കുംഭത്തിൽ ഈ നാളുകാരുടെ ഭാഗ്യം തെളിയുന്നു , സമ്പൂർണ മാസഫലം
കുംഭം 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷ ഫലങ്ങൾ വിലയിരുത്തണം അശ്വതി ചില സങ്കീർണാവസ്ഥകൾ ഉണ്ടാകുമെങ്കിലും മിക്ക രംഗങ്ങളിലും ഉണർവ് അനുഭവപ്പെടും. തൊഴിൽ ക്ലേശങ്ങൾക്കും സ്തംഭനാവസ്ഥകൾക്കും ആശ്വാസം ഉണ്ടാകും. വിശ്വസ്തരായ ഉദ്യോഗസ്ഥരുടെ
കുംഭം 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷ ഫലങ്ങൾ വിലയിരുത്തണം അശ്വതി ചില സങ്കീർണാവസ്ഥകൾ ഉണ്ടാകുമെങ്കിലും മിക്ക രംഗങ്ങളിലും ഉണർവ് അനുഭവപ്പെടും. തൊഴിൽ ക്ലേശങ്ങൾക്കും സ്തംഭനാവസ്ഥകൾക്കും ആശ്വാസം ഉണ്ടാകും. വിശ്വസ്തരായ ഉദ്യോഗസ്ഥരുടെ
കുംഭം 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷ ഫലങ്ങൾ വിലയിരുത്തണം അശ്വതി ചില സങ്കീർണാവസ്ഥകൾ ഉണ്ടാകുമെങ്കിലും മിക്ക രംഗങ്ങളിലും ഉണർവ് അനുഭവപ്പെടും. തൊഴിൽ ക്ലേശങ്ങൾക്കും സ്തംഭനാവസ്ഥകൾക്കും ആശ്വാസം ഉണ്ടാകും. വിശ്വസ്തരായ ഉദ്യോഗസ്ഥരുടെ
കുംഭം 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷ ഫലങ്ങൾ വിലയിരുത്തണം
അശ്വതി: ചില സങ്കീർണാവസ്ഥകൾ ഉണ്ടാകുമെങ്കിലും മിക്ക രംഗങ്ങളിലും ഉണർവ് അനുഭവപ്പെടും. തൊഴിൽ ക്ലേശങ്ങൾക്കും സ്തംഭനാവസ്ഥകൾക്കും ആശ്വാസം ഉണ്ടാകും. വിശ്വസ്തരായ ഉദ്യോഗസ്ഥരുടെ സഹായത്താൻ ഏറ്റെടുത്ത പദ്ധതി പൂർത്തീകരിക്കുവാൻ സാധിക്കും. മത്സരങ്ങളിലും പഠനത്തിലും അഭിമാനകരമായ നേട്ടങ്ങൾ സ്വന്തമാക്കും. അകന്നു കഴിഞ്ഞവർ അനുകൂലസ്ഥരാവാൻ ഇടയുണ്ട്.
ഭരണി
കർമരംഗത്ത് നേട്ടങ്ങളുണ്ടാകും. സാമ്പത്തികമായി പുരോഗതി കൈവരിക്കാൻ സാധിക്കും. വിദ്യാർഥികൾക്ക് ഗുണാനുഭവ സാധ്യത. ഭരണാധിപൻമാർക്ക് ജനോപകാര പ്രദങ്ങളായ കാര്യങ്ങൾ നടത്താൻ സാധിക്കും. ശരീരത്തിന് വ്രണം, അസ്ഥിഭ്രംശം ഇവ വരാതിരിക്കാൻ ഏറെ ശ്രദ്ധിക്കേണ്ടതാണ്. വിവാഹാന്വേഷകർക്ക് അനുകൂലാവസ്ഥ ഉണ്ടാകും.
കാർത്തിക
ഗൃഹത്തിൽ മംഗള കാര്യങ്ങൾക്ക് സാധ്യത. അർപ്പണ മനോഭാവത്തോടു കൂടിയ പ്രവർത്തനങ്ങൾ അനുഭവഫലങ്ങൾക്ക് വഴിയൊരുക്കും. മക്കളുടെ സംരക്ഷണം മന:സമാധാനത്തിന് വഴിയൊരുക്കും. കൂട്ടുബിസിനസ്സിൽ പുരോഗതി പ്രകടമാകാനിടയുണ്ട്. കുടുംബ സ്വത്തുക്കളുടെ ലഭ്യതയുണ്ടാകും. വാക്ക് ദോഷം വരാതെ നോക്കണം.
രോഹിണി
ഫലത്തിൽ വിഷമാവസ്ഥകൾ കുറഞ്ഞു വരും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനവസരമുണ്ടാകും. ധനപരമായ ബുദ്ധിമുട്ടുകൾക്ക് ഒരു പരിധി വരെ പരിഹാരം കണ്ടെത്താനാകും. ത്വക് രോഗം, മൂത്രാശയ രോഗം ഇവ അവഗണിക്കരുത്. വിവാഹകാര്യത്തിൽ നല്ല തീരുമാനമെടുക്കാൻ സാധിക്കും. നിയമജ്ഞർക്ക് ഗുണാനുഭവ സാധ്യത.
മകയിരം
ക്ലേശങ്ങൾക്ക് സാധ്യതയുണ്ടാകുമെങ്കിലും ക്രമേണ കാര്യങ്ങൾ അനുകൂല സ്ഥിതിയിലേക്ക് വരാനിടയുണ്ട്. ഭൗതിക ജീവിതത്തോടൊപ്പം ആദ്ധ്യാത്മിക ആത്മീയ ആശയങ്ങൾ സമന്വയിപ്പിക്കുന്നത് സമാധാനത്തിന് വഴിയൊരുക്കും. സുതാര്യതയുള്ള സമീപനത്താൽ വിമർശനങ്ങളെ അതിജീവിക്കും. വ്യക്തി പ്രഭാവത്താൽ ദുഷ്കീർത്തി നിഷ്പ്രഭമാകും. പോലീസ്, സൈന്യം എന്നീ മേഖലകളിൽ ജോലിക്ക് ശ്രമിക്കുന്നവർക്ക് അതിനുള്ള അവസരങ്ങൾ കൈവരും.
തിരുവാതിര
അപ്രതീക്ഷിതമായി ധനനഷ്ടം സംഭവിക്കാനിടയുള്ളതിനാൽ യാത്രയിൽ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഗൃഹനിർമാണ കാര്യങ്ങൾ മന്ദഗതിയിലാവാനിടയുണ്ട്. സർക്കാർ ഉദ്യോഗസ്ഥർക്ക് തൊഴിൽപരമായ ചില നിയന്ത്രണങ്ങൾ ഉണ്ടാവും. നല്ല സ്നേഹിതരുടെ സഹായ സഹകരണം ഉണ്ടാകും. വാത പ്രമേഹ രോഗികൾ ഇടയ്ക്കിടെ വൈദ്യ പരിശോധന നടത്തണം.
പുണർതം
വിദേശത്ത് തൊഴിലിന് ശ്രമിക്കുന്നവർക്ക് കാലതാമസം ഉണ്ടാകും. കരാറു ജോലികൾക്ക് തടസ്സങ്ങൾ വന്നു ചേരും. പല ഉത്തരവാദിത്വങ്ങളും ഏറ്റെടുക്കുന്നതു കാരണം പലപ്പോഴും മാനസിക സമ്മർദം അനുഭവിക്കേണ്ടി വരും. ദേഹത്തിൽ മുറിവ്, ചതവ് ഇവ ഉണ്ടാവാതിരിക്കാൻ ശ്രദ്ധ വേണം. കള്ളൻമാരിൽ നിന്നും ഉപദ്രവം ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധ വേണം.
പൂയം
ശത്രുക്കളുടെ എതിർപ്പുകളെ മനോബലത്താൽ അതിജീവിക്കും. പഠിച്ച വിദ്യകൊണ്ട് പ്രയോജനമുണ്ടാകും. അധികാരികളുടെ അപ്രീതിയോ അനിഷ്ടമോ കാരണം മനോവിഷമത്തിന് സാധ്യത. അപ്രിയ കർമങ്ങൾ ചെയ്യേണ്ടി വരിക, വാക്ക് തർക്കം തുടങ്ങിയവയ്ക്കും സാധ്യത ഉണ്ട്. കാര്യസാധ്യത്തിനായി അധമൻമാരെ ആശ്രയിക്കുകയോ ദുർജനങ്ങളെ സേവിക്കുകയോ ചെയ്യരുത്.
ആയില്യം
അപ്രതീക്ഷിതമായ ധനനഷ്ടം, വിഷബാധ, അഗ്നിഭയം എന്നിവ ഉണ്ടാകാതിരിക്കാൻ നല്ല ശ്രദ്ധ വേണം. സത്യസന്ധമായ പ്രവർത്തനങ്ങളും വാക് സാമർത്ഥ്യവും കൊണ്ട് സജ്ജനസമ്മതി. സന്താനങ്ങളെ കൊണ്ട് സന്തോഷം, വിശ്വസ്തരായ സഹായികൾ എന്നിവയുണ്ടാകും. കോപം നിയന്ത്രണ വിധേയമാക്കണം. വിജ്ഞാനപ്രദമായ പല കാര്യങ്ങളും ആർജിക്കുവാനും മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുവാനും അവസരമുണ്ടാകും.
മകം
ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളുക. വിദ്യാർഥികൾക്ക് ഉദാസീന മനോഭാവം, ശ്രദ്ധക്കുറവ്, അലസത, അനുസരണയില്ലായ്മ തുടങ്ങിയവ വർധിക്കും. അശ്രാന്ത പരിശ്രമത്താൽ പ്രവർത്തന മേഖലകളിൽ പുരോഗതിയുണ്ടാകും. വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. അപ്രധാന കാര്യങ്ങൾ അനാവശ്യമായി ആലോചിക്കുന്ന പ്രവണത ഉപേക്ഷിക്കണം.
പൂരം
പകർച്ചവ്യാധി പിടിപെടാതെ നോക്കണം. കുടുംബ തർക്കങ്ങളിൽ നിഷ്പക്ഷ മനോഭാവം സ്വീകരിക്കുന്നത് നല്ലത്. ഉപകാരം ചെയ്തു കൊടുത്തവരിൽ നിന്നും വിപരീത പ്രതികരണങ്ങൾ വന്നുചേരും. ദാമ്പത്യജീവിതത്തിലെ പിണക്കങ്ങൾ പറഞ്ഞു തീർക്കണം. ഊഹാപോഹങ്ങൾ പലതും കേൾക്കുമെങ്കിലും സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത്. അപവാദം കേൾക്കാൻ സാധ്യത.
ഉത്രം
അധികാര സ്ഥാനമോ അധികാരികളുടെ പ്രീതിയോ ലഭിക്കും. സൈന്യത്തിലുള്ളവർക്ക് ഒരു വിഭാഗത്തിന്റെ നേതൃത്വം വഹിക്കാനുള്ള അവസരമുണ്ടാകും. കൃഷിയിൽ നിന്നും നേട്ടം. സദ്കർമങ്ങൾ ചെയ്യാനും അതിഥികളെ സൽകരിക്കാനും തീർഥയാത്രയ്ക്കുമുള്ള അവസരം ഉണ്ടാകും. പരോപകാരപ്രദമായ കാര്യങ്ങൾക്ക് ഓടി നടക്കും. ജനസമ്മിതി വേണ്ടവണ്ണം നേടും.
അത്തം
കർമസ്ഥാനത്ത് അവിചാരിതമായി ഉയർച്ചയ്ക്ക് സാഹചര്യമൊരുങ്ങും. പുതിയ വീടോ വാഹനമോ വാങ്ങാനാഗ്രഹിക്കുന്നവർക്ക് ആഗ്രഹ സാഫല്യം ഉണ്ടാവാനിടയുണ്ട്. പ്രതികൂല സാഹചര്യങ്ങളെ നിഷ്പ്രയാസം തരണം ചെയ്യും. ഉന്നത വിദ്യാഭ്യാസ രംഗത്ത് പുരോഗതി കൈവരിക്കാനവസരമുണ്ടാകും. വളരെ കാലങ്ങൾക്ക് ശേഷം സഹപാഠികളെ കണ്ടുമുട്ടും പൂർവകാല സ്മരണകൾ പങ്കുവയ്ക്കും.
ചിത്തിര
മനസ്സിന് സ്വസ്ഥതയും സമാധാനവും വന്നു ചേരും. വിവാഹാന്വേഷണം ഫലം കാണും. വ്യവഹാരാദികളിലും പരീക്ഷകളിലും വിജയമുണ്ടാകും. ഉദ്യോഗത്തിനോടനുബന്ധമായി ഉപരിപഠനത്തിന് ചേരും. ഗൃഹനിർമാണ കാര്യങ്ങൾ പുരോഗമിക്കും. അസാധാരണ വ്യക്തിത്വമുള്ളവരെ പരിചയപ്പെടുന്നതിനാൽ ജീവിതത്തിന് വഴിത്തിരിവുണ്ടാകുന്ന പ്രവർത്തനം തിരഞ്ഞെടുക്കും.
ചോതി
രക്തജന്യവും പാരമ്പര്യാധിഷ്ഠിതവുമായ രോഗങ്ങൾ ബുദ്ധിമുട്ടിച്ചേക്കാം. സഹപ്രവർത്തകരിൽ നിന്നും നിസ്സഹകരണ മനോഭാവം ഉണ്ടാവുകയും അധ്വാനഭാരം വർധിക്കുകയും ചെയ്യും. സാഹസ പ്രവൃത്തികളിൽ നിന്നും ഊഹ കച്ചവടത്തിൽ നിന്നും പിൻമാറണം. യാതൊരു കാരണവുമില്ലാതെ അസൂയാലുക്കൾ വർധിക്കും.
വിശാഖം
ബന്ധുജനങ്ങൾ ശത്രുക്കളാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ഉദരപീഢ, കർണ രോഗം ഇവ അവഗണിക്കരുത്. കഴിയുന്നതും അനാവശ്യ യാത്രകൾ കുറയ്ക്കുക. പങ്കാളിയോട് സ്നേഹത്തോടെ പെരുമാറുക. ക്ഷോഭിക്കുന്നത് മാനസിക അകൽച്ചയുണ്ടാക്കും. മധ്യസ്ഥത, വഴക്ക് കേസ്സ് ഇവകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക. അന്യരുടെ വിമർശനങ്ങൾക്ക് പാത്രമാവാൻ സാധ്യത ഉണ്ട്.
അനിഴം
ധന ഇടപാടിൽ ജാഗ്രത. വരവുചെലവിൽ നിയന്ത്രണം വേണം. വിദ്യാർഥികൾ അലസത വരാതെ നോക്കണം. പഴയ സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താനാകും. ഈശ്വര പ്രാർഥനകളാൽ ആപൽ ഘട്ടങ്ങൾ തരണം ചെയ്യും. സ്വതന്ത്ര ചിന്തകൾ പുതിയ ആശയങ്ങൾക്കും വഴിത്തിരിവിനും വഴിയൊരുക്കും. അമിത സംഭാഷണം ഗുണത്തേക്കാൾ ദോഷം ചെയ്യും.
തൃക്കേട്ട
തൊഴിൽ മേഖലകളോടു ബന്ധപ്പെട്ട് പലപ്പോഴും ദൂരയാത്രകൾ വേണ്ടിവരും. നീതി പൂർവമല്ലാത്ത പ്രവൃത്തികളിൽ നിന്നും യുക്തിപൂർവം പിൻമാറി മാനക്ഷയം ഇല്ലാതാക്കും. സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ കടം വാങ്ങേണ്ടതായ സാഹചര്യം ഒഴിവാകും. സന്താനങ്ങൾക്ക് സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തും.
മൂലം
ഉത്സാഹം വർധിക്കും. ശാന്തിയും സമാധാനവും നിലനിൽക്കും. ആഗ്രഹ പൂർത്തീകരണം ഉണ്ടാകും. തുടങ്ങിവച്ച കാര്യങ്ങൾ സഫലമാകും. ജനപ്രീതി നേടും. ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര സഫലമാകും. എഴുത്തുകുത്തുകളിൽ ശോഭിക്കും. കേസുകളിൽ അനുകൂല വിധി ഉണ്ടാകും. സഹപ്രവർത്തകരുടെ സഹകരണം ഉണ്ടാകും.
പൂരാടം
രോഗമോചനം, സുഖം, സന്തോഷം, ധനലാഭം, സൽക്കാരങ്ങളിൽ പങ്കുകൊള്ളൽ ഇവ ഉണ്ടാകും വ്യവസായങ്ങളിൽ ലാഭം പ്രതീക്ഷിക്കാം. ബന്ധുക്കളുടെ സഹായസഹകരണങ്ങൾ ഉണ്ടാകും. സന്താനങ്ങൾക്ക് വിവാഹയോഗവും വിദേശത്ത് തൊഴിൽ ചെയ്യുന്നവർക്ക് ധനപരമായ നേട്ടങ്ങളും ഉണ്ടാവും
ഉത്രാടം
ചെലവ് ചുരുക്കാൻ ശ്രദ്ധിക്കേണ്ടതാണ്. അലസത ഉപേക്ഷിച്ചാൽ തീർച്ചയായും വിജയം നേടാൻ സാധിക്കുന്നതാണ്. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കും. കാണാൻ ആഗ്രഹിക്കുന്ന വ്യക്തിയെ യാദ്യച്ഛികമായി കണ്ടുമുട്ടാൻ കഴിയും. വിഷഭയം വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. വാക്കുകളിൽ മിതത്വം പാലിക്കുക.
തിരുവോണം
എല്ലാ മേഖലകളിലും കാര്യങ്ങൾ മന്ദഗതിയിലെ മുന്നോട്ടു പോവുകയുള്ളൂ. കൂട്ടുകച്ചവട പങ്കാളികൾ തമ്മിൽ അഭിപ്രായ വ്യത്യാസം വരാതിരിക്കാൻ ഇടയുണ്ട്. കണ്ണ്, ചെവി എന്നിവയ്ക്ക് അസുഖം വന്നു ചേരാൻ സാധ്യത. ദാമ്പത്യ ജീവിതത്തിൽ ചെറിയ പൊരുത്തക്കേടുകൾ വന്നു ചേരും. ഉള്ള ജോലിക്കുപുറമെ മറ്റു ചില ജോലികൾ ഏറ്റെടുക്കേണ്ടി വരാം. വീഴ്ച വരാതിരിക്കാൻ ശ്രദ്ധിക്കണം. യോഗ പരിശീലനത്തിലൂടെ ആരോഗ്യം വീണ്ടെടുക്കാൻ ശ്രമിക്കും.
അവിട്ടം
തൊഴിലിൽ വിജയം കണ്ടെത്താൻ കുറച്ച് ക്ലേശിക്കേണ്ടി വരും. മനസ്താപം ഉണ്ടാകുമെങ്കിലും അവയെല്ലാം ധൈര്യമവലംബിച്ച് തന്ത്രപൂർവം നേരിടും. നിരന്തരമായ സമ്മർദങ്ങളുണ്ടായാലും യുക്തിയുടെയും ധാർമികതയുടെയും അടിസ്ഥാനത്തിൽ ഉറച്ച തീരുമാനങ്ങളെടുക്കും. നിസാര കാര്യങ്ങളെച്ചൊല്ലി തർക്കത്തിന് പോവരുത്.
ചതയം
ദൈവിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. ജീവിതപങ്കാളിയുടെ സഹായസഹകരണങ്ങൾ കൂടുതലായി ലഭിക്കും വിദേശ തൊഴിലിന് കാലതാമസം നേരിടും. ചെറിയ ശാരീരികവും മാനസികവുമായ ക്ലേശങ്ങൾ ഉണ്ടാവും. വാത രക്തസംബന്ധമായ രോഗങ്ങൾ അവഗണിക്കരുത്.
പൂരൂരുട്ടാതി
വീടുപണിക്ക് വിചാരിക്കുന്നതിൽ കൂടുതൽ പണം ചെലവാകും. ഉന്നതരുമായി അഭിപ്രായ വ്യത്യാസത്തിന് സാധ്യത. ആരോഗ്യ കാര്യങ്ങളിൽ വളരെ ശ്രദ്ധവേണം. ലോണുകൾ എടുക്കുന്നതിനു താമസം നേരിടും. സത്യസന്ധവും ആത്മാർഥവുമായ പ്രവർത്തനം കാരണം അപ്രതീക്ഷിതമായി നല്ല ഫലങ്ങൾ ഉണ്ടാകും.
ഉത്തൃട്ടാതി
സ്വപ്രയത്നത്താൽ ധനാഗമമുണ്ടാകുമെങ്കിലും അധികചെലവ് സാമ്പത്തികമായ അസ്ഥിരതയ്ക്കിടയാക്കും. വസ്ത്രങ്ങളും വിശിഷ്ട വസ്തുക്കളും ഉപഹാരമായി ലഭിക്കും. ആരോഗ്യപരിപാലന കാര്യത്തിൽ വളരെ ശ്രദ്ധിക്കണം. അടുത്ത ബന്ധുക്കളുമായും സുഹൃത്തുക്കളുമായി പിണക്കങ്ങൾ ഉണ്ടാവാതെ നോക്കണം കൊടുത്ത പണം തിരികെ ലഭിക്കാൻ കാലതാമസം നേരിടും.
രേവതി
ചെലവുകളുടെ ആധിക്യം, ജോലിഭാരം കൊണ്ടുള്ള ദുരവസ്ഥകൾ ഇവ അധികരിച്ച് വരാം. സന്താനങ്ങളുമായി രമ്യതക്കുറവ് അനുഭവപ്പെടാം. ആരോഗ്യപരമായി ചില വിഷമാവസ്ഥകൾ വന്നുപെടാം. തൊഴിൽ രംഗത്ത് അഭിവൃദ്ധി പ്രതീക്ഷച്ചത്ര ഉണ്ടാകാനിടയില്ല. സംഭാഷണത്തിലെ അപാകത നിമിത്തം സുഹൃദ് ബന്ധങ്ങൾ ഉലയാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിച്ച് സംസാരിക്കുക.
ലേഖിക
ജ്യോതിഷി പ്രഭാസീന സി.പി.
ഹരിശ്രീ
പി ഒ : മമ്പറം -670741
വഴി : പിണറായി - കണ്ണൂർ ജില്ല
ഫോൺ: 9961442256
Email ID: prabhaseenacp@gmail.com
Content Summary : Monthly Prediction in Kumbham 1198 By Prabha Seena