ഏപ്രിൽ 13ന് വ്യാഴം കുംഭത്തിൽ നിന്ന് മീനം രാശിയിലേക്ക് മാറുന്നു. ഏപ്രിൽ 12ന് രാഹു മേടത്തിലേക്കും കേതു തുലാത്തിലേക്കുമാണ് മാറുന്നത്. ഏപ്രിൽ 29ന് ശനി കുംഭത്തിലേക്കും മാറുന്നു. ജൂലൈ മാസം12ന് ശനി മകരത്തിലേക്ക് തിരിച്ചുപോകും. 2023 ജനുവരി 17 ശനി കുംഭത്തിലേക്ക് മാറും. മേടം : (

ഏപ്രിൽ 13ന് വ്യാഴം കുംഭത്തിൽ നിന്ന് മീനം രാശിയിലേക്ക് മാറുന്നു. ഏപ്രിൽ 12ന് രാഹു മേടത്തിലേക്കും കേതു തുലാത്തിലേക്കുമാണ് മാറുന്നത്. ഏപ്രിൽ 29ന് ശനി കുംഭത്തിലേക്കും മാറുന്നു. ജൂലൈ മാസം12ന് ശനി മകരത്തിലേക്ക് തിരിച്ചുപോകും. 2023 ജനുവരി 17 ശനി കുംഭത്തിലേക്ക് മാറും. മേടം : (

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏപ്രിൽ 13ന് വ്യാഴം കുംഭത്തിൽ നിന്ന് മീനം രാശിയിലേക്ക് മാറുന്നു. ഏപ്രിൽ 12ന് രാഹു മേടത്തിലേക്കും കേതു തുലാത്തിലേക്കുമാണ് മാറുന്നത്. ഏപ്രിൽ 29ന് ശനി കുംഭത്തിലേക്കും മാറുന്നു. ജൂലൈ മാസം12ന് ശനി മകരത്തിലേക്ക് തിരിച്ചുപോകും. 2023 ജനുവരി 17 ശനി കുംഭത്തിലേക്ക് മാറും. മേടം : (

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

 

ഏപ്രിൽ 13ന് വ്യാഴം കുംഭത്തിൽ നിന്ന് മീനം രാശിയിലേക്ക് മാറുന്നു. ഏപ്രിൽ 12ന് രാഹു മേടത്തിലേക്കും കേതു തുലാത്തിലേക്കുമാണ് മാറുന്നത്. ഏപ്രിൽ 29ന് ശനി കുംഭത്തിലേക്കും മാറുന്നു. ജൂലൈ മാസം12ന് ശനി മകരത്തിലേക്ക് തിരിച്ചുപോകും. 2023 ജനുവരി 17 ശനി കുംഭത്തിലേക്ക് മാറും. 

ADVERTISEMENT

 

മേടം : ( അശ്വതി,ഭരണി,കാർത്തിക1/4)

കണ്ടകശനി മാറുന്നു. അത് തൊഴിൽ രംഗത്ത് ദുരിതങ്ങൾക്ക് പരിഹാരമാകുന്നു. വ്യാഴം 12 ലേക്ക് പോകുന്നത് അനാവശ്യ ചെലവുകളും അധികച്ചെലവും വന്നു ചേരും എന്നതിന്റെ സൂചനയാണ്. വിഷ്ണു ക്ഷേത്രത്തിലോ കൃഷ്ണ ക്ഷേത്രത്തിലോ ദർശനവും യഥാശക്തി വഴിപാടുകൾ നടത്തുകയും വ്യാഴാഴ്ച വ്രതം  എടുക്കുകയും ചെയ്യുന്നത് ദോഷപരിഹാരം ആണ്. 

 

ADVERTISEMENT

ഇടവം : (കാർത്തിക1/4,രോഹിണി,മകയിര്യം1/2)

വ്യാഴം 11 ലേക്ക് വരുന്നത്  സാമ്പത്തികമായി ഏറ്റവും ഗുണം ഉണ്ടാക്കുന്നതാണ്.എന്നാൽ ശനിയുടെ സ്ഥിതി തൊഴിൽ രംഗത്ത് ചില ബുദ്ധിമുട്ടുകളും സ്ഥലംമാറ്റത്തിനും ഇടയാക്കാം. ശനി ദോഷപരിഹാരമായി ശാസ്താ വിന് നീരാഞ്ജനവും ശനിയാഴ്ച വ്രതവും കാക്കക്ക് ചോറ് കൊടുക്കുന്നതും നല്ലതാണ്. 

 

മിഥുനം: (മകയിര്യം1/2,തിരുവാതിര,പുണർതം3/4)

ADVERTISEMENT

 

അഷ്ടമശ്ശനി  മാറുന്നു.  അതുകൊണ്ട് കഴിഞ്ഞ കഴിഞ്ഞ കാലങ്ങളിൽ അനുഭവിച്ച ദുരിതങ്ങൾ തീരുന്നു. വ്യാഴം പത്തിലേക്ക് മാറുന്നത്  ഉത്തരവാദിത്ത്വവും അദ്ധ്വാനഭാരം വർധിപ്പിക്കാം. വ്യാഴാഴ്ച വ്രതം എടുക്കുന്ന തും  വൈഷ്ണവ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും പരിഹാരമാണ്. 

 

കർക്കിടകം: (പുണർതം3/4, പൂയ്യം,ആയില്യം)

 

കണ്ടകശനിമാറുന്നു.പങ്കാളികൾ തമ്മിലുള്ള  അഭിപ്രായഭിന്നതകൾ പരിഹാരമുണ്ടാകും. അന്യനാട്ടിൽ കഴിയുന്നവർക്ക് സ്വന്തം നാട്ടിലേക്ക് മടങ്ങാം. വ്യാഴം ഒമ്പതിൽ നിൽക്കുന്നത് ഭാഗ്യവും സാമ്പത്തിക നേട്ടവും നൽകും. അസ്തമന ശരിക്ക് പരിഹാരമായി ആയി ശബരിമല ദർശനവും ശനിയാഴ്ച വ്രതവും ശനിഗ്രഹത്തിന് അർച്ചനയും നടത്തുക. 

 

ചിങ്ങം: (മകം,പൂരം,ഉത്രം1/4)

 

വ്യാഴം അഷ്ടമത്തിലേക്ക് പോകുന്നത് സാമ്പത്തിക ഞെരുക്കത്തിനും കഷ്ടകാലത്തിന്റെയും സൂചനയാണ്. അതോടൊപ്പം കണ്ടകശനി കൂടിവരുന്നു. പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമല്ല. അപവാദങ്ങളും അപകടങ്ങളും വരാതെ ശ്രദ്ധിക്കുക. വ്യാഴാഴ്ച വ്രതം ഗുരുവായൂർ ദർശനം വ്യാഴ ഗ്രഹത്തിന്  മഞ്ഞപ്പട്ടു  ചാർത്തുക. ശനി ഗ്രഹത്തിന് നീല വസ്ത്രം ചാർത്തുകയും ശനിയാഴ്ചവ്രതവും എടുക്കുക. 

 

കന്നി: (ഉത്രം3/4,അത്തം,ചിത്തിര1/2)

 

വ്യാഴം 7 ലും ശനി ആറിലും സഞ്ചരിക്കുന്നത്  സാമ്പത്തികമായി നേട്ടം ആണ്. കുടുംബജീവിതം സന്തോഷകരമായി തീരും. അവിവാഹിതരുടെ വിവാഹം നടക്കും പുതിയ സംരംഭങ്ങൾക്കും കാലം അനുകൂലമാണ്. 

 

തുലാം: (ചിത്തിര1/2,ചോതി,വിശാഖം3/4)

 

കണ്ടകശനി മാറുന്നതുകൊണ്ട് കുടുംബത്തിൽ സമാധാനം ഉണ്ടാകും. ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാവുകയും ചെയ്യും. എന്നാൽ വ്യാഴം 6 ലേക്ക് പോകുന്നത് ദൈവാധീനം കുറഞ്ഞ പോകുന്നതിന് കാരണമാകും. വ്യാഴാഴ്ച വ്രതം വിഷ്ണുക്ഷേത്രദർശനം  എന്നിവ നടത്തുക. 

 

വൃശ്ചികം:( വിശാഖം1/4,അനിഴം,തൃക്കേട്ട)

 

വ്യാഴം അഞ്ചിലേക്ക് വരുന്നത് സ്ഥാനക്കയറ്റം, സാമ്പത്തിക അഭിവൃദ്ധി, സന്താനങ്ങൾക്ക് ഉന്നതി ഒക്കെ നൽകും. നാലിലെ ശനി വാഹനത്തിന്  കേടുപാടുകൾക്കു കാരണമാകാം. അമ്മയ്ക്ക് അസുഖവും വീട്ടിൽ ചില അസ്വസ്ഥതകൾക്കും കാരണമാകാം. ശനിയാഴ്ച വ്രതം എടുക്കുകയും ശനി ഗ്രഹത്തിന് അർച്ചന നടത്തുകയും ചെയ്യുക. 

 

ധനു: (മൂലം,പൂരാടം,ഉത്രാടം1/4)

 

4 ലെ വ്യാഴം സ്വന്തമായി പുതിയ വീട് ഉണ്ടാവാനുള്ള യോഗവും കുടുംബത്തിൽ സമാധാനവും നൽകും. അതും ചിലർക്ക് പുതിയ വാഹനത്തിനും സാധ്യത അത് ഉണ്ടാകും. 3 ശനി സ്ഥാനലബ്ധി നൽകി അനുഗ്രഹിക്കും. 

 

മകരം: (ഉത്രാടം,തിരുവോണം,അവിട്ടം1/2)

 

മൂന്നിലെ വ്യാഴം  പലവിധ ദുഃഖങ്ങൾക്കും കാരണമാകും. സാമ്പത്തിക ക്ലേശവും ഉണ്ടാകും. രണ്ടിലെ ശനി പഠന കാര്യങ്ങളിലും മറ്റും അലസത  ഉണ്ടാക്കാം. പ്രാർഥനകളും വഴിപാടുകളും  മുടങ്ങാതെ നടത്തുക. വിഷ്ണു ക്ഷേത്രങ്ങളിൽ ചർച്ചനടത്തുകയും വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കുകയും ചെയ്യുക. 

 

കുംഭം: (അവിട്ടം1/2,ചതയം,പൂരുട്ടാതി3/4)

 

ജന്മ ശനിയും രണ്ടിലെ വ്യാഴവും ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ നൽകും സാമ്പത്തിക നേട്ടവും പരീക്ഷാവിജയം ഈ വർഷം പ്രതീക്ഷിക്കാവുന്നതാണ് ദമ്പതികൾ തമ്മിൽ ചില അഭിപ്രായം ഭിന്നതകളും ഉണ്ടാവാൻ ഇടയുണ്ട്. ശനിദോഷ പരിഹാരം ആയി ശനിയാഴ്ച വ്രതമെടുക്കുകയും ശാസ്താ ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും ചെയ്യാം. 

 

മീനം: (പൂരുരുട്ടാതി1/4,ഉതൃട്ടാതി,രേവതി)

 

ജന്മ വ്യാഴവും പന്ത്രണ്ടിലെ ശനിയും മോശമാണ്. പല കാര്യങ്ങളും പ്രതീക്ഷിക്കുന്ന പോലെ നടക്കുകയില്ല അവിവാഹിതരുടെ വിവാഹം നടക്കാൻ ഇടയാക്കും ചിലർക്ക് സ്ഥല മാറ്റത്തിനു സാധ്യതയുണ്ട്. വ്യാഴാഴ്ച വ്രതം എടുക്കുകയും വൈഷ്ണവ ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയും ചെയ്യുക ഒപ്പം ശനിയാഴ്ച വ്രതവും ശനി ഗ്രഹ അർച്ചനയും നടത്തുക.

 

ലേഖകൻ     

 

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337 


English Summary : Jupiter Saturn Rahu Kethu Transit Prediction

Show comments