ചിങ്ങമാസം മേലധികാരിയുടെ അനാവശ്യസംശയങ്ങൾക്ക് വിശദീകരണം നൽകുവാൻ നിർബന്ധിതനാകും. ബന്ധുക്കളോടൊപ്പം പുണ്യതീർഥ ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. ഗൃഹനിർമാണം പൂർത്തീകരിച്ച് ഗൃഹപ്രവേശനകർമം നിർവഹിക്കും. പുതിയ ഔദ്യോഗിക ചുമതലകൾ ഏറ്റെടുക്കും. ആധുനിക കൃഷിസമ്പ്രദായം ആവിഷ്കരിക്കും. കന്നിമാസം മാതാപിതാക്കളുടെ

ചിങ്ങമാസം മേലധികാരിയുടെ അനാവശ്യസംശയങ്ങൾക്ക് വിശദീകരണം നൽകുവാൻ നിർബന്ധിതനാകും. ബന്ധുക്കളോടൊപ്പം പുണ്യതീർഥ ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. ഗൃഹനിർമാണം പൂർത്തീകരിച്ച് ഗൃഹപ്രവേശനകർമം നിർവഹിക്കും. പുതിയ ഔദ്യോഗിക ചുമതലകൾ ഏറ്റെടുക്കും. ആധുനിക കൃഷിസമ്പ്രദായം ആവിഷ്കരിക്കും. കന്നിമാസം മാതാപിതാക്കളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിങ്ങമാസം മേലധികാരിയുടെ അനാവശ്യസംശയങ്ങൾക്ക് വിശദീകരണം നൽകുവാൻ നിർബന്ധിതനാകും. ബന്ധുക്കളോടൊപ്പം പുണ്യതീർഥ ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. ഗൃഹനിർമാണം പൂർത്തീകരിച്ച് ഗൃഹപ്രവേശനകർമം നിർവഹിക്കും. പുതിയ ഔദ്യോഗിക ചുമതലകൾ ഏറ്റെടുക്കും. ആധുനിക കൃഷിസമ്പ്രദായം ആവിഷ്കരിക്കും. കന്നിമാസം മാതാപിതാക്കളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിങ്ങമാസം

മേലധികാരിയുടെ അനാവശ്യസംശയങ്ങൾക്ക് വിശദീകരണം നൽകുവാൻ നിർബന്ധിതനാകും. ബന്ധുക്കളോടൊപ്പം പുണ്യതീർഥ ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. ഗൃഹനിർമാണം പൂർത്തീകരിച്ച് ഗൃഹപ്രവേശനകർമം നിർവഹിക്കും. പുതിയ ഔദ്യോഗിക ചുമതലകൾ ഏറ്റെടുക്കും. ആധുനിക കൃഷിസമ്പ്രദായം ആവിഷ്കരിക്കും.  

ADVERTISEMENT

 

കന്നിമാസം   

മാതാപിതാക്കളുടെ സംരക്ഷണത്തിനായി മാറിത്താമസിക്കും. വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനിടവരും. കർമമേഖലകളിൽ പുതിയ പ്രചാരണരീതികൾ ആവിഷ്കരിക്കും. തൊഴിലധിഷ്ഠിതമായ പാഠ്യപദ്ധതിക്കു ചേരും. ഉത്സവാഘോഷങ്ങളിൽ അമിതാവേശം നിയന്ത്രിക്കണം. 

 

ADVERTISEMENT

തുലാമാസം –  

സത്യസന്ധമായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. കാര്യകാരണസഹിതം സമർപ്പിക്കുന്ന അപേക്ഷകൾക്ക് അനുകൂലപ്രതികരണമുണ്ടാകും. അവധിയെടുത്ത് വിശ്രമം വേണ്ടിവരും. സുവ്യക്തമായ ധാരണയും ലക്ഷ്യബോധവുമുള്ളതിനാൽ സംയുക്ത സംരംഭത്തിൽ നിന്നു പിന്മാറി സ്വന്തമായ വ്യാപാരം തുടങ്ങും. പുതിയ വ്യാപാര വ്യവസായങ്ങളിൽനിന്നു സാമ്പത്തികനേട്ടമുണ്ടാകും.  

 

വൃശ്ചികമാസം –  

ADVERTISEMENT

ഉദര–നീർദോഷ രോഗപീഡകൾക്ക് ഭക്ഷണക്രമീകരണവും പ്രകൃതിചികിത്സയും ആവശ്യമായി വരും. കാർഷികവിളകളിൽനിന്നു പ്രതീക്ഷിച്ചതിലുപരി നേട്ടമുണ്ടായതിനാൽ ദീർഘകാല കൃഷിരീതി അവലംബിക്കും. പകർച്ചവ്യാധിയോ സാംക്രമികരോഗങ്ങളോ ദേഹക്ഷീണത്തിനു വഴിയൊരുക്കും. ആഗ്രഹസാഫല്യത്തിനായി അശ്രാന്തപരിശ്രമം വേണ്ടിവരും. ഒട്ടേറെ കാര്യങ്ങൾ ഏറ്റെടുക്കുന്നതിനാൽ ചിലത് വിട്ടുപോകും.  

 

ധനുമാസം –  

താങ്ങും തണലുമായി പ്രവർത്തിക്കുന്നവരെ അനുമോദിക്കുവാനവസരമുണ്ടാകും. കലാകായികരംഗങ്ങൾ, നറുക്കെടുപ്പ്, സമ്മാനപദ്ധതികൾ തുടങ്ങിയവയിൽ വിജയിക്കും. ജീവിതപങ്കാളിയുടെ കൂടെ ഒരുമിച്ച് താമസിപ്പിക്കുവാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും. പുണ്യതീർഥ–ഉല്ലാസ–വിനോദയാത്രകൾക്ക് അവസരമുണ്ടാകും.  

 

മകരമാസം –  

പണം കടം കൊടുക്കുക, കടം വാങ്ങുക, ജാമ്യം നിൽക്കുക, കുറി ചേരുക, സ്വന്തം ഉത്തരവാദിത്തങ്ങൾ അന്യരെ ഏൽപിക്കുക, മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുക തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ ജാഗ്രത വേണം. ആഹാരപദാർഥങ്ങളിലുള്ള അപാകതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. അസ്ഥി–വാത–നീർദോഷ രോഗങ്ങൾ കൂടാനിടയുണ്ട്. പിതാവിന് ആശുപത്രിവാസം വേണ്ടിവരും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കുവാനിടവരും. പ്രത്യേക ശ്രദ്ധ വേണം. 

 

കുംഭമാസം –  

മാതാപിതാക്കളുടെ ഇഷ്ടമനുസരിച്ച് പ്രവർത്തിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. ആധ്യാത്മിക ആത്മീയപ്രഭാഷണങ്ങൾ ക്ഷമിക്കുവാനും സഹിക്കുവാനുമുള്ള മനസ്സിന്റെ കഴിവിനെ ഉണർത്തും. അന്യരുടെ വിഷമാവസ്ഥകൾക്ക് ശാശ്വതപരിഹാരം നിർദേശിക്കുവാൻ സാധിക്കും. പദ്ധതി ആസൂത്രണവിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ കഴിവിന്റെ പരമാവധി പ്രയത്നിക്കും. ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. 

 

മീനമാസം –  

ഉപരിപഠനത്തോടനുബന്ധമായ ഉദ്യോഗം ലഭിക്കും. ഭരണസംവിധാനത്തിലുള്ള ആശയക്കുഴപ്പം പരിഹരിച്ച് പ്രവർത്തനക്ഷമമാക്കുവാൻ സാധിക്കും. നിയുക്തപദവിയിൽനിന്നു സ്ഥാനക്കയറ്റവും സ്ഥാനചലനവും ഉണ്ടാകും. ശുഭകർമങ്ങൾക്കും സൽക്കർമങ്ങൾക്കും ആത്മാർഥമായി സഹകരിക്കും. അധികാരപരിധി വർധിക്കുന്നതിനാൽ കീഴ്ജീവനക്കാരെ നിയമിക്കും. ആഗ്രഹിച്ചതുപോലെ സന്താനഭാഗ്യമുണ്ടാകും. ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും പരീക്ഷണ നിരീക്ഷണങ്ങളിൽ പ്രശസ്തവിജയം ഉണ്ടാകും. പദ്ധതിസമർപ്പണത്തിൽ അനുകൂല പ്രതികരണങ്ങൾ വന്നുചേരും. 

 

മേടമാസം –  

വിദ്യാർഥികൾക്ക് ഉത്സാഹവും ഉന്മേഷവും പരീക്ഷയിൽ ഉന്നതവിജയവും ഉണ്ടാകും. പ്രത്യുപകാരം ചെയ്യുവാൻ അവസരമുണ്ടാകും. പ്രാദേശിക പിന്തുണ ലഭിച്ചതിനാൽ കക്ഷിരാഷ്ട്രീയമത്സരത്തിൽ വിജയിക്കും. അവഗണിക്കപ്പെട്ട വിഷയങ്ങൾ പരിഗണിക്കപ്പെടുന്നതിനാൽ ആശ്വാസമുണ്ടാകും. കടംകൊടുത്ത സംഖ്യ തിരിച്ചുലഭിക്കും. വിദേശത്ത് വസിക്കുന്ന പുത്രപൗത്രാദികളോടൊപ്പം ഓണമാഘോഷിക്കുവാൻ യാത്ര പുറപ്പെടും.  

 

ഇടവമാസം –  

അമിതാവേശം നിയന്ത്രിക്കണം. വരവും ചെലവും തുല്യമായിരിക്കും. ഉദ്യോഗമുപേക്ഷിച്ച് വ്യാപാര വിപണനമേഖലകളിൽ പണം മുടക്കുന്നത് രണ്ടുവർഷത്തേക്ക് അബദ്ധമാകും. യാത്രാവേളയിൽ വിലപ്പെട്ട രേഖകളും ആഭരണങ്ങളും വളരെ ശ്രദ്ധിക്കണം. തൊഴിൽമേഖലകളിൽ ഇൻഷുറൻസ് പദ്ധതി അവലംബിക്കുന്നതിനാൽ കൃഷിനാശം ഉണ്ടായാലും സാമ്പത്തികനഷ്ടം കുറയും. 

 

മിഥുനമാസം –  

നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ച് തൃപ്തിയായ വിഷയത്തിനു ചേരും. മേലധികാരി ചെയ്തുവച്ച അബദ്ധങ്ങൾക്ക് വിശദീകരണം നൽകുവാനും തിരുത്തുവാനുമിടവരും. ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാകും. തൊഴിൽമേഖലകളോടു ബന്ധപ്പെട്ട് ദൂരയാത്രകൾ വേണ്ടിവരും. മംഗളകർമങ്ങളിലും വിരുന്നുസൽക്കാരത്തിലും സജീവസാന്നിധ്യം വേണ്ടിവരും. 

 

കർക്കടകമാസം –  

അവഗണിക്കപ്പെട്ട അവസ്ഥകൾ മാറി പരിഗണിക്കപ്പെടുന്നതിനാൽ ആശ്വാസം തോന്നും. ആസൂത്രിത പദ്ധതികളിൽ അനുകൂല വിജയമുണ്ടാകും. വാക്കും പ്രവൃത്തിയും വ്യത്യസ്തമാകാതെ സൂക്ഷിക്കണം. പ്രയത്നങ്ങൾക്കും പ്രവർത്തനങ്ങൾക്കും അനുഭവഫലമുണ്ടാകും. സ്വപ്നസാക്ഷാൽക്കാരത്താൽ ആത്മനിർവൃതിയുണ്ടാകും. വിദ്യാർഥികൾക്കും ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും ആഗ്രഹസാഫല്യമുണ്ടാകും.  

 

Content Highlights: Yearly Prediction | Yearly Star Prediction | Kanippayyur Narayanan Namboodiripad | Star Predictions | Thiruvathira | Malayalam Star Prediction | Manorama Star Prediction | Astrology News | Manorama Astrology | Manorama Online