ചതയം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ 2020 ൽ തൊഴിൽപരമായ മേഖലകളിൽ അനുഭവിച്ചു വന്നിരുന്ന അനിഷ്ടാവസ്ഥകൾ പരിഹരിച്ച് അനുകൂലമായ സാഹചര്യങ്ങൾ വന്നു ചേരുന്നതിനാൽ ആത്മവിശ്വാസം വര്‍ധിക്കാം. മേലധികാരിയുടെ നിർബന്ധം കൊണ്ട് ബൃഹത്പദ്ധതികൾ ഏറ്റെടുക്കുകയോ അതിന് ഒരു നേതൃത്വം നൽകേണ്ടതായ സാഹചര്യമോ കാണുന്നു. ജൂൺമാസത്തോടു

ചതയം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ 2020 ൽ തൊഴിൽപരമായ മേഖലകളിൽ അനുഭവിച്ചു വന്നിരുന്ന അനിഷ്ടാവസ്ഥകൾ പരിഹരിച്ച് അനുകൂലമായ സാഹചര്യങ്ങൾ വന്നു ചേരുന്നതിനാൽ ആത്മവിശ്വാസം വര്‍ധിക്കാം. മേലധികാരിയുടെ നിർബന്ധം കൊണ്ട് ബൃഹത്പദ്ധതികൾ ഏറ്റെടുക്കുകയോ അതിന് ഒരു നേതൃത്വം നൽകേണ്ടതായ സാഹചര്യമോ കാണുന്നു. ജൂൺമാസത്തോടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചതയം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ 2020 ൽ തൊഴിൽപരമായ മേഖലകളിൽ അനുഭവിച്ചു വന്നിരുന്ന അനിഷ്ടാവസ്ഥകൾ പരിഹരിച്ച് അനുകൂലമായ സാഹചര്യങ്ങൾ വന്നു ചേരുന്നതിനാൽ ആത്മവിശ്വാസം വര്‍ധിക്കാം. മേലധികാരിയുടെ നിർബന്ധം കൊണ്ട് ബൃഹത്പദ്ധതികൾ ഏറ്റെടുക്കുകയോ അതിന് ഒരു നേതൃത്വം നൽകേണ്ടതായ സാഹചര്യമോ കാണുന്നു. ജൂൺമാസത്തോടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചതയം നക്ഷത്രത്തിൽ ജനിച്ചവർക്ക് ഈ 2020 ൽ തൊഴിൽപരമായ മേഖലകളിൽ അനുഭവിച്ചു വന്നിരുന്ന അനിഷ്ടാവസ്ഥകൾ പരിഹരിച്ച് അനുകൂലമായ സാഹചര്യങ്ങൾ വന്നു ചേരുന്നതിനാൽ ആത്മവിശ്വാസം വര്‍ധിക്കാം. മേലധികാരിയുടെ നിർബന്ധം കൊണ്ട് ബൃഹത്പദ്ധതികൾ ഏറ്റെടുക്കുകയോ അതിന് ഒരു നേതൃത്വം നൽകേണ്ടതായ സാഹചര്യമോ കാണുന്നു. ജൂൺമാസത്തോടു കൂടി ലക്ഷ്യപ്രാപ്തിയിലെത്തിക്കാൻ സാധ്യത  കാണുന്നു. ഇതിന്റെ ഫലമായി 2021ൽ മറ്റൊരു സ്ഥാപനത്തിൽ ഉദ്യോഗത്തിന് യോഗം കാണുന്നു. ആരോഗ്യം തൃപ്തികരമായിരിക്കും. വ്യാപാരവിപണന വിതരണ മേഖലകളോട് ബന്ധപ്പെട്ട് കഴിഞ്ഞ വർഷം നിർത്തിവച്ച സ്ഥാപനം വിൽപന ചെയ്ത് വ്യാപാര മേഖലകളിൽ ആ പണം മുതൽമുടക്കുവാന്‍ തീരുമാനിക്കുകയും  സെപ്റ്റംബർ മാസത്തോടുകൂടി അതിൽ നിന്നും ആദായം ലഭിക്കുവാനും തുടങ്ങും.

 

ADVERTISEMENT

സംയുക്തസംരംഭങ്ങളിൽ പിന്മാറുകയും സ്വന്തമായി സ്ഥാപനം തുടങ്ങുന്നതിനുമുള്ള സാഹചര്യം കാണുന്നു. മക്കളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. മക്കളുടെ ആവശ്യങ്ങൾക്കായി യാത്ര ചെയ്യേണ്ടിവരും. സ്വപ്ന സാക്ഷാത്ക്കാരത്താൽ ആത്മനിർവൃതി വന്നു ചേരും. എല്ലാ കാര്യങ്ങളിലും സമാധാനമായിട്ടുള്ള അന്തരീക്ഷം കാണുന്നു. വിപരീത സാഹചര്യങ്ങളിലും യാഥാർഥ്യബോധത്തോടെയും സുതാര്യതയോടെയുമുള്ള സമീപനം എല്ലാവിധത്തിലുള്ള അനിഷ്ടങ്ങളെയും അതിജീവിക്കുന്നതിന് വഴിയൊരുക്കും. സ്ഥിതിഗതികൾ വിലയിരുത്തി സാമ്പത്തികവിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നഷ്ടസാധ്യതകളെ കുറയ്ക്കാനുള്ള അവസരം കാണുന്നു.

 

ADVERTISEMENT

കുടുംബത്തിലെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാനായി വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കും. അർഹമായ പൂർവിക സ്വത്ത് രേഖാപരമായി ലഭിക്കുകയും അടുത്ത തലമുറയ്ക്ക് അത് രേഖാപരമായി കൊടുക്കുകയും ചെയ്യാനുള്ള അവസരം കാണുന്നു. ഗൃഹപ്രവേശന കർമം നടത്താനുള്ള യോഗം കാണുന്നു. വിശേഷാവസരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം വേണ്ടവിധത്തിൽ വിനിയോഗിക്കുന്നത് മഹത് വ്യക്തികളെ പരിചയപ്പെടുവാനുള്ള അവസരം ഉണ്ടായിത്തീരും. തൊഴിൽപരമായിട്ടുള്ള മേഖലകളിൽ പുതിയ ആശയങ്ങൾ സ്വീകരിക്കും. അധികൃതരുടെ ആജ്ഞകൾ വേണ്ടവിധത്തിൽ സ്വീകരിക്കുന്നതു വഴി പ്രവർത്തന ക്ഷമതയും സാമ്പത്തിക നേട്ടവും ലഭിക്കും. സ്ഥാപനത്തിന്റെ ലക്ഷ്യം നിലനിർത്തി ആത്മാർഥമായി പ്രവർത്തിക്കുന്ന വിഷയങ്ങളിൽ അനുകൂലമായ വിജയം ൈകവരിക്കും.

 

ADVERTISEMENT

ചികിത്സ ഫലിക്കുന്നതു വഴി സന്താനസൗഭാഗ്യത്തിന് യോഗം കാണുന്നു. സെപ്റ്റംബർ മാസം വരെ മാതാവിന് അസുഖം വർധിക്കുന്നതു വഴി വിദേശം ഉദ്യോഗം മതിയാക്കി ജന്മനാട്ടിൽ സ്ഥിരതാസത്തിന് സാഹചര്യം കാണുന്നു. ജന്മനാട്ടിൽ വ്യാപാരം തുടങ്ങിയാൽ സാമ്പത്തിക നേട്ടം കുറവായതിനാൽ അതിൽ നിന്നു പിന്മാറും. പുതിയ കരാർ ജോലികളിൽ ഒപ്പു വയ്ക്കുവാനിടവരും. സെപ്റ്റംബർ മാസത്തിൽ മുൻപ് തീർക്കുന്ന പദ്ധതികൾ വിജയിക്കും. അതിനു ശേഷം പൂർത്തീകരിക്കുന്ന പദ്ധതികളിൽ നിന്ന പ്രതീക്ഷിച്ച നേട്ടം കിട്ടുകയില്ല. നിലവിലുള്ള വ്യാപാരവിപണനവിതരണ മേഖലകളുടെ അനുബന്ധസ്ഥാപനം തുടങ്ങുവാനുള്ള തീരുമാനം മാറ്റും. കുടുംബബന്ധത്തിന് പ്രാധാന്യം നൽ‍കുന്ന മക്കളുടെ സാമീപ്യം മനസമാധാനത്തിന് വഴിയൊരുക്കും. വിദേശത്ത് താമസിക്കുന്ന പുത്രപൗത്രാദികൾ അവധിയെടുത്ത് ദിവസങ്ങളോളം ജന്മനാട്ടിൽ ചിലവഴിക്കും.

 

അനുഭവജ്ഞാനമുള്ള മേഖലകൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനും പുതിയ അനുഭവങ്ങൾ സ്വീകരിക്കാനും അവസരം ഉണ്ടായിത്തീരും. വിദ്യാർഥികൾക്ക് ഉപരിപഠനത്തോടനുബന്ധമായി ഉദ്യോഗവും മറ്റുചിലർക്ക്  ഉദ്യോഗത്തോടൊപ്പം ഉപരിപഠനത്തിനും ഉള്ള അവസരം കാണുന്നു. എല്ലാ വിധത്തിലുള്ള അനിഷ്ടങ്ങളെയും അതിജീവിച്ച് ആഗ്രഹിക്കുന്നതിലുപരി കാര്യങ്ങൾ അനുഭവത്തിൽ വന്നു ചേരുവാനിടയുണ്ട്. സങ്കീർണമായ ഏതു വിഷയവും നിഷ്പ്രയാസം അഭിമുഖീകരിച്ച് കുടുംബപരമായും തൊഴിൽപരമായും സമൂഹത്തിനുവേണ്ടിയും ഉപകരിക്കുന്ന വിധത്തിൽ പ്രവർത്തനമണ്ഡലങ്ങൾ കാഴ്ചവയ്ക്കുവാനുള്ള അവസരം ഉണ്ടായിത്തീരും. ജീവകാരുണ്യപ്രവർത്തനങ്ങളിൽ സഹകരിക്കുന്നതു വഴി മനസമാധാനത്തിനും കൃതാർഥതയ്ക്കും വഴിയൊരുക്കുവാൻ ചതയം നക്ഷത്രക്കാർക്ക് ഈ 2020 ൽ യോഗം കാണുന്നു.