2023 ജനുവരി 17ന് ശനി മകരത്തിൽ നിന്നും കുംഭത്തിലെക്ക് മാറുന്നു. ശനി ഒരു രാശിയിൽ രണ്ടര വർഷമാണ് സഞ്ചരിക്കുന്നത്. ശനിദോഷ പരിഹാരമായി ശാസ്താക്ഷേത്രത്തിൽ ദർശനം നടത്തുന്നതും ശനിക്ക് അർച്ചന നടത്തുന്നതും നീരാഞ്ജനം കത്തിക്കുന്നതും ഉത്തമമാണ്. കാക്കയ്ക്ക് ചോറു കൊടുക്കുന്നതും കറുപ്പ് വസ്ത്രം, എള്ള് എന്നിവ ദാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2023 ജനുവരി 17ന് ശനി മകരത്തിൽ നിന്നും കുംഭത്തിലെക്ക് മാറുന്നു. ശനി ഒരു രാശിയിൽ രണ്ടര വർഷമാണ് സഞ്ചരിക്കുന്നത്. ശനിദോഷ പരിഹാരമായി ശാസ്താക്ഷേത്രത്തിൽ ദർശനം നടത്തുന്നതും ശനിക്ക് അർച്ചന നടത്തുന്നതും നീരാഞ്ജനം കത്തിക്കുന്നതും ഉത്തമമാണ്. കാക്കയ്ക്ക് ചോറു കൊടുക്കുന്നതും കറുപ്പ് വസ്ത്രം, എള്ള് എന്നിവ ദാനം ചെയ്യുന്നതും ശനിയാഴ്ച വ്രതം എടുക്കുന്നതും പരിഹാരമാണ്. തീർഥയാത്ര നടത്തുന്നതും ദോഷം കുറയ്ക്കും. ജാതകത്തിൽ ശനി അനുകൂല രാശിയിൽ നിൽക്കുന്നവർക്ക് വലിയ ദോഷങ്ങൾ ഉണ്ടാവുന്നതല്ല. ശനിമാറ്റം ഓരോ രാശിക്കാരെയും എങ്ങനെ ബാധിക്കുന്നുവെന്ന് നോക്കാം.

ADVERTISEMENT

മേടം: (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം)

കണ്ടക ശനി തീർന്നു. പതിനൊന്നിലെ ശനി വലിയ നേട്ടങ്ങൾ നൽകും. കഴിഞ്ഞ 30 വർഷമായി നടക്കാത്ത കാര്യങ്ങൾ പോലും നേടാൻ ആവുന്ന സമയം. 

ഇടവം: (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം) 

ADVERTISEMENT

പത്തിൽ ശനി. കണ്ടക ശനി തൊഴിലിനെ ബാധിക്കാം. സ്ഥലം മാറ്റം കിട്ടാൻ ഇടയുണ്ട്. പ്രവർത്തന രംഗത്ത് പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാകും. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും.

മിഥുനം: (മകയിരം രണ്ടാം പകു തിഭാഗം, തിരുവാതിര,പുണർതം ആദ്യ മുക്കാൽഭാഗം) 

അഷ്ടമ ശനി മാറി. ഇനി നല്ല കാലം. അലച്ചിലും ദുരിതങ്ങളും പൂർണമായി വിട്ട് മാറും.

ADVERTISEMENT

കർക്കടകം: (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം)

കണ്ടക ശനി കഴിഞ്ഞു. അഷ്ടമ ശനി വലിയ കുഴപ്പമില്ല. അകന്നു കഴിഞ്ഞവർക്ക് ഒന്നിക്കാൻ കഴിയും.

ചിങ്ങം: (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം)

ഏഴിൽ ശനി. കണ്ടക ശനി തുടങ്ങുന്നു. സ്ഥലം മാറ്റം ഉണ്ടാകും. ചിലർ വീട് മാറും. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. പങ്കാളികൾ തമ്മിൽ അകന്നു കഴിയേണ്ടി വരാം.

കന്നി: (ഉത്രം അവസാന മുക്കാൽ ഭാഗം, അത്തം, ചിത്തിര ആദ്യപകുതി ഭാഗം)

ആറിലെ ശനി സാമ്പത്തിക നേട്ടം നൽകും. വളരെ നല്ല കാലം. മനസമാധാനം ലഭിക്കും.

തുലാം: (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം) 

കണ്ടകശനി തീരുന്നു. വീട്ടിൽ സമാധാനം. ആരോഗ്യം മെച്ചപ്പെടും. വീട് മോടി പിടിപ്പിക്കാൻ സാധ്യതയുണ്ട്.

വൃശ്ചികം: (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട) 

ശനി നാലിൽ. കണ്ടക ശനി തുടങ്ങുന്നു. അമ്മയ്ക്ക് അസുഖങ്ങൾ വരാം. സ്ഥലം മാറ്റം ലഭിക്കാൻ സാധ്യതയുണ്ട്. 

ധനു :(മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം) 

ഏഴര ശനി കഴിഞ്ഞു. മൂന്നിലെ ശനി സ്ഥാനക്കയറ്റം നൽകും. സാമ്പത്തിക നില മെച്ചപ്പെടും. പരീക്ഷയിൽ മികച്ച വിജയം നേടാനാകും. 

മകരം:(ഉത്രാടം, തിരുവോണം, അവിട്ടം ആദ്യപകുതി) 

ശനി രണ്ടിൽ. ഇനി രണ്ടര വർഷം കൂടി ശനി. വിദ്യാർഥികൾ പഠനത്തിൽ അലസരാകും. 

കുംഭം :(അവിട്ടം രണ്ടാം പകുതി ഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം)

ജന്മശനി ആരംഭിച്ചു. ഇനി അഞ്ച് വർഷം കൂടി ഏഴര ശനി. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. 

മീനം:(പൂരുരുട്ടാതി അവസാന കാൽ ഭാഗം,ഉത്രട്ടാതി, രേവതി) 

ഏഴര ശനി ആരംഭിക്കുന്നു. പലകാര്യങ്ങളും മന്ദഗതിയിൽ ആകും. സ്ഥലം മാറ്റം ഉണ്ടാകും. ചിലർ പുതിയ വീട്ടിലേക്ക് താമസം മാറാൻ ഇടയുണ്ട്.

ലേഖകൻ     

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337 

Content Summary :Effect of Saturn Transit 2023 by P B Rajesh