ചൊവ്വാരാശിമാറ്റം 2023 ; ഈ 3 കൂറുകാർക്ക് നേട്ടങ്ങള് ഇരട്ടിയായി മുന്നിലെത്തും
2023 മേയ് 10 ന് ചൊവ്വ മിഥുനം രാശിയിൽ നിന്നും കർക്കടം രാശിയിലേക്ക് മാറുന്നു. ജൂലൈ ഒന്ന് പുലർച്ചെ വരെ ചൊവ്വ കർക്കടം രാശിയിൽ സ്ഥിതിചെയ്യും. ഈ കാലയളവിൽ ഓരോ രാശി ജാതകർക്കും സമ്മാനിക്കുന്ന പൊതുഫലങ്ങൾ നോക്കാം. ഇതിന്റെ കൂടെ ജാതകാൽ കൂടി ചിന്തിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. മേടക്കൂറ് ( അശ്വതി, ഭരണി
2023 മേയ് 10 ന് ചൊവ്വ മിഥുനം രാശിയിൽ നിന്നും കർക്കടം രാശിയിലേക്ക് മാറുന്നു. ജൂലൈ ഒന്ന് പുലർച്ചെ വരെ ചൊവ്വ കർക്കടം രാശിയിൽ സ്ഥിതിചെയ്യും. ഈ കാലയളവിൽ ഓരോ രാശി ജാതകർക്കും സമ്മാനിക്കുന്ന പൊതുഫലങ്ങൾ നോക്കാം. ഇതിന്റെ കൂടെ ജാതകാൽ കൂടി ചിന്തിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. മേടക്കൂറ് ( അശ്വതി, ഭരണി
2023 മേയ് 10 ന് ചൊവ്വ മിഥുനം രാശിയിൽ നിന്നും കർക്കടം രാശിയിലേക്ക് മാറുന്നു. ജൂലൈ ഒന്ന് പുലർച്ചെ വരെ ചൊവ്വ കർക്കടം രാശിയിൽ സ്ഥിതിചെയ്യും. ഈ കാലയളവിൽ ഓരോ രാശി ജാതകർക്കും സമ്മാനിക്കുന്ന പൊതുഫലങ്ങൾ നോക്കാം. ഇതിന്റെ കൂടെ ജാതകാൽ കൂടി ചിന്തിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. മേടക്കൂറ് ( അശ്വതി, ഭരണി
2023 മേയ് 10 ന് ചൊവ്വ മിഥുനം രാശിയിൽ നിന്നും കർക്കടം രാശിയിലേക്ക് മാറുന്നു. ജൂലൈ ഒന്ന് പുലർച്ചെ വരെ ചൊവ്വ കർക്കടം രാശിയിൽ സ്ഥിതിചെയ്യും. ഈ കാലയളവിൽ ഓരോ രാശി ജാതകർക്കും സമ്മാനിക്കുന്ന പൊതുഫലങ്ങൾ നോക്കാം. ഇതിന്റെ കൂടെ ജാതകാൽ കൂടി ചിന്തിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.
മേടക്കൂറ് ( അശ്വതി, ഭരണി കാർത്തിക 1/4)
ചൊവ്വ ഗോചരാൻ നാലിൽ നിൽക്കുന്നതിനാൽ ആരോഗ്യ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുക. ഉദരരോഗസാധ്യത കൂടുതൽ ഉള്ളതിനാൽ ഭക്ഷണകാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുക. ചുമതലകൾ അന്യരെ ഏൽപ്പിക്കുനതും പണം കടം കൊടുക്കുന്നതും അബദ്ധമായി തീരും. ഗുരുകാരണവൻമാരുടെ നിർദ്ദേശങ്ങൾ അബദ്ധങ്ങളെ അതിജീവിച്ച് ജീവിതത്തിന് വഴിത്തിരിവുണ്ടാക്കിത്തരും.
ഇടവക്കൂറ്(കാർത്തിക 3/4 രോഹിണി , മകയിരം 1/2)
ഇടവക്കൂറിന് ചൊവ്വയുടെ മൂന്നിലെ സ്ഥിതി സാമ്പത്തിക രംഗത്ത് പുരോഗതിയും കുടുംബ ജീവിതത്തിൽ അടുക്കും ചിട്ടയും ഉണ്ടാക്കും. നിക്ഷേപമെന്ന നിലയിൽ ഭൂമിയോ ഗൃഹമോ വാങ്ങുവാനിടവരും. പഠിച്ച വിദ്യ പ്രാവർത്തികമാക്കുവാൻ സാധിക്കും. ആസൂത്രിത പദ്ധതിയിൽ അനുകൂല വിജയമുണ്ടാകും. അപാകതകൾ പരിഹരിച്ച് വ്യവസായം പുനരാരംഭിക്കും.
മിഥുനക്കൂറ് (മകയിരം1/2,തിരുവാതിര,പുണര്‍തം 3/4)
മിഥുനക്കുറുകാർക്ക് ചൊവ്വയുടെ രണ്ടിലെ സ്ഥിതി അത്ര ശുഭമല്ല. ശത്രുശല്യം കൂടും വിഷഭീതിയുണ്ടാവാതെ സൂക്ഷിക്കണം. ഗ്യഹത്തിന്റെ അറ്റകുറ്റപണികൾ പൂർത്തീകരിക്കുവാൻ പ്രതീക്ഷിച്ചതിലുപരി പണചെലവ് അനുഭവപെടും. വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. അശ്രദ്ധ കൊണ്ട് അബദ്ധങ്ങൾ വന്നു ചേരും. കള്ളൻമാരിൽ നിന്നും ഉപദ്രവം ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ എല്ലാ കാര്യത്തിലും ജാഗ്രത വേണം
കർക്കടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)
കർക്കടക്കൂറിന് ജന്മരാശിയിലെ ചൊവ്വ ഗുണപ്രദമല്ല. ധനം വാഹനം എന്നിവ ഉപയോഗിക്കുബോൾ കൂടുതൽ ശ്രദ്ധ വേണം. അസുഖങ്ങളെ അവഗണിക്കരുത് തക്കതായ ചികിത്സ നൽകണം. സഹപ്രവർത്തകരുടെ നിസ്സഹകരണ മനോഭാവത്താൻ അദ്ധ്വാനഭാരം വർധിക്കും. സാഹസപ്രവൃത്തികളിൽ നിന്നും പിൻമാറണം. സുപരിചിതമായ കാര്യങ്ങൾ ആണെങ്കിലു അവലംബിക്കുവാൻ അകാരണ തടസ്സങ്ങൾ ഉണ്ടാകും.
ചിങ്ങക്കൂറ്(മകം, പൂരം,ഉത്രം 1/4)
ചിങ്ങക്കൂറിന് ചൊവ്വയുടെ പന്ത്രണ്ടിലെ സ്ഥിതി ധനനഷ്ടം വരുത്തുമെന്നതിനാൽ ധനപരമായ ക്രയവിക്രയം സൂക്ഷിച്ചു ചെയ്യുക. വ്യാപാര വ്യവസായ വിപണന മേഖലയിൽ മാന്ദ്യവും പണനഷ്ടവും വരാതെ നോക്കണം. നേത്ര സംബദ്ധമായ അസുഖങ്ങൾക്ക് തക്കതായ ചികിത്സ നൽകണം. ഗതാഗത നിയമം പാലിക്കണം. പിഴ അടക്കേണ്ടി വരും.
കന്നിക്കൂറ്(ഉത്രം 3/4,അത്തം, ചിത്തിര1/2)
കന്നിക്കൂറുകാർക്ക് ചൊവ്വയുടെ പതിനൊന്നിലെ സ്ഥിതി സർവവിധ ഐശ്വര്യപ്രദമാണ്. ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. നിരവധി കാര്യങ്ങൾ നിശ്ചിത സമയത്ത് ചെയ്തു തീർക്കും. സ്വപ്ന സാക്ഷാൽക്കാരത്താൽ ആത്മനിവ്യതിയുണ്ടാകും. സങ്കൽപ്പങ്ങൾ യാഥാത്ഥ്യമാകും. ജനമദ്ധ്യത്തിൽ പരിഗണന ലഭിക്കും.
തുലാക്കൂറ് (ചിത്തിര1/2,ചോതി, വിശാഖം 3/4)
തുലാക്കൂറുകാർക്ക് ചൊവ്വയുടെ പത്തിലെ സ്ഥിതി കർമസംബന്ധമായി ചില വൈഷമ്യങ്ങൾ ഉണ്ടാക്കിയേക്കാം. മേലുദ്യോഗസ്ഥരോടും സഹപ്രവർത്തകരോടും നയപരമായി പെറുമാറണം. അപവാദ പ്രചരണത്തിന് സാധ്യത ഉള്ളതിനാൽ നന്നായി ശ്രദ്ധിക്കുക. വസ്തുതകൾക്ക് നിരക്കാത്ത പ്രവർത്തനങ്ങളിൽ നിന്നും പിൻമാറുക. ഭൗതീക ജീവിതത്തോടൊപ്പം ആദ്ധ്യാത്മിക ചിന്തകളും സമന്വയിപ്പിക്കുന്നത് മനസ്സമാധാനത്തിന് വഴിയൊരുക്കും.
Read also :ജീവിതത്തിലെ ശുഭസമയങ്ങളെക്കുറിച്ചറിയാന്‍.
വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)
വൃശ്ചികക്കൂറുകാർക്ക് ചൊവ്വയുടെ ഒമ്പതിലെ സ്ഥിതി ആരോഗ്യപരമായി ചില വൈഷമ്യങ്ങൾ ഉണ്ടാക്കും. വിലപിടിപ്പുള്ള രേഖകൾ ആഭരണം നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധിക്കണം. പ്രലോഭനങ്ങളിൽ അകപ്പെടരുത്. നിസ്സാര കാര്യങ്ങൾക്ക് പോലും കഠിന പ്രയത്നം വേണ്ടി വരും. അവസരങ്ങൾ പ്രയോജനപ്പെടുത്താൻ അഹോരാത്രം പ്രവർത്തിക്കും.
ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)
ധനുക്കൂറുകാർക്ക് ചൊവ്വയുടെ എട്ടിലെ സ്ഥിതി ഗുണകരമല്ല. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുക. കടം കൊടുക്കുക. ജാമ്യം നിൽക്കുക തുടങ്ങിയവ അരുത്. അനാവശ്യ സംസാരം ഒഴിവാക്കണം.ഭൂമി - ക്രയവിക്രയങ്ങളിൽ നേട്ടം കുറയും.
മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)
മകരക്കൂറുകാർക്ക് ചൊവ്വയുടെ ഏഴിലെ സ്ഥിതി ശുഭമല്ല. ദാമ്പത്യ ജീവിതത്തിൽ അഭിപ്രായ വ്യത്യാസങ്ങൾ വർധിക്കും. വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം. വിവാഹം ആലോചിക്കുന്നവർ തടസ്സം വരാതിരിക്കാൻ ഈശ്വര പ്രാർഥന ചെയ്യണം . ഭക്ഷ്യവിഷബാധയേൽക്കാതെ സൂക്ഷിക്കണം . അനാവശ്യമായി അന്യരുടെ കാര്യങ്ങളിൽ ഇടപെടരുത്.
കുംഭക്കൂറ്(അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4 )
കുംഭക്കൂറുകാർക്ക് ചൊവ്വയുടെ ആറിലെ സ്ഥിതി വളരെ ഗുണപ്രദമാണ്. ആത്മവിശ്വാസവും അവസരവും ഒത്തു ചേരുന്നതിനാൽ പുതിയ തൊഴിൽ മേഖലകൾ ഏറ്റെടുക്കും. മുടങ്ങി കിടപ്പുള്ള സ്ഥാനമാനങ്ങൾ ലഭിക്കും. പ്രവർത്തന മേഖലകളിൽ നിന്നും സാമ്പത്തിക പുരോഗതിയുണ്ടാകും. പുണ്യ പ്രവർത്തികൾക്കും സർവ്വാത്മനാ സഹകരിക്കും.
മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി )
മീനക്കൂറുകാർക്ക് ചൊവ്വയുടെ അഞ്ചിലെ സ്ഥിതി ഗുണമല്ല. സന്താനങ്ങളെ കൊണ്ട് ചില വൈഷമ്യങ്ങൾ ഉണ്ടായേക്കാം. എല്ലാ മേഖലകളിലും അധികച്ചെലവ് അനുഭവപ്പെടും. വിശദാംശങ്ങൾ അന്വേഷിച്ചറിയാതെ ഒരു കാര്യത്തിലും ഏർപ്പെടരുത്. വിശ്വാസവഞ്ചനയിൽ പെടാതെ സൂക്ഷിക്കണം . വിട്ടുവീഴ്ചാ മനോഭാവത്താൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും
ലേഖിക
ജ്യോതിഷി പ്രഭാസീന .സി.പി.
Email ID prabhaseenacp@gmail.com
ഫോ :9961442256
Content Summary : Mars Transit Prediction by Prabha Seena