നീച രാശിയായ മകരത്തിൽ നിന്നും വ്യാഴം അതിചാരത്തിൽ കുംഭത്തിലേയ്ക്ക് രാശി മാറിയിരിക്കുകയാണ്. തിങ്കളാഴ്ചയും ക്യഷ്ണപക്ഷ നവമിയും ആനക്കരണവും സിദ്ധനാമ നിത്യ യോഗവും ചേർന്നു വരുന്ന ശുഭദിനത്തിൽ ഉത്രാടം നക്ഷത്രം നാലാം പാദത്തിലാണ് രാശി മാറ്റം നടന്നത് . 2021 സെപ്റ്റംബർ 15 വരെ വ്യാഴം കുംഭം രാശിയിലായിരിക്കും.

നീച രാശിയായ മകരത്തിൽ നിന്നും വ്യാഴം അതിചാരത്തിൽ കുംഭത്തിലേയ്ക്ക് രാശി മാറിയിരിക്കുകയാണ്. തിങ്കളാഴ്ചയും ക്യഷ്ണപക്ഷ നവമിയും ആനക്കരണവും സിദ്ധനാമ നിത്യ യോഗവും ചേർന്നു വരുന്ന ശുഭദിനത്തിൽ ഉത്രാടം നക്ഷത്രം നാലാം പാദത്തിലാണ് രാശി മാറ്റം നടന്നത് . 2021 സെപ്റ്റംബർ 15 വരെ വ്യാഴം കുംഭം രാശിയിലായിരിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീച രാശിയായ മകരത്തിൽ നിന്നും വ്യാഴം അതിചാരത്തിൽ കുംഭത്തിലേയ്ക്ക് രാശി മാറിയിരിക്കുകയാണ്. തിങ്കളാഴ്ചയും ക്യഷ്ണപക്ഷ നവമിയും ആനക്കരണവും സിദ്ധനാമ നിത്യ യോഗവും ചേർന്നു വരുന്ന ശുഭദിനത്തിൽ ഉത്രാടം നക്ഷത്രം നാലാം പാദത്തിലാണ് രാശി മാറ്റം നടന്നത് . 2021 സെപ്റ്റംബർ 15 വരെ വ്യാഴം കുംഭം രാശിയിലായിരിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നീച രാശിയായ മകരത്തിൽ നിന്നും വ്യാഴം അതിചാരത്തിൽ കുംഭത്തിലേയ്ക്ക് രാശി മാറിയിരിക്കുകയാണ്. തിങ്കളാഴ്ചയും ക്യഷ്ണപക്ഷ നവമിയും ആനക്കരണവും സിദ്ധനാമ നിത്യ യോഗവും ചേർന്നു വരുന്ന ശുഭദിനത്തിൽ ഉത്രാടം നക്ഷത്രം നാലാം പാദത്തിലാണ് രാശി മാറ്റം നടന്നത് . 2021 സെപ്റ്റംബർ 15 വരെ വ്യാഴം കുംഭം രാശിയിലായിരിക്കും. തുടർന്ന്  വക്രമടഞ്ഞു വീണ്ടും മകരം രാശിയിൽ വരും. ഈ രാശി മാറ്റം പതിവിൽ നിന്ന് വിരുദ്ധമായി അതിചാരം എന്ന പ്രതിഭാസത്തിലാണ്. 

 

ADVERTISEMENT

 

 

'അതിചാരേതു വക്രേതു പൂർവ  രാശി ഗതം പ്രൊക്തം '

 

ADVERTISEMENT

എന്നൊരു പ്രമാണവും ഉണ്ട് . അതനുസരിച്ച് പൂർവരാശിയുടെ ഫലം അനുഭവിക്കാം അതായതു മകരം രാശിയിൽ നിൽക്കുന്ന ഫലം അനുഭവിക്കാം എന്നും പക്ഷമുണ്ട് .  അതിചാരത്തിൽ രാശി മാറുന്ന സമയം . നക്ഷത്രം ഇവ അടിസ്ഥാനമാക്കി ഗണിച്ച ഫലങ്ങളാണ് ഇവിടെ ചേർക്കുന്നത് .

 

 

 

ADVERTISEMENT

 

 

 

 

അശ്വതി   : 

 

പൊതുരംഗത്തു പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി. മനസിനു സന്തോഷം നല്കുന്ന വാർത്തകൾ കേൾക്കുവാൻ  സാധിക്കും. സഹോദരങ്ങൾക്ക് ഉയർച്ച  ഉണ്ടാകും. പണമിടപാടുകളിൽ  കൃത്യത പുലർത്തും. ഗൃഹനിർമ്മാണം പൂർത്തീകരിക്കും. കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി. സാധിച്ചെടുക്കാൻ  വിഷമമെന്നു കരുതിയ പല കാര്യങ്ങളും നിഷ്പ്രയാസം നേടിയെടുക്കും. അകന്നിരുന്ന കുടുംബബന്ധങ്ങൾ അടുക്കും. ഔദ്യോഗികരംഗത്ത് നേട്ടം കൈവരിക്കും. സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക് അനുകൂല സാഹചര്യം. ആരോഗ്യനില തൃപ്തികരമാകും.  പ്രണയബന്ധിതർക്ക്  സാഫല്യം. മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. ആഡംബരവസ്തുക്കൾ , വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ  ഉപഹാരമായി  ലഭിക്കും. പുതിയ സുഹൃദ്ബന്ധങ്ങൾ  ഉടലെടുക്കും.  പഠനനിലവാരം ഉയരും. ബിസിനസിൽ നേട്ടങ്ങൾ  കൈവരിക്കും.

 

 

ഭരണി  : 

 

ഒന്നിലധികം തവണ ദീർഘയാത്രകൾ വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളിൽ തിരിച്ചടികൾ നേരിടും. ജീവിതപങ്കാളിയിൽ നിന്ന് ഉറച്ച പിന്തുണ ലഭിക്കും. പ്രണയബന്ധിതർക്ക് ഏതെങ്കിലും തരത്തിലുള്ള തടസങ്ങൾ ഉണ്ടാകാം. അനിയന്ത്രിത കോപം പലപ്പോഴും ആപത്തായിത്തീരും.  ഗൃഹനിർമ്മാണത്തിനായി ബാങ്കുകളിൽ നിന്ന് ലോൺ പാസായിക്കിട്ടും. മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്നങ്ങളിൽ നിന്നു മോചനം. വിവാഹമാലോചിക്കുന്നവർക്ക് അനുകൂല ഫലം. രോഗദുരിതങ്ങളിൽ വിഷമിക്കുന്നവർക്ക് ആശ്വാസം. ഭക്ഷണത്തിൽ നിന്നുള്ള അലർജി പിടിപെടും. സഹായ വാഗ്ദാനത്തിൽ നിന്ന് സുഹൃത്തുക്കൾ പിൻവാങ്ങും. പുതിയ ആഭരണം വാങ്ങുവാൻ സാധിക്കുന്ന കാലമാണ് . ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയിക്കുവാൻ കഠിനശ്രമം വേണ്ടിവരും.

 

 

 

കാർത്തിക  :  

 

പണമിടപാടുകളിൽ കൃത്യത പാലിക്കും. മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. കുടുംബജീവിത സൗഖ്യം വർധിക്കും. വാഹനം മാറ്റി വാങ്ങും. കഫജന്യ രോഗങ്ങൾ പിടിപെടാം. ദീർഘയാത്രകൾ ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. കരുതി വെച്ച പണം മറ്റാവശ്യങ്ങൾക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വർധിക്കും. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം. ഉയർന്ന വിജയം വിദ്യാഭ്യാസപരമായും തൊഴില്പരമായും കൈവരിക്കും.  പൊതുപ്രവർത്തനങ്ങളിൽ വിജയം. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വർധിക്കും. നേത്രരോഗ ബാധ. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് കടം വാങ്ങേണ്ടിവരും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി.

 

 

രോഹിണി  : 

 

തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും. വരവിനേക്കാൾ ചെലവ് അധികരിക്കും. ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏർപ്പെടും . വാഗ്ദാനം നൽകുമ്പോൾ ശ്രദ്ധിക്കുക. ഭാഗ്യ പരീക്ഷണങ്ങൾക്കു മുതിരരുത്.  ബിസിനസ്സിൽ മികവ് പുലർത്തും . സാമ്പത്തികമായി  വിഷമതകൾ നേരിടും.  മേലധികാരികൾ , തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ .  യാത്രകൾ വേണ്ടിവരും . ആരോഗ്യപരമായ വിഷമതകളുണ്ടാവും.  സാന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക്  ആശ്വാസം നൽകുന്ന സൂചനകൾ ഉണ്ടാകും. വാഹനത്തിന്  അറ്റകുറ്റ പണികൾ വേണ്ടിവരും . ഭൂമി വിൽപ്പനയിൽ തീരുമാനം . ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം. സന്താനഗുണ മനുഭവിക്കും.  വിവാഹമാലോചിക്കുന്നവർക്ക്  ഉത്തമ ബന്ധം ലഭിക്കും. 

 

 

മകയിരം  : 

 

കർമ്മ രംഗത്ത് ഉന്നതി.  സൗഹൃദങ്ങളിൽ ഉലച്ചിൽ.  പൊതു പ്രവർത്തങ്ങളിൽ പ്രശസ്തി വർധിക്കും.  പ്രവർത്തനങ്ങളിൽ അലസത തരണം ചെയ്ത്  മുന്നേറേണ്ടിവരും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. സന്താന ഗുണമനുഭവിക്കും. കുടുംബ സൗഖ്യ വർധന.  ബിസിനസ്സിൽ പുരോഗതി. മാനസികമായ സംതൃപ്തി.  മംഗള കർമ്മങ്ങളിൽ സംബന്ധിക്കും. താൽക്കാലിക ജോലികൾ സ്ഥിരപ്പെടും. തൊഴിൽ പരമായ യാത്രകൾ. ഏറ്റെടുത്ത പ്രവത്തനങ്ങളിൽ വിജയം. പരീക്ഷാ വിജയം. ഇടയ്ക്കിടെ  വാത ജന്യ രോഗങ്ങൾ മൂലം വിഷമിക്കും . ആരോഗ്യ കാര്യത്തിൽ അധിക ശ്രദ്ധ പുലർത്തുക . 

 

തിരുവാതിര   : 

 

കലാരംഗത്തു  പ്രവൃത്തിക്കുന്നവർക്ക്  പ്രശസ്തി . അനാവശ്യ ചിന്തകൾ മനസ്സിൽ നിന്ന് വിട്ടൊഴിയും .  പ്രവർത്തനപരമമായ ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം. പൈതൃക സ്വത്തിന്റെ അനുഭവം ഉണ്ടാവും. യാത്രകൾ വേണ്ടിവരും . ഭക്ഷണ സുഖം കുറയും. എല്ലുകൾക്കും പല്ലുകൾക്കും  രോഗസാദ്ധ്യത . ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി യാത്രകൾ വേണ്ടിവരും.  ബന്ധുഗുണവർദ്ധന. മത്സരപരീക്ഷകളിൽ  വിജയ സാധ്യത കാണുന്നു. സാമ്പത്തിക  ഇടപാടുകളിൽ  വളരെയധികം സൂക്ഷിക്കുക. ഗൃഹനിർമ്മാണത്തിൽ ചെലവ് വർധിക്കും. സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം.  

 

 

പുണർതം  : 

 

തൊഴിലിനായുള്ള പരിശ്രമങ്ങളിൽ  ഭാഗികമായി വിജയിക്കും. സ്വന്തം പ്രവർത്തനഫലമായി   അപവാദം കേൾക്കേണ്ടതായി  വരും. ആത്മധൈര്യം കൈവിടാതെ ശ്രദ്ധിക്കണം. മുൻ കോപം  നിയന്ത്രിക്കണം. ദാമ്പത്യ  ജീവിത്തിൽ ചെറിയ അസ്വാരസ്യങ്ങൾ . മാതാവിന് ശാരീരിക അസുഖങ്ങൾ തുടർന്ന്  വൈദ്യ സന്ദർശനം വേണ്ടിവരും. പലവിധത്തിൽ  സാമ്പത്തിക  നേട്ടം പ്രതീക്ഷിക്കാം.  തൊഴിൽപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക്  അല്പം ആശ്വാസം ലഭിക്കും. യാത്രകൾ വേണ്ടിവരും. സഹോദര സ്ഥാനീയർ  മുഖേന മനഃക്ലേശത്തിന് സാദ്ധ്യത. പ്രേമവിവാഹത്തിന് ആഗ്രഹിക്കുന്നവർക്ക് വീട്ടുകാരിൽ  നിന്നും അനുകൂല മറുപടി ലഭിക്കും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങൾ വാങ്ങിക്കും. പുതിയ ബിസിനസ് തുടങ്ങാൻ ശ്രമിക്കുന്നവർക്ക്  അനുകൂല സമയം. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും.

 

പൂയം   : 

 

ദേഹസുഖം കുറയുന്ന കാലമാണ്. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും . പുതിയ ജോലികളിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും .അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന തർക്കം  അവസാനിക്കും . സകുടുംബ യാത്രകൾനടത്തും. തൊഴിൽ സംബന്ധമായുള്ള  യാത്രകളും  വേണ്ടിവരും. ആഗ്രഹങ്ങൾ നിറവേറും. രോഗദുരിതത്തിൽ ശമനം . ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം ലഭിക്കും. ജല ജന്യ രോഗങ്ങൾ പിടിപെടാം. തൊഴിൽപരമായുള്ള  മാറ്റങ്ങൾ പ്രതീക്ഷിക്കാം.  അനാവശ്യ മാനസിക ഉത്ക്കണ്ഠമൂലം  ഗൃഹസുഖം കുറയാതെ ശ്രദ്ധിക്കുക . പ്രവർത്തന വിജയം കൈവരിക്കും. ബന്ധു ജന സമാഗമം ഉണ്ടാകും .  ഉദര സംബന്ധമായ വിഷമതകൾക്കായി ഔഷധ സേവവേണ്ടിവരും  അടുത്ത ബന്ധുക്കൾക്ക് രോഗദുരിത സാദ്ധ്യത.  ആഹാര കാര്യത്തിൽ ശ്രദ്ധ കുറയും. മുതിർന്ന കുടുംബംഗങ്ങൾക്ക് അരിഷ്ടത.

 

 

ആയില്യം   : 

 

മാനസിക സന്തോഷം വർധിക്കും. വിദേശ ജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും. ബന്ധു ഗുണമനുഭവിക്കും . യാത്രകൾ കൂടുതലായി വേണ്ടിവരും. ദാമ്പത്യജീവിത സൗഖ്യം കൈവരിക്കും. മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത. തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ എന്നിവ മൂലം ഇടയ്ക്ക് മനോ വിഷമം. പഠനത്തിലും ജോലിയിലും അലസത  വെടിയും . മംഗള കർമ്മങ്ങളിൽ സംബന്ധിക്കും . സത്കർമ്മങ്ങൾക്കായി പണം ചെലവിടും. വിവാഹം വാക്കുറപ്പിക്കും. വാക്‌ദോഷം മൂലം അപവാദത്തിൽ അകപ്പെടാതെ ശ്രദ്ധിക്കുക .  വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കുക. കാലാവസ്ഥാജന്യ രോഗ സാദ്ധ്യത. ബുദ്ധിമുട്ടു നിറഞ്ഞ യാത്രകൾ. സഹപ്രവർത്തകർ നിമിത്തമായി മനോവിഷമംഉടലെടുക്കും.   സുഹൃദ് സഹായം വർധിക്കും . ഗൃഹ നിർമ്മാണത്തിൽ പുരോഗതി. ഔഷധ സേവ അവസാനിപ്പിക്കുവാൻ കഴിയും . 

 

 

മകം : 

 

പൊതുമേഖലാസ്ഥാപനങ്ങളിൽ ജോലി സാധ്യത . ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയിക്കുവാൻ കഠിനശ്രമം വേണ്ടിവരും. മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങൾ സാധിക്കും. പണമിടപാടുകളിൽ കൃത്യത പാലിക്കുവാൻ കഴിയാതെ വരും. ഗൃഹത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കും. കുടുംബജീവിത സൗഖ്യം വർധിക്കും. മനസിന് സുഖം ലഭിക്കും. വാഹനം മാറ്റിവാങ്ങുന്ന കാര്യം ആലോചനയിൽ വരും . കഫജന്യ രോഗങ്ങൾ പിടിപെടാം. ദീർഘയാത്രകൾ ഒഴിവാക്കുക. പണമിടപാടുകളിലും ശ്രദ്ധിക്കുക. പൈതൃക സ്വത്തിന്റെ അനുഭവമുണ്ടാകും. ദാമ്പത്യ  ജീവിതത്തിൽ  ചെറിയ പിണക്കങ്ങൾ ഉടലെടുക്കും. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയം. ഉയർന്ന വിജയം വിദ്യാഭ്യാസപരമായും തൊഴിൽ പരമായും  കൈവരിക്കും. 

 

 

 

പൂരം : 

 

വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വർധിക്കും. വാഹനയാത്രകളിൽ ശ്രദ്ധ പുലർത്തുക. ഭവനനിർമാണം പൂർത്തീകരിക്കുവാൻ സാധിക്കും. ഉദരസംബന്ധമായ അസുഖങ്ങൾ പിടിപെടാനിടയുണ്ട്. രോഗദുരിതങ്ങൾ അനുഭവിക്കാനിടയുള്ളതിനാൽ അധിക ശ്രദ്ധ പുലർത്തുക. ഗൃഹാന്തരീക്ഷത്തിൽ പ്രശ്നങ്ങൾ ഉടലെടുക്കാം. സ്ത്രീജനങ്ങൾ മുഖേന കലഹം ഉണ്ടാകാനിടയുണ്ട്. ബന്ധുജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും. സുഹൃത്തുക്കളുടെ വിവാഹത്തിൽ സംബന്ധിക്കും. വ്യവഹാരങ്ങളിൽ തിരിച്ചടിയുണ്ടായേക്കാം. അശ്രദ്ധ വർധിച്ച് ചെറിയ വീഴ്ച, പരിക്ക് എന്നിവയ്ക്ക് സാധ്യത.  മംഗല്യഭാഗ്യം ഉണ്ടാകും. മാതാപിതാക്കളുമായി അഭിപ്രായഭിന്നത ഉണ്ടായേക്കാം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി. ഗൃഹനിർമാണത്തിൽ പുരോഗതി. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് ആശ്വാസം ലഭിക്കും.  സാമ്പത്തിക അച്ചടക്കംപാലിക്കുവാൻ പലപ്പോഴും കഴിയാതെവരും. 

 

 

 

ഉത്രം  : 

 

ഭൂമിവില്പ്പന വഴി സാമ്പത്തികലാഭം. തൊഴിൽപരമമായ ഭാഗ്യപുഷ്ടി വർധിച്ചു നിൽക്കുന്ന കാലമാണ്. ധനപരമായ ആനുകൂല്യം .  തൊഴിൽരംഗത്ത് അന്യരുടെ ഇടപെടൽ അലോസരംസൃഷ്ടിക്കും. വ്യവഹാരങ്ങളിൽ വിജയം.  പ്രവർത്തന വിജയം കൈവരിക്കും. സഹോദരങ്ങളെക്കൊണ്ടുള്ള അനുഭവഗുണം പ്രതീക്ഷിക്കാം. അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിക്കും. തൊഴിൽമേഖല ശാന്തമാകും. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അധികശ്രദ്ധ പുലർത്തുക. പൊതുപ്രവർത്തങ്ങളിൽ പ്രശസ്തി വർധിക്കും. അവിചാരിതയാത്രകൾ വേണ്ടിവരും. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ വേണ്ടിവരും. തടസ്സങ്ങൾമാറി കാര്യപുരോഗതിയുണ്ടാകും.

 

 

 

അത്തം  :

 

സഹോദര സ്ഥാനീയർ  മുഖേന കാര്യസാദ്ധ്യം. പരീക്ഷകളിൽ വിജയം. വിവാഹം ആലോചിക്കുന്നവർക്ക് മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. ഗൃഹാന്തരീക്ഷം സംതൃപ്തകരമായിരിക്കും. വാഹന സംബന്ധമായി ചെലവുകൾ വർധിക്കും. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകും  അന്യജന സഹായത്താൽ കാര്യവിജയം .   തൊഴിൽ രഹിതർക്ക് താൽക്കാലിക ജോലി ലഭിക്കും. പഠനത്തിൽ അലസത . പൊതു പ്രവർത്തകർ അനാവശ്യമായ ആരോപണങ്ങൾ  മൂലം വിഷമിക്കും .വിദേശ ജോലിയിൽ പ്രശ്നങ്ങൾ ഉടലെടുക്കും . കർമ്മ രംഗത്ത് ശത്രുക്കളുടെ ശല്യമുണ്ടാകുമെങ്കിലും അവയെല്ലാം അതിജീവിക്കും. അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാതെ ശ്രദ്ധിക്കുക. 

 

 

ചിത്തിര  :

 

സഹപ്രവർത്തകർ നിമിത്തമായി മനോവിഷമം. ഭാര്യാഭർത്തൃ ബന്ധത്തിൽ പ്രശ്നങ്ങൾ. ധനപരമായി വിഷമതകൾ നേരിടും. സുഹൃത്തുക്കളുമായി ഒത്തുചേർന്ന്ചെയ്യുന്ന പ്രവർത്തനങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാവാം. തൊഴിൽപരമായ വിഷമതകൾ. വിവാഹ ആലോചകളിൽ തീരുമാനം. ഭക്ഷണസുഖം ലഭിക്കും. സുഹൃത്തുകളുടെ പെരുമാറ്റം അനുകൂലമായിരിക്കില്ല. ബന്ധുജങ്ങളുമായിഅഭിപ്രായഭിന്നത ഉടലെടുക്കും. സന്താനങ്ങൾക്ക് അനുകൂലകാലമാണ്. അവർക്കുണ്ടായിരുന്ന രോഗദുരിതത്തിൽ ശമനം. മുൻകാല നിക്ഷേപങ്ങളിൽ നിന്ന്നേട്ടം. സർക്കാർ ആനുകൂല്യം പ്രതീക്ഷിക്കാം. 

 

ചോതി  :

 

സുഹൃത്തുക്കൾക്കായി പണം മുടക്കും. മംഗള കർമ്മങ്ങളിൽ സംബന്ധിക്കുവാൻ യാത്രകൾ . മാതാവിനോ മാതൃജനങ്ങൾക്കോ അരിഷ്ടത. തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ മനോവിഷമം സൃഷ്ടിക്കും.  സ്വത്തുസംബന്ധമായ തർക്കത്തിൽ തീരുമാനം. ബന്ധുക്കൾ തമ്മിൽനിലനിന്നിരുന്ന  ഭിന്നത ശമിക്കും .ദാമ്പത്യപരമമായ പ്രശ്നങ്ങൾ ഒഴിവാകും  പണം നൽകാനുള്ളവരിൽ നിന്ന് അലട്ടൽ നേരിടേണ്ടിവരും. സന്താനങ്ങൾക്ക് അരിഷ്ടതയ്ക്ക്  സാദ്ധ്യത . മുടങ്ങിക്കിടന്നിരുന്ന ഗൃഹനിർമ്മാണം പുനരാരംഭിക്കും

 

 

 

 

 

 

 

വിശാഖം   :

 

ഔദ്യോഗിക രംഗത്ത് ഉയർച്ച , സ്ഥലം മാറ്റം എന്നിവയ്ക്കു സാധ്യത. ബന്ധുക്കൾ വഴി  കാര്യ സാധ്യം. സുഹൃത്തുക്കളിൽ നിന്ന് ഉപഹാരങ്ങൾ ലഭിക്കും. ഗൃഹോപകരണങ്ങൾ  മാറ്റി വാങ്ങും . കർമ്മ രംഗം പുഷ്ടിപ്പെടും. പൊതുപ്രവർത്തന  വിജയം നേടും. കുടുംബത്തിൽ  നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. ക്ഷേത്രദർശനം, പുണ്യസ്ഥല സന്ദർശനം  ഇവ നടത്തും. തൊഴിൽ രംഗത്തു മികവു പുലർത്തും . കുടുംബത്തിൽ  ശാന്തതയുണ്ടാകും.  രോഗദുരിതങ്ങളിൽനിന്ന്  മോചനം. . സ്വന്ത പ്രയത്നം കൊണ്ട് തടസങ്ങൾ  തരണം ചെയ്യും. ഭക്ഷണത്തിൽ  അധികമായ താല്പര്യമേറും. 

 

 

 

 

 

 

 

അനിഴം  :

 

ഒന്നിലധികം മാർഗ്ഗങ്ങളിലൂടെ  ധനാഗമം. വാഹനലാഭത്തിനു യോഗം. ഭക്ഷണകാര്യത്തിൽ ശ്രദ്ധ കുറയും. ബന്ധുക്കൾവഴി കാര്യസാദ്ധ്യം. പ്രണയബന്ധങ്ങൾക്ക്  അംഗീകാരം. ഗൃഹനിർമ്മാണത്തിൽ പുരോഗതി. ധനസമ്പാദനത്തിനുള്ള ശ്രമങ്ങൾ  വിജയിക്കും. അതോടെ പലതരത്തിൽ നിലനിന്നിരുന്ന  സാമ്പത്തിക വിഷമതകൾ  മാറിക്കിട്ടും .സ്വയം തൊഴിൽ  ചെയ്യുന്നവർക്ക്  പ്രതിസന്ധികളെ അതിജീവിക്കേണ്ടി വരും . ജീവിത പങ്കാളിക്ക് ഏതെങ്കിലും രോഗ ദുരിതമുണ്ടാകും. പ്രവർത്തനങ്ങളിൽ  അലസത വർധിക്കും . സാഹിത്യരംഗത്തു പ്രവർത്തിക്കുന്നവർക്ക്  പ്രശസ്തി ലഭിക്കും. വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും. പുതിയ സുഹൃദ്ബന്ധങ്ങൾ  ഉണ്ടാകും. വിവാഹം ആലോചിക്കുന്നവർക്ക്  കാര്യതീരുമാനം. വിദ്യാർഥികൾക്ക്  ഉപരിപഠനത്തിന് സാധ്യത.

 

 

 

 

 

തൃക്കേട്ട   :

 

ജോലിയുടെ ഭാഗമായി നിരവധി യാത്രകൾ  നടത്തേണ്ടിവരും. അവസരത്തിനൊത്തു പ്രവർത്തി ക്കുന്നതിലൂടെ ദുരന്തങ്ങൾ  ഒഴിവാകും. അവിചാരിത ബന്ധുജന  സമാഗമം ഉണ്ടാകും. സർക്കാരിൽ  നിന്നും  ആനുകൂല്യങ്ങൾ  ലഭിക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും.  സഹോദരസ്ഥാനീയരിൽ നിന്നും  ഗുണാനുഭവം. മനസിനുസന്തോഷം നൽകുന്ന വാർത്തകൾ കേൾക്കുവാൻ സാധിക്കും. സഹോദരങ്ങൾക്ക് ഉയർച്ച ഉണ്ടാകും. പണമിടപാടുകളിൽ കൃത്യതപുലർത്തും. കർമ്മ രംഗം പുഷ്ടിപ്പെടും. മംഗളകർമ്മ ങ്ങളിൽ  പങ്കെടുക്കും. സന്താനഗുണം വർധിക്കും.  ഭൂമി ഇടപാടിൽ  ലാഭം പ്രതീക്ഷിക്കാം. 

 

 

 

മൂലം  : 

 പഴയ കാല സുഹൃത്തുക്കളുമായി സമാഗമം . കുടുംബത്തിൽ സമാധാനം ഉണ്ടാകും. സ്വന്തം ഗൃഹത്തില്നിന്നും മാറി നില്ക്കേണ്ടിവരും. രോഗശമനം ഉണ്ടാകും. സാമ്പത്തിക  സ്ഥിതി മെച്ചപ്പെടും. ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിച്ച് വിഷമിക്കും .പുതിയ സംരംഭങ്ങളിൽ  ഏർപ്പെട്ട്  വിജയിക്കും. മേലുദ്യോഗസ്ഥരുടെ അംഗീകാരവും അഭിനന്ദനവും നേടും . ആത്മീയ ഗുരുക്കളുടെ സാന്നിദ്ധ്യമുണ്ടാകും . സത്കര്മ്മങ്ങളിൽ  താല്പര്യം വർധിക്കും .  തൊഴിൽ മേഖലയിൽ  അഭിവൃദ്ധി. ഉദ്യോഗക്കയറ്റം പ്രതീക്ഷിക്കാം പൊതുരംഗത്തു പ്രവർത്തിക്കുന്നവർക്ക്  പ്രശസ്തി. മനസിനു സന്തോഷം നല്കുന്ന വാർത്തകൾ കേൾക്കുവാൻ  സാധിക്കും.

 

 

 

പൂരാടം  : 

 

അപ്രതീക്ഷിതമായ ഭാഗ്യഭംഗം ഉണ്ടാവാം.  ഗൃഹനിർമ്മാണത്തിൽ തടസ്സം.   നിഷ്പ്രയാസംസാധിച്ചെടുക്കാമെന്നു  കരുതിയ പല കാര്യങ്ങളിലും അവിചാരിത തടസ്സം. കുടുംബത്തിൽ  നിലനിന്നിരുന്ന അസ്വസ്ഥതകൾ  ശമിക്കും. തീർഥ യാത്രകൾ  നടത്തും. പുതിയ ഭൂമി വാങ്ങുവാൻ  തീരുമാനമെടുക്കും .ഉദ്യോഗാർഥികൾക്ക്  ജോലി ലഭിക്കും. താൽക്കാലിക  ജോലി സ്ഥിരപ്പെടും. വ്യാപാര വിജയം. ഔദ്യോഗികരംഗത്ത് നേട്ടം കൈവരിക്കും. സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക് അനുകൂലസാഹചര്യം. ആരോഗ്യനിലതൃപ്തികരമാകും. 

 

 

ഉത്രാടം   : 

സന്താനഗുണം വര്‍ധിക്കും. കഫജന്യ രോഗങ്ങൾ  പിടിപെടാം. ദീര്‍ഘയാത്രകൾ  സാധിക്കുമെങ്കിൽ  ഒഴിവാക്കുക. മാനസിക പിരിമുറുക്കം വര്‍ധിക്കും. ദാമ്പത്യ  ജീവിതത്തിൽ  ചെറിയ പിണക്കങ്ങൾ  ഉടലെടുക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക് അനാരോഗ്യം. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി.  അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളിൽ  നിന്ന് മോചനം. സഹോദരങ്ങള്‍ക്ക് അരിഷ്ടതകള്‍ക്കു സാധ്യത. ഉത്തരവാദിത്തം വര്‍ധിക്കും. ഊഹക്കച്ചവടത്തിൽ  ഏർപ്പെടരുത് . ബന്ധുക്കളെ താല്‍ക്കാലികമായി പിരിഞ്ഞു കഴിയേണ്ടിവരും. മത്സരപ്പരീക്ഷകൾ , ഇന്റര്‍വ്യൂ എന്നിവയിൽ  വിജയിക്കുവാൻ  സാധിക്കും. അന്യരുടെ സഹായം ലഭിക്കും. ബിസിനസ് നടത്തുന്നവര്‍ക്ക് വിജയം. ദേഹസുഖം വര്‍ധിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലബന്ധങ്ങൾ ലഭിക്കും. ഗൃഹനിര്‍മാണത്തിൽ  പുരോഗതി.  സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക് ആശ്വാസം ലഭിക്കും.

 

 

തിരുവോണം   : 

യാത്രകള്‍ക്കിടയില് വീഴ്ച , പരുക്ക്  ഇവയുണ്ടാകുവാൻ  സാധ്യതയുണ്ട്. ഇടയ്ക്കിടെ ശാരീരികമായി എന്തെങ്കിലും അരിഷ്ടതകൾ  നേരിടും. ബിസിനസുകളിൽ  നിന്ന് മികച്ച നേട്ടം.  തൊഴിൽ പരമായ സ്ഥലംമാറ്റം ഉണ്ടാകും.  ഗൃഹത്തിൽ  ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം. ബന്ധു ഗൃഹങ്ങളിൽ  മംഗളകര്‍മങ്ങൾ  നടക്കും. ബന്ധുജനങ്ങളുമായി കൂടുതൽ  അടുത്തു കഴിയുവാൻ അവസരം പുതിയ പദ്ധതികളിൽ  പണം മുടക്കും. അതിൽ  നിന്നു മികച്ച നേട്ടവും കൈവരിക്കും. അധികാരികളിൽ  നിന്ന് അനുകൂല തീരുമാനം ലഭിക്കും.  ഭവനനിര്‍മാണം പൂര്‍ത്തീകരിക്കുവാൻ സാധിക്കും. ഉദരസംബന്ധമായ അസുഖങ്ങൾ  പിടിപെടാനിടയുണ്ട്. സർക്കാരിൽ നിന്നുള്ള ആനുകൂല്യം ലഭിക്കും. 

 

 

അവിട്ടം:

 ഗൃഹാന്തരീക്ഷത്തില്‍ നിലനിന്നിരുന്ന പ്രശ്നങ്ങള്‍ ശമിക്കും.കുടുംബത്തിൽ സ്ത്രീജനങ്ങള്‍ മുഖേന കലഹങ്ങൾക്ക്  സാധ്യത. ബന്ധുജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും. സുഹൃത്തുക്കളുടെ വിവാഹത്തില്‍ സംബന്ധിക്കും. വ്യവഹാരങ്ങളില്‍ തിരിച്ചടിയുണ്ടായേക്കാം. ഏറ്റെടുക്കുന്ന പ്രവര്‍ത്തികൾ  വിജയത്തിലെത്തിക്കും. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള രോഗഅരിഷ്ടതകൾക്ക്  സാദ്ധ്യത. വിദ്യാഭ്യാസപരമായ നേട്ടങ്ങൾ  കൈവരിക്കും. മത്സരപ്പരീക്ഷകളിൽ  വിജയം . സഹോദരങ്ങള്‍ക്കു വേണ്ടി പണച്ചെലവ്. പ്രധാന തൊഴിലിൽ  നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങുവാൻ  ആലോചിക്കും . പരുക്ക്, രോഗദുരിതം എന്നിവ മൂലം ജോലികളിൽ  നിന്നു വിട്ടുനിന്നിരുന്നവര്‍ക്ക് തിരികെ ജോലികളിൽ  പ്രവേശിക്കുവാൻ  സാധിക്കും. ഔഷധങ്ങളിൽ  നിന്ന് അലര്‍ജി പിടിപെടാനിടയുണ്ട്.

 

 

ചതയം  : 

അനാരോഗ്യം മൂലം മുൻ തീരുമാനങ്ങൾ മാറ്റിവെയ്ക്കേണ്ടിവരും . വിദേശസഞ്ചാരം സാധ്യമാകും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം  നീട്ടിവയ്‌ക്കേണ്ടിവരും . വിലപ്പെട്ട രേഖകൾ  കൈമോശം വരാനിടയുണ്ട്. കഴിയുന്നതും ദീര്‍ഘയാത്രകൾ  ഒഴിവാക്കുക. ബന്ധുജന സഹായത്തിനു ശ്രമിച്ചാൽ  വിജയിക്കുകയില്ല. കാര്‍ഷിക മേഖലയിൽ  പ്രവര്‍ത്തിക്കുന്നവര്‍ക്ക് നേട്ടങ്ങൾ. ബന്ധുജന സഹായം വഴി സാമ്പത്തിക വിഷമതകൾ മറികടക്കും . . സര്‍ക്കാർ  ജീവനക്കാര്‍ക്ക് തടസ്സപ്പെട്ടു കിടന്നിരുന്ന പ്രമോഷൻ  ലഭിക്കും. 

 

 

പൂരുരുട്ടാതി  : 

ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം, ഇഷ്ടസ്ഥാന ലബ്ധി എന്നിവയുണ്ടാകും. പണച്ചെലവുള്ള കാര്യങ്ങളിൽ  ഏര്‍പ്പെടും. പൊതുപ്രവര്‍ത്തന രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനസമ്മിതി.ആരോഗ്യസ്ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. സഞ്ചാരക്ലേശം അനുഭവിക്കും. അന്യരുമായി  ഇടപെട്ട് മാനഹാനിക്കു സാധ്യത. രാഷ്ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിര്‍പ്പുകള്‍ നേരിടേണ്ടിവരും. സഞ്ചാരക്ലേശം വര്‍ധിക്കും. കുടുംബത്തിലെ മുതിര്‍ന്ന അംഗത്തിന് രോഗാരിഷ്ടതയുണ്ടാകാനും സാധ്യത കാണുന്നു. ഭക്ഷണസുഖം വര്‍ധിക്കും. കടങ്ങൾ  വീട്ടുവാൻ  സാധിക്കും.  സന്താനങ്ങള്‍ക്ക് ഉന്നമനമുണ്ടാകും. നേത്രരോഗ സാധ്യത.

 

 

ഉത്രട്ടാതി  : 

 

സഹോദരങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കേണ്ടിവരും. വ്യവഹാരങ്ങളിൽ  വിജയംനേടും. മേലുദ്യോഗസ്ഥരില്‍ നിന്ന് പ്രശംസലഭിക്കും. ഇരുചക്ര വാഹന മോടിക്കുന്നവര്‍ക്ക് പരുക്കിനു സാധ്യത. വാഹനത്തിന് അറ്റകുറ്റപ്പണികള്‍വേണ്ടിവരാം . സഹപ്രവര്‍ത്തകരുമായി നിലനിന്നിരുന്ന തര്‍ക്കങ്ങൾ  പരിഹൃതമാകും. പെരുമാറ്റത്തിൽ  കൃത്രിമത്വം കലര്‍ത്തി വിരോധം സമ്പാദിക്കും. ബന്ധുജനഗുണം വര്‍ധിക്കും. പൊതുപ്രവര്‍ത്തകര്‍ക്ക് ജനസമ്മിതിയുണ്ടാവും . സ്വജനങ്ങളിൽ ആര്‍ക്കെങ്കിലും ഉന്നത സ്ഥാനലബ്ധി. പ്രശ്നപരിഹാരത്തിനായി മറ്റുള്ളവരുടെ സഹായം തേടേണ്ടി വരും. കുടുംബ സമേതം വിനോദങ്ങൾ കലാപരിപാടികളിൽ  എന്നിവയിൽ സംബന്ധിക്കും. .

 

 

രേവതി  : 

അവിചാരിത യാത്രകൾ വേണ്ടിവരും . മാനസിക സന്തോഷം കുറയും .  ഗൃഹത്തിൽ  അറ്റകുറ്റപ്പണികൾ വേണ്ടിവരും.  അവിചാരിത കാര്യ തടസ്സങ്ങൾ പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. ബിസിനസ്സിൽ പണച്ചെലവ് അധികരിക്കും. പുണ്യസ്ഥല സന്ദർശനം നടത്തും. ദീർഘദൂര യാത്രയ്ക്കായി പണച്ചെലവ്. ത്വക് രോഗ സാദ്ധ്യത. പുതിയ പദ്ധതികളെ കുറിച്ച് ആലോചിക്കാവുന്ന കാലമല്ല  ആരോഗ്യപരമായ വിഷമതകൾ ശമിക്കും . ബന്ധുക്കളിൽ നിന്നുള്ള അകൽച്ച അവസാനിക്കും. സന്താനങ്ങൾക്ക് രോഗാരിഷ്ടത . സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കുകയും ശമിക്കുകയും ചെയ്യും. വിദ്യാർഥികൾക്ക്  പുതിയ കോഴ്സുകളിൽ പ്രവേശനം ലഭിക്കും . കലാ കായിക രംഗത്ത് നേട്ടങ്ങൾ.  ഭൂമിയിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം .  ഉദ്യോഗാർത്ഥികൾക്ക് അനുകൂല  ഉത്തരവുകൾ ലഭിക്കാം. തൊഴിൽ പരമമായ മേന്മയുണ്ടാവും.

 

English Summary : Jupiter Transit Prediction 2021 by Sajeev Shastharam