ആയില്യം നക്ഷത്രത്തിൽ ജനിച്ചവർക്ക് 2019ൽ അനുഭവയോഗ്യമായിട്ടുള്ള എല്ലാ മേഖലകളിലും പ്രതീക്ഷിച്ചതിലുപരി വിജയം കൈവരിക്കുവാനും തന്മൂലം ജീവിതത്തിൽ ലക്ഷ്യപ്രാപ്തി നേടുവാനുള്ള സാഹചര്യങ്ങൾ ഉണ്ടാവാം. കഴിഞ്ഞ രണ്ടു വർഷമായിട്ട് മുടങ്ങിക്കിടക്കുന്ന പല കർമപദ്ധതികളിലും അനുകൂലമായ വിജയം കൈവരിക്കുന്നതു വഴി ആത്മവിശ്വാസം വർധിക്കും. സാമ്പത്തികനേട്ടം ഉണ്ടാകും. മക്കളുടെ കാര്യങ്ങളെല്ലാം വേണ്ടവിധത്തിൽ പൂർത്തീകരിക്കാൻ സാധിക്കും. ഗൃഹനിർമ്മാണം പൂർത്തീകരിച്ച് ഗൃഹപ്രവേശന കർമം നിർവഹിക്കാൻ യോഗമുണ്ട് . ഉദ്യോഗസ്ഥലത്തുനിന്നു സാമ്പത്തിക സഹായം ലഭിക്കുന്നത് വഴി സർവ സജ്ജീകരണങ്ങളോടു കൂടിയ ഗൃഹം താരതമ്യേന വിലക്കൂടുതലാണെങ്കിൽ പോലും വാങ്ങുവാനുള്ള യോഗമുണ്ട്.
കഴിഞ്ഞ രണ്ട് വർഷത്തിനെ അപേക്ഷിച്ച് മുൻകാല പ്രാബല്യത്തോടു കൂടി ശമ്പളവർധനവും സ്ഥാനക്കയറ്റവും ലഭിക്കും. മറ്റു ചിലർക്ക് മേലധികാരി തുടങ്ങിയ പ്രസ്ഥാനത്തിൽ ഒരു വിഭാഗത്തിന്റെ പൂർണ ചുമതല ഏറ്റെടുക്കുവാനുള്ള സാഹചര്യങ്ങൾ ഉണ്ടാവും . കഴിഞ്ഞ ഒന്നു രണ്ടു വർഷമായി ശ്രമിക്കുന്ന വ്യാപാര വിപണന സമുച്ചയം പൂർത്തീകരിക്കുകയും വാടകയ്ക്കു കൊടുക്കുവാൻ സാധിക്കുകയും ചെയ്യും . വസ്തു വിൽപ്പനയ്ക്ക് ശ്രമിക്കുന്നവർക്ക് ഏറെക്കുറെ അനുകൂലമായ സാഹചര്യം ഉണ്ടാവാൻ യോഗമുണ്ട്. ചിലർക്ക് പട്ടണ വികസനം വന്നുചേരും എന്നറിഞ്ഞതിനാൽ തൽക്കാലത്തേക്ക് വിൽപ്പന മാറ്റിവയ്ക്കുകയും ഈ വർഷത്തിന്റെ രണ്ടാമത്തെ പകുതിയിൽ അനുകൂലമായിട്ടുള്ള വില്പനയ്ക്കും സാധ്യത കാണുന്നു. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങൾ, കലാകായിക മത്സരങ്ങള്‍ തുടങ്ങിയവയിലെല്ലാം തന്നെ അനുകൂലമായ വിജയം കൈവരിക്കുവാനുള്ള സാഹചര്യങ്ങൾ ഉണ്ടാവാം.
ബന്ധുമിത്രാദികളുടെ ആവശ്യങ്ങൾ വേണ്ടവിധത്തിൽ നിർവഹിക്കും. പുണ്യതീർഥ ഉല്ലാസ യാത്രകളെല്ലാം തന്നെ മംഗളകരമാക്കിത്തീർക്കുവാനും ഒരു സംഘത്തിന്റെ നേതൃത്വസ്ഥാനം വഹിച്ച് എല്ലാം ശുഭപരിസമാപ്തിയിലെത്തിക്കുവാനുമുള്ള സാഹചര്യങ്ങൾ ഉണ്ടാവാം . വാത നാഡി രോഗപീഡകളെ കൊണ്ട് പലപ്പോഴും അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടുകയും ആധുനിക ചികിത്സാരീതിഅവലംബിക്കുകയും ചെയ്യും . ഉദ്യോഗത്തിൽ പുനർനിയമനം നേടുവാൻ വർഷത്തിന്റെ രണ്ടാമത്തെ പകുതിയിൽ യോഗമുണ്ട്. പൊതുവെ നിർണായകമായിട്ടുള്ള ഏതൊരു വിഷയങ്ങളേയും നിഷ്പ്രയാസം അഭിമുഖീകരിക്കുവാനുള്ള കഴിവും പ്രാപ്തിയും അവസരവും വേണ്ടവിധത്തിൽ വിനിയോഗിക്കും. ഏതൊരു വിഷമഘട്ടങ്ങളേയും അതിജീവിക്കുവാനുള്ള സാഹചര്യങ്ങളുണ്ടായിത്തീരും.
കഴിവിന്റെ പരമാവധി പ്രയത്നിക്കുന്നതിന്റെ പ്രയോജനഭാഗമായിട്ട് പാരിതോഷികം ലഭിക്കുവാനോ ഉന്നത സ്ഥാനമാനങ്ങൾ വന്നുചേരുവാനോ യോഗം കാണുന്നുണ്ട്. പൊതുവേ ആയില്യം നക്ഷത്രക്കാർക്ക് സർവ വിധത്തിലുള്ള വിജയം, ആഗ്രഹിക്കുന്നതിലുപരി ലക്ഷ്യപ്രാപ്തി എന്നിവ ഉണ്ടാവാനിടയുണ്ട്. വേർപെട്ടു താമസിക്കുന്ന ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കാനുള്ള സാഹചര്യം ഉണ്ടാവാം. മക്കളുടെ കാര്യങ്ങള്‍ വേണ്ടവിധത്തിൽ നിവർത്തിക്കുവാനിടയുണ്ട്. വിദേശത്ത് താമസിക്കുന്ന മക്കളോടൊപ്പം മാസങ്ങളോളം താമസിക്കുവാനുള്ള സാധ്യത കാണുന്നു. കുടുംബാംഗങ്ങളുടെ സംരക്ഷണം പൂർണ രീതിയിൽ ഏറ്റെടുത്തു ലക്ഷ്യപ്രാപ്തിയിലെത്തിക്കത്തക്ക വിധത്തിലുള്ള ഉദ്യോഗഅവസരവും 2019 ൽ ആയില്യം നക്ഷത്രക്കാർക്ക് വന്നുചേരുവാൻ യോഗം കാണുന്നുണ്ട്.