മദർ തെരേസയ്ക്കൊപ്പം ചെലവിട്ടത് അമൂല്യ നിമിഷങ്ങൾ; വീട്ടിൽ ഇന്നും ആ തിരുശേഷിപ്പ്
എളിമയുടെയും അനുപമമായ മനുഷ്യസ്നേഹത്തിന്റെയും പര്യായമായ അമ്മ; വിശുദ്ധ മദർ തെരേസയെ ഓർക്കുമ്പോൾ കോട്ടയം ചങ്ങനാശേരി മാമൂട് നടക്കപ്പാടം ആശാരിപറമ്പിൽ ബാബു ജേക്കബിന്റെ ഓർമയിൽ തെളിയുന്ന ചിത്രമിതാണ്. അമ്മയെ തൊട്ടറിഞ്ഞവരും കേട്ടറിഞ്ഞവരും ഏറെയുള്ള കൊൽക്കത്തയിൽ അൽപനേരമെങ്കിലും പുണ്യവതിയുടെ സാരഥിയാകാൻ

എളിമയുടെയും അനുപമമായ മനുഷ്യസ്നേഹത്തിന്റെയും പര്യായമായ അമ്മ; വിശുദ്ധ മദർ തെരേസയെ ഓർക്കുമ്പോൾ കോട്ടയം ചങ്ങനാശേരി മാമൂട് നടക്കപ്പാടം ആശാരിപറമ്പിൽ ബാബു ജേക്കബിന്റെ ഓർമയിൽ തെളിയുന്ന ചിത്രമിതാണ്. അമ്മയെ തൊട്ടറിഞ്ഞവരും കേട്ടറിഞ്ഞവരും ഏറെയുള്ള കൊൽക്കത്തയിൽ അൽപനേരമെങ്കിലും പുണ്യവതിയുടെ സാരഥിയാകാൻ അപ്രതീക്ഷിത നിയോഗം ലഭിച്ച വ്യക്തിയാണ് ബാബു ജേക്കബ്.
1980ൽ കൊൽക്കത്തയിൽ ജോലി സംബന്ധമായി എത്തിയ ബാബുവിന്, കൊൽക്കത്ത സിഐടി റോഡിലെ ഫാത്തിമ ദേവാലയത്തിൽ കുർബാനയിൽ പങ്കെടുക്കാൻ എത്തിയ മദറിനെ കാണാനും സംസാരിക്കാനും അവസരം ലഭിച്ചിട്ടുണ്ട്. എന്നാൽ 1990–ൽ ദേവാലയത്തിന്റെ ജൂബിലിയോടനുബന്ധിച്ച് നടന്ന ചടങ്ങിൽ മുഖ്യാതിഥിയായ മദറിനെ എത്തിക്കാനും തിരികെ കൊണ്ടുവിടാനുമുള്ള അപ്രതീക്ഷിത നിയോഗം ബാബുവിന് ലഭിച്ചു. ഏറെ സന്തോഷത്തോടെ ദൗത്യം നിർവഹിച്ച ബാബുവിന്, ആ യാത്ര സമ്മാനിച്ചത് എക്കാലവും ഓർമയിൽ പരിമളം പരത്തുന്ന ധന്യനിമിഷങ്ങൾ.
മദറിന്റെ സംസാരത്തിലെ നൈർമല്യവും എളിമയും അനുഭവവേദ്യമായ നിമിഷം മുതൽ മനസ്സിന്റെ അൾത്താരയിൽ മദർ വിശുദ്ധിയുടെ പരിമളം പരത്തിയെന്നും ബാബു ഓർമിക്കുന്നു. മദറിന്റെ സ്നേഹസാന്നിധ്യത്തിന്റെ സ്മരണയിൽ മകൾക്ക് ട്രീസയെന്ന് പേരിട്ടു. മദർ തെരേസ വിടവാങ്ങി 27 വർഷം പിന്നിടുമ്പോൾ മദറിനൊപ്പമുണ്ടായിരുന്ന ആ നിമിഷങ്ങളുടെ ചിത്രങ്ങൾ ബാബു അമൂല്യമായി സൂക്ഷിക്കുന്നു.
2016 സെപ്റ്റംബർ നാലിനു വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ മദർ തെരേസയെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിക്കുന്ന വേളയിൽ ഫാത്തിമ ദേവാലയത്തിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബാബുവിന് മദർ തെരേസയുടെ തലമുടിയാണ് ദേവാലയ അധികൃതർ സമ്മാനിച്ചത്. ലോകമെങ്ങും ദേവാലയ അൾത്താരകളിൽ വണക്കത്തിനു യോഗ്യയായ വിശുദ്ധയുടെ തിരുശേഷിപ്പ് ഇന്നും പ്രത്യേക പേടകത്തിലാണ് ബാബുവും കുടുംബവും സൂക്ഷിക്കുന്നത്.