പാരമ്പര്യ ജ്യോതിഷ കുടുംബാംഗമായ ഹരി പത്തനാപുരം അച്ഛന്‍ േഗാപാലന്‍ െെവദ്യരുെട ശിക്ഷണത്തില്‍ ജ്യോതിഷ പഠനം തുടങ്ങി. തുടര്‍ന്നു സംസ്കൃത േകാളജില്‍ േജ്യാതിഷം അഭ്യസിച്ചു.വിവിധ മാധ്യമങ്ങളില്‍ ജ്യോതിഷപംക്തികള്‍ െെകകാര്യം ചെയ്യുന്നു.ജ്യോതിഷ സംബന്ധമായ ഒട്ടേറെ ലേഖനങ്ങളും പുസ്തകവും എഴുതിയിട്ടുണ്ട്. അശ്വതി,

പാരമ്പര്യ ജ്യോതിഷ കുടുംബാംഗമായ ഹരി പത്തനാപുരം അച്ഛന്‍ േഗാപാലന്‍ െെവദ്യരുെട ശിക്ഷണത്തില്‍ ജ്യോതിഷ പഠനം തുടങ്ങി. തുടര്‍ന്നു സംസ്കൃത േകാളജില്‍ േജ്യാതിഷം അഭ്യസിച്ചു.വിവിധ മാധ്യമങ്ങളില്‍ ജ്യോതിഷപംക്തികള്‍ െെകകാര്യം ചെയ്യുന്നു.ജ്യോതിഷ സംബന്ധമായ ഒട്ടേറെ ലേഖനങ്ങളും പുസ്തകവും എഴുതിയിട്ടുണ്ട്. അശ്വതി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരമ്പര്യ ജ്യോതിഷ കുടുംബാംഗമായ ഹരി പത്തനാപുരം അച്ഛന്‍ േഗാപാലന്‍ െെവദ്യരുെട ശിക്ഷണത്തില്‍ ജ്യോതിഷ പഠനം തുടങ്ങി. തുടര്‍ന്നു സംസ്കൃത േകാളജില്‍ േജ്യാതിഷം അഭ്യസിച്ചു.വിവിധ മാധ്യമങ്ങളില്‍ ജ്യോതിഷപംക്തികള്‍ െെകകാര്യം ചെയ്യുന്നു.ജ്യോതിഷ സംബന്ധമായ ഒട്ടേറെ ലേഖനങ്ങളും പുസ്തകവും എഴുതിയിട്ടുണ്ട്. അശ്വതി,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാരമ്പര്യ ജ്യോതിഷ കുടുംബാംഗമായ ഹരി പത്തനാപുരം അച്ഛന്‍ േഗാപാലന്‍ െെവദ്യരുടെ  ശിക്ഷണത്തില്‍ ജ്യോതിഷ പഠനം തുടങ്ങി. തുടര്‍ന്നു സംസ്കൃത േകാളജില്‍ േജ്യാതിഷം അഭ്യസിച്ചു. വിവിധ മാധ്യമങ്ങളില്‍ ജ്യോതിഷപംക്തികള്‍ െെകകാര്യം ചെയ്യുന്നു. ജ്യോതിഷ സംബന്ധമായ ഒട്ടേറെ ലേഖനങ്ങളും പുസ്തകവും എഴുതിയിട്ടുണ്ട്. 

 

ADVERTISEMENT

അശ്വതി, ഭരണി, കാർത്തിക ആദ്യ 15 നാഴികയും ചേർന്ന മേടം രാശിക്കൂറിൽ ജനിച്ചവർ അപവാദങ്ങളിൽ ഉൾപ്പെടാതെയും  വാഹന ഉപയോഗം ശ്രദ്ധിച്ചും  മുന്നോട്ട്  പോകുക. മഹാവിഷ്ണുവിന്റെയോ അവതാരങ്ങളുടെയോ ക്ഷേത്രങ്ങളിൽ ദർശനം നടത്തുക. പാൽപായസ നിവേദ്യം നടത്തി കുഞ്ഞുങ്ങൾക്കു ദാനം ചെയ്യുന്നതുശുഭകരമാണ്.

 

 

കാർത്തിക മുക്കാലും  രോഹിണി,  മകയിരം പകുതി ഭാഗവും ചേരുന്ന ഇടവം രാശിയിൽ ജനിച്ചവർക്ക് വൈഷമ്യങ്ങൾ അൽപം മാറി കിട്ടുന്നതിന് ഇടയുണ്ട്. സൗഹൃദബന്ധങ്ങളിൽ അൽപം കരുതൽ പുലർത്താൻ ശ്രമിക്കുക. പക്കപിറന്നാൾ തോറും ശിവക്ഷേത്ര ദർശനം നടത്തി ജലധാര വഴിപാട് നടത്തുന്നതു ശുഭകരം.

ADVERTISEMENT

 

 

 മകയിരം അവസാന പകുതി തിരുവാതിര, പുണർതം ആദ്യ 45 നാഴികയും ചേർന്ന മിഥുനം രാശിയിൽ ജനിച്ചവർ ജോലി സംബന്ധമായി മാനസിക സംഘർഷം ഉണ്ടാകാതെ നോക്കുക. വാഹന ഉപയോഗം ശ്രദ്ധിക്കുക. മാസത്തിൽ ഒരു ശനിയാഴ്ച അയ്യപ്പക്ഷേത്ര ദർശനം നടത്തി എള്ളുപായസം വഴിപാട് കഴിപ്പിക്കുക.

 

ADVERTISEMENT

പുണർതം അവാസന 15 നാഴികയും പൂയവും ആയില്യവും ചേരുന്ന കർക്കടകം രാശിയിൽ ജനിച്ചവർക്ക് തടസ്സങ്ങൾ ഉണ്ടാകുമെങ്കിലും പതറാതെ മുന്നോട്ടു പോവുക. തീർച്ചയായും വിജയം ലഭിക്കും.  ദേവീക്ഷേത്ര ദർശനം പിറന്നാൾ ദിവസവും മുൻപും  പിൻപും വരുന്ന മാസങ്ങളിലെ പക്കപിറന്നാൾ ദിവസവും ദേവിക്ക് കളഭം ചാർത്തൽ നടത്താം.

 

മകം, പൂരം, ഉത്രം ആദ്യ 15 നാഴികയും ചേർന്ന ചിങ്ങം രാശിയിൽ ജനിച്ചവർ മറ്റുള്ളവരുമായി അഭിപ്രായവ്യത്യാസം വരാതെ നോക്കുക.  സംസാര രീതി നിയന്ത്രിക്കാൻ ശ്രമിക്കുക. പിറന്നാൾ ദിവസങ്ങളിൽ മഹാവിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി തുളസിമാല ചാർത്തൽ നടത്തി പ്രാർഥിക്കുന്നത്  ശ്രേയസ്സ്കരമാണ്.

 

ഉത്രം അവസാന 45 നാഴിക അത്തവും ചിത്തിര ആദ്യ 30 നാഴികയും ചേരുന്ന കന്നി രാശിയിൽ ജനിച്ചവർക്ക്  ഗൃഹനിർമാണ കാര്യങ്ങൾ തടസ്സപ്പെട്ടത് നടന്നു കിട്ടുന്നതിന് ഇടയാകും. സഹോദരങ്ങളുമായി നല്ല ബന്ധത്തിൽ പോകാൻ ശ്രമിക്കുക. പക്കപിറന്നാൾ തോറും അയ്യപ്പക്ഷേത്ര ദർശനം നടത്തി അർച്ചന ചെയ്യുന്നതു  ശുഭകരം.

 

 ചിത്തിര അവസാനം 30 നാഴിക, ചോതി വിശാഖം ആദ്യ 45 നാഴിക  തുലാം രാശിയിൽ ജനിച്ചവർക്ക്  ജോലി സംബന്ധമായ യാത്രകള്‍ക്ക് യോഗമുണ്ട്. പണച്ചെലവ് പരിമിതപ്പെടുത്തുക. ദേവീക്ഷേത്രദർശനം നടത്തി പക്കപിറന്നാൾ തോറും രക്തപുഷ്പാഞ്ജലി നടത്തുക.

 

വിശാഖം അവസാന 15 നാഴിക, അനിഴം തൃക്കേട്ടയും ചേർന്ന വൃശ്ചികം രാശിയിൽ ജനിച്ചവർക്ക് വെറുതെ ശത്രുക്കൾ വരാൻ സാധ്യതയുണ്ട്. ജാമ്യം നിൽക്കുന്ന കാര്യങ്ങളിൽ നിന്ന് അകന്നു നിൽക്കുക. പിറന്നാൾ ദിവസം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പേര് എഴുതിച്ച നിലവിളക്കു സമർപിച്ച്  പ്രാർഥിക്കുക.

 

മൂലം, പൂരാടം, ഉത്രാടം ആദ്യ 15 നാഴിക ധനു രാശിയിൽ ജനിച്ചവർ ചതിവുകൾ പറ്റാതെ നോക്കുക. അപവാദം ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ നിന്നു മാറി സഞ്ചരിക്കുക. പിറന്നാൾ ദിവസവും തൊട്ടു മുൻപും പിൻപും വരുന്ന പക്കപ്പിറന്നാൾ ദിവസങ്ങളിലും അയ്യപ്പക്ഷേത്ര ദർശനം നടത്തി അർച്ചനയും നീരാഞ്ജനവും  വഴിപാട് നടത്തി പ്രാർഥിക്കുക.

 

 

ഉത്രാടം അവസാന 45, തിരുവോണം, അവിട്ടം ആദ്യ 30 നാഴിക മകരം രാശിയിൽ ജനിച്ചവർ വാഹന ഉപയോഗം ശ്രദ്ധിക്കുക. സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കുക. ശിവക്ഷേത്ര ദർശനം പിറന്നാൾ ദിവസം നടത്തി ജലധാര  നടത്തി പ്രാർഥിക്കുക.

 

അവിട്ടം അവസാന 30 നാഴിക, ചതയം പൂരൂരുട്ടാതി ആദ്യ 45 നാഴികയും ചേരുന്ന  കുംഭം രാശിയിൽ ജനിച്ചവർക്ക് ജോലി സംബന്ധമായി അൽപം തടസ്സങ്ങൾ വരാം.  സന്താനങ്ങളെക്കൊണ്ടും  മനസ്സിന് വേദന ഉണ്ടായേക്കാം. പിറന്നാൾ ദിവസം ശിവക്ഷേത്ര ദർശനം നടത്തി പിൻവിളക്ക്  വഴിപാട് നടത്തുക.

 

പൂരൂരുട്ടാതി അവസാന 15 നാഴിക ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രങ്ങൾ ചേരുന്ന മീനം രാശിയിൽ ജനിച്ചവർക്ക് സാമ്പത്തിക ചെലവുകൾ വർധിക്കാം. വീഴ്ച ഉണ്ടാകാതെ ശ്രദ്ധിക്കുക. പിതാവിന്റെ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുക. അയ്യപ്പക്ഷേത്രത്തിൽ മാസത്തിൽ ഒരു ശനിയാഴ്ച അ ർച്ചനയും എള്ളുപായസവും നടത്തി പ്രാർഥിക്കുക.

 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT