ഉത്തൃട്ടാതി നക്ഷത്രത്തില്‍ ജനിച്ചവർക്ക് 2019 ൽ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ദേഹപരമായിട്ടുള്ള അസ്വാസ്ഥ്യങ്ങളെല്ലാം കുറവ് ഉണ്ടാകുവാനും നിസാര ചികിത്സഫലിക്കുന്നത് വഴി ഉത്സാഹവും ഉന്മേഷവും വന്നുചേരും. തന്മൂലം ക്രിയാത്മകമായിട്ടുള്ള നടപടികളിൽ ആത്മാര്‍ഥമായി പ്രവർത്തിക്കുകയും ഉത്സാഹത്തോടു കൂടി ഉദ്യോഗത്തിൽ

ഉത്തൃട്ടാതി നക്ഷത്രത്തില്‍ ജനിച്ചവർക്ക് 2019 ൽ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ദേഹപരമായിട്ടുള്ള അസ്വാസ്ഥ്യങ്ങളെല്ലാം കുറവ് ഉണ്ടാകുവാനും നിസാര ചികിത്സഫലിക്കുന്നത് വഴി ഉത്സാഹവും ഉന്മേഷവും വന്നുചേരും. തന്മൂലം ക്രിയാത്മകമായിട്ടുള്ള നടപടികളിൽ ആത്മാര്‍ഥമായി പ്രവർത്തിക്കുകയും ഉത്സാഹത്തോടു കൂടി ഉദ്യോഗത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്തൃട്ടാതി നക്ഷത്രത്തില്‍ ജനിച്ചവർക്ക് 2019 ൽ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ദേഹപരമായിട്ടുള്ള അസ്വാസ്ഥ്യങ്ങളെല്ലാം കുറവ് ഉണ്ടാകുവാനും നിസാര ചികിത്സഫലിക്കുന്നത് വഴി ഉത്സാഹവും ഉന്മേഷവും വന്നുചേരും. തന്മൂലം ക്രിയാത്മകമായിട്ടുള്ള നടപടികളിൽ ആത്മാര്‍ഥമായി പ്രവർത്തിക്കുകയും ഉത്സാഹത്തോടു കൂടി ഉദ്യോഗത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉത്തൃട്ടാതി നക്ഷത്രത്തില്‍ ജനിച്ചവർക്ക് 2019 ൽ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ദേഹപരമായിട്ടുള്ള അസ്വാസ്ഥ്യങ്ങളെല്ലാം കുറവ് ഉണ്ടാകുവാനും  നിസാര ചികിത്സഫലിക്കുന്നത് വഴി  ഉത്സാഹവും  ഉന്മേഷവും  വന്നുചേരും. തന്മൂലം ക്രിയാത്മകമായിട്ടുള്ള നടപടികളിൽ ആത്മാര്‍ഥമായി പ്രവർത്തിക്കുകയും ഉത്സാഹത്തോടു കൂടി ഉദ്യോഗത്തിൽ അനുവർത്തിക്കുകയും ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യും. ഈ പ്രവർത്തനക്ഷമത വിലയിരുത്തി ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കുവാനും മേലധികാരി സ്ഥാനം വഹിക്കുവാനും അവസരം ഉണ്ടാവും. സാമ്പത്തികനേട്ടം വന്നുചേരും. പഠിച്ച വിദ്യ പ്രാവർത്തികമാക്കുവാനുള്ള അവസരം ഉണ്ടായിത്തീരും. 

 

ADVERTISEMENT

വിദ്യാർഥികള്‍ക്ക് ഉദ്ദേശിച്ചപോലെ പരീക്ഷയിലെല്ലാം അനുകൂലമായ വിജയം കൈവരിക്കുവാനും തൃപ്തികരമായിട്ടുള്ള ഉദ്യോഗം ലഭിക്കുവാനും സാധ്യത കാണുന്നുണ്ട്. വിദേശത്തുപോയി പഠിക്കാനുദ്ദേശിക്കുന്നവർക്കു  അതിനുള്ള സാഹചര്യങ്ങളും സാമ്പത്തികമായി സ്വരുക്കൂട്ടുന്നതിനുള്ള  സാഹചര്യങ്ങളും  വന്നുചേരും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. ആദ്ധ്യാത്മിക ആത്മീയ പ്രവർത്തനങ്ങളിൽ ആത്മാര്‍ഥമായി സഹകരിക്കുന്നതുവഴി ആശ്വാസത്തിനു യോഗം കാണുന്നുണ്ട്. മാതാപിതാക്കളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടതായ സാഹചര്യം ഉണ്ടാവാം.  സാഹചര്യങ്ങള്‍ക്കനുസരിച്ച് മറ്റൊരു സ്ഥലത്തേക്ക് മാറിത്താമസിക്കേണ്ടതായ സാഹചര്യങ്ങളോ മാതാപിതാക്കളെ ഒരുമിച്ചു താമസിപ്പിക്കാൻ തക്കവണ്ണം മറ്റൊരു ഗൃഹം വാങ്ങിക്കുവാനുള്ള സാധ്യതകളോ  ഈയൊരു വര്‍ഷം കാണുന്നതുമുണ്ട്. 

 

പൊതുവേ ആദ്ധ്യാത്മിക ആത്മീയ ചിന്തകളും ധർമ്മപ്രവൃത്തികളും ജീവകാരുണ്യ പ്രവർത്തനങ്ങളുമൊക്കെ മനസ്സിനു മാത്രമല്ല ശരീരത്തിനുകൂടി   ഉപോൽഫലകമായി തീരുവാൻ തക്കവണ്ണമുള്ള സാഹചര്യങ്ങൾ  വന്നുചേരും. മക്കളുടെ കാര്യങ്ങളെല്ലാം വേണ്ടവിധത്തിൽ നിവർത്തിക്കുന്നതുവഴി ആശ്വാസകരമായ അന്തരീക്ഷം സംജാതമാകും. പുണ്യതീർഥയാത്രകൾ അനുകൂലമാക്കിത്തീർക്കുവാൻ സാധിക്കും.  വിരുന്നു സൽക്കാരത്തിൽ പങ്കെടുക്കുവാനുള്ള അവസരം വേണ്ടവിധത്തിൽ വിനിയോഗിക്കുന്നത് തൊഴിൽ മേഖലകൾക്ക് ഗുണകരമായിട്ടുള്ള നിർദേശങ്ങൾ സ്വീകരിക്കുവാൻ ഉപകരിക്കും. പുതിയ ഒരു സുഹൃത്ബന്ധത്തിന് വഴിയൊരുക്കുവാനുള്ള യോഗം കാണുന്നുണ്ട്. 

 

ADVERTISEMENT

അനുഭവജ്ഞാനമുള്ളവരുടേയും പൊതുജനങ്ങൾ സമ്മതിക്കുന്ന വ്യക്തികളുടേയും നിർദേശങ്ങളെല്ലാം ജീവിതത്തിൽ പകർത്തുവാൻ തയാറാകുന്നത്  ഗുണകരമായിട്ടുള്ള സാഹചര്യങ്ങൾക്ക് വഴിയൊരുക്കും. സന്ധി സംഭാഷണത്തിൽ വിജയം കൈവരിക്കുന്നതുവഴി ഏതൊരു അനിഷ്ടങ്ങളേയും അതിജീവിക്കുകയും  ചിലരുടെ മിഥ്യാധാരണകളെല്ലാം ഒഴിവാക്കുവാന്‍ കൂടി സാധിക്കുന്നതാണ്. 

 

വ്യാപാര വിപണന വിതരണ മേഖലകളോടു ബന്ധപ്പെട്ട് പല കാര്യങ്ങളും വളരെ സൂക്ഷ്മ പരീക്ഷണ നിരീക്ഷണങ്ങളോടുകൂടി 

നിവർത്തിക്കുന്നത് ജീവിതത്തിനു തന്നെ വഴിത്തിരിവുണ്ടാകുന്ന ചില സാഹചര്യങ്ങൾക്ക് വഴിയൊരുക്കുവാൻ യോഗം കാണുന്നുണ്ട്. കഴിഞ്ഞ വർഷത്തെ സാമ്പത്തികമായിട്ടുള്ള നഷ്ടത്തെ അതിജീവിക്കത്തക്കവിധത്തിലും പരിഹരിക്കത്തക്കവിധത്തിലുമുള്ള സാഹചര്യങ്ങള്‍  ഈയൊരു വർഷം വന്നുചേരുവാനുള്ള യോഗം കാണുന്നുണ്ട്. പൊതുവേ പത്തിൽ കേതു, ശനി എന്നീ ഗ്രഹങ്ങളുടെ സ്ഥിതി തൊഴിൽപരമായിട്ട് പല വിധത്തിലുള്ള ആശങ്കകൾ ഉണ്ടാകുമെങ്കിലും ശുഭപരിസമാപ്തിയിലെത്തിക്കുവാനുള്ള സാഹചര്യം ഉണ്ടാവും. നിർണായകമായിട്ടുള്ള ചില ഭരണസംവിധാനം ഏറ്റെടുക്കുമ്പോൾ 

ADVERTISEMENT

 

സാമ്പത്തിക വിഭാഗത്തിൽ നിന്നും സ്വൽപം വിട്ടുനിൽക്കുന്നത് നന്നായിരിക്കും. അതിന്റെ ഒരു പരിണതഫലം ഒരുപക്ഷേ 2022 ലോ 23 ലോ സ്വൽപം വിപരീതമായിത്തീരുവാനുള്ള യോഗം കാണുന്നു. പൊതുവേ കുടുംബത്തിൽ സമാധാനം, സ്വസ്ഥത, ദാമ്പത്യസൗഖ്യം എന്നിവ ഉണ്ടായിത്തീരും. വിദേശത്ത് താമസിക്കുന്നവർക്ക് സ്ഥിരം താമസിക്കുവാനുള്ള അനുമതി ലഭിക്കും. കാർഷികമായിട്ടുള്ള മേഖലകളിൽ നിന്നും ആദായം വർധിക്കുവാനുള്ള സാധ്യത കാണുന്നുണ്ട്. വളരെ അനുകൂലമായിട്ടുള്ള സാഹചര്യങ്ങൾ  വന്നുചേരുന്നതുവഴി ആശ്വാസകരമായിട്ടുള്ള അന്തരീക്ഷം വന്നുചേരുവാൻ ഉത്തൃട്ടാതി നക്ഷത്രക്കാർക്ക് ഈയൊരു വര്‍ഷം 2019 അനുകൂലമാക്കിത്തീർക്കുവാൻ സാധിക്കുന്നതാണ്.