‘പ്രാർഥന എന്നത് ശൈശവത്തിലെ ഉത്സാഹവും യൗവനത്തിലെ ആശ്രയവും വാർധക്യത്തിലെ സമാധാനവുമാകുന്നു' - പരിശുദ്ധ പരുമല തിരുമേനി ചരിത്രത്തിന്റെ ഓരോ ഘട്ടങ്ങളിലും, ദൈവത്തിന്റെ പ്രസന്നത അനുഗ്രഹീതരായ വ്യക്തികളിലൂടെ ലോകത്തിൽ പ്രവഹിക്കാറുണ്ട്.

‘പ്രാർഥന എന്നത് ശൈശവത്തിലെ ഉത്സാഹവും യൗവനത്തിലെ ആശ്രയവും വാർധക്യത്തിലെ സമാധാനവുമാകുന്നു' - പരിശുദ്ധ പരുമല തിരുമേനി ചരിത്രത്തിന്റെ ഓരോ ഘട്ടങ്ങളിലും, ദൈവത്തിന്റെ പ്രസന്നത അനുഗ്രഹീതരായ വ്യക്തികളിലൂടെ ലോകത്തിൽ പ്രവഹിക്കാറുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പ്രാർഥന എന്നത് ശൈശവത്തിലെ ഉത്സാഹവും യൗവനത്തിലെ ആശ്രയവും വാർധക്യത്തിലെ സമാധാനവുമാകുന്നു' - പരിശുദ്ധ പരുമല തിരുമേനി ചരിത്രത്തിന്റെ ഓരോ ഘട്ടങ്ങളിലും, ദൈവത്തിന്റെ പ്രസന്നത അനുഗ്രഹീതരായ വ്യക്തികളിലൂടെ ലോകത്തിൽ പ്രവഹിക്കാറുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘പ്രാർഥന  എന്നത് ശൈശവത്തിലെ ഉത്സാഹവും യൗവനത്തിലെ ആശ്രയവും വാർധക്യത്തിലെ സമാധാനവുമാകുന്നു' - പരിശുദ്ധ പരുമല തിരുമേനി

ചരിത്രത്തിന്റെ ഓരോ ഘട്ടങ്ങളിലും, ദൈവത്തിന്റെ പ്രസന്നത അനുഗ്രഹീതരായ വ്യക്തികളിലൂടെ ലോകത്തിൽ പ്രവഹിക്കാറുണ്ട്. അത്തരത്തിൽ മലയാള മണ്ണിന്റെ പുണ്യ സ്മരണകളിൽ ഇന്നും ജീവിക്കുന്ന മഹാത്മാവാണ് പരിശുദ്ധ പരുമല തിരുമേനി. ആത്മീയതയുടെ പുണ്യ സൗരഭ്യം പരത്തിയ, ക്രിസ്തുവിന്റെ അതുല്യ പ്രവാചകൻ! സാധാരണത്വത്തിന്റെ മറയിൽ അസാധാരണമായ ആത്മീയത ജീവിച്ചു കാണിച്ച പരിശുദ്ധ ജീവിതത്തിനുടമ. ദൈവസ്നേഹത്തിന്റെയും നിർമ്മലമായ പ്രാർഥനയുടെയും ജ്വലിക്കുന്ന ഉദാഹരണം. അദ്ദേഹത്തിന്റെ ജീവിതം തന്നെ ദൈവത്തോടുള്ള നിരന്തരമായ പ്രാർഥനയായിരുന്നു. പിറന്ന നാൾ മുതൽ മരണം വരെ പ്രാർഥനയുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടന്നിരുന്ന ആ ജീവിതം, ദൈവാനുഭൂതിയുടെയും സ്നേഹത്തിന്റെയും പ്രകാശം പരത്തി.

ADVERTISEMENT

ചെറുപ്പം മുതൽക്കേ പ്രാർഥന  പരുമല തിരുമേനിയുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ വളർന്ന അദ്ദേഹം, ദൈവവുമായുള്ള സംഭാഷണമായിപ്രാർഥനയെ കണ്ടു. ദിവസവും നിശ്ചിത സമയം പ്രാർഥനയ്ക്കായി മാറ്റിവെച്ച തിരുമേനി, വിശുദ്ധ ഗ്രന്ഥ പാരായണത്തിനും ധ്യാനത്തിനും പ്രാധാന്യം നൽകി. തിരുമേനിക്കു പ്രാർഥന എന്നത് വെറും ഒരു ആചാരമോ കടമയോ ആയിരുന്നില്ല; മറിച്ച്, അത് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു. ദിനചര്യയിൽ ഏറിയ പങ്കും പ്രാർഥനയ്ക്കായി  മാറ്റിവെച്ചിരുന്ന അദ്ദേഹം, ദീർഘനേരം ഏകാന്തതയിൽ  ദൈവ സാന്നിധ്യത്തിൽ ലയിച്ചിരിക്കുമായിരുന്നു. പ്രാർഥനയിലൂടെ അദ്ദേഹം ദൈവവുമായി ആഴമേറിയ ഒരു ബന്ധം പുലർത്തി. ഇത് അദ്ദേഹത്തിന് ജീവിതത്തിന്റെ സകല വെല്ലുവിളികളെയും ധൈര്യപൂർവം നേരിടാനുള്ള ശക്തി നൽകി. 

സന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ചതിനു ശേഷം പരുമല തിരുമേനിയുടെ പ്രാർഥനാ  ജീവിതം കൂടുതൽ ആഴമേറിയതായി. സന്യാസാശ്രമത്തിന്റെ നിശബ്ദതയിൽ ദൈവത്തോടുള്ള അദ്ദേഹത്തിന്റെ ബന്ധം ദൃഢമായി. പലപ്പോഴും മണിക്കൂറുകളോളം പ്രാർഥനയിൽ മുഴുകിയിരുന്ന തിരുമേനിക്ക്, ദൈവദർശനത്തിന്റെ അനുഗ്രഹവും ലഭിച്ചിരുന്നതായി വിശ്വസിക്കപ്പെടുന്നു. "പ്രാർഥനയാണ് നമ്മുടെ ജീവിതത്തിന്റെ ശ്വാസം" എന്ന് തിരുമേനി പറയാറുണ്ടായിരുന്നു. ദരിദ്രരോടും രോഗികളോടുമുള്ള സ്നേഹം തിരുമേനിയുടെ ജീവിതത്തിൽ പ്രകടമായിരുന്നു. അവർക്കുവേണ്ടി പ്രാർഥിക്കുന്നതിനും, ആശ്വസിപ്പിക്കുന്നതിനും അദ്ദേഹം സമയം കണ്ടെത്തി. ഏതൊരു പ്രതിസന്ധിയിലും ആശ്രയമായി ജനങ്ങൾ തിരുമേനിയെ സമീപിച്ചു. അവരുടെ പ്രാർഥനകൾക്ക് ഉത്തരം ലഭിക്കാൻ തിരുമേനി മാധ്യസ്ഥം വഹിക്കുമെന്നും അത്ഭുതങ്ങൾ സംഭവിക്കുമെന്നും അവർ വിശ്വസിച്ചു. നിത്യവും ഏറെ സമയം പ്രാർഥനയിൽ മുഴുകിയിരുന്ന പരുമല തിരുമേനി, സത്യം, സന്മാർഗ്ഗം, വിശ്വാസം, ഭക്തി, പരസ്പര ബഹുമാനം എന്നിവയെ വളർത്തുന്നതിൽ പ്രാർഥനയുടെ പ്രാധാന്യം എടുത്തുപറഞ്ഞു. തിരുമേനി പലപ്പോഴും പ്രകൃതിയുടെ സാമീപ്യത്തിൽ പ്രാർത്ഥിക്കാൻ ഇഷ്ടപ്പെട്ടിരുന്നു. മരങ്ങളുടെ തണലിൽ, പുഴയുടെ തീരത്ത് എന്നിങ്ങനെ പ്രകൃതിയുടെ സൗന്ദര്യം അദ്ദേഹത്തിന് പ്രാർഥനയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിച്ചു. പ്രകൃതിയിലെ സകലതിലും അദ്ദേഹം ദൈവസാന്നിധ്യം അനുഭവിച്ചു.

ADVERTISEMENT

പരുമല തിരുമേനിയുടെ പ്രാർഥനകൾ, സ്വന്തം ആവശ്യങ്ങൾക്കു വേണ്ടിയുള്ളതല്ല, മറിച്ച് മറ്റുള്ളവരുടെ ദുരിതങ്ങളും ആവശ്യങ്ങളും ദൈവസന്നിധിയിൽ എത്തിക്കാനുള്ള മാർഗമായിരുന്നു. രോഗികൾക്ക് വേണ്ടിയുള്ള പ്രാർഥനകൾ, പാപികൾക്കുവേണ്ടിയുള്ള യാചനകൾ, ദുർബലർക്കുവേണ്ടിയുള്ള മധ്യസ്ഥത എന്നിവ അദ്ദേഹത്തിന്റെ  പ്രാർഥനാജീവിതത്തിലെ പ്രധാന ഘടകങ്ങളായിരുന്നു. വിവിധ പ്രശ്നങ്ങളിൽ അകപ്പെട്ടവർക്ക് ആശ്വാസം പകരുന്നതിൽ അദ്ദേഹത്തിന്റെ പ്രാർഥനകൾക്ക് വലിയ പങ്കുണ്ടായിരുന്നു. കാലം പിന്നിടും തോറും അത് കൂടുതൽ കരുത്താർജിച്ചു. ഈ നിസ്വാർഥ പ്രാർഥനകളുടെ ഫലമായി നിരവധി അത്ഭുതങ്ങൾ അരങ്ങേറിയതായും ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. അതിന്റെ ജീവിക്കുന്ന സാക്ഷ്യമാണ് പരിശുദ്ധന്റെ കബറിടത്തിൽ പ്രാർഥനയുമായി എത്തുന്ന ജനലക്ഷങ്ങൾ. 

പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അദ്ദേഹം, തന്റെ വിശുദ്ധ ജീവിതം കൊണ്ടും, അത്ഭുതങ്ങൾ കൊണ്ടും, എല്ലാറ്റിലുമുപരി പ്രാർഥനയുടെ ശക്തി കൊണ്ടും ജനഹൃദയങ്ങളിൽ സ്ഥാനം നേടി. തിരുമേനിയുടെ ജീവിതത്തിൽ പ്രാർഥനയുടെ ശക്തി വെളിപ്പെടുത്തുന്ന നിരവധി ഉദാഹരണങ്ങളുണ്ട്. രോഗികളെ സുഖപ്പെടുത്തുന്നതിനും, ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം പകരുന്നതിനും, പ്രകൃതി ദുരന്തങ്ങളെ തടയുന്നതിനും തിരുമേനി പ്രാർഥനയെ ആയുധമാക്കി. 

ADVERTISEMENT

സ്വന്തം ദൗർബല്യങ്ങളെ തിരിച്ചറിഞ്ഞ്, അനന്തശക്തിയുടെ മുന്നിൽ കൈകൂപ്പി നിൽക്കുമ്പോൾ, മനസ്സിന് ലഭിക്കുന്ന ശാന്തിയും, ജീവിതത്തിന് ലഭിക്കുന്ന ദിശാബോധവും അനിർവചനീയമാണ്. ഈ പ്രാർഥനയുടെ മഹത്വം അനുഭവിച്ചറിഞ്ഞവരായിരുന്നു പരുമല തിരുമേനി.

ലളിതവും എന്നാൽ അഗാധവുമായ അദ്ദേഹത്തിന്റെ പ്രാർഥനാ ജീവിതം, ദൈവാനുഭവത്തിനായുള്ള അടങ്ങാത്ത ദാഹവും, നിസ്വാർത്ഥമായ സ്നേഹത്തിന്റെയും സേവനത്തിന്റെയും പ്രതീകവുമായിരുന്നു. സ്വാർത്ഥ താൽപര്യങ്ങൾക്കപ്പുറം, ഹൃദയപൂർവ്വമായ പ്രാർഥനയ്ക്ക് ഉത്തരം ലഭിക്കുമെന്നതിന് ഏറ്റവും വലിയ തെളിവാണ് പരുമല തിരുമേനിയുടെ ജീവിതം. ഇന്നും ലക്ഷക്കണക്കിന് ആളുകൾക്ക് ആത്മീയ പ്രചോദനമാണ് പരുമല തിരുമേനി.പ്രാർഥനയും ദൈവസ്നേഹവും ജീവിതത്തിലെ ഏതു കൊടുങ്കാറ്റിനെയും അതിജീവിക്കാനുള്ള ശക്തി നൽകുമെന്ന് അദ്ദേഹത്തിന്റെ ജീവിതം നമ്മെ ഓർമ്മിപ്പിക്കുന്നു. പ്രാർഥനയിലൂടെ ദൈവത്തോട് അടുത്ത ആ പരിശുദ്ധനു മുന്നിൽ ശിരസ്സു നമിക്കാം. 

English Summary:

Discover the inspiring life and legacy of St. Parumala Thirumeni, a revered Kerala Saint known for his powerful prayers, miracles, and profound spiritual connection with God.