പ്രണയിക്കുന്നവർക്ക് ഈ ആഴ്ച അനുകൂലമോ?

മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും):
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും):
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും):
മേടക്കൂറ് (അശ്വതിയും ഭരണിയും കാർത്തിക ആദ്യത്തെ കാൽഭാഗവും):
ജനുവരി കഴിഞ്ഞ് ഫെബ്രുവരി ആരംഭിക്കുന്ന ഈയാഴ്ച മേടക്കൂറുകാർക്കു പ്രണയകാര്യങ്ങളിൽ നല്ല ഫലങ്ങൾ അനുഭവപ്പെടും. പുതിയ സൗഹൃദബന്ധങ്ങൾ ആരംഭിക്കാൻ കഴിയും. എങ്കിലും തെറ്റിദ്ധാരണകൾ ഉണ്ടാകാതിരിക്കാൻ പ്രത്യേക കരുതൽ വേണം. ദൈവാനുഗ്രഹമുള്ളതിനാൽ മനസ്സിനു സ്വസ്ഥത അനുഭവപ്പെടും. ആഴ്ചയുടെ അവസാനത്തോടെ ആരോഗ്യം വീണ്ടെടുക്കാൻ കഴിയും.
ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗവും രോഹിണിയും മകയിരത്തിന്റെ ആദ്യപകുതിയും):
ഈയാഴ്ച ഇടവക്കൂറുകാർക്കു പ്രണയകാര്യങ്ങളിൽ നല്ല അനുഭവങ്ങൾ ഉണ്ടാകും. പ്രണയപങ്കാളിയിൽ നിന്നു കൂടുതൽ സ്നേഹവും സഹകരണവും ഉണ്ടാകും. ശത്രുക്കൾ കുറെശെയായി അനുകൂലമായിത്തുടങ്ങും. പക്ഷേ കൂടുതൽ ജാഗ്രത വേണം. പ്രണയകാര്യങ്ങളിൽ വലിയ പ്രതിസന്ധിക്കൊന്നും സാധ്യതയില്ല. വീട്ടുകാരിൽ നിന്നുള്ള എതിർപ്പു കുറയും. മനസ്സിന്റെ സന്തോഷം നിലനിർത്താൻ കഴിയും.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാനപകുതിയും തിരുവാതിരയും പുണർതത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
ഈയാഴ്ച മിഥുനക്കൂറുകാർക്കു പ്രണയകാര്യങ്ങളിൽ ഗുണദോഷമിശ്രമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കും. സൗഹൃദ ബന്ധങ്ങളിലെ പ്രതിസന്ധികളെ വിജയകരമായി മറികടക്കാൻ കഴിയും. മനസ്സിന്റെ സ്വസ്ഥതയും സമാധാനവും നിലനിർത്താൻ കഴിയും. സുഹൃത്തുക്കളിൽ നിന്നു സഹായം ലഭിക്കും.
കർക്കടകക്കൂറ് (പുണർതത്തിന്റെ അവസാനത്തെ കാൽഭാഗവും പൂയവും ആയില്യവും)
ഈയാഴ്ച കർക്കടകക്കൂറുകാർക്ക് പ്രണയകാര്യങ്ങളിൽ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. ചില ദിവസങ്ങളിൽ പ്രതീക്ഷിക്കാത്ത തടസ്സങ്ങൾ അനുഭവപ്പെടുന്നതായി തോന്നും. എങ്കിലും പ്രണയബന്ധത്തിൽ പ്രതിസന്ധികൾക്കൊന്നും സാധ്യതയില്ല. സുഹൃത്തുക്കളിൽ നിന്നു സഹായം ലഭിക്കും. മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യത്തെ കാൽ ഭാഗവും):
ഈയാഴ്ച ചിങ്ങക്കൂറുകാർക്കു പ്രണയകാര്യങ്ങളിൽ പൊതുവേ അനുകൂലമായ അനുഭവങ്ങളാണ് ഉണ്ടാകുക. അൽപം മനസ്സു വച്ചാൽ വിചാരിച്ച കാര്യങ്ങൾ നടക്കും. പ്രണയപങ്കാളിയുടെ സംശയങ്ങളും തെറ്റിദ്ധാരണയുമെല്ലാം മാറിക്കിട്ടും. പ്രതിസന്ധികളെയെല്ലാം മറികടക്കാൻ കഴിയും. കാര്യങ്ങൾ വിചാരിച്ചതു പോലെയാക്കിയെടുക്കാം. അസൂയക്കാരുടെ പ്രവർത്തനങ്ങൾ ഏശില്ല.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും അത്തവും ചിത്തിര ആദ്യത്തെ പകുതിയും):
ഈയാഴ്ച കന്നിക്കൂറുകാർക്ക് പ്രണയകാര്യങ്ങളിൽ നല്ല ഫലങ്ങൾ പ്രതീക്ഷിക്കാം. പ്രണയപങ്കാളിയിൽ നിന്നു നല്ല അനുഭവങ്ങൾ നിലനിർത്താൻ കഴിയും. പ്രതിസന്ധികളെ മറികടക്കാൻ കഴിയും. വിചാരിക്കുന്ന കാര്യങ്ങൾ നടത്തിയെടുക്കാൻ കഴിയും. മനസ്സിന്റെ സ്വസ്ഥത നിലനിർത്താനും സാധിക്കും. പുതിയ സൗഹൃദബന്ധങ്ങൾ ആരംഭിക്കാൻ കഴിയും.
തുലാക്കൂറ് (ചിത്തിര അവസാനത്തെ പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മുക്കാൽ ഭാഗവും):
ഈയാഴ്ച തുലാക്കൂറുകാർക്കു പ്രണയകാര്യങ്ങളിൽ പൊതുവേ അനുകൂലമായ അനുഭവങ്ങളാണ് പ്രതീക്ഷിക്കാവുന്നത്. ചില ദിവസങ്ങളിൽ ദൈവാനുഗ്രഹം വേണ്ടത്ര അനുഭവപ്പെടുന്നില്ലെന്നു തോന്നും. എങ്കിലും തടസ്സങ്ങളെയെല്ലാം മറികടക്കാൻ കഴിയും. കാര്യങ്ങൾ വിചാരിച്ചതു പോലെ നടക്കും. പ്രണയപങ്കാളിയിൽ നിന്നു മനസ്സിനു സന്തോഷം പകരുന്ന അനുഭവങ്ങൾ ഉണ്ടാകും. പുതിയ സുഹൃത്തുക്കളെ ലഭിക്കും.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാനത്തെ കാൽ ഭാഗവും അനിഴവും തൃക്കേട്ടയും):
ഈയാഴ്ച വൃശ്ചികക്കൂറുകാർക്കു പ്രണയകാര്യങ്ങളിൽ തികച്ചും അനുകൂലമായ അനുഭവങ്ങളാണ് ഉണ്ടാകുക. പ്രണയപങ്കാളിയിൽ നിന്നു സ്നേഹവും സഹകരണവും ലഭിക്കും. നല്ല വാക്കുകൾ കൊണ്ട് പ്രണയപങ്കാളിയുടെ മനസ്സു കീഴടക്കാൻ കഴിയും. വിചാരിച്ച കാര്യങ്ങളെല്ലാം നടത്തിയെടുക്കാൻ സാധിക്കും. വീട്ടുകാരിൽ നിന്നുള്ള എതിർപ്പ് മാറിക്കിട്ടും. മനസ്സിന്റെ സന്തോഷം നിലനിർത്താൻ കഴിയും.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യത്തെ കാൽഭാഗവും):
ഈയാഴ്ച ധനുക്കൂറുകാർക്ക് പ്രണയകാര്യങ്ങൾ വലിയ പ്രതിസന്ധികളില്ലാതെ കടന്നുപോകും. പുതിയ സുഹൃദ്ബന്ധം ആരംഭിക്കാൻ സാധിക്കും. ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം. അതിലൂടെ പ്രണയകാര്യങ്ങളിലെ പ്രശ്നങ്ങളെയെല്ലാം വിജയകരമായി മറികടക്കാൻ കഴിയും. പ്രണയപങ്കാളിയിൽ നിന്നു കൂടുതൽ സഹകരണം പ്രതീക്ഷിക്കാം.
മകരക്കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മുക്കാൽ ഭാഗവും തിരുവോണവും അവിട്ടത്തിന്റെ ആദ്യപകുതിയും):
ഈയാഴ്ച മകരക്കൂറുകാർക്ക് പ്രണയകാര്യങ്ങളിൽ ഗുണദോഷമിശ്രമായ അനുഭവങ്ങളാണ് ഉണ്ടാകുക. തടസ്സങ്ങളെല്ലാം മാറിക്കിട്ടും. വലിയ പ്രതിസന്ധികളൊന്നും ഉണ്ടാകില്ല. മനസ്സിന്റെ സ്വസ്ഥത നിലനിർത്താൻ കഴിയും. പ്രണയപങ്കാളിയുമായുള്ള പിണക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും തീർക്കാൻ കഴിയും. പുതിയ സൗഹൃദബന്ധങ്ങൾ ആരംഭിക്കാൻ കഴിയും.
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനപകുതിയും ചതയവും പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗവും):
ഈയാഴ്ച കുംഭക്കൂറുകാർക്ക് പ്രണയകാര്യങ്ങൾ വിജയത്തിലെത്താൻ കൂടുതൽ കരുതലോടെയുള്ള സംസാരവും പ്രവർത്തനങ്ങളും വേണം. ദൈവാനുഗ്രഹമുള്ളതിനാൽ വലിയ പ്രതിസന്ധികളൊന്നും അനുഭവപ്പെടില്ല. പ്രണയപങ്കാളിക്കു നിസ്സാര കാര്യത്തെച്ചൊല്ലി തോന്നിയിരുന്ന സംശയവും തെറ്റിദ്ധാരണയുമൊക്കെ മാറും.
മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാനത്തെ കാൽഭാഗവും ഉത്തൃട്ടാതിയും രേവതിയും):
ഈയാഴ്‌ച മീനക്കൂറുകാർക്കു പ്രണയകാര്യങ്ങൾ വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻകഴിയും. ദൈവാനുഗ്രഹത്തിനായി പ്രാർഥനകൾ വേണം. അതിലൂടെ വിചാരിച്ച കാര്യങ്ങൾ തടസ്സങ്ങളൊന്നും ഇല്ലാതെ നടത്തിയെടുക്കാൻ സാധിക്കും. മനസ്സിന്റെ സ്വസ്ഥത നിലനിർത്താനും കഴിയും. പ്രണയപങ്കാളിയിൽ നിന്നു കൂടുതൽ സ്നേഹവും സഹകരണവും ഉണ്ടാകും. പുതിയ സുഹൃത്തുക്കളെ ലഭിക്കും.