ബിഹാർ...ശ്രീബുദ്ധനു ബോധോദയം സംഭവിച്ച ഗയയും ഇന്ത്യയിലെ ആദ്യ സാമ്രാജ്യമുയർന്ന മഗധയുമൊക്കെ സ്ഥിതി ചെയ്യുന്ന സ്ഥലം. അനേകം പ്രാചീനകഥകളിൽ പരാമർശിക്കപ്പെട്ട, അനേകം രാജവംശങ്ങളുടെ തലസ്ഥാനമായിരുന്ന പാടലീപുത്രമെന്ന നഗരം സ്ഥിതി ചെയ്ത സംസ്ഥാനം.‌ ഇന്ത്യയുടെ പൗരാണിക ചരിത്രത്തിൽ സ്ഥാനമേറെയാണ് ബിഹാറിന്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബിഹാർ...ശ്രീബുദ്ധനു ബോധോദയം സംഭവിച്ച ഗയയും ഇന്ത്യയിലെ ആദ്യ സാമ്രാജ്യമുയർന്ന മഗധയുമൊക്കെ സ്ഥിതി ചെയ്യുന്ന സ്ഥലം. അനേകം പ്രാചീനകഥകളിൽ പരാമർശിക്കപ്പെട്ട, അനേകം രാജവംശങ്ങളുടെ തലസ്ഥാനമായിരുന്ന പാടലീപുത്രമെന്ന നഗരം സ്ഥിതി ചെയ്ത സംസ്ഥാനം.‌ ഇന്ത്യയുടെ പൗരാണിക ചരിത്രത്തിൽ സ്ഥാനമേറെയാണ് ബിഹാറിന്. പാടലീപുത്രത്തെക്കാളും പഴക്കമുള്ള നഗരമാണ് ബിഹാറിലെ രാജ്ഗിർ. രാജഗൃഹമെന്നു പ്രാചീനനാമമുള്ള രാജ്ഗിറിന് ചരിത്രപരമായും പൗരാണികപരമായും പ്രാധാന്യമേറെയാണ്. ജരാസന്ധൻ, ബിംബിസാരൻ, അജാതശത്രു തുടങ്ങിയ രാജാക്കൻമാരുടെ ആസ്ഥാനവുമായിരുന്നു രാജഗൃഹം. ബിംബിസാരനു ശ്രീബുദ്ധൻ ധർമോപദേശങ്ങൾ നൽകിയെന്ന് കരുതപ്പെടുന്നത് രാജ്ഗിറിലാണ്. 

രാജ്‌ഗിറിലുള്ള രണ്ടു ഗുഹകളടങ്ങിയ സംവിധാനമാണ് സോൻ ഭണ്ഡാർ. ഈ ഗുഹകളെ സംബന്ധിച്ച് വലിയൊരു നിഗൂഢതയുണ്ട്. ഇതിനുള്ളിൽ ഒരു വലിയ നിധി ഒളിച്ചിരിപ്പുണ്ടെന്നാണു വിശ്വാസം.രാജ്ഗിറിലെ വൈഭർ മലകളിൽ സ്ഥിതി ചെയ്യുന്ന സോൻ ഭണ്ഡാർ ഗുഹകൾ മലതുരന്ന് കൃത്രിമമായി നിർമിച്ചവയാണ്. ജെയിൻ സന്ന്യാസിയായിരുന്നു വൈരാദേവ മുനിയാണ് ഈ ഗുഹകൾ നിർമിക്കാൻ മുൻകയ്യെടുത്തതെന്ന് കരുതിപ്പോരുന്നു. 319 മുതൽ 180 ബിസി വരെയുള്ള കാലയളവിലാണ് ഇവ നിർമിച്ചത്.‌സോൻ ഭണ്ഡാർ എന്ന പേരിനർഥം സ്വർണം സൂക്ഷിച്ചിരിക്കുന്ന സ്ഥലമെന്നാണ്. സ്വർൺ ഭണ്ഡാർ എന്നും ഈ ഗുഹകൾ അറിയപ്പെടുന്നു. ഈ ഗുഹകളിലെ നിധിയെക്കുറിച്ച് അറിയുന്നതിനു മുൻപ് ബിംബിസാരനെക്കുറിച്ചറിയണം. ചരിത്രപുസ്തകങ്ങളിൽ നമ്മൾ പഠിച്ചിട്ടുള്ള ആ രാജാവിനെപ്പറ്റി.

Image Credit: This image was generated using Midjourney
ADVERTISEMENT

ഗംഗാനദിയുടെ താഴ്‌വരയിൽ സ്ഥിതി ചെയ്ത മഗധ പൗരാണിക ഇന്ത്യയിലെ ഏറ്റവും പ്രാധാന്യമുള്ള രാജ്യമായിരുന്നു. ഗംഗാനദിയിലെ വ്യാപാരവും മറ്റും നല്ല രീതിയിൽ കൈകാര്യം ചെയ്തിരുന്നത് മഗധയായിരുന്നു. രാജ്ഗിർ സ്ഥാപിച്ച ബിംബിസാരൻ മൗര്യൻ സാമ്രാജ്യത്തിനും മുൻപ് മഗധ ഭരിച്ച ഹര്യാങ്ക രാജവംശത്തിലെ അംഗമാണ്. ഈ രാജവംശം സ്ഥാപിച്ചതും ബിംബിസാരൻ തന്നെ. കേവലം പതിനഞ്ചു വയസ്സുള്ളപ്പോഴാണു ബിംബിസാരന് രാജ്യാധികാരം കൈവന്നത്. മികച്ച ഒരു സൈനികതന്ത്രജ്ഞൻ കൂടിയായ ബിംബിസാരൻ കോസല രാജാവായ പ്രസൻജിത്തിന്റെ സഹോദരിയെ വിവാഹം കഴിച്ചു. വിവാഹസമ്മാനമായി കാശി നഗരമാണു കോസലം ബിംബിസാരനു നൽകിയത്. ഇതോടെ ബിംബിസാരന്റെ ഉയർച്ചയും തുടങ്ങി.‌

Image Credit: This image was generated using Midjourney

പിന്നീട് ബിംബിസാരൻ പല വിവാഹങ്ങൾ കഴിച്ചു. ചേതക രാജാവിന്റെ പുത്രിയായ ചെല്ലനയിലാണ് അജാതശത്രുവെന്ന പുത്രൻ അദ്ദേഹത്തിനു ജനിച്ചത്. ധീരയോദ്ധാവും കർക്കശനായ ഭരണാധികാരിയുമാണെങ്കിലും മക്കളെന്നാൽ ബിംബിസാരനു ജീവനായിരുന്നു. ഒരുപാട് ലാളിച്ചാണ് അദ്ദേഹം അജാതശത്രുവിനെ വളർത്തിയത്. എന്നാൽ അജാതശത്രു പിൽക്കാലത്ത് ബിംബിസാരനെ തടവിലാക്കി. തടവിൽ കിടന്ന് ബിംബിസാരൻ ആത്മഹത്യ ചെയ്യുകയായിരുന്നെന്നും അതല്ല കൊല്ലപ്പെടുകയായിരുന്നുമെന്നൊക്കെ പലകഥകളുമുണ്ട്.‌ ബിംബിസാരനും അജാതശത്രുവുമൊക്കെ ഏറെ പ്രശസ്തരാകാൻ മറ്റൊരു കാരണവുമുണ്ട്. ഗൗതമ ബുദ്ധന്റെ കാലത്തായിരുന്നു ഇവരുടെയും ജീവിതകാലം എന്നതിനാലാണ് ഇത്.

Image Credit: This image was generated using Midjourney
ADVERTISEMENT

ഇത്രയും ചരിത്രം...ഇനി നിധി സംബന്ധിച്ച കഥയിലേക്കു വരാം.മകനായ അജാതശത്രു ബിംബിസാരനെ തടവിലാക്കാൻ ശ്രമം തുടങ്ങുന്നതിനു മുൻപ് ബിംബിസാരൻ തന്റെ പക്കലുള്ള അളവറ്റ സമ്പത്ത് സോൻ ഭണ്ഡാറിലെ ഗുഹകളിലേക്കു മാറ്റിയെന്നാണ് ഒരു ഐതിഹ്യം. സമ്പത്ത് ഇന്നും ഈ ഗുഹകളിൽ സൂക്ഷിച്ചിട്ടുണ്ടത്രേ. ഈ നിധി കണ്ടെത്താൻ ഒരു വാക്യമറിയണം എന്നാണ് തദ്ദേശീയരുടെ വിശ്വാസം. ഈ ഗുഹയ്ക്കുള്ളിലെ ഒരു വാതിലിനു സമീപം ഒരു ലിഖിതമുണ്ട്. ഈ ലിഖിതം മനസ്സിലാക്കിയാൽ നിധിയിലേക്കുള്ള രഹസ്യവാക്ക് അറിയാൻ സാധിക്കുമെന്നും ഇവർ കരുതുന്നു.

Image Credit: This image was generated using Midjourney

സോൻ ഭണ്ഡാർ ഗുഹയ്ക്കുള്ളിലെ നിധി കണ്ടെത്താനായി ഒട്ടേറെ ശ്രമങ്ങൾ നടന്നിട്ടുണ്ട്. എന്നാ‍ൽ ആരും വിജയിച്ചില്ല.ബ്രിട്ടിഷുകാർ നിധി കണ്ടെടുക്കാനായി പീരങ്കികൊണ്ട് വെടിവച്ച് ഗുഹാഭിത്തി തകർക്കാൻ പോലും നോക്കി. എന്നാ‍ൽ ഒന്നും ഫലവത്തായില്ല.
രഹസ്യങ്ങളുടെ ഒരുപാട്കഥകൾ പറയാനുള്ളതു കൊണ്ടാകണം, ഈ ഗുഹകൾ തേടി രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ഒട്ടേറെ സഞ്ചാരികൾ രാജ്ഗിറിലെത്താറുണ്ട് ബിംബിസാരന്റെയല്ല, മറിച്ച് ജരാസന്ധൻ എന്ന ഇതിഹാസങ്ങളിലെ രാജാവിന്റേതാണ് ഈ നിധിയെന്നും കഥയുണ്ട്. ഏതായാലും അനേകം പേരുടെ ഉറക്കം കെടുത്തി സോൻ ഭണ്ഡാറിലെ നിധി ഒരു മരീചികയായി തന്നെ നിൽക്കുന്നു.

Image Credit: This image was generated using Midjourney
English Summary:

The mystery of the Son Bhandar caves in Rajgir, India. Legend says a king's hidden treasure lies within, attracting adventurers and historians for centuries. Explore the history of Bimbisara, Ajatashatru, and the ancient kingdom of Magadha.