പാശ്ചാത്യ ജ്യോതിഷം അനുസരിച്ച് വ്യാഴം മേയ് 13നു പീസസ് രാശിയിലേക്കു കടന്നിരിക്കുകയാണ്. ഈ വ്യാഴമാറ്റം തുടർന്നുള്ള നാളുകളിൽ എല്ലാ രാശിക്കാരിലും ഗുണദോഷ സമ്മിശ്ര ഫലങ്ങളുണ്ടാക്കും. ചില രാശിക്കാർക്ക് നിരവധി ഭാഗ്യാനുഭവങ്ങൾ ഫലമായി ലഭിക്കാനിടയുള്ള വ്യാഴമാറ്റത്തെ കുറിച്ച് കൂടുതലറിയാം. മേടം

പാശ്ചാത്യ ജ്യോതിഷം അനുസരിച്ച് വ്യാഴം മേയ് 13നു പീസസ് രാശിയിലേക്കു കടന്നിരിക്കുകയാണ്. ഈ വ്യാഴമാറ്റം തുടർന്നുള്ള നാളുകളിൽ എല്ലാ രാശിക്കാരിലും ഗുണദോഷ സമ്മിശ്ര ഫലങ്ങളുണ്ടാക്കും. ചില രാശിക്കാർക്ക് നിരവധി ഭാഗ്യാനുഭവങ്ങൾ ഫലമായി ലഭിക്കാനിടയുള്ള വ്യാഴമാറ്റത്തെ കുറിച്ച് കൂടുതലറിയാം. മേടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാശ്ചാത്യ ജ്യോതിഷം അനുസരിച്ച് വ്യാഴം മേയ് 13നു പീസസ് രാശിയിലേക്കു കടന്നിരിക്കുകയാണ്. ഈ വ്യാഴമാറ്റം തുടർന്നുള്ള നാളുകളിൽ എല്ലാ രാശിക്കാരിലും ഗുണദോഷ സമ്മിശ്ര ഫലങ്ങളുണ്ടാക്കും. ചില രാശിക്കാർക്ക് നിരവധി ഭാഗ്യാനുഭവങ്ങൾ ഫലമായി ലഭിക്കാനിടയുള്ള വ്യാഴമാറ്റത്തെ കുറിച്ച് കൂടുതലറിയാം. മേടം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാശ്ചാത്യ ജ്യോതിഷം അനുസരിച്ച് വ്യാഴം മേയ് 13നു പീസസ് രാശിയിലേക്കു കടന്നിരിക്കുകയാണ്. ഈ വ്യാഴമാറ്റം തുടർന്നുള്ള നാളുകളിൽ എല്ലാ രാശിക്കാരിലും ഗുണദോഷ സമ്മിശ്ര ഫലങ്ങളുണ്ടാക്കും. ചില രാശിക്കാർക്ക് നിരവധി ഭാഗ്യാനുഭവങ്ങൾ ഫലമായി ലഭിക്കാനിടയുള്ള വ്യാഴമാറ്റത്തെ കുറിച്ച് കൂടുതലറിയാം.

 

ADVERTISEMENT

മേടം രാശി.........Aries

(ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)

 

മുന്നോട്ടുള്ള യാത്രയിൽ പ്രതിബന്ധങ്ങൾ ഉണ്ടാകുമെങ്കിലും അതിനെയെല്ലാം തരണം ചെയ്യാൻ ഈ രാശിക്കാർക്ക് ശേഷിയുണ്ട്. പ്രപഞ്ചം മുഴുവൻ കൂടെ നിൽക്കും എന്നതുകൊണ്ടുതന്നെ വിജയത്തിലേക്കുള്ള ഇവരുടെ യാത്രയ്ക്ക് യാതൊന്നും തടസമാകില്ല.

ADVERTISEMENT

 

ഇടവം രാശി.......... Taurus

(ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ)

 

ADVERTISEMENT

ധാരാളം അവസരങ്ങൾ ടോറസ് രാശിക്കാരെ കാത്തിരിക്കുന്നുണ്ട്. അതിലൂടെ അവരുടെ കഴിവും യശസും വർധിക്കും. തടസങ്ങൾ ഒന്നുമില്ലാതെ തന്നെ മുന്നോട്ട് പോകാൻ സാധിക്കും. പുതിയ അവസരങ്ങൾ വന്നുചേരാനും  അതിലൂടെ ഉയരങ്ങൾ കീഴടക്കാനും ഈ രാശിക്കാർക്കു സാധിക്കും. ഇവരുടെ ലക്ഷ്യങ്ങൾ ഫലപ്രാപ്തിയിലെത്തുമെന്നു മാത്രമല്ല, ആരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള മുന്നേറ്റം സാധ്യമാകുകയും  ചെയ്യും.

 

മിഥുനം രാശി .......... Gemini

(ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

  

തൊഴിൽ സംബന്ധമായി ധാരാളം അവസരങ്ങൾ വന്നുചേരും. വളരെ അനുഗ്രഹീതമായ കാലമാണ് മുമ്പിലുള്ളത്. തുറന്ന മനസോടെ കാര്യങ്ങളെ സമീപിക്കണം. തൊഴിൽ സംബന്ധമായ തീരുമാനങ്ങൾ  കൈകൊള്ളുന്നതിനു മുൻപ് ഒന്നിൽ കൂടുതൽ തവണ ആലോചിക്കണം. കാര്യങ്ങൾ സുവ്യക്തമാണെങ്കിൽ മാത്രം മുന്നോട്ടു പോകുന്നതായിരിക്കും ഉചിതം.

 

കർക്കടകം രാശി .......... Cancer

(ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

 

പ്രചോദനങ്ങളിലൂടെ മുന്നോട്ടു പോകുന്നവരായിരിക്കും ഈ രാശിക്കാർ. തങ്ങൾക്കു എന്താണ് വേണ്ടതെന്നു നല്ലതുപോലെ ആലോചിച്ചു തീരുമാനത്തിലെത്താൻ ശ്രമിക്കുക. ആശാഭംഗത്തിനു ഇടയുണ്ടെങ്കിലും പ്രതീക്ഷ കൈവിടാതെ മുന്നോട്ടു പോകുക. നേട്ടം കരഗതമാകുക തന്നെ ചെയ്യും.

 

ചിങ്ങം രാശി .......... Leo

(ജന്മദിനം ജൂലൈ 24 മുതൽ ഓസ്‌റ്റ് 23 വരെയുള്ളവർ)

 

സാമ്പത്തിക പ്രശ്‍നങ്ങൾ അലട്ടാൻ സാധ്യതയുണ്ട്. അമിത വ്യയം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിടും. അതുകൊണ്ടുതന്നെ അമിതമായി പണം നഷ്ടപ്പെടുത്തുന്ന ദുശീലങ്ങൾ അവസാനിപ്പിക്കുക. വരവിനു അനുസരിച്ചു ചെലവ് ചെയ്തു മുന്നോട്ടു പോകുന്നതായിരിക്കും ഉചിതം.

 

കന്നി രാശി .......... Virgo

(ജന്മദിനം ഓസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

 

 

ബന്ധങ്ങളിലും സൗഹൃദങ്ങളിലും ഒരു കരുതൽ ഉണ്ടാകണം. ഹൃദയവിശാലതയുള്ളവരായതു കൊണ്ടുതന്നെ മറ്റുള്ളവരുടെ പ്രീതിയ്ക്കു പാത്രമാകാൻ ഈ രാശിക്കാർക്കു കഴിയും. എങ്കിലും ചുറ്റുമുള്ളവരോട് അടുക്കുമ്പോൾ സൂക്ഷിക്കുന്നതു നല്ലതായിരിക്കും.

 

ലിബ്ര തുലാം രാശി .......... Libra

(ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ)

 

മാനദണ്ഡങ്ങളെ മുൻനിർത്തിയായിരിക്കും ഈ രാശിക്കാർ മറ്റുള്ളവരുമായി സഹകരിച്ചു മുന്നോട്ടുപോകുക.   എന്നാൽ ഇവർ വിചാരിക്കുന്നത്രയും സുതാര്യവും സത്യസന്ധവുമായിരിക്കില്ല ചിലപ്പോൾ കാര്യങ്ങൾ. ധാർമികതയെ മുൻനിർത്തി ഈ രാശിക്കാർ എടുക്കുന്ന തീരുമാനങ്ങളിലൂടെ ചിലപ്പോൾ നിരാശയുണ്ടാകാനിടയുണ്ട്.

 

വൃശ്‌ചികം രാശി ..........Scorpio

(ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)

 

പ്രണയവും സർഗാത്മകതയും ഈ രാശിക്കാരെ ഉയരങ്ങളിലെത്തിക്കും. ജീവിതം നന്നായി ആസ്വദിക്കാവുന്ന ഒരു സമയമാണ് മുമ്പിലുള്ളത്. അതിനാൽ ലൗകികമായ കാര്യങ്ങളിൽ മാത്രം മുഴുകി മുന്നോട്ടു പോകാതിരിക്കുക. ആത്മസംനയനം പാലിച്ചു കാര്യങ്ങളെ സമീപിക്കുക.

 

ധനു രാശി .......... Sagittarius

(ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)

 

നിലവിലുള്ള ജീവിത സാഹചര്യങ്ങൾ അല്പം ബുദ്ധിമുട്ടു നിറഞ്ഞതാകാനിടയുണ്ട്. പുതിയൊരു മേഖല തിരഞ്ഞെടുത്തു മുന്നോട്ടു പോകുന്നതായിരിക്കും ഉചിതം. ആത്മീയകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നത് മനസിനാശ്വാസമേകും. സാമ്പത്തികകാര്യങ്ങളിൽ കുറച്ചേറെ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.

 

മകരം രാശി .......... Capricorn

(ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

 

ആകർഷകമായ വ്യക്തിത്വമായതു കൊണ്ടുതന്നെ  മറ്റുള്ളവരുമായി ബന്ധങ്ങൾ സ്ഥാപിക്കാൻ മിടുക്കരാണ് ഈ രാശിക്കാർ. ബന്ധങ്ങൾക്കും സൗഹൃദങ്ങൾക്കും വില കൽപിക്കണം. അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കുന്നവരെ പ്രശംസിക്കുന്നതിൽ പിശുക്ക് കാണിക്കരുത്. 

 

കുംഭം രാശി .......... Aquarius

(ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

 

പണം സമ്പാദിക്കുന്നതിൽ വലിയ തല്പരരല്ലെങ്കിലും ഇക്കൂട്ടരെ വലിയ ഭാഗ്യം കാത്തിരിക്കുന്നുണ്ട്. സാമ്പത്തികമായും സാമൂഹികമായും ഉയർച്ചയുടെ കാലമാണ് മുന്നിലുള്ളത്. ഭാഗ്യത്തിന്റെ കടാക്ഷമുള്ളതു കൊണ്ടുതന്നെ മുന്നോട്ടുള്ള യാത്ര സുഖകരമായിരിക്കും. 

 

മീനം രാശി .......... Pisces

(ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

 

പുതിയ അനുഭവങ്ങളിലൂടെ കടന്നു പോകുന്ന നാളുകളാണ് ഈ രാശിക്കാർക്ക് മുമ്പിലുള്ളത്. ശുഭാപ്തിവിശ്വാസവും ഭാഗ്യവും തുണക്കുമെന്നുള്ളതു കൊണ്ടുതന്നെ വരുംനാളുകൾ ഇവർക്കേറെ ഗുണകരമായിരിക്കും. എന്നിരിക്കിലും ഒരേ സമയം ഒന്നിലേറെ പ്രവർത്തികളിൽ ഏർപ്പെടാതിരിക്കുന്നതായിരിക്കും ഉചിതം.

 

English Summary : Jupiter Transit to Pisces in 2021