1198 സമ്പൂർണ പുതുവർഷഫലം : പൂരം
കൊല്ലവർഷം 1198 ചിങ്ങമാസം മുതൽ 1198 കർക്കടകമാസം വരെ, അതായത് 2022 ഓഗസ്റ്റ് മാസം 17 മുതൽ 2023 ഓഗസ്റ്റ് 16 വരെയുള്ള കാലയളവിൽ ‘പൂരം’ നക്ഷത്രക്കാരുടെ ഫലങ്ങൾ പൂരം നക്ഷത്രം ചിങ്ങക്കൂറിൽ പെട്ട നക്ഷത്രമാണ്. ഇപ്പോൾ ഇവർക്ക് അഷ്ടമത്തിൽ വ്യാഴം 6– ൽ ശനി, പിന്നീട് ജനുവരി മാസത്തോടെ ശനി 7–ലേക്കും ഏപ്രിൽ

കൊല്ലവർഷം 1198 ചിങ്ങമാസം മുതൽ 1198 കർക്കടകമാസം വരെ, അതായത് 2022 ഓഗസ്റ്റ് മാസം 17 മുതൽ 2023 ഓഗസ്റ്റ് 16 വരെയുള്ള കാലയളവിൽ ‘പൂരം’ നക്ഷത്രക്കാരുടെ ഫലങ്ങൾ
പൂരം നക്ഷത്രം ചിങ്ങക്കൂറിൽ പെട്ട നക്ഷത്രമാണ്. ഇപ്പോൾ ഇവർക്ക് അഷ്ടമത്തിൽ വ്യാഴം 6– ൽ ശനി, പിന്നീട് ജനുവരി മാസത്തോടെ ശനി 7–ലേക്കും ഏപ്രിൽ മാസത്തോടെ വ്യാഴം 9 ലേക്കും മാറുന്നു. രാഹു 9 ലും, കേതു 3 ലും സ്ഥിതി ചെയ്യുന്നു. ഈ ഗ്രഹസ്ഥിതി പ്രകാരം പൂരം നക്ഷത്രക്കാർക്ക് ഈ പുതുവർഷക്കാലം ഗുണദോഷസമ്മിശ്രമായിരിക്കും ഫലങ്ങൾ. ഗുണാധിക്യം കൂടുതലായി അനുഭവപ്പെടാം. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാനും ചെയ്യുന്ന തൊഴിലിൽ ഉയർച്ചയും സ്ഥാനമാനങ്ങളും കീർത്തിയും യശസ്സും ഐശ്വര്യവും വന്നു ചേരുന്നതാണ്. സർക്കാർ വകുപ്പിൽ ജോലി ചെയ്യുന്നവർക്ക് ശമ്പളം വർധിക്കുന്നതാണ്. കോൺട്രാക്ട് ബേസിൽ ജോലി ചെയ്യുന്നവർക്കും ഗുണപ്രദമാണ്. ജോലി ചെയ്യുന്നിടത്തു നിന്ന് അനുകൂലമായ താനാഗ്രഹിച്ച രീതിയിലുള്ള സ്ഥാനമാനങ്ങൾ പ്രതീക്ഷിക്കാം.
രാഷ്ട്രീയരംഗത്ത് പ്രവർത്തിക്കുന്നവർക്കും സാമൂഹിക രംഗത്തും ഗുണകരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്കും ആദ്യത്തെ കുറച്ചു മാസങ്ങളിൽ വലിയ മാറ്റങ്ങൾ കണ്ടില്ലാ എങ്കിലും, രണ്ടാം പകുതിയിൽ ധന നേട്ടത്തിനും പുരോഗതിയും സാധ്യമാകും. മംഗളകർമങ്ങൾ നടക്കാനും ആത്മീയ കർമങ്ങൾ െചയ്യാനും ചെയ്യിക്കാനും അവസരങ്ങൾ വന്നു ചേരും. വിവാഹം നടക്കാതിരുന്നവർക്ക് അനുയോജ്യമായ വിവാഹം തന്നെ നടക്കാനും രണ്ടാം വിവാഹത്തിന് ശ്രമിക്കുന്നവർക്കും വിവാഹയോഗത്തിനു പറ്റിയ കാലഘട്ടമാണ് ശത്രുതാ മനോഭാവം ഉണ്ടായിരുന്നവർ അകന്നു പോകാനും അങ്ങനെ ശത്രുശല്യം ഒഴിവാകാനും വഴിയൊരുങ്ങും. പിതൃസ്വത്ത് സംബന്ധിച്ച കേസുകൾ, കോടതി വ്യവഹാരങ്ങൾ നടന്നുകൊണ്ടിരിക്കുന്നവർക്ക് അവയ്ക്കെല്ലാം തീരുമാനമാകുകയും സ്വന്തം പേരിലാകാനും സാധ്യത ഉണ്ട്.
വിശദഫലം അറിയാൻ വിഡിയോ കാണാം...
ലേഖിക
ദേവകി അന്തർജനം
ചങ്ങനാശ്ശേരി
ph :8281560180