്തിയത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താൽ അദ്ദേഹം ഫൊട്ടോഗ്രഫി യന്ത്രം കണ്ടുപിടിച്ചു. ഒരാളുടെ പ്രകൃതത്തിന് അനുസൃതമായി ആ വ്യക്തിയുടെ ശരീരത്തിൽനിന്നു ലെയറുകളുള്ള പ്രകാശവലയം രൂപപ്പെടുന്നു. വ്യക്തിയുടെ സവിശേഷത അനുസരിച്ച് പ്രകാശവലയത്തിന് വിവിധ അടരുകൾ ഉണ്ടാകുന്നു. കൂടുതൽ അടരുകൾ വിശുദ്ധിയുടെ പ്രതീകമായി മാറുകയും ചെയ്യുന്നു.

സാധാരണ ഫിലിമിൽ ഈ വലയം പ്രകാശവലയം തെളിയുകയില്ല. അതിന്റെ അർഥം അങ്ങനെയൊരു പ്രകാശവലയം ഇല്ലെന്നല്ലല്ലോ. എല്ലാ ജീവികളുടെയും വസ്തുവിന്റെയും പ്രതലത്തിൽ പ്രകാശം പതിക്കുമ്പോൾ അതിനു സമാനമായ പ്രതിപ്രകാശം സംഭവിക്കുന്നു എന്ന ശാസ്ത്രസത്യം തന്നെയാണ് ഇവിടെയും സംഭവിക്കുന്നതെങ്കിലും അതിനനുസൃതമായ മാധ്യമത്തിലൂടെ അതു വെളിപ്പെടുകയുള്ളൂവെന്നതാണ് ആ ആശയം നൽകുന്ന സത്ത. ഭൗതികശാസ്ത്രത്തിനു മാത്രമല്ല, അധ്യാത്മികതയ്ക്കും അതിനിണങ്ങുന്ന ശാസ്ത്രീയത ഉണ്ട്. ഇതിനെ ‘ദൈവിക പദ്ധതി’ എന്നാണ് വിശേഷിപ്പിക്കുന്നത്. പർവതം ഏറ്റവും ഉയർന്നു നിൽക്കുന്നു എന്നതിനാൽ അതിനപ്പുറത്ത് വഴിയും പുഴയും ജീവജാലങ്ങളും ഇല്ലെന്നു പറയാൻ കഴിയില്ലല്ലോ. ഭൗതികതയുടെ വികാസ പരിണാമഘട്ടത്തോടെ എല്ലാം അവസാനിക്കുന്നു എന്നും പറയാനും കഴിയില്ല. നശ്വരതയ്ക്ക് അപ്പുറത്ത് അനശ്വരതയുണ്ട്. അവിടെ മറ്റൊരു തരത്തിലുള്ള ജീവനും ജീവിതവും ഉണ്ട്. ഇല്ലെങ്കിൽ ഞാൻ നിങ്ങളോട് പറയുമായിരുന്നെന്ന് ക്രിസ്തു സത്യവേദപുസ്തകത്തിലൂടെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ക്രൈസ്തവികത  നൽകുന്ന വിശ്വാസമാണിത്.വിശുദ്ധന്മാർ ജീവിക്കുന്നത് ഈ ആധ്യാത്മികതലത്തിലാണ്. 

ADVERTISEMENT

പരിശുദ്ധ പരുമല തിരുമേനി ഭൗതികതയിൽ മാത്രം ജീവിച്ച പുണ്യാത്മാവല്ല എന്നു കാലം സമൂഹത്തെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ആ വിശുദ്ധിയെ അനുധാവനം ചെയ്യുന്നവരുടെ എണ്ണം പ്രതിവർഷം വർധിച്ചുകൊണ്ടിരിക്കുന്നു. ആ പുണ്യാത്മാവിന്റെ കബറിടം ഭക്തിസാന്ദ്രമാണ്. അവിടെയുള്ള പ്രാർഥന ദൈവ സന്നിധിയിൽ ധൂപാർപ്പണമായി എത്തുന്നു. ഭൗതിക ജീവിതത്തിൽ കഴിയുന്നതിലും അപ്പുറമുള്ള  കാരുണ്യമാണ് ആ കബറിടത്തിലെ പ്രാർഥനയിൽനിന്നു ഭക്തർക്ക് ലഭിക്കുന്നത്. എവിടെയെല്ലാം പരിശുദ്ധന്റെ തിരുശേഷിപ്പ് ഉണ്ടോ അവിടേക്കെല്ലാം ആത്മസമർപ്പണത്തിന്റെ തിരി തെളിയുന്നു. 

English Summary:

Unveiling the Timeless Legacy of Saint Parumala Thirumeni.