കന്നിയിൽ ഈ നാളുകാർക്കു ഗുണാനുഭവങ്ങളേറെ , സമ്പൂർണ മാസഫലം
മേടക്കൂർ: (അശ്വതി , ഭരണി, കാർത്തിക 1/4 ) ധനപരമായ അനുഭവ ഗുണങ്ങൾ ഉണ്ടാകും.സ്ഥിരമായി നിലനിന്നിരുന്ന രോഗാവസ്ഥയിൽ നിന്ന് മോചനം . സാമ്പത്തിക പുരോഗതി കൈവരിക്കും. ബന്ധു ജനങ്ങളിൽ നിന്നുള്ള സഹായം വർധിക്കും. ഭൂമി ക്രയ വിക്രയം വഴി കടങ്ങൾ വീട്ടു വാൻ സാധിക്കും. തൊഴിൽ രഹിതരായിരുന്നവർക്ക് തുടക്കത്തിൽ താൽക്കാലിക
മേടക്കൂർ: (അശ്വതി , ഭരണി, കാർത്തിക 1/4 ) ധനപരമായ അനുഭവ ഗുണങ്ങൾ ഉണ്ടാകും.സ്ഥിരമായി നിലനിന്നിരുന്ന രോഗാവസ്ഥയിൽ നിന്ന് മോചനം . സാമ്പത്തിക പുരോഗതി കൈവരിക്കും. ബന്ധു ജനങ്ങളിൽ നിന്നുള്ള സഹായം വർധിക്കും. ഭൂമി ക്രയ വിക്രയം വഴി കടങ്ങൾ വീട്ടു വാൻ സാധിക്കും. തൊഴിൽ രഹിതരായിരുന്നവർക്ക് തുടക്കത്തിൽ താൽക്കാലിക
മേടക്കൂർ: (അശ്വതി , ഭരണി, കാർത്തിക 1/4 ) ധനപരമായ അനുഭവ ഗുണങ്ങൾ ഉണ്ടാകും.സ്ഥിരമായി നിലനിന്നിരുന്ന രോഗാവസ്ഥയിൽ നിന്ന് മോചനം . സാമ്പത്തിക പുരോഗതി കൈവരിക്കും. ബന്ധു ജനങ്ങളിൽ നിന്നുള്ള സഹായം വർധിക്കും. ഭൂമി ക്രയ വിക്രയം വഴി കടങ്ങൾ വീട്ടു വാൻ സാധിക്കും. തൊഴിൽ രഹിതരായിരുന്നവർക്ക് തുടക്കത്തിൽ താൽക്കാലിക
മേടക്കൂർ: (അശ്വതി , ഭരണി, കാർത്തിക 1/4 )
ധനപരമായ അനുഭവ ഗുണങ്ങൾ ഉണ്ടാകും.സ്ഥിരമായി നിലനിന്നിരുന്ന രോഗാവസ്ഥയിൽ നിന്ന് മോചനം . സാമ്പത്തിക പുരോഗതി കൈവരിക്കും. ബന്ധു ജനങ്ങളിൽ നിന്നുള്ള സഹായം വർധിക്കും. ഭൂമി ക്രയ വിക്രയം വഴി കടങ്ങൾ വീട്ടു വാൻ സാധിക്കും. തൊഴിൽ രഹിതരായിരുന്നവർക്ക് തുടക്കത്തിൽ താൽക്കാലിക ജോലികളും തുടർന്ന് സ്ഥിര നിയമനവും ലഭിക്കും. മത്സരപ്പരീക്ഷകളിൽ വിജയം നേടാനും സാധിക്കുന്ന കാലമാണ്. പുതിയ പ്രണയ ബന്ധങ്ങൾ മൊട്ടിടും. വിവാഹ മാലോചിക്കുന്നവർക്ക് ഉത്തമ ബന്ധങ്ങൾ ലഭിക്കും.
ദോഷ പരിഹാരത്തിന് വിഷ്ണുഭജനം, വ്യാഴാഴ്ച വ്രതം അനുഷ്ഠിക്കൽ ഇവ നടത്തുക.
ഇടവക്കൂർ ( കാർത്തിക 3/ 4, രോഹിണി ,മകയിരം 1/ 2 )
ഗുണപരമായ നേട്ടങ്ങൾ കൈവരിക്കാവുന്ന കാലമാണ്. തടസ്സങ്ങൾ വിട്ടൊഴിയും.വാക്കുറപ്പിച്ച ഭൂമി വിൽപ്പന വഴി നേട്ടങ്ങൾ ഉണ്ടാകും . സഹോദരർ , സഹപ്രവർത്തകർ എന്നിവരിൽ നിന്ന് സഹായം ലഭിക്കുക വഴി കാര്യങ്ങൾ സാധിക്കും. രോഗ ദുരിതത്തിൽക്കഴിഞ്ഞവർക്ക് ആശ്വാസം ലഭിക്കും.സാമ്പത്തികാഭിവൃദ്ധി കൈവരിക്കാവുന്ന കാലമാണ് . ചെറിയ പരിശ്രമം കൊണ്ട് വലിയ നേട്ടങ്ങൾ കൈവരിക്കാനും സാധിക്കും . പുതിയ തൊഴിൽ മേഖലകളിൽ എത്തിപ്പെടും. വിദേശ ജോലി നഷ്ടപ്പെട്ടവർക്ക് വിദേശത്തു തന്നെ പുതിയ ജോലികൾ ലഭിക്കാം.
ദേവീ സങ്കൽപ്പത്തിലുള്ള പ്രാർഥനകൾ നടത്തുക , ദേവീ ക്ഷേത്ര സന്ദർശനം നടത്തുക.
മിഥുനക്കൂർ ( മകയിരം 1/ 2 , തിരുവാതിര , പുണർതം 3/4 ):
ഗുണദോഷ സമ്മിശ്രമായ ഫലമാണ് അനുഭവത്തിൽ വരുന്നത് . സാമ്പത്തിക വിഷമതകൾ നേരിടും. ബിസിനസ്, തൊഴിൽ മേഖല ഇവ പുഷ്‌ടിപ്പെടുമെങ്കിലും മാനസിക സംഘർഷം അധികരിച്ചു നിൽക്കും. കുടുംബ ജീവിതത്തിൽ അസ്വസ്ഥത രൂപപ്പെടും. സ്വന്തം കഴിവു കൊണ്ട് തടസ്സങ്ങൾ തരണം ചെയ്ത് മുന്നോട്ടു നീങ്ങേണ്ട സ്ഥിതിയായിരിക്കും ഉണ്ടാവുക. സന്താനങ്ങൾക്ക് ഗുണപരമായ കാലമാണ്. അവർക്കുണ്ടാകുന്ന നേട്ടങ്ങൾ മനസ്സിന് സന്തോഷം നൽകും. കേസുകൾ, തർക്കങ്ങൾ, വ്യവഹാരങ്ങൾ എന്നിവ ഉണ്ടാവുന്ന കാലമാണ്. പൈതൃക സ്വത്തിൻറെ അനുഭവഗുണം ഉണ്ടാകും. മേലുദ്യോഗസ്ഥർ,തൊഴിലുടമകൾ എന്നിവരുമായി രമ്യതയിൽ പോവാൻ ശ്രമിക്കുക.
ദോഷശമനത്തിനും ഗുണ വർധനവിനുമായി വെള്ളിയാഴ്ചകളിൽ സുബ്രമണ്യഭജനം നടത്തുക.
കർക്കടകക്കൂർ ( പുണർതം 1/ 4, പൂയം, ആയില്യം ) :
സാമ്പത്തികപരമായ ഉന്നമനം കൈവരിക്കുന്ന കാലമാണ്. തൊഴിലിൽ നിന്നും വസ്തുവിൽപ്പന, ഏജൻസി ജോലികളിൽ നിന്നും ധനപുഷ്ടി കൈവരിക്കും. അമിതവ്യയം ഉണ്ടാകുന്ന മാസമാണ്. ആരോഗ്യപരമായി അനുകൂലകാലമായിരിക്കും. അനുഭവിച്ചു കൊണ്ടിരുന്ന രോഗദുരിതങ്ങളിൽ നിന്ന് വിടുതൽ നേടും. ഗൃഹ നിർമ്മാണം സാദ്ധ്യമാകുന്ന കാലമാണ്. ഭൂമിയിൽ നിന്നുള്ള ആദായവും പ്രതീക്ഷിക്കാം. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും. സന്താനങ്ങൾക്ക് അഭ്യുന്നതി, തൊഴിൽ ലാഭം എന്നിവയുണ്ടാകും.
ശാസ്താഭജനം, ശാസ്താ ക്ഷേത്രദർശനം ഇവ നടത്തി ഗുണവർധന നേടുക.
ചിങ്ങക്കൂർ ( മകം, പൂരം , ഉത്രം 1/ 4 )
അരിഷ്ടതകൾ വിട്ടൊഴിയും. നഷ്ടപ്പെട്ട മുതൽ തിരിച്ചു കിട്ടുന്ന കാലമാണ്. ഒരു ഇടവേളയ്ക്കു ശേഷം ജീവി തത്തിലെ തിരക്ക് വർധിക്കും. കുടുംബ കാര്യങ്ങളിൽ ശ്രദ്ധ കുറയും.അതിനാൽ ഉണ്ടാവുന്ന മാനസിക സംഘർഷം നേരിടേണ്ടിവരും. വിവാഹമാലോചിച്ചു നടക്കാതിരുന്നവർക്ക് തടസ്സം മാറി മികച്ച ബന്ധം ലഭിക്കും. സഹോദരർ, അടുത്ത ബന്ധുക്കൾ എന്നിവരിൽ നിന്നുള്ള സഹായം വർധിക്കും. ജീവിത പങ്കാളിക്ക് തൊഴിൽപരമായ നേട്ടമുണ്ടാകും . പണി പൂർത്തിയാക്കിയ ഫ്‌ളാറ്റ് , വീട് എന്നിവ വാങ്ങുവാൻ യോഗം. സുബ്രഹ്മണ്യഭജനം നടത്തി ഗുണ വർധന കൈവരിക്കാം.
കന്നിക്കൂർ (ഉത്രം 3/4, അത്തം, ചിത്തിര 1/2) :
കർമ്മ രംഗത്ത് നേട്ടം കൈവരിക്കും. മേലധികാരികളുടെ അധികപ്രീതി സമ്പാദിക്കും.വരുമാന വർധനയുണ്ടാകും. മനസ്സിൽ നില നിന്നിരുന്ന ആഗ്രഹങ്ങൾ ഓരോന്നായി സാധിക്കും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും. പിതാവിനോ കുടുംബത്തിലെ മുതിർന്ന അംഗങ്ങൾക്കോ രോഗദുരിതം, ആശുപത്രിവാസം എന്നിവ വേണ്ടി വരും. വാഹനം മാറ്റി വാങ്ങും. സർക്കാർ ജീവനക്കാർക്ക് ഉദ്യോഗക്കയറ്റം ലഭിക്കും.
ശിവഭജനം നടത്തുക. സർപ്പപ്രീതി വരുത്തുക.
തുലാക്കൂർ ( ചിത്തിര 1/2 , ചോതി, വിശാഖം 3/ 4 )
തടസ്സപ്പെട്ടുകിടന്നിരുന്ന കാര്യങ്ങളിൽ പുരോഗതിയുണ്ടാകും. നടപ്പാകില്ല എന്ന് കരുതിയിരുന്ന പല കാര്യങ്ങളും അപ്രതീക്ഷിതമായി സാദ്ധ്യമാകും. ആരോഗ്യപരമായ വിഷമതകൾ ഇടയ്ക്കിടെ അനുഭവിക്കേണ്ടി വരും. പ്രത്യേകിച്ച് ജീവിതശൈലി രോഗങ്ങൾ വർധിക്കാൻ സാദ്ധ്യത. വിദേശയാത്രയ്ക്ക് യോഗമുണ്ട്. ഓഹരി വിപണി , ഊഹക്കച്ചവടം എന്നിവയിലൂടെ നേട്ടങ്ങളു ണ്ടാകും. ധൃതിപിടിച്ചുള്ള തീരുമാങ്ങൾ വഴി ധന നഷ്ടത്തിനും സാദ്ധ്യത. വിദ്യാർത്ഥികൾക്ക് തൊഴിൽദാതാക്കൾ വഴി നേരിട്ട് ജോലി ലഭിക്കും.
ഗുരുവായൂരപ്പനെ പ്രാർഥിച്ച് ദോഷശാന്തി കൈവരുത്തുക.
വൃശ്ചികക്കൂർ ( വിശാഖം 1/4, അനിഴം, തൃക്കേട്ട ) :
വാസസ്ഥാനമാറ്റത്തിന് യോഗം കാണുന്നു. വ്യവഹാരങ്ങൾ നടത്തുന്നവർക്ക് അഭിഭാഷകരുടെ ശ്രദ്ധക്കുറവിനാൽ പരാജയം സംഭവിക്കാം. വാതസംബന്ധമായ വിഷമതകൾ നേരിടും. ടെക്നിക്കൽ മേഖലയിൽ പഠനം നടത്തുക, ജോലി ലഭിക്കുക എന്നിവയുണ്ടാകും. പ്രണയബന്ധങ്ങൾ വിവാഹത്തിലെത്തും. ഗൃഹ നിർമ്മാണത്തിൽ നിലനിന്നിരുന്ന അവിചാരിത തടസ്സം നീങ്ങും. വിലപിടിപ്പുള്ള ആഭരണങ്ങൾ, ഉപകരണങ്ങൾ എന്നിവ മോഷണം പോകുവാനുള്ള സാദ്ധ്യത നിലനിൽക്കുന്നു. സുഹൃത്തുക്കൾക്ക് പണം കടം നൽകി പിന്നീട് വിരോധം സമ്പാദിക്കും.
ഹനുമാൻ സ്വാമിയെ ഭജിച്ച് ദോഷശമനം വരുത്തുക.
ധനുക്കൂർ ( മൂലം, പൂരാടം, ഉത്രാടം1/4 ) :
ഗുണപരമായ മാറ്റങ്ങൾ കൈവരുന്ന വർഷമാണ്. ജീവിതഗതിയെ നിയന്ത്രിക്കുന്ന പ്രധാന തീരുമാനങ്ങളെടുക്കും. മാനസികമായി ഒരു പ്രത്യേക ബലം കൈവരും. വിദേശ ജോലിക്കുള്ള പരിശ്രമം വിജയിക്കും. വിദേശ ജോലി നഷ്ടപ്പെട്ടവർക്ക് നാട്ടിൽ പുതിയ ജോലി ലഭിക്കുകയും ചെയ്യും. വിദ്യാർത്ഥിക്കൾക്ക് ഉപരിപഠനത്തിന് പ്രവേശനം ലഭി ക്കും. ദാമ്പത്യജീവിതസൗഖ്യം അനുഭവത്തിൽ വരുന്ന കാലമാണ്. കൃത്യമായ ആസൂത്രണത്തോടെ ഗൃഹനിർമ്മാണം തുടങ്ങി പൂർത്തീകരിക്കുവാൻ സാധിക്കും. വിവാഹാലോചനകളിൽ വിജയം കൈവരിക്കും. മനസ്സിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും.
ഗണപതിഭജനം നടത്തി ദോഷശമനം വരുത്തുക.
മകരക്കൂർ ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 ) :
ആരോഗ്യപരമായി വളരെ ശ്രദ്ധിക്കേണ്ട കാലമാണ്.പാരമ്പര്യ ജന്യരോഗങ്ങളായ പ്രമേഹം മുതലായവ പിടിപെടാനുള്ള സാദ്ധ്യത അധികരിച്ചു നിൽക്കുന്നു. സന്താനങ്ങളെ ക്കൊണ്ടുള്ള അനുഭവഗുണവും കുറവായിരിക്കും. അതിനാൽ അവരെ പ്രത്യേകം ശ്രദ്ധിക്കുക. പെട്ടെന്ന് കലഹിക്കുവാനുള്ള പ്രവണത അധികരിക്കും. പൊതു പ്രവർത്തകർ പ്രത്യേക കരുതൽ ഇക്കാര്യത്തിലെടുക്കുക. വളരെ ഉത്തരവാദിത്തം നിറഞ്ഞ നിയമനങ്ങൾ ലഭിക്കും. ഗൃഹ നിർമ്മാണത്തിൽ അവിചാരിതതടസ്സം നേരിടാം. വിദ്യാർത്ഥികൾ സുഹൃത്തുക്കളുമായി ചേർന്നുള്ള പഠനരീതി ഉപേക്ഷിക്കണം.
നാഗരാജാവിന്റെ പ്രീതി വരുത്തുക.
കുംഭക്കൂർ ( അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4 ) :
മാനസികസംഘർഷം അധികരിച്ച് ക്രമേണ ശാന്തമാകുന്ന രീതി നിലനിൽക്കുന്നു. അനാവശ്യചിന്ത മനസ്സിനെ മഥിക്കും. ഇല്ലാത്ത രോഗത്തെക്കുറിച്ച് മനസ്സ് വ്യാകുലപ്പെടും. സാമ്പത്തിക പരമായ നേട്ടങ്ങൾക്കായി കഠിനപ്രയത്നം വേണ്ടി വരും. വരവിനൊപ്പം ചെലവും അധികരിക്കും. ഗൃഹത്തിലും വാഹനത്തിലും അറ്റകുറ്റ പണികൾ വേണ്ടി വരും. വളരെ അടുത്ത സുഹൃത്തുക്കളുമായി മാനസിക അകൽച്ചയ്ക്കു സാദ്ധ്യത. സ്വദേശം വെടിഞ്ഞു താമസിക്കേണ്ടി വരും. വിദ്യാർത്ഥികൾക്ക് അലസത പിടിപെടാവുന്ന കാലമാണ്. പിതൃജനദുരിതമുണ്ടാകും.
ഭഗവതി ക്ഷേത്രദർശനം, വഴിപാടുകൾ ഇവ നടത്തുക.
മീനക്കൂർ ( പൂരുരുട്ടാതി 1/4 , ഉത്രട്ടാതി , രേവതി )
പ്രതികൂലമായി ക്രമേണ അനുകൂലമാകുന്ന ഫലങ്ങളാണുണ്ടാവുക. സാമ്പത്തികവിഷമം തുടക്കത്തിൽ നേരിടുമെങ്കിലും ക്രമേണ വളരെ മെച്ചപ്പെടും. സ്ഥായിയായി നിലനിന്നിരുന്ന കടങ്ങൾ പരിപൂർണ്ണമായി വീട്ടുവാൻ സാധിക്കും. ബന്ധുജനങ്ങളിൽ നിന്നുള്ള സഹകരണം വർധിക്കും. സന്താനങ്ങളെക്കൊണ്ടുള്ള അനുഭവ ഗുണം വർധിക്കും .ബിസിനസ്സിൽ പുതിയ മേഖലകൾ കണ്ടെത്തും. പുതിയ ജോലി, ഉപരിപഠനത്തിൽ പ്രവേശനം എന്നിവ ആഗ്രഹിക്കുന്നവർക്ക് അവ ലഭിക്കും. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് ഉത്തമസന്താനലാഭമുണ്ടാകുന്ന കാലമാണ്. അവിചാരിതമായി അധിക ചെലവ് നേരിടാവുന്നതാണ്.
ശിവഭജനം നടത്തി ഗുണവർധന വരുത്താം.
ലേഖകൻ
വി. സജീവ് ശാസ്‌താരം
പെരുന്ന , ചങ്ങനാശേരി
Ph: 9656377700