ജീവിതത്തിൽ വിജയിക്കാൻ എന്തെല്ലാം കാര്യങ്ങൾ വേണം; എന്താണ് ശരിക്കും വിജയം?
ജീവിതത്തിൽ വിജയിക്കാൻ എന്തെല്ലാം കാര്യങ്ങൾ വേണം, അല്ലെങ്കിൽ എന്താണ് ശരിക്കും വിജയം എന്നതിനെക്കുറിച്ച് യോഗിയും മിസ്റ്റിക്കുമായ സദ്ഗുരു ജഗ്ഗി വാസുദേവ് പങ്കുവച്ച ചില കാര്യങ്ങൾ. വിധിക്കും ദൈവത്തിനും ഭാഗ്യത്തിനുമെല്ലാം നമ്മുടെ ജീവിതത്തിൽ വലിയ പങ്കുണ്ട്. എങ്കിലും, നമുക്ക് നിയന്ത്രിക്കാൻ കഴിയുന്ന ഏക

ജീവിതത്തിൽ വിജയിക്കാൻ എന്തെല്ലാം കാര്യങ്ങൾ വേണം, അല്ലെങ്കിൽ എന്താണ് ശരിക്കും വിജയം എന്നതിനെക്കുറിച്ച് യോഗിയും മിസ്റ്റിക്കുമായ സദ്ഗുരു ജഗ്ഗി വാസുദേവ് പങ്കുവച്ച ചില കാര്യങ്ങൾ. വിധിക്കും ദൈവത്തിനും ഭാഗ്യത്തിനുമെല്ലാം നമ്മുടെ ജീവിതത്തിൽ വലിയ പങ്കുണ്ട്. എങ്കിലും, നമുക്ക് നിയന്ത്രിക്കാൻ കഴിയുന്ന ഏക കാര്യം എന്നു പറയുന്നത് നമ്മുടെ പരിശ്രമമാണെന്നാണ് സദ്ഗുരു പറയുന്നത്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.‘നിങ്ങൾ പരിശ്രമിക്കുമ്പോൾ നൂറു ശതമാനം അതിൽ മുഴുകുക, പിന്നെ എന്തു സംഭവിക്കുന്നോ അത് സംഭവിക്കട്ടെ. നിങ്ങളുടെ ഊർജമോ കഴിവോ ഒരിക്കലും ഭാഗ്യത്തിനോ, ദൈവത്തിനോ, വിധിക്കോ വിട്ടുകൊടുക്കരുത്. നിങ്ങളുടെ കൈകളിലുള്ള ഏക കാര്യം പരിശ്രമമാണ്.’
കഠിനാധ്വാനം മാത്രം പോരാ എന്നും സദ്ഗുരു ഊന്നിപ്പറയുന്നു. വിജയിക്കാൻ നമുക്ക് ധാരണയും ബുദ്ധിയും ആവശ്യമാണ്. ശരിയായ തരത്തിലുള്ള പ്രവർത്തനം, അനുയോജ്യമായ സമയം, സ്ഥലം ഇവയെല്ലാം നിർണായകമാണ്. ഇതിനായി, നിങ്ങൾക്ക് ധാരണയും ബുദ്ധിയും ആവശ്യമാണ്. നിങ്ങളുടെ ധാരണയും ബുദ്ധിയും വർധിപ്പിക്കാനുള്ള മാർഗങ്ങൾ തുടർച്ചയായി അന്വേഷിക്കേണ്ടത് ഇവിടെ പ്രധാനമാണ്. ബാക്കിയെല്ലാം അതിനെ പിന്തുടരും."
വിജയത്തിന്റെ പരമ്പരാഗത സങ്കൽപ്പങ്ങളെ സദ്ഗുരു ശരിക്കും വെല്ലുവിളിക്കുന്നുണ്ട്, നമ്മുടെ പരിപൂർണതയുടെ അങ്ങേയറ്റത്ത് ജീവിക്കുന്നതിലാണ് യഥാർഥ വിജയം എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ് "നിങ്ങളുടെ പൂർണ സാധ്യത ഉപയോഗിക്കുന്നതാണ് വിജയം എന്നതുകൊണ്ട് അർഥമാക്കുന്നത്. നിങ്ങൾ എന്താണ് ചെയ്യുന്നതെന്നത് ഇവിടെ ഒരു വിഷയമേ അല്ല, നിങ്ങൾ ഒരു ഡോക്ടറായിരിക്കാം, ഒരു രാഷ്ട്രീയക്കാരനായിരിക്കാം, അല്ലെങ്കിൽ ഒരു യോഗിയായിരിക്കാം. നിങ്ങൾ നിങ്ങളുടെ പൂർണ സാധ്യതയിൽ ജീവിക്കുന്നുണ്ടെങ്കിൽ, അതാണ് വിജയം."
വിജയത്തെ പിന്തുടരുന്നതിന്റെ കെണികളെക്കുറിച്ചും സദ്ഗുരു മുന്നറിയിപ്പ് നൽകുന്നു, ആന്തരിക സംതൃപ്തിയാണ് ഏറ്റവും പ്രധാനം. അത് നഷ്ടപ്പെടുത്തിയാൽ പിന്നെ എന്തു നേടിയിട്ടും ഒരു കാര്യവുമില്ല. വിജയിക്കാൻ ഉള്ള ത്വര നിങ്ങളെ ചിലപ്പോൾ ദുരിതത്തിലേക്ക് നയിച്ചേക്കാം. പകരം, ഒരു പൂർണനായ വ്യക്തിയാകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, നിങ്ങളുടെ സാധ്യതകൾ പര്യവേക്ഷണം ചെയ്യുക, വിജയം അതിന്റെ വഴി കണ്ടെത്തി വരും.
സദ്ഗുരു ഇതെല്ലാം പറയുന്നത് തന്റെ ജീവിതം തന്നെ അതിനുള്ള ഉത്തമമായ മാതൃകയാക്കിക്കൊണ്ടാണ്. അദ്ദേഹം തന്റെ വ്യക്തിഗതമായ അനുഭവം പങ്കുവയ്ക്കുന്നു, ജീവിതത്തെ പൂർണ്ണമായി ജീവിക്കുന്നതിൽ നിന്നാണ് യഥാർത്ഥ സംതൃപ്തി വരുന്നതെന്ന് അദ്ദേഹം കാണിച്ചുതരുന്നു. അദ്ദേഹം പറയുന്നു, "എന്റെ പ്രവർത്തനം ദിവസവും 18-20 മണിക്കൂർ ആണ് അതും, ആഴ്ചയിൽ 7 ദിവസം. എന്നാൽ എന്റെ ഉള്ളിൽ ആഹ്ലാദം നിറഞ്ഞു കവിയുന്നു. ഇതാണ് വിജയം, അല്ലെങ്കിൽ, ഇതാണ് ജീവിതം." ഓർക്കുക, വിജയം വെറും നേട്ടം മാത്രമല്ല. നിങ്ങളുടെ പൂർണ സാധ്യതയിൽ ജീവിക്കുക എന്നതാണ് അത്.