ഈശ മഹാശിവരാത്രിയിൽ ആദിയോഗി സന്നിധിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും
2025 ഫെബ്രുവരി 26-ന് ഈശ യോഗ കേന്ദ്രത്തിൽ ആദിയോഗിയുടെയും സദ്ഗുരുവിന്റെയും സാന്നിധ്യത്തിൽ നടക്കുന്ന മഹാശിവരാത്രി ആഘോഷങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള പ്രമുഖർ പങ്കെടുക്കും. 26-ന് വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്ന രാത്രിയുടനീളമുള്ള ആഘോഷങ്ങൾ 27-ന് രാവിലെ 6 മണിക്ക് സമാപിക്കും.

ഒഡിഷ ഗവർണർ ശ്രീ ഹരി ബാബു കംഭംപാട്ടി, പഞ്ചാബ് ഗവർണർ ശ്രീ ഗുലാബ് ചന്ദ് കടാരിയ, കർണാടക ഉപമുഖ്യമന്ത്രി ശ്രീ ഡി.കെ. ശിവകുമാർ, കേന്ദ്ര നിയമ-പാർലമെന്ററി കാര്യ മന്ത്രി ശ്രീ അർജുൻ റാം മേഘ്വാൾ, കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് സഹമന്ത്രി ശ്രീ എൽ. മുരുകൻ, മഹാരാഷ്ട്ര മണ്ണ്-ജലസംരക്ഷണ മന്ത്രി ശ്രീ സഞ്ജയ് റാത്തോഡ് എന്നിവരും തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള എം.എൽ.എമാരും പങ്കെടുക്കും. പ്രശസ്ത ചലച്ചിത്ര താരങ്ങൾ, ഗായകർ, കലാകാരന്മാർ, വ്യവസായ പ്രമുഖർ, കായിക താരങ്ങൾ തുടങ്ങിയവരും ഈശയുടെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ വാർഷിക ചടങ്ങിൽ പങ്കെടുക്കും. ഓരോ വർഷവും ആയിരക്കണക്കിന് സന്ദർശകരാണ് ഈ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനായി കോയമ്പത്തൂരിലേക്ക് എത്തുന്നത്.
ആദ്യമായി, സദ്ഗുരു അർദ്ധരാത്രിയിൽ മഹാമന്ത്ര (ഓം നമഃ ശിവായ) ദീക്ഷ നൽകും. പരമമായ ക്ഷേമം പ്രദാനം ചെയ്യുന്ന ഈ മന്ത്രജപത്തിന് ശേഷം, പുലർച്ചെ 3:40-ന് ബ്രഹ്മ മുഹൂർത്തത്തിൽ സദ്ഗുരു ശംഭോ ധ്യാനം നയിക്കും. ഭൗതികമായ പ്രകൃതത്തെ മറികടക്കാൻ ആഗ്രഹിക്കുന്നവർക്ക് ആധ്യാത്മിക സാധനകൾ ചെയ്യാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്.
കൂടാതെ, 'മിറക്കിൾ ഓഫ് ദ മൈൻഡ്' എന്ന സൗജന്യ മെഡിറ്റേഷൻ ആപ്പും സദ്ഗുരു പുറത്തിറക്കും. സദ്ഗുരുവിന്റെ നിർദ്ദേശങ്ങളോടുകൂടിയ 7 മിനിറ്റ് ദൈർഘ്യമുള്ള ഒരു ധ്യാനം ഉൾപ്പെടുന്ന ഈ ആപ്പ്, വ്യക്തികൾക്ക് അവരുടെ ദൈനംദിന ജീവിതത്തിൽ ഒരു ധ്യാന പരിശീലനം എളുപ്പം ഉൾപ്പെടുത്താൻ സഹായിക്കുന്നു.
12 മണിക്കൂർ നീളുന്ന ആഘോഷത്തിൽ നിരവധി കലാകാരന്മാർ കാണികളെ ത്രസിപ്പിക്കും. ഹിന്ദി, മറാഠി സിനിമകളിലെ പ്രശസ്ത സംഗീത സംവിധായക ജോഡിയായ അജയ്-അതുൽ, പ്രമുഖ ഗുജറാത്തി നാടൻപാട്ട് ഗായകൻ മുക്തിദാൻ ഗാധ്വി, ജനപ്രിയ റാപ്പർ പാരഡോക്സ്, പ്രധാനമന്ത്രി നരേന്ദ്ര മോദി "ഇന്ത്യയുടെ ജർമ്മൻ മകൾ" എന്ന് വിശേഷിപ്പിച്ച 21 കാരിയായ ഗായിക കാസ്മേ എന്നിവർ സംഗീത പരിപാടികൾ അവതരിപ്പിക്കും. പുണെരി ഢോൽ, പഞ്ചാബി ഢോൽ, തമിഴ്നാട്ടിൽ നിന്നുള്ള മേള കലാകാരന്മാർ എന്നിവരും, സത്യപ്രകാശ് ധർമാർ, അദ്ദുല ജെംഗി റെഡ്ഡി, എം.വി. ശുഭ, അനൂപ് എന്നീ വിവിധ പ്രാദേശിക ഗായകരും, സൗണ്ട്സ് ഓഫ് ഈശയുടെയും, ഈശ സംസ്കൃതിയുടെയും കലാപ്രകടനങ്ങളും ഈ രാത്രിയിൽ ഉൾപ്പെടുന്നു.
ഈശയുടെ മഹാശിവരാത്രി ആഘോഷം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് കാണികളെ ആകർഷിക്കുകയും ഗ്രാമി അവാർഡുകളേക്കാൾ കൂടുതൽ കാഴ്ചക്കാരെ നേടുകയും ചെയ്യുന്നു. ഇത് ലോകത്തിലെ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഓൺലൈൻ ഇവന്റുകളിലൊന്നാണ്.ഇരുപതിലധികം ഭാഷകളിൽ 150-ലധികം ചാനലുകളിലൂടെ സംപ്രേക്ഷണം ചെയ്യപ്പെടുന്നു. 70-ലധികം രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ കോയമ്പത്തൂരിലെ ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ, 150-ലധികം രാജ്യങ്ങളിൽ നിന്നുള്ള കാണികൾ ഓൺലൈനിൽ കാണുന്നു.
ഈ വർഷം, ഇന്ത്യയിലെ 100-ലധികം സ്ഥലങ്ങളിൽ നിന്ന് മഹാശിവരാത്രി ആഘോഷങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യുന്നു. 150-ലധികം ടിവി ചാനലുകൾ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, 100-ലധികം പിവിആർ-ഐനോക്സ് തിയേറ്ററുകൾ എന്നിവയിലൂടെയും ZEE5, JioHotstar, Jio TV, Jio TV+ തുടങ്ങിയ OTT പ്ലാറ്റ്ഫോമുകളിലൂടെയും സംപ്രേക്ഷണം ചെയ്യപ്പെടുന്നു.
To know more about Isha Mahashivratri click here: