വിക്രമാദിത്യനും ഗുഹയിലെ പ്രേതവും
ഓരോ രാജ്യത്തും ആ രാജ്യത്തിന്റേതായ പ്രാചീനകഥകളുണ്ട്. മാന്ത്രികതയും മിത്തുകളും ഉപദേശങ്ങളുമൊക്കെ കൂടിക്കലരുന്ന കഥകൾ. ആ രാജ്യത്തിന്റെ പഴയകാല സംസ്‌കാരവും ചരിത്രവുമൊക്കെ അടയാളപ്പെടുത്തുന്ന കഥകളാണ് ഇവ. അനേകം സഹസ്രാബ്ദങ്ങളുടെ ചരിത്രമുള്ള നമ്മുടെ രാജ്യത്തും കഥകൾ ധാരാളം. നമ്മുടെയെല്ലാം ഗൃഹാതുരത്വ സ്മരണകളുടെ
ഓരോ രാജ്യത്തും ആ രാജ്യത്തിന്റേതായ പ്രാചീനകഥകളുണ്ട്. മാന്ത്രികതയും മിത്തുകളും ഉപദേശങ്ങളുമൊക്കെ കൂടിക്കലരുന്ന കഥകൾ. ആ രാജ്യത്തിന്റെ പഴയകാല സംസ്‌കാരവും ചരിത്രവുമൊക്കെ അടയാളപ്പെടുത്തുന്ന കഥകളാണ് ഇവ. അനേകം സഹസ്രാബ്ദങ്ങളുടെ ചരിത്രമുള്ള നമ്മുടെ രാജ്യത്തും കഥകൾ ധാരാളം. നമ്മുടെയെല്ലാം ഗൃഹാതുരത്വ സ്മരണകളുടെ
ഓരോ രാജ്യത്തും ആ രാജ്യത്തിന്റേതായ പ്രാചീനകഥകളുണ്ട്. മാന്ത്രികതയും മിത്തുകളും ഉപദേശങ്ങളുമൊക്കെ കൂടിക്കലരുന്ന കഥകൾ. ആ രാജ്യത്തിന്റെ പഴയകാല സംസ്‌കാരവും ചരിത്രവുമൊക്കെ അടയാളപ്പെടുത്തുന്ന കഥകളാണ് ഇവ. അനേകം സഹസ്രാബ്ദങ്ങളുടെ ചരിത്രമുള്ള നമ്മുടെ രാജ്യത്തും കഥകൾ ധാരാളം. നമ്മുടെയെല്ലാം ഗൃഹാതുരത്വ സ്മരണകളുടെ
ഓരോ രാജ്യത്തും ആ രാജ്യത്തിന്റേതായ പ്രാചീനകഥകളുണ്ട്. മാന്ത്രികതയും മിത്തുകളും ഉപദേശങ്ങളുമൊക്കെ കൂടിക്കലരുന്ന കഥകൾ. ആ രാജ്യത്തിന്റെ പഴയകാല സംസ്‌കാരവും ചരിത്രവുമൊക്കെ അടയാളപ്പെടുത്തുന്ന കഥകളാണ് ഇവ. അനേകം സഹസ്രാബ്ദങ്ങളുടെ ചരിത്രമുള്ള നമ്മുടെ രാജ്യത്തും കഥകൾ ധാരാളം. നമ്മുടെയെല്ലാം ഗൃഹാതുരത്വ സ്മരണകളുടെ ഭാഗമാണ് വിക്രമാദിത്യ മഹാരാജാവ്. വിക്രമാദിത്യനും വേതാളവും എന്ന കഥ കേൾക്കാത്ത കുട്ടിക്കാലം ആർക്കുണ്ട്?
വിക്രമാദിത്യനെന്ന രാജാവ് ശരിക്കും ആരാണെന്നതു സംബന്ധിച്ച് പല തർക്കങ്ങളുമുണ്ട്. ഗുപ്തസാമ്രാജ്യത്തിലെ പ്രശസ്തനായ ചന്ദ്രഗുപ്ത രണ്ടാമനെ അടിസ്ഥാനപ്പെടുത്തിയാണ് വിക്രമാദിത്യൻ എന്നു പല ചരിത്രകാരൻമാരും പറയുന്നു. ഏതായാലും ഇതിഹാസതുല്യനായ വിക്രമാദിത്യ രാജാവിന്റെ ഒരു കഥകേൾക്കാം. രാജാവാകുന്നതിനു മുൻപ് രാജകുമാരനായുള്ള കാലം. ഉജ്ജയിനിയിലെ വിക്രമാദിത്യത്തിന്റെ മനസ്സിൽ ഒരു ചോദ്യം അങ്കുരിച്ചു. അതിന്റെ ഉത്തരത്തിനായി അദ്ദേഹം ചിന്തയിലാണ്ടിരുന്നു. എത്രയൊക്കെ ചിന്തിച്ചിട്ടും ഒരു വ്യക്തമായ ഉത്തരം അദ്ദേഹത്തിനു ലഭിച്ചില്ല. വളരെ ജ്ഞാനികളായ പലരോടും ചോദിച്ചിട്ടും ഉത്തരം യാതൊന്നും കിട്ടിയില്ല. ലോകത്തിലെ ഏറ്റവും മഹത്തരമായ കാര്യമേതെന്നായിരുന്നു വിക്രമാദിത്യനെ അലട്ടിയ ചോദ്യം.
ഒരിക്കൽ ദേശസഞ്ചാരം നടത്തിവന്ന ഒരു ജ്ഞാനി ഉജ്ജയിനിയിലെത്തി. അറിവിനും ബുദ്ധിശക്തിക്കും പേരുകേട്ടയാളായിരുന്നു ആ ജ്ഞാനി. അദ്ദേഹത്തോടും വിക്രമാദിത്യൻ ചോദ്യമെറിഞ്ഞു. തനിക്ക് ചോദ്യത്തിനുത്തരം അറിയാമെന്നും എന്നാൽ അതറിയണമെങ്കിൽ താൻ പറയുന്ന ഒരു കാര്യം ചെയ്യണമെന്നുമായിരുന്നു ജ്ഞാനിയുടെ മറുപടി. തന്റെ ചോദ്യത്തിനുത്തരം ലഭിക്കാൻ എന്തും ചെയ്യാൻ വിക്രമാദിത്യൻ തയാറായിരുന്നു. രാജധാനിയിൽ നിന്നു ദൂരെയുള്ള ഒരു ഗുഹയിലേക്കു പോകാൻ ജ്ഞാനി വിക്രമാദിത്യനോടു പറഞ്ഞു. ആ ഗുഹയിൽ ഒരു പൂവുണ്ടത്രേ. ആ പൂവ് കിട്ടിയാൽ രാജകുമാരനുള്ള ഉത്തരം ലഭിക്കുമെന്ന് ജ്ഞാനി പറഞ്ഞു. എന്നാൽ ആ ഗുഹയിൽ ഭയങ്കരനായ ഒരു പ്രേതാത്മാവുണ്ടായിരുന്നു. പൂവ് തേടിപ്പോയ വീരൻമാരൊന്നും തിരികെ വന്നിട്ടില്ല.
എന്നാൽ അതിസാഹസികനും സമാനതകളില്ലാത്ത ധീരതയുള്ളയാളുമായിരുന്നു വിക്രമാദിത്യൻ. അദ്ദേഹം തന്റെ കുതിരപ്പുറത്ത് ഗുഹതേടിപ്പോയി. നിബിഡവനങ്ങളും കുലംകുത്തിയൊഴുകുന്ന നദിയും ചെങ്കുത്തായ മലകളുമെല്ലാം കടന്ന് വിക്രമാദിത്യൻ ഗുഹയിലെത്തി. ഗുഹയിലേക്കു കയറിയ വിക്രമാദിത്യൻ അവിടെയെല്ലാം ഇരുട്ടാണെന്നു മനസ്സിലാക്കി. ആക്രോശങ്ങളും പേടിപ്പെടുത്തുന്ന ശബ്ദങ്ങളുമെല്ലാം അതിൽനിന്നുയരുന്നുണ്ടായിരുന്നു. എന്നാൽ പേടിക്കാതെ മുന്നോട്ടുനടന്നു വിക്രമാദിത്യൻ. പെട്ടെന്ന് നിൽക്കവിടെയെന്ന് അലറിക്കൊണ്ട് പ്രേതാത്മാവ് പ്രത്യക്ഷപ്പെട്ടു.
എന്നാൽ ഇതൊന്നും കണ്ട് വിക്രമാദിത്യൻ വിരണ്ടില്ല. അദ്ദേഹം ധീരതയാർന്ന മുഖഭാവത്തോടെ നിന്നു. ആരാണു നീ? എന്താണ് ഈ ഗുഹയിൽ വന്നത്? - പ്രേതാത്മാവ് ചോദിച്ചു. വിക്രമാദിത്യൻ താനാരാണെന്നും പൂവ് തേടിയാണു വന്നതെന്നും പ്രേതത്തോട് പറഞ്ഞു. പൂവ് കണ്ടെത്താൻ സഹായിക്കാമെന്നും എന്നാൽ അതിനു താൻ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം നൽകണമെന്നും പ്രേതാത്മാവ് ആവശ്യപ്പെട്ടു. വിക്രമാദിത്യൻ സമ്മതിച്ചു. ആർക്കും തൊടാനാകാത്ത, എല്ലാവരെയും സ്വാധീനിക്കുന്നു, ലോകത്തെ ഏറ്റവും കരുത്തുറ്റ കാര്യമേതെന്നായിരുന്നു ചോദ്യം. വിക്രമാദിത്യൻ ഒന്നാലോചിച്ചു. എന്നിട്ട് അദ്ദേഹം ഉത്തരം പറഞ്ഞു-മനസ്സാണ് ആ കരുത്തുറ്റ കാര്യം. മനസ്സിന് എന്തിനെയും സ്വാധീനിക്കാനും മാറ്റങ്ങൾ വരുത്താനും യുദ്ധങ്ങൾക്കും സമാധാനത്തിനും വഴിയൊരുക്കാനും കരുത്തുണ്ട്.
ഉത്തരം കേട്ട് പ്രേതാത്മാവ് സംതൃപ്തനായി. ശരിയായ ഉത്തരമാണ് താങ്കൾ പറഞ്ഞതെന്നും മുന്നോട്ടുപോയി പൂവ് എടുത്തോളാനും പ്രേതം വിക്രമാദിത്യനോട് പറഞ്ഞു. ഗുഹയിൽ നിന്നു പൂവുമായി വിക്രമാദിത്യൻ ഉജ്ജയിനിയിലേക്ക് യാത്രയായി. രാജധാനിയിലെത്തിയശേഷം അദ്ദേഹം ജ്ഞാനിക്ക് ആ പൂവ് കൊണ്ടുചെന്നു കൊടുത്തു. ലോകത്തെ ഏറ്റവും മഹത്തരമായ കാര്യമേതെന്ന തന്റെ ചോദ്യത്തിന് ഇനി ഉത്തരം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജ്ഞാനി ഒന്നു ചിരിച്ചു. താങ്കൾ ഗുഹയിൽ പറഞ്ഞ അതേ ഉത്തരമാണ് താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരമെന്നും ജ്ഞാനി പറഞ്ഞു. മനസ്സാണ് ഏറ്റവും മഹത്തരം. മനസ്സിന് നമ്മുടെ ചിന്തയെയും പ്രവൃത്തിയെയും രൂപപ്പെടുത്താനും ഏതു വെല്ലുവിളികളെയും നേരിടാൻ പഠിപ്പിക്കാനുമുള്ള ശേഷിയുണ്ട്. ജ്ഞാനിയുടെ വാക്കുകൾ കേട്ട് സംശയമകന്ന വിക്രമാദിത്യൻ പിൽക്കാലത്ത് രാജ്യത്തെ കൂടുതൽ മികവോടെ ഭരിച്ചു.