പരിശുദ്ധ പരുമല തിരുമേനിയുടെ 122–ാം ഓർമ്മപ്പെരുന്നാൾ ലക്ഷക്കണക്കിന് ആളുകളുടെ പങ്കാളിത്തത്തോടെ നടക്കുകയാണല്ലോ. ദീർഘദൂര പദയാത്രകളിലൂടെ പരുമലയിൽ വന്നെത്തുന്ന നാനാജാതി മതസ്ഥരായ മനുഷ്യർ കേവലം 54 വയസ്സുവരെ മാത്രം ജീവിച്ച സന്യാസിശ്രേഷ്ഠനും താപസ്വിയും ദീനാനുകമ്പയുടെ നിറകുടവുമായിരുന്ന പരിശുദ്ധനിലൂടെ തങ്ങളുടെ ജീവിത സംഘർഷങ്ങളുടെ മാറാപ്പുകൾ ദൈവസന്നിധിയിൽ സമർപ്പിക്കുന്നതിന് കടന്നു വരുന്ന ദിനങ്ങളാണല്ലോ കടന്നുപോകുന്നത്.

പരിശുദ്ധ പരുമല തിരുമേനിയുടെ 122–ാം ഓർമ്മപ്പെരുന്നാൾ ലക്ഷക്കണക്കിന് ആളുകളുടെ പങ്കാളിത്തത്തോടെ നടക്കുകയാണല്ലോ. ദീർഘദൂര പദയാത്രകളിലൂടെ പരുമലയിൽ വന്നെത്തുന്ന നാനാജാതി മതസ്ഥരായ മനുഷ്യർ കേവലം 54 വയസ്സുവരെ മാത്രം ജീവിച്ച സന്യാസിശ്രേഷ്ഠനും താപസ്വിയും ദീനാനുകമ്പയുടെ നിറകുടവുമായിരുന്ന പരിശുദ്ധനിലൂടെ തങ്ങളുടെ ജീവിത സംഘർഷങ്ങളുടെ മാറാപ്പുകൾ ദൈവസന്നിധിയിൽ സമർപ്പിക്കുന്നതിന് കടന്നു വരുന്ന ദിനങ്ങളാണല്ലോ കടന്നുപോകുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരിശുദ്ധ പരുമല തിരുമേനിയുടെ 122–ാം ഓർമ്മപ്പെരുന്നാൾ ലക്ഷക്കണക്കിന് ആളുകളുടെ പങ്കാളിത്തത്തോടെ നടക്കുകയാണല്ലോ. ദീർഘദൂര പദയാത്രകളിലൂടെ പരുമലയിൽ വന്നെത്തുന്ന നാനാജാതി മതസ്ഥരായ മനുഷ്യർ കേവലം 54 വയസ്സുവരെ മാത്രം ജീവിച്ച സന്യാസിശ്രേഷ്ഠനും താപസ്വിയും ദീനാനുകമ്പയുടെ നിറകുടവുമായിരുന്ന പരിശുദ്ധനിലൂടെ തങ്ങളുടെ ജീവിത സംഘർഷങ്ങളുടെ മാറാപ്പുകൾ ദൈവസന്നിധിയിൽ സമർപ്പിക്കുന്നതിന് കടന്നു വരുന്ന ദിനങ്ങളാണല്ലോ കടന്നുപോകുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പരിശുദ്ധ പരുമല തിരുമേനിയുടെ 122–ാം ഓർമ്മപ്പെരുന്നാൾ ലക്ഷക്കണക്കിന് ആളുകളുടെ പങ്കാളിത്തത്തോടെ നടക്കുകയാണല്ലോ. ദീർഘദൂര പദയാത്രകളിലൂടെ പരുമലയിൽ വന്നെത്തുന്ന നാനാജാതി മതസ്ഥരായ മനുഷ്യർ കേവലം 54 വയസ്സുവരെ മാത്രം ജീവിച്ച സന്യാസിശ്രേഷ്ഠനും താപസ്വിയും ദീനാനുകമ്പയുടെ നിറകുടവുമായിരുന്ന പരിശുദ്ധനിലൂടെ തങ്ങളുടെ ജീവിത സംഘർഷങ്ങളുടെ മാറാപ്പുകൾ ദൈവസന്നിധിയിൽ സമർപ്പിക്കുന്നതിന് കടന്നു വരുന്ന ദിനങ്ങളാണല്ലോ കടന്നുപോകുന്നത്. ഇഹലോകവാസം വെടിഞ്ഞ് ഒന്നേകാൽ നൂറ്റാണ്ടിലൂടെ അനേകമാളുകളുടെ കണ്ണൂനീരൊപ്പുവാൻ പരുമലയെന്ന പുണ്യ ഭൂമിക്ക് സാധിച്ചുവെന്നതിന്റെ നേർസാക്ഷ്യമാണ്. പ്രാർഥനാനുഷ്ഠനങ്ങളോടെയും വിങ്ങിപ്പൊട്ടുന്ന മനസ്സുകളോടെയും പരുമലതിരുമേനിയുടെ കബറിൽ മുട്ടുകുത്തി പ്രാർഥിക്കുകയും നേർച്ച കാഴ്ചകൾ സമർപ്പിക്കുകയും ചെയ്യുന്ന മനുഷ്യ സാഗരം. മറ്റു പള്ളികൾ സന്ദർശിക്കുമ്പോൾ ലഭിക്കാത്ത എന്തെല്ലാം സന്ദേശങ്ങളാണ് ഭക്ജനങ്ങൾക്ക് പരുമല സന്ദർശനത്തിലൂടെ ലഭിക്കുന്നത് എന്നതാണ് മാറി നിന്ന് ഈ കാഴ്ചകൾ കാണുന്നവർ ആഴമായി ആലോചിക്കുന്നത്.

പരിശുദ്ധ മാർ ഗ്രിഗോറിയോസ് തിരുമേനി എല്ലാവരുടെയും പൊതുപിതാവായി മാറി എന്നുള്ളതാണ് സത്യം.  കേവലം ഒരു സഭയുടെയോ ഒരു മതത്തിന്റെയോ പ്രതിനിധിയായല്ല പരുമല തിരുമേനി തന്റെ ആത്മീയ സാന്നിധ്യം ഉറപ്പാക്കിയിരിക്കുന്നത്. പരിശുദ്ധന്മാരും ശുദ്ധിമതികളുമെല്ലാം തങ്ങൾ ജനിച്ച മണ്ണിനും വളർന്ന വന്ന ഭൂമിയ്ക്കുമപ്പുറമായി വളരുന്നവരാണ്. അവരിലൂടെ ലോകം ദർശിക്കുന്ന ഈശ്വര ചൈതന്യം മതിലുകൾ കെട്ടി പരിമിതപ്പെടുത്തുവാൻ സാധിക്കുന്നതല്ലാ അവർ ഒരിയ്ക്കലും തങ്ങൾ പ്രതിനിധാനം ചെയ്ത മതസമൂഹത്തിലെ മറ്റു വിശ്വാസികളെപ്പോലെ ചരിത്രത്തിന്റെ ബന്ദികളോ ഇടുങ്ങിയ മനോഭാവമുള്ളവരോ അല്ലാതെ ജീവിച്ചു എന്നതാണ് അവരെ മഹത്തുക്കളാക്കി മാറ്റിയത്. സ്വത്വബോധമെന്ന അഹന്തയുടെയും അതിലൂടെ ഉളവാക്കുന്ന വികാരവും അവരെ തൊട്ടു തീണ്ടാറേയില്ല. അതുകൊണ്ടു തന്നെ അവർ ഒരിയ്ക്കലും തങ്ങളുടെ ബോധ്യങ്ങളെ അംഗീകരിക്കാത്തവരോടു മത്സരഭാവമുള്ളവരോ, മറ്റുള്ളവരെ തുച്ഛികരിയ്ക്കുന്ന ഭാഷയുള്ളവരോ ആയിരിക്കില്ല. അവരുടെ ഭാഷ എന്നു സമനയ്വത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും സമഭാവനയുടെയും ആയിരിക്കുമെന്നതിൽ തർക്കമില്ല. ഒരു വിശുദ്ധന് ഒരിയ്ക്കലും തന്റെ സ്ഥാനലബ്ധിയിലും ആത്മീയ ഉൽക്കർഷയിലും  കൂടി സാമ്രാജ്യത്വ മനോഭവത്തോടെ പെരുമാറുവാൻ കഴിയുകയില്ലാ. കാരണം അവർ എല്ലാവരിലും കാണുവാൻ ശ്രമിയ്ക്കുന്നത് പരമകാരുണിവന്യാ ദൈവത്തിന്റെ ചെറു കണികളാണ്. മറ്റുള്ളവരിലുള്ള തെറ്റുകുറ്റങ്ങളും പരിമിതികളും കുറവുകളും അവർ കാര്യമാക്കാറേയില്ല. മറിച്ച് ഓരോരുത്തരിലുമുള്ള ഈശ്വര ചൈതന്യം തിരിച്ചറിയുവാനുള്ള ഒരു ആത്മീയ സിദ്ധി പരിശുദ്ധന്മാർ തങ്ങളുടെ പ്രാർത്ഥനാ ജീവിതം കൊണ്ടും പുണ്യ ഗ്രന്ഥങ്ങളുടെ പാരായണം കൊണ്ടും നോമ്പനുഷ്ഠാനങ്ങൾ കൊണ്ടും ആർജിതപ്പെടുത്തുകയാണവർ ചെയ്യുന്നത്.

ADVERTISEMENT

പരുമല തിരുമേനിയിൽ നാം കാണുന്ന രണ്ടാമത്തെ പ്രത്യേകത അദ്ദേഹം എല്ലാവരുടെയും ഉൽക്കർഷ ആഗ്രഹിച്ചിരുന്നുവെന്നുള്ളത്. പ്രഥമമായും അദ്ദേഹമൊരു ആത്മീയ ഗുരുവായിരുന്നെങ്കിലും തന്റെ ദൃഷ്ടിയിൽ പതിഞ്ഞ ഉച്ചനീചന്ത്വങ്ങൾക്കെതിരെ ശബ്ദമുയർത്തിയ പിതാവായിരുന്നു അദ്ദേഹം. പെൺകുട്ടികളുടെ വിദ്യാഭ്യാസം സമൂഹത്തിന് അത്യന്താപേഷിതമാണ് എന്നു തിരിച്ചറിഞ്ഞ ഈ പിതാവ് തിരുവല്ലാ ഗേൾസ് ഹൈസ്ക്കൂൾ സ്ഥാപനകമ്മറ്റിയിൽ നല്ല നേതൃത്വം നൽകിയിരുന്നു എന്നത് ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദളിതരായ മനുഷ്യർക്ക് അന്തസ്സും അഭിമാനവുമുള്ള ഒരു ജീവതം സുസാദ്ധ്യമാക്കുവാൻ വിദ്യാഭ്യാസം, പ്രത്യേകിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസം അതിനാവശ്യമാണ് എന്ന് പഠിപ്പിച്ച തിരുമേനി താൻ സ്ഥാപിച്ച സ്കൂളുകളുടെ വാതിലുകൾ ഏവർക്കുമായി തുറന്നിട്ടു. താൻ രചിച്ച യറുശലേംയാത്ര മലയാള ഭാഷയിൽ എഴുതപ്പെട്ട ആദ്യത്തെ യാത്രാവിവരണമാണ് എന്ന് സാഹിത്യ നിരൂപകർ അഭിപ്രായപ്പെടുന്നു. അത് അച്ചടിച്ചു വന്നത് അല്പകാലം കഴിഞ്ഞിട്ടാണെങ്കിലും ആ ഗ്രന്ഥത്തിന്റെ കൈയെഴുത്ത് പ്രതിയാണ് യാത്രാവിവരണങ്ങളിൽ ഒന്നാമത്തേത് എന്ന് പൊതുവിൽ അംഗീകരിയ്ക്കപ്പെട്ട യാഥാർത്ഥ്യമാണ്. തന്റെ ദീർഘദൂര കപ്പൽ യാത്രയും പുണ്യസ്ഥലങ്ങളുടെ സന്ദർശനവും അത്ര ദൂരം യാത്ര ചെയ്യുവാൻ പ്രാപ്തിയും പണവുമില്ലാത്തവർക്ക് പ്രയോജനകരമായിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു.

പരുമല തിരുമേനിയുടെ ജീവിതത്തിൽ നിന്ന് നമുക്ക് മൂന്നാമത് പഠിക്കുവാനുള്ളത് അദ്ദേഹത്തിന്റെ ആത്മീയ യാത്ര തന്നെയാണ്. പത്തൊൻപതര നൂറ്റാണ്ടിലെ സാമൂഹികവും സഭാപരവുമായ വെല്ലുവിളികളൊന്നും അദ്ദേഹത്തെ വെറും ഒരു മതപണ്ഡിതനോ സഭാശിശ്രൂഷകനോ മാത്രമായി പരിമിതപ്പെടുത്തുന്നതിൽ ഒതുങ്ങി നിന്നില്ല. മറിച്ച് ദൈവരൂപത്തിൽ സൃഷ്ടിക്കപ്പെട്ട ഏതൊരു മനുഷ്യനും ആത്മാർത്ഥമായി പരിശ്രമിച്ചാൽ ദൈവാഭിമുഖ്യത്തിൽ ജീവിയ്ക്കുവാൻ സാധിയ്ക്കുമെന്ന് അദ്ദേഹം തെളിയിച്ചു. തന്റെ സമൂഹത്തിലെ പടല പിണക്കങ്ങളോ തന്റെ ശരീരം നേരിട്ട രോഗാതുരാവസ്ഥയോ തനിയ്ക്കു ലഭിച്ചു കൊണ്ടിരിയ്ക്കുന്ന അംഗീകാരമോ ഒന്നും അദ്ദേഹത്തെ  വെറുമൊരു ആത്മീയ ഗുരുവായി തരം താഴ്ത്തിയില്ല. അതിനു പകരം തന്റെ ലക്ഷ്യം ഈശ്വര സാക്ഷാത്കാരമാണെന്നുള്ളതിൽ അദ്ദേഹത്തിന് സംശയമൊന്നുമുണ്ടായിരുന്നില്ല. ലോകപ്രകാരമുള്ള സ്ഥാനമാനങ്ങളോ കീർത്തി നേടാനുള്ള ചെപ്പടി വിദ്യകളോ തന്റെ ചിന്തകൾ പങ്കു വയ്ക്കാത്തവരോടുള്ള ഈർഷ്യയോ ഒന്നും ഈ പുണ്യാത്മാവിനെ മലിനപ്പെടുത്തിയില്ല.

ADVERTISEMENT

ഇതൊക്കെ കൊണ്ടു തന്നെ പരുമല തീർത്ഥയാത്രയും പെരുന്നാളാഘോഷവും നമ്മെ ഏവരേയും പുതുമനുഷ്യരായി രൂപാന്തരപ്പെടുത്തുവാനുള്ള അവസരങ്ങളായിത്തീരണം. നമ്മുടെ മത്സരബുദ്ധിയും ആർത്തിയും ധൂർത്തും ചെറിയ ഇടങ്ങളിലെ സാമ്രാജ്യധിപതികളാകാനുള്ള വ്യഗ്രതയും തൂത്തെറിയുവാൻ പരുമല പുണ്യവാൻ നമ്മെ സഹായിക്കട്ടെ. നാമേവരും ഈശ്വര ചൈതന്യം നിറഞ്ഞു തുളുമ്പുന്ന മനുഷ്യരായി പരിണമിയ്ക്കട്ടെ.

English Summary:

Discover the inspiring life and legacy of Saint Parumala Thirumeni as lakhs gather for his 122nd memorial feast. Learn about his message of compassion, interfaith harmony, and spiritual enlightenment.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT