2023 മേയ് 30 ന് ശുക്രൻ മിഥുനം രാശിയിൽ നിന്നും കർക്കടകം രാശിയിലേക്ക് മാറുന്നു. ജൂലൈ ആറ് വരെ ശുക്രൻ കർക്കടകം രാശിയിൽ സ്ഥിതിചെയ്യും ഈ കാലയളവിൽ ഓരോ രാശി ജാതകർക്കും സമ്മാനിക്കുന്ന പൊതുഫലങ്ങൾ നോക്കാം. ഇതിന്റെ കൂടെ ജാതകാൽ കൂടി ചിന്തിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. മേടക്കൂറ് ( അശ്വതി, ഭരണി കാർത്തിക

2023 മേയ് 30 ന് ശുക്രൻ മിഥുനം രാശിയിൽ നിന്നും കർക്കടകം രാശിയിലേക്ക് മാറുന്നു. ജൂലൈ ആറ് വരെ ശുക്രൻ കർക്കടകം രാശിയിൽ സ്ഥിതിചെയ്യും ഈ കാലയളവിൽ ഓരോ രാശി ജാതകർക്കും സമ്മാനിക്കുന്ന പൊതുഫലങ്ങൾ നോക്കാം. ഇതിന്റെ കൂടെ ജാതകാൽ കൂടി ചിന്തിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. മേടക്കൂറ് ( അശ്വതി, ഭരണി കാർത്തിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2023 മേയ് 30 ന് ശുക്രൻ മിഥുനം രാശിയിൽ നിന്നും കർക്കടകം രാശിയിലേക്ക് മാറുന്നു. ജൂലൈ ആറ് വരെ ശുക്രൻ കർക്കടകം രാശിയിൽ സ്ഥിതിചെയ്യും ഈ കാലയളവിൽ ഓരോ രാശി ജാതകർക്കും സമ്മാനിക്കുന്ന പൊതുഫലങ്ങൾ നോക്കാം. ഇതിന്റെ കൂടെ ജാതകാൽ കൂടി ചിന്തിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം. മേടക്കൂറ് ( അശ്വതി, ഭരണി കാർത്തിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2023 മേയ് 30 ന് ശുക്രൻ മിഥുനം രാശിയിൽ നിന്നും കർക്കടകം രാശിയിലേക്ക് മാറുന്നു. ജൂലൈ ആറ് വരെ ശുക്രൻ കർക്കടകം രാശിയിൽ സ്ഥിതിചെയ്യും ഈ കാലയളവിൽ ഓരോ രാശി ജാതകർക്കും സമ്മാനിക്കുന്ന പൊതുഫലങ്ങൾ നോക്കാം. ഇതിന്റെ കൂടെ ജാതകാൽ കൂടി ചിന്തിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.

 

ADVERTISEMENT

മേടക്കൂറ് ( അശ്വതി, ഭരണി കാർത്തിക 1/4)

ശുക്രൻ ഗോചരാൽ നാലിൽ നിൽക്കുന്നതിനാൽ കളത്ര കുടുംബത്തിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. വ്യാപാര വ്യവസായ മേഖലയിൽ വലിയ നേട്ടം പ്രതീക്ഷിക്കാം. ജീവിത നിലവാരം ഉയരും പൊതുരംഗത്ത് അംഗീകാരം ലഭിക്കുന്ന ചില പ്രവൃത്തികൾ നിർവ്വഹിക്കും. വരുമാനം വർധിക്കുമെങ്കിലും പാഴ്ചെലവുകൾ നിയന്ത്രന്തിക്കണം.

നാഗപ്രീതിയിലൂടെ ദുരിതങ്ങൾക്ക് അതിവേഗ പരിഹാരം, അളവറ്റ സമ്പത്തും ഐശ്വര്യവും; അത്യുത്തമം ഈ ദിനം...

ഇടവക്കൂറ് (കാർത്തിക 3/4 രോഹിണി , മകയിരം 1/2)

ഇടവക്കൂറിന് ശുക്രന്റെ മൂന്നിലെ സ്ഥിതി ദാമ്പത്യ സുഖം, സ്ഥാനലാഭം ഊഹകച്ചവടത്തിൽ ലാഭം ഇവ ഉണ്ടാക്കും. വിവാഹം ആലോചിക്കുന്നവർക്ക് നല്ല ആലോചനകൾ വന്നുചേരും. ആഹാരവസ്ത്രലാഭം ധനലാഭം ഇവയും അനുഭവത്തിൽ വരും. അതിഥികൾ ഉണ്ടാവും പ്രയത്നങ്ങൾ പലതും സഫലമാകും.

ADVERTISEMENT

 

മിഥുനക്കൂറ് (മകയിരം1/2, തിരുവാതിര, പുണര്‍തം 3/4)

മിഥുനക്കുറുകാർക്ക് ശുക്രൻ രണ്ടാം ഭാവത്തിൽ സഞ്ചരിക്കുന്ന കാലമായതിനാൽ സന്തോഷം കാര്യലാഭം, സന്താനങ്ങൾക്ക് കർമ്മരംഗത്ത് അംഗീകാരം, മംഗല്യ ഭാഗ്യം ഇവ അനുഭവത്തിൽ വരും. തർക്കവിതർക്കങ്ങൾ പരിഹരിക്കും. ഈശ്വരാധീനം വർധിക്കും. കുടുംബത്തിൽ ഐക്യം കൊണ്ടു വരുന്നതിന് ജീവിത പങ്കാളി സഹായിക്കും. സ്വാധീനശേഷിയുള്ള ആളുകളുമായി ബന്ധപ്പെടാൻ അവസരം ലഭിക്കും.

 

ADVERTISEMENT

കർക്കടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

കർക്കടക്കൂറിന് ശുക്രൻ ഒന്നാം ഭാവത്തിൽ (ജന്മത്തിൽ ) സഞ്ചരിക്കുന്നതിനാൽ ഭക്ഷണ സുഖം, ഭാര്യാസുഖം , ധനലാഭം, വസ്ത്രലാഭം , ശയനസുഖം ഇവ അനുഭവത്തിൽ വരും പൊതുവിൽ ഭാഗ്യാനുഭവങ്ങൾ പ്രതീക്ഷിക്കാം. സർക്കാർ സഹായം ലഭിക്കും. ചില തെറ്റിദ്ധാരണകൾ മാറും. സ്വജനങ്ങളോട് മമത കാട്ടും. ഗൃഹത്തിൽ സന്തോഷാനുഭവങ്ങൾ ഉണ്ടാകും. കുടുംബ ജീവിതത്തിലെ അസ്വസ്ഥതകൾ മാറും.

 

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)

ചിങ്ങക്കൂറിന് ശുക്രന്റെ പന്ത്രണ്ടിലെ സ്ഥിതി കുടുംബ ക്ലേശങ്ങൾക്ക് ശമനം ഉണ്ടാക്കും. കാര്യവിജയം ധനസമൃദ്ധി ഇവയും തടസ്സപ്പെട്ട വിവാഹവും നടക്കും. തൊഴിൽ രംഗത്ത് അധികാരികളും സഹപ്രവർത്തകരും ഒരുപോലെ അനുകൂലരാവും. ശത്രുക്കളും സഹ മത്സരാർത്ഥികളും നിഷ്പ്രഭരാകും. സന്താനങ്ങളെ കൊണ്ട് അഭിമാനിക്കുന്നതിനുള്ള അവസരം വന്നു ചേരും.

 

കന്നിക്കൂറ് (ഉത്രം 3/4,അത്തം, ചിത്തിര1/2)

കന്നിക്കൂറുകാർക്ക് ശുക്രൻ പതിനൊന്നാം ഭാവത്തിൽ സഞ്ചരിക്കുന്നതിനാൽ അവസരങ്ങൾ തേടിയെത്തും. ഭൂമിലാഭം, ഗൃഹനിർമ്മാണം എന്നിവയിലൊക്കെ അനുകൂല അനുഭവങ്ങൾ ഉണ്ടാവും. പൊതുവെ എല്ലാം കൊണ്ടും സംത്യപ്തി ജീവിതത്തിൽ അനുഭവപ്പെടും. ഏർപ്പെടുന്ന കാര്യങ്ങൾ വിജയിക്കും. മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെടുത്തിയിരുന്ന പല കാര്യങ്ങൾക്കും സമാധാനമുണ്ടാകും. 

 

തുലാക്കൂറ് (ചിത്തിര1/2,ചോതി, വിശാഖം 3/4)

തുലാക്കൂറുകാർക്ക് ശുക്രസഞ്ചാരം പത്താം ഭാവത്തിൽ. ധനനഷ്ടത്തിന് ഇടവരുമെന്നതിനാൽ ധനപരമായ ക്രയവിക്രയം ശ്രദ്ധാപൂർവ്വം ചെയ്യുക. കർമ്മരംഗത്തെ അസ്വസ്ഥതകൾ ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യുക വഴി ഗുണം കിട്ടും. സ്ത്രീകൾ കാരണം കലഹത്തിനും ദാമ്പത്യ ക്ലേശത്തിനും സാധ്യത ഉണ്ട്. മോശം കൂട്ടുകെട്ടുകൾ കാരണം മാനഹാനിയും മറ്റ് ദോഷങ്ങളും വരാതെ നോക്കുക.

 

വൃശ്ചികക്കൂറ്(വിശാഖം1/4, അനിഴം,തൃക്കേട്ട)

വൃശ്ചികക്കൂറുകാർക്ക് ശുക്രൻ ഒൻപതാം ഭാവത്തിൽ സഞ്ചരിക്കുന്ന കാലമായതിനാൽ കുടുംബ സുഖവും ധനലാഭവും ജോലിയിൽ സ്ഥാനകയറ്റവും ഉണ്ടാകും. പൂർത്തിയാകാത്ത ജോലികൾ പൂർത്തീകരിക്കും. ബിസിനസ്സിൽ ധനസ്ഥിതി മെച്ചപ്പെടും. വിവാഹം, മക്കളുടെ തടസപ്പെട്ട വിദ്യാഭ്യാസം എന്നീ കാര്യങ്ങളും നടക്കും

 

ധനുക്കൂറ്(മൂലം,പൂരാടം,ഉത്രാടം 1/4)

ധനുക്കൂറുകാർക്ക് ശുക്രൻ എട്ടാം ഭാവത്തിലാകയാൽ ജീവിതാഭിലാക്ഷങ്ങൾ പലതും പൂവണിയും. ദാമ്പത്യ സുഖവും സമ്പൽ സമ്യദ്ധിയുമുണ്ടാകും. സ്ഥാനമാനങ്ങൾ നേടും. വിവാഹം, ഉദ്യോഗം, പ്രണയം ഇവ അനുഭവത്തിൽ വരും. വ്യാപാരത്തിൽ വരുമാനം കൂടും വിദ്യാർത്ഥികൾക്ക് ഉന്നത പഠനത്തിന് പ്രവേശനം ലഭിക്കും

 

മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)

മകരക്കൂറുകാർക്ക് ശുക്രൻ ഏഴാം ഭാവത്തിൽ സഞ്ചരിക്കുന്നതിനാൽ കുടുംബ ഭദ്രതയ്ക്കായി പ്രവർത്തിക്കുക. ധനം വില കൂടിയ വസ്തുക്കൾ നഷ്ടപ്പെടാതിരിക്കാൻ ശ്രദ്ധ വേണം. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ച ചെയ്യുക. ആരുമായും കലഹത്തിന് പോവരുത്. മുറിവ് ചതവ് വരാതെ ശ്രദ്ധിക്കുക. പണം കടം കൊടുക്കൽ, ജാമ്യം ഇവ ഒഴിവാക്കുക.

 

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4 )

കുംഭക്കൂറുകാർക്ക് ശുക്രൻ ആറിൽ സഞ്ചരിക്കുന്നതിനാൽ എല്ലാ കാര്യവും നന്നായി ആലോചിച്ച് ചെയ്യുക. താൻ ചെയ്യേണ്ടതായ പ്രവൃത്തികളിൽ ഉണർന്ന് പ്രവർത്തിക്കുക. ആരോടും വാക്കു തർക്കത്തിന് പോകാതിരിക്കുക. ശതുക്കളെയും കള്ളൻമാരെയും കരുതിയിരിക്കുക .വിവാഹ കാര്യങ്ങളിൽ ധ്യതിയിൽ തീരുമാനം എടുക്കരുത്.

 

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി )

മീനക്കൂറുകാർക്ക് ശുക്രന്റെ അഞ്ചിലെ സ്ഥിതിയാൽ ധന സമ്യദ്ധിയും സന്തോഷവും വന്നു ചേരും. അകന്ന് നിന്ന ബന്ധുക്കൾ അടുപ്പം കാണിക്കും. പഴയ സുഹ്യത്തിനെ അവിചാരിതമായി കാണാൻ ഇടയാകും. കുടുംബ ഭദ്രതയ്ക്കായി പ്രവർത്തിക്കും. സഹപ്രവർത്തകരിൽ നിന്നും സഹായ സഹകരണം ലഭിക്കും.

 

ലേഖിക

ജ്യോതിഷി പ്രഭാസീന.സി.പി.

ഹരിശ്രീ 

പി ഒ : മബറം വഴി: പിണറായി 

കണ്ണൂർ ജില്ല

ഫോ: 9961442256

Email ID prabhaseenacp@gmail.com

Content Summary : Effect of Venus Transit 2023 by Prabha Seena