മേടം രാശി (Aries)(ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)കുടുംബത്തിൽ ഒരു മംഗളകർമം നടക്കാൻ ഇടയുണ്ട്. യാത്രകൾ ഗുണകരമായി തീരും. ബന്ധുക്കളുടെ സഹായം ലഭിക്കും. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ചെറിയ അസുഖങ്ങൾ വരാൻ സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് മത്സരം വർധിക്കാൻ ഇടയുണ്ട്. ചില

മേടം രാശി (Aries)(ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)കുടുംബത്തിൽ ഒരു മംഗളകർമം നടക്കാൻ ഇടയുണ്ട്. യാത്രകൾ ഗുണകരമായി തീരും. ബന്ധുക്കളുടെ സഹായം ലഭിക്കും. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ചെറിയ അസുഖങ്ങൾ വരാൻ സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് മത്സരം വർധിക്കാൻ ഇടയുണ്ട്. ചില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടം രാശി (Aries)(ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)കുടുംബത്തിൽ ഒരു മംഗളകർമം നടക്കാൻ ഇടയുണ്ട്. യാത്രകൾ ഗുണകരമായി തീരും. ബന്ധുക്കളുടെ സഹായം ലഭിക്കും. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ചെറിയ അസുഖങ്ങൾ വരാൻ സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് മത്സരം വർധിക്കാൻ ഇടയുണ്ട്. ചില

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മേടം രാശി (Aries)

(ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ) 

ADVERTISEMENT

കുടുംബത്തിൽ ഒരു മംഗളകർമം നടക്കാൻ ഇടയുണ്ട്. യാത്രകൾ ഗുണകരമായി തീരും. ബന്ധുക്കളുടെ സഹായം ലഭിക്കും. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ചെറിയ അസുഖങ്ങൾ വരാൻ സാധ്യത കാണുന്നു. ബിസിനസ് രംഗത്ത് മത്സരം വർധിക്കാൻ ഇടയുണ്ട്. ചില ഭാഗ്യ അനുഭവങ്ങളും ഈ വാരത്തിന്റെ പ്രത്യേകതയാണ്. പുണ്യ കർമ്മങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും. പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമല്ല.

 

ഇടവം രാശി  (Taurus) 

(ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ) 

ADVERTISEMENT

എല്ലാകാര്യങ്ങളിലും ഉത്സാഹവും ഉന്മേഷവും തോന്നുന്ന സമയമാണ്. ടെസ്റ്റുകളിലും ഇൻറർവ്യൂകളിലും ഉന്നത വിജയം കൈവരിക്കും. ജലദോഷം, പനി മുതലായ അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്. പ്രാർഥനകൾക്കും വഴിപാടുകൾക്കും എല്ലാം വിഘ്നങ്ങൾ ഉണ്ടാകും. ഏറെക്കാലമായുള്ള ആഗ്രഹങ്ങൾ സഫലമാകും. വരുമാനം മെച്ചപ്പെടും. ഗ്രന്ഥകാരന്മാർക്കും ലേഖകന്മാർക്കും ചില അംഗീകാരങ്ങൾ ലഭിക്കും. പുതിയ വീട് വാങ്ങാൻ അനുകൂലമായ സമയമാണ്. 

 

മിഥുനം രാശി   (Gemini) 

(ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)

ADVERTISEMENT

സൽക്കാരങ്ങളിൽ പങ്ക് കൊള്ളും. ചിലർക്ക് സ്ഥാനക്കയറ്റം ലഭിക്കും. മൽസരപരീക്ഷയിൽ ഉന്നത വിജയം നേടും. സാമ്പത്തിക നില തൃപ്തികരമാണ്. ദീർഘകാല പ്രതീക്ഷകൾ സഫലമാകും. അന്യനാട്ടിൽ കഴിയുന്നവർക്ക് ആഗ്രഹിച്ച സ്ഥലം മാറ്റം ലഭിക്കും. ഔദ്യോഗിക രംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. വായ്പകൾ അനുവദിച്ചു കിട്ടും. കുടുംബജീവിതം ഊഷ്മളമാകും. ആധുനിക ഗൃഹോപകരണങ്ങൾ സമ്പാദിക്കും.

 

 

കർക്കടകം രാശി   (Cancer) 

(ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ)

ദമ്പതികൾ തമ്മിൽ അഭിപ്രായഭിന്നത ഉണ്ടാവാനോ അകന്നു കഴിയാനോ ഇടയാകും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവരുടെ ആഗ്രഹം സഫലമാകും. പല കാര്യങ്ങൾക്കും വേണ്ടി ഒരുപാട് പ്രാവശ്യം പരിശ്രമിക്കേണ്ടി വരാം. അപവാദങ്ങളും ആരോപണങ്ങളും ഉണ്ടാവാൻ ഇടയുള്ള കാര്യങ്ങളിൽ നിന്ന് വിട്ടു നിൽക്കുക. ദൈവാധീനം ഉള്ള കാലമായതിനാൽ പല പ്രശ്നങ്ങളും തരണം ചെയ്ത് മുന്നോട്ടു കൊണ്ടു പോകാൻ സാധിക്കും.

 

 

ചിങ്ങം രാശി  (Leo) 

(ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ)

പൊതുവേ സന്തോഷകരമായ കാലമാണ്. തർക്ക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. കടം വാങ്ങിയ പണം മടക്കി നൽകാൻ സാധിക്കും. സ്വന്തമായി ഭൂമി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. പല കാര്യങ്ങളും സഫലമാകാൻ ഒരുപാട് പ്രാവശ്യം പരിശ്രമിക്കേണ്ടിവരും. മക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. കലാകാരന്മാർക്ക് മേഖലയിൽ ശോഭിക്കാൻ സാധിക്കും. നഷ്ടപ്പെട്ട ഒരു വസ്തു തിരിച്ചു കിട്ടും. ചെറു യാത്രകൾ ഗുണകരമാണ്.

 

 

കന്നി രാശി  (Virgo) 

(ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)

തൊഴിൽപരമായും സാമ്പത്തികമായും പല നേട്ടങ്ങളും ഉണ്ടാകും. യാത്രകൾ ഗുണകരമാണ്. പങ്കാളികൾ തമ്മിൽ അഭിപ്രായഭിന്നതകളും തർക്കങ്ങളും ഉണ്ടാകാൻ ഇടയുണ്ട്. തുടർ പഠനത്തിന് തടസം നേരിടും. വിവാഹാലോചനകളിൽ തീരുമാനം നീണ്ടു പോകാം. മക്കളുടെ കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. അനാവശ്യ ടെൻഷനും മറ്റും ഉണ്ടാകും. സാമ്പത്തിക നില തൃപ്തികരമായി തുടരും. പ്രാർത്ഥനകൾ മുടങ്ങാതെ നടത്തുക.

 

തുലാം രാശി (Libra)

(ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ) 

കുറച്ച് ഭാഗ്യം ഉള്ള വാരമാണിത്. ബിസിനസ് രംഗത്ത് നേട്ടം പ്രതീക്ഷിക്കാം. വാഹനം മാറ്റി പുതിയത് വാങ്ങും. കുടുംബജീവിതം സന്തോഷകരമാകും. ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമാണ്. വിദ്യാർത്ഥികൾ പഠനത്തിൽ അലസ്സലരാവാൻ ഇടയുണ്ട്. കോടതി കാര്യങ്ങളിൽ തീരുമാനം നീണ്ടു പോകും. ഉന്നത വ്യക്തികളെ പരിചയപ്പെടാൻ സാധിക്കും. സ്ഥാനക്കയറ്റം ലഭിക്കാനും ഇടയുണ്ട്. സുഹൃത്തുക്കളോടൊപ്പം ഉല്ലാസയാത്രയിൽ പങ്കെടുക്കും.

 

വൃശ്ചികം രാശി   (Scorpio) 

(ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ  വരെയുള്ളവർ) 

ആഴ്ചയുടെ തുടക്കം ശുഭകാര്യങ്ങൾക്ക് നല്ലതല്ല. ചില തടസ്സങ്ങളും നേരിടേണ്ടി വരാം. എന്നാൽ പിന്നീട് ഗുണകരമായ വാരമായിരിക്കുകയും ചെയ്യും. ദീർഘയാത്രകൾ ആവശ്യമായി വരും. ആഡംബര വസ്ത്രങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും. മക്കളുടെ നേട്ടത്തിൽ അഭിമാനിക്കാൻ സാധിക്കും. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. വീട് വാങ്ങാനുള്ള സാധ്യത കാണുന്നുണ്ട്. സുഹൃത്തുക്കളുടെ നിർദ്ദേശത്തോടെ പുതിയ നിക്ഷേപങ്ങൾ നടത്തും.

 

ധനു രാശി (Sagittarius) 

(ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ) 

 

പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കും. പാർട്ണർഷിപ്പ് ബിസിനസ് ലാഭകരമായി തീരും. വീട് മോടി പിടിപ്പിക്കാൻ ഇടയുണ്ട്. പല ആവശ്യങ്ങൾക്കും വേണ്ടി അവധി എടുക്കാൻ സാധ്യതയുണ്ട്. സ്വർണാഭരണങ്ങൾ സമ്പാദിക്കാൻ സാധിക്കും. നിയമ പ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം പ്രതീക്ഷിക്കാം. സ്വന്തമായി ഭൂമി വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. സാഹിത്യകാരന്മാർക്ക് ചില അംഗീകാരങ്ങൾ ലഭിക്കും.

 

മകരം രാശി (   Capricorn ) 

(ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)

കുടുംബജീവിതം സന്തോഷകരമായിരിക്കും. പൂർവിക സ്വത്ത് കൈവശം വന്നുചേരാനും ഇടയുണ്ട്. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. വിദഗ്ധ പരിശോധനയിൽ അസുഖം ഇല്ലെന്ന് അറിഞ്ഞതു കൊണ്ടുള്ള സമാധാനം ഉണ്ടാകും. ചലച്ചിത്രരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ചില അംഗീകാരങ്ങൾ ലഭിക്കും. വിദ്യാർത്ഥികൾ പഠന കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ആധുനിക ഗൃഹോപകരണങ്ങൾ സമ്പാദിക്കാൻ സാധിക്കും.

 

കുംഭം രാശി   (Aquarius) 

(ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)

ഏറെക്കാലമായി പ്രതീക്ഷിച്ചിരുന്ന ചില കാര്യങ്ങൾ സഫലമാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പൊതുവേ സന്തോഷകരമായ വാരമാണിത്. മേലുദ്യോഗസ്ഥരുടെ പ്രീതി പിടിച്ചു പറ്റും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും മികച്ച വിജയം കൈവരിക്കും. സാഹിത്യകാരന്മാർക്ക് പുതിയ കൃതി പ്രസിദ്ധീകരിക്കാൻ  കഴിയും. വീടു വിട്ട് കഴിയേണ്ടി വരാം. കമിതാക്കളുടെ വിവാഹ കാര്യം ബന്ധുക്കളുടെ ആശിർവാദത്തോടെ തീരുമാനിക്കും.

 

മീനം രാശി  (Pisces) 

(ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)

ഈയാഴ്ച യാത്രകളുടെതായിരിക്കും. അവിചാരിതമായ പല നേട്ടങ്ങളും കൈവരിക്കാൻ സാധിക്കും. സുഹൃത്തുമായുണ്ടായ അഭിപ്രായ ഭിന്നത പറഞ്ഞു തീർക്കാൻ സാധിക്കും. കാർഷിക മേഖലയിൽ നിന്നുള്ള ആദായം വർധിക്കും.സന്താനങ്ങളുടെ ശ്രേയസിൽ ആത്മ സംതൃപ്തി തോന്നും. കടം കൊടുത്ത പണം തിരിച്ചു കിട്ടും. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം തെളിയും. സാമ്പത്തിക നില മെച്ചപ്പെടും. ആരോഗ്യം തൃപ്തികരമാണ്.

 

English Summary : Weekly Zodiac Prediction by P b Rajesh / 2022 October 16 to 22