തിരുവോണം ; സമ്പൂർണ വർഷഫലം 2020
തിരുവോണം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ 2020 ൽ അലസത വർധിക്കുന്നതുവഴി വിദ്യാർഥികൾക്ക് വിജയശതമാനം കുറയും. പുനപരീക്ഷയിൽ ജയിക്കും. ഉദാസീനമനോഭാവത്താൽ വ്യാപാരവിപണനവിതരണ രംഗത്ത് അധ്വാനം വേണ്ടി വരും. മറ്റു ചിലർക്ക് നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ച് മറ്റൊരു സ്ഥാപനത്തിൽ പഠനം തുടരും. ഔദ്യോഗിക മേഖലകളിൽ

തിരുവോണം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ 2020 ൽ അലസത വർധിക്കുന്നതുവഴി വിദ്യാർഥികൾക്ക് വിജയശതമാനം കുറയും. പുനപരീക്ഷയിൽ ജയിക്കും. ഉദാസീനമനോഭാവത്താൽ വ്യാപാരവിപണനവിതരണ രംഗത്ത് അധ്വാനം വേണ്ടി വരും. മറ്റു ചിലർക്ക് നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ച് മറ്റൊരു സ്ഥാപനത്തിൽ പഠനം തുടരും. ഔദ്യോഗിക മേഖലകളിൽ അധികാരപരിധി, ചുമതല എന്നിവ വർധിക്കുന്ന വിഭാഗം ഏറ്റെടുക്കേണ്ടിവരും. ജോലി രാജിവയ്ക്കേണ്ട സാഹചര്യം കാണുന്നുവെങ്കിലും ജോലി രാജിവയ്ക്കുന്നതും പണം മുതൽ മുടക്കിയുള്ള വ്യാപാരമേഖലകളിൽ ഏർപ്പെടുന്നതും ഉചിതമല്ല. സാമ്പത്തിക നേട്ടം കുറയും. 2022 മുതല്‍ വ്യാപാരമേഖലയിൽ ക്രമാനുഗതമായ പുരോഗതി കാണുന്നു.
വ്യാവസായപരമായ മേഖലകളിൽ ആധുനിക വൽക്കരണം നടത്താതെ ഉല്‍പന്നം മറ്റൊരു സ്ഥാപനത്തിൽ ഉൽപാദിപ്പിക്കുന്നത് നന്നായിരിക്കും. ചില കർമമണ്ഡലങ്ങളിൽ നേട്ടവും അവസരവും കുറഞ്ഞിരിക്കും. അതുവഴി ജോലിക്കാരെ പിരിച്ചു വിടും. വിദേശത്ത് ജോലിയുള്ളവർ ജന്മനാട്ടിൽ വന്നാൽ ജോലി നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ നാട്ടിലേക്കുള്ള വരവ് ഉപേക്ഷിക്കുന്നതാകും നല്ലത്. സാമ്പത്തിക വിഭാഗത്തിൽ ശ്രദ്ധിക്കണം. പണം കടംകൊടുക്കുന്നത് അബദ്ധമായിത്തീരും. മക്കളെക്കൊണ്ട് വിഷമം ഉണ്ടാകാം. ക്ഷമ, വിനയം, ആത്മസംയമനം എന്നിവ പാലിച്ചു ചെയ്യുന്ന കാര്യങ്ങളിൽ ഒരുപരിധിവരെ ഈ വർഷത്തെ അനിഷ്ടങ്ങളെയും അബദ്ധങ്ങളെയും ഒഴിവാക്കാൻ പറ്റും. സ്ഥലകാലബോധമില്ലാതെ വാക്കുകളും പ്രവർത്തനങ്ങളും ചെയ്യരുത്.
അഹോരാത്രം പ്രവർത്തിക്കേണ്ടിവരും. കുടുംബാംഗങ്ങളെ ജന്മനാട്ടിലേക്ക് മാറ്റിപാർപ്പിക്കേണ്ടിവരും. പകർച്ചവ്യാധി, ഭക്ഷ്യവിഷബാധ ഉണ്ടാകാതെ നോക്കണം. വിരുന്നു സൽക്കാരങ്ങളിൽ ശ്രദ്ധയോടെ പങ്കെടുക്കണം. വിദ്യഭ്യാസമേഖലകളിലും ശാസ്ത്രമേഖലകളിലും പദ്ധതി സമർപ്പിക്കുന്നതോ പരീക്ഷ നിരീക്ഷണങ്ങൾ നടത്തുന്നതോ ഉചിതമല്ല. ജാമ്യം നിൽക്കുന്നതിൽ നിന്ന് യുക്തിപൂർവം പിന്മാറണം. ഉദരനീർദോഷ രോഗപീഡകളെക്കൊണ്ട് അസ്വാസ്ഥ്യം അനുഭവപ്പെടും. ഭക്ഷണക്രമീകരണങ്ങളിൽ ശ്രദ്ധിക്കണം. പല കാര്യങ്ങളും സൂക്ഷ്മത കുറയും. ജോലിതേടിയുള്ള വിദേശയാത്ര നിഷ്ഫലമാകും. പണം കൊടുത്തുകൊണ്ടുള്ള ഏർപ്പാടുകൾ പരമാവധി ഈ വർഷം ഒഴിവാക്കണം.
വീഴ്ചകൾ ഉണ്ടാകാതെ സൂക്ഷിക്കണം. ജീവകാരുണ്യ പ്രവര്‍ത്തികളില്‍ പങ്കെടുക്കും. മറ്റുള്ളവർക്ക് ഉപകാരപ്രദമായ രീതിയിൽ പ്രവർത്തിക്കും. ദാനധർമ്മങ്ങൾ ചെയ്യുന്നതിന്റെ പരിണിത ഫലം പിന്നീട് ലഭിക്കും. ഈശ്വരപ്രാർഥനകളോട് കൂടിയും ഗുരുകാരണവന്മാരുടെയും കുടുംബാംഗങ്ങളുടെയും മേലധികാരികളുടെയും നിർദേശം സ്വീകരിച്ചു കൊണ്ട് ചെയ്യുന്ന പ്രവർത്തികൾക്ക് അന്തിമനിമിഷത്തിൽ അനുകൂലമായ ഫലം ലഭിക്കുവാൻ തിരുവോണം നക്ഷത്രക്കാർക്ക് ഈ 2020 ൽ യോഗം കാണുന്നു.
English Summary: Thiruvonam Birth Star / Yearly Prediction 2020 by Kanippayyur