ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? കാണിപ്പയ്യൂർ
അശ്വതി - ബാഹ്യപ്രേരണകൾ ഉണ്ടായാലും വിദഗ്ധോപദേശം തേടാതെ ഒരു പ്രവൃത്തിയിലും പണം മുടക്കരുത്. വരവും ചെലവും തുല്യമായിരിക്കും. ഭരണി - അശ്രാന്ത പരിശ്രമത്താൽ ഉദ്ദേശിച്ച കാര്യം സാധിക്കും. അന്തരീക്ഷത്തിലെ വ്യതിയാനത്താൽ അസ്വാസ്ഥ്യമനുഭവപ്പെടും. പുനഃപരീക്ഷയിൽ വിജയശതമാനം
അശ്വതി - ബാഹ്യപ്രേരണകൾ ഉണ്ടായാലും വിദഗ്ധോപദേശം തേടാതെ ഒരു പ്രവൃത്തിയിലും പണം മുടക്കരുത്. വരവും ചെലവും തുല്യമായിരിക്കും. ഭരണി - അശ്രാന്ത പരിശ്രമത്താൽ ഉദ്ദേശിച്ച കാര്യം സാധിക്കും. അന്തരീക്ഷത്തിലെ വ്യതിയാനത്താൽ അസ്വാസ്ഥ്യമനുഭവപ്പെടും. പുനഃപരീക്ഷയിൽ വിജയശതമാനം
അശ്വതി - ബാഹ്യപ്രേരണകൾ ഉണ്ടായാലും വിദഗ്ധോപദേശം തേടാതെ ഒരു പ്രവൃത്തിയിലും പണം മുടക്കരുത്. വരവും ചെലവും തുല്യമായിരിക്കും. ഭരണി - അശ്രാന്ത പരിശ്രമത്താൽ ഉദ്ദേശിച്ച കാര്യം സാധിക്കും. അന്തരീക്ഷത്തിലെ വ്യതിയാനത്താൽ അസ്വാസ്ഥ്യമനുഭവപ്പെടും. പുനഃപരീക്ഷയിൽ വിജയശതമാനം
അശ്വതി - ബാഹ്യപ്രേരണകൾ ഉണ്ടായാലും വിദഗ്ധോപദേശം തേടാതെ ഒരു പ്രവൃത്തിയിലും പണം മുടക്കരുത്. വരവും ചെലവും തുല്യമായിരിക്കും.
ഭരണി - അശ്രാന്ത പരിശ്രമത്താൽ ഉദ്ദേശിച്ച കാര്യം സാധിക്കും. അന്തരീക്ഷത്തിലെ വ്യതിയാനത്താൽ അസ്വാസ്ഥ്യമനുഭവപ്പെടും. പുനഃപരീക്ഷയിൽ വിജയശതമാനം വർധിക്കും.
Read also : ഇടവത്തിൽ ഈ നാളുകാരെ ഭാഗ്യം തുണയ്ക്കും , സമ്പൂർണ മാസഫലം.
കാർത്തിക -അവസ്ഥാഭേദങ്ങൾക്കനുസരിച്ചു മാറുന്ന പുത്രന്റെ സമീപനത്തിൽ ആശങ്ക വർധിക്കും. വ്യാപാരവ്യവസായ മേഖലകളിൽ പുരോഗതിയും സാമ്പത്തികനേട്ടവും ഉണ്ടാകും.
രോഹിണി – മാതാപിതാക്കളോടൊപ്പം താമസിക്കുവാൻ അന്യദേശയാത്ര പുറപ്പെടും. ആധ്യാത്മിക-ആത്മീയ ചിന്തകളാൽ മനഃസമാധാനമുണ്ടാകും.
മകയിരം - പുതിയ പാഠ്യപദ്ധതി ആവിഷ്കരിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. ത്യാഗങ്ങൾ സഹിച്ച് പുതിയ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് ലക്ഷ്യപ്രാപ്തിയിലെത്തിക്കും.
തിരുവാതിര – വ്യാപാര സ്ഥാപനത്തിന്റെ ശോച്യാവസ്ഥ പരിഗണിച്ച് മറ്റൊരു ഉദ്യോഗത്തിനു ശ്രമിക്കും. വരവും ചെലവും തുല്യമായിരിക്കും. ആശയങ്ങളും ആഗ്രഹങ്ങളും സഫലമാകും.
പുണർതം - സൗമ്യസമീപനം എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യുന്നതിന് ഉപകരിക്കും. വിദഗ്ധോപദേശം സ്വീകരിച്ച് പുതിയ കർമപദ്ധതികളിൽ പണം മുടക്കും.
പൂയം - പ്രയത്നങ്ങൾക്ക് അന്തിമമായി ഫലമുണ്ടാകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ചെലവിനങ്ങളിൽ വളരെ നിയന്ത്രണം വേണം.
ആയില്യം - സംസർഗഗുണത്താൽ സദ്ചിന്തകൾ വർധിക്കും. ചുമതലകൾ വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും.
മകം - ക്ഷമിക്കുവാനും സഹിക്കുവാനുമുള്ള കഴിവ് സർവാദരങ്ങൾക്കും വഴിയൊരുക്കും. ആഗ്രഹസാഫല്യത്തിനായി അശ്രാന്തപരിശ്രമം വേണ്ടിവരും. സന്താനങ്ങളുടെ അഭിവൃദ്ധിയിൽ അഭിമാനവും ആശ്വാസവും തോന്നും.
പൂരം - ജീവിതപങ്കാളിയുടെ സമീപനം ആശ്വാസത്തിന് വഴിയൊരുക്കും. വാഗ്വാദങ്ങളിൽനിന്നു ഒഴിഞ്ഞുമാറുകയാണു നല്ലത്. വിദ്യാർഥികൾക്ക് ആത്മവിശ്വാസത്തോടുകൂടി പദ്ധതി സമർപ്പണത്തിനു സാധിക്കും.
ഉത്രം - ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം. മേലധികാരി അവധിയായതിനാൽ ചർച്ചകൾ നയിക്കുവാനിടവരും.
അത്തം - സൽക്കർമങ്ങൾക്കും ധർമപ്രവൃത്തികൾക്കും സർവാത്മനാ സഹകരിക്കും. മാതാപിതാക്കളുടെ ആവശ്യങ്ങൾ നിർവഹിക്കുന്നതിൽ ആത്മസംതൃപ്തി തോന്നും.
ചിത്തിര - വിശ്വസ്ത സേവനത്തിനു പ്രശസ്തിപത്രം ലഭിക്കും. ആത്മസുഹൃത്തുക്കളുടെ ഉപദേശത്താൽ പുതിയ ഉദ്യോഗം സ്വീകരിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.
ചോതി- പുതിയ കരാറുജോലികളിൽ ഒപ്പുവയ്ക്കുവാനിടവരും. അനാവശ്യകാര്യങ്ങൾ ചിന്തിച്ച് ആധി വർധിക്കും. ഏറ്റെടുത്ത പ്രവൃത്തികൾ ശ്രദ്ധാപൂർവം ചെയ്തുതീർക്കും. ആധ്യാത്മികാത്മീയ പ്രഭാഷണങ്ങൾ മനസ്സമാധാനത്തിനു വഴിയൊരുക്കും. കാര്യകാരണസഹിതം സമർപ്പിക്കുന്ന അപേക്ഷകളിൽ അനുകൂല ഫലം ഉണ്ടാകും.
Read also : ജാതകത്തിലൂടെ അനുയോജ്യമായ പഠനമേഖല തിരഞ്ഞെടുക്കാം
വിശാഖം - മനസ്സിലുദ്ദേശിക്കുന്ന ആശയം നല്ലതാണെങ്കിലും ശാസ്ത്രീയവശം ശരിയല്ലാത്തതിനാൽ ഉപേക്ഷിക്കും. പ്രവൃത്തിപഥങ്ങളിൽ ആത്മാർഥമായി പ്രവർത്തിക്കുന്നതു വഴി സൽകീർത്തിയും സജ്ജനപ്രീതിയും വന്നുചേരും.
അനിഴം - സമന്വയ സമീപനം സർവർക്കും സ്വീകാര്യമാകും. മത്സര രംഗങ്ങളിൽ വിജയിക്കും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരും. ചെലവിനങ്ങളിൽ വളരെ നിയന്ത്രണം വേണം.
തൃക്കേട്ട - സ്വന്തം ആശയം പ്രവർത്തനതലത്തിൽ വരുത്തുവാൻ സാധിക്കാത്തതിനാൽ സംയുക്ത സംരംഭങ്ങളിൽനിന്നും പിന്മാറും. പ്രവർത്തനങ്ങൾക്ക് പൊതുജന പിന്തുണ ലഭിക്കും.
മൂലം - സ്വയംഭരണാധികാരം ലഭിച്ചതിനാൽ ആത്മാർഥമായി പ്രവർത്തിക്കുവാൻ തയാറാകും. അഭയംതേടി വരുന്നവർക്ക് ആശ്വാസവും സാമ്പത്തികസഹായവും നൽകും. പുതിയ കരാറുജോലികളിൽ ഒപ്പുവയ്ക്കും.
പൂരാടം - സത്യസന്ധവും നീതിയുക്തവുമായ സമീപനം സർവാദരങ്ങൾക്കും വഴിയൊരുക്കും. ചെലവിനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും. പൂർണതയില്ലാത്ത പദ്ധതികൾ തിരസ്കരിക്കപ്പെടും. .
ഉത്രാടം - കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. രക്തസമ്മർദാധിക്യത്താൽ രോഗപീഡകൾ വർധിക്കും. സമാനചിന്താഗതിയിലുള്ളവരുമായി സൗഹൃദബന്ധത്തിലേർപ്പെടുവാൻ അവസരമുണ്ടാകും.
തിരുവോണം - ആർജിച്ച വിജ്ഞാനം മറ്റുള്ളവർക്ക് പകർന്നു കൊടുക്കുന്നതിൽ ആത്മനിർവൃതിയുണ്ടാകും. നീതിയുക്തമായ സമീപനത്താൽ വിപരീത സാഹചര്യങ്ങളെ അതിജീവിക്കും.
അവിട്ടം - പുതിയ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കും. ർഷികമേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. പൊതുപ്രവർത്തനങ്ങളിൽ സജീവസാന്നിധ്യം വേണ്ടിവരും. ബന്ധുവിന് സാമ്പത്തികസഹായം നൽകുവാനിടവരും.
ചതയം - പുതിയ ആവിഷ്കരണ ശൈലിക്ക് സമ്മിശ്ര പ്രതികരണം വന്നുചേരും. നിരപരാധിത്വം തെളിയിക്കുവാൻ അവസരമുണ്ടാകും.അർഹമായ സ്ഥാനകയറ്റം ലഭിക്കുവാൻ നിയമ സഹായം തേടും.
പൂരോരുട്ടാതി - തീരുമാനങ്ങളിലുള്ള ഔചിത്യം സർവാദരങ്ങൾക്കും വഴിയൊരുക്കും. വരവും ചെലവും തുല്യമായിരിക്കും. മാറി താമസിക്കും.
ഉത്രട്ടാതി - ഗുരുനാഥന്റെ ഉപദേശപ്രകാരം ഉപരിപഠനത്തിന് ചേരുവാൻ തീരുമാനിക്കും. ഏറ്റെടുത്ത ദൗത്യം മനസ്സംതൃപ്തിയോടുകൂടി പൂർത്തീകരിക്കുവൻ കഴിയും. വിശ്വസ്ത സേവനത്തിന് പ്രശസ്തിപത്രം ലഭിക്കും.
രേവതി - വാഹനം മാറ്റിവാങ്ങുവാനുള്ള ആശയം ഉപേക്ഷിക്കും. സുപ്രധാനമായ കാര്യങ്ങളിൽ സൂക്ഷ്മമായി പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. കുടുംബജീവിതത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും.
Content Summary : Weekly Star Prediction by Kanippayyur / 2023 May 14 to 20