Aries(ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ഈശ്വരാധീനം കുറഞ്ഞ സമയമാണ്. കുടുംബാംഗങ്ങളോടൊത്ത് ഉല്ലാസയാത്ര ചെയ്യും. പൊതുവേ ഗുണദോഷസമ്മിശ്രമായ വാരമാണ്. പ്രവർത്തനരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. നഷ്ടപ്പെട്ട സ്ഥാനങ്ങൾ തിരിച്ചുകിട്ടാൻ ഇടയുണ്ട്. വീട് മോടി പിടിപ്പിക്കും. പഴയ വാഹനം

Aries(ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ഈശ്വരാധീനം കുറഞ്ഞ സമയമാണ്. കുടുംബാംഗങ്ങളോടൊത്ത് ഉല്ലാസയാത്ര ചെയ്യും. പൊതുവേ ഗുണദോഷസമ്മിശ്രമായ വാരമാണ്. പ്രവർത്തനരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. നഷ്ടപ്പെട്ട സ്ഥാനങ്ങൾ തിരിച്ചുകിട്ടാൻ ഇടയുണ്ട്. വീട് മോടി പിടിപ്പിക്കും. പഴയ വാഹനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Aries(ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ഈശ്വരാധീനം കുറഞ്ഞ സമയമാണ്. കുടുംബാംഗങ്ങളോടൊത്ത് ഉല്ലാസയാത്ര ചെയ്യും. പൊതുവേ ഗുണദോഷസമ്മിശ്രമായ വാരമാണ്. പ്രവർത്തനരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. നഷ്ടപ്പെട്ട സ്ഥാനങ്ങൾ തിരിച്ചുകിട്ടാൻ ഇടയുണ്ട്. വീട് മോടി പിടിപ്പിക്കും. പഴയ വാഹനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Aries(ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ഈശ്വരാധീനം കുറഞ്ഞ സമയമാണ്. കുടുംബാംഗങ്ങളോടൊത്ത്  ഉല്ലാസയാത്ര ചെയ്യും. പൊതുവേ ഗുണദോഷസമ്മിശ്രമായ വാരമാണ്. പ്രവർത്തനരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും പ്രതീക്ഷിക്കാം. നഷ്ടപ്പെട്ട സ്ഥാനങ്ങൾ തിരിച്ചുകിട്ടാൻ ഇടയുണ്ട്. വീട് മോടി പിടിപ്പിക്കും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. പങ്കു കച്ചവടം ലാഭകരമാകും. ദാമ്പത്യ ജീവിതം ഊഷ്മളമാകും.

 

ADVERTISEMENT

Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): പല കാര്യങ്ങളും പ്രതീക്ഷിക്കുന്ന പോലെ നടക്കും. കുടുംബത്തിൽ അസ്വസ്ഥതകൾ ഉണ്ടാവാനും സാധ്യതയുണ്ട്. സാമ്പത്തിക ഞെരുക്കം തുടരും. മനക്ലേശങ്ങൾക്ക് സാധ്യതയുണ്ട്. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. തീർഥയാത്രകൾ ദോഷങ്ങൾക്ക് പരിഹാരമാണ്. സഹോദരന്റെ സഹായം ലഭിക്കും. പണം ഇടപാടുകളിൽ കൂടുതൽ ശ്രദ്ധിക്കുക. പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമല്ല.

 

Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാൻ സാധിക്കും. ഈ ആഴ്ച പല നേട്ടങ്ങളും പ്രതീക്ഷിക്കാവുന്നതാണ്. സാഹിത്യരംഗത്തും കലാരംഗത്തും  ശോഭിക്കാൻ സാധിക്കും. പൊതുവേ ഈശ്വരാധീനമുള്ള കാലമാണ്. പുതിയ സംരംഭങ്ങൾ വിജയിപ്പിക്കാൻ കഴിയും. ഉന്നത സ്ഥാനങ്ങൾ ലഭിക്കും. ആരോഗ്യം തൃപ്തികരമായി തുടരും. മക്കളുടെ നേട്ടങ്ങളിൽ അഭിമാനിക്കാൻ സാധിക്കും.

 

ADVERTISEMENT

 

Cancer(ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ):അവിചാരിതമായ സന്തോഷ വാർത്തകൾ എത്തിച്ചേരും. ഭൂമിയിൽ നിന്നുള്ള ആദായം വർധിക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. കുടുംബ ജീവിതം ആനന്തകരമാകും.വിദ്യാർത്ഥികൾ പരീക്ഷയിൽ ഉന്നതവിജയം നേടും. ലേഖകൻമാർക്കും മാധ്യമ പ്രവർത്തകർക്കും അംഗീകാരങ്ങൾ ലഭിക്കും. സ്വർണാഭരണങ്ങൾ സമ്മാനമായി ലഭിക്കും. യാത്രകൾ ഗുണകരമായി തീരും. സൽക്കാരങ്ങളിൽ പങ്കെടുക്കും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്.

 

Leo(ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): പല മാർഗ്ഗങ്ങളിലൂടെ പണം കൈവശം വന്നു ചേരാൻ സാധ്യതയുണ്ട്. പ്രവർത്തന മികവിനുള്ള അംഗീകാരങ്ങൾ ലഭിക്കും. മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർക്ക് കൂടുതൽ അവസരങ്ങൾ വന്നു ചേരും. ആഡംബര വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. ഓഹരി ഇടപാടുകൾ ലാഭകരമാകും. പുതിയ വാഹനം സ്വന്തമാക്കും. വിദ്യാർത്ഥികൾ പരീക്ഷകളിൽ ഉന്നത വിജയം നേടും. ആരോഗ്യം തൃപ്തികരമായി തുടരും. കുടുംബസ്വത്ത് കൈവശം വന്നുചേരും.

ADVERTISEMENT

 

Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ):ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. ചിലർക്ക് പുതിയ തൊഴിലിൽ പ്രവേശിക്കാൻ കഴിയും. യാത്രകൾ ഗുണകരമാകും. വാക്ക് തർക്കം ഉണ്ടാവാതെ സൂക്ഷിക്കണം. ആഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിക്കും. ബന്ധുക്കളും സുഹൃത്തുക്കളുമായി ഒത്തുകൂടാൻ അവസരം ഉണ്ടാകും. ആരോഗ്യം നന്നായി ശ്രദ്ധിക്കുക. എതിരാളികളിൽ നിന്നും ചില ഉപദ്രവങ്ങൾ ഉണ്ടാവാനും ഇടയുണ്ട്. തുടക്കം ചില മനക്ലേശങ്ങൾ ഉണ്ടാകും. എന്നാൽ പിന്നീട് അത് വിട്ടു മാറും. 

 

  

Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): കൂടുതൽ ഉന്മേഷത്തോടെ എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയും. ഗുണദോഷസമ്മിശ്രമായ ഒരു കാലമാണിത്. ബന്ധുക്കളും കുടുംബക്കാരും പല കാര്യങ്ങൾക്കും തടസ്സം സൃഷ്ടിക്കാം. എന്നാൽ ദൈവാധീനത്താൽ അവയൊക്കെ തരണം ചെയ്യാൻ സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. മക്കളുടെ നേട്ടങ്ങളിൽ അഭിമാനിക്കാൻ അവസരം ലഭിക്കും. സർക്കാരിൽ നിന്നും പ്രതീക്ഷിച്ച സഹായങ്ങൾ ലഭിക്കാൻ കാലതാമസം നേരിടും.

 

Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): എടുത്തു ചാടി ഒന്നും പ്രവർത്തിക്കാതിരിക്കുക. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും. സർക്കാരിൽ നിന്നും പ്രതീക്ഷിച്ചിരുന്ന സഹായം ലഭിക്കും. പുതിയ സംരംഭങ്ങൾ വിജയിപ്പിക്കാൻ കഴിയും. വസ്തു സംബന്ധമായ ഇടപാടുകൾ ലാഭകരമായി നടത്തും. ആഴ്ചയുടെ ആരംഭത്തേക്കാൾ വാരാന്ത്യം കൂടുതൽ ശോഭനമായിരിക്കും. പുതിയ ഉത്തരവാദിത്ത്വങ്ങൾ ഏറ്റെടുക്കും. അവനവൻ ചെയ്യുന്ന പ്രവർത്തികൾ കൊണ്ട് ചില നഷ്ടങ്ങൾ ഉണ്ടാകാം.

 

Sagittarius (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. നിയമ പ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം പ്രതീക്ഷിക്കാം. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കാൻ സാധിക്കും. ഇറങ്ങിപ്പുറപ്പെടുന്ന കാര്യങ്ങളെല്ലാം വിജയിപ്പിക്കാൻ കഴിയുന്ന കാലമാണ്. അപവാദം കേൾക്കാൻ ഇടയുള്ള കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുക. ഒറ്റക്കുള്ള രാത്രികാല യാത്രകൾ ഒഴിവാക്കുക. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാൻ സാധിക്കും.

 

Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ):

മക്കൾക്ക് വേണ്ടിയുള്ള ചിലവുകൾ വർധിക്കാൻ സാധ്യതയുണ്ട്. ദമ്പതികൾ തമ്മിൽ ചില തർക്കങ്ങൾ ഉണ്ടാകാം. എന്നാൽ മനഃസമാധാനം നിലനിൽക്കും. അപകടങ്ങൾ തരണം ചെയ്യേണ്ടി വരാം. ബന്ധുക്കളുടെ സഹായം ലഭിക്കും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം നേടും. പുതിയ സംരംഭങ്ങൾക്ക് കാലം അനുകൂലമല്ല. ആത്മീയ കാര്യങ്ങളോട് താൽപര്യം കുറയും. പണയം എടുപ്പിക്കാൻ കഴിയും.

 

Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): ആധുനിക ഗൃഹോപകരണങ്ങൾ വാങ്ങും. പുതിയ പ്രണയബന്ധം ഉടലെടുക്കും. ആരോഗ്യം തൃപ്തികരമാണ്. പ്രവർത്തനരംഗത്ത് ഗുണകരമായ മാറ്റങ്ങളുണ്ടാകും. പ്രതിക്ഷിച്ചിരുന്ന ചില കാര്യങ്ങൾ നേടാനാകും. വരുമാനം വർധിക്കും. കുടുംബത്തിൽ ഒരു മംഗളകർമ്മം നടക്കും. പുതിയ ബിസിനസ് ആരംഭിക്കും. വസ്തു ഇടപാടുകൾ ലാഭകരമാകും. ഔദ്യോഗിക യാത്രകൾ ഗുണകരമാകും. വിദ്യാർത്ഥികൾ പഠനത്തിൽ അലസരാകും.

 

Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): ആത്മീയ കാര്യങ്ങളോട് താൽപര്യം കൂടും. ചിലർക്ക് വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. സൽക്കാരങ്ങളിൽ പങ്കെടുക്കും. വരവിലും അധികമായ ചിലവുകൾ ഉണ്ടാകും. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. മക്കൾക്ക് വേണ്ടിയുള്ള ചിലവുകൾ വർധിക്കും. പ്രായം ചെന്ന ഒരു ബന്ധുവിന്റെ വേർപാട് ദുഃഖത്തിന് കാരണമാകും. ഗാർഹിക ഉപകരണങ്ങൾ വാങ്ങാനും സാധ്യതയുണ്ട്. മാതാവിന്റെ ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക.

 

ലേഖകൻ     

 

Dr. P. B. Rajesh     

Rama Nivas  ,Poovathum parambil, 

Near ESI  Dispensary Eloor East , 

Udyogamandal.P.O,    Ernakulam 683501   

email : rajeshastro1963@gmail.com 

Phone : 9846033337 

Content Summary : Weekly Zodiac Prediction by P B Rajesh / 2023 March 12 to 18