ചിങ്ങമാസം– പദ്ധതി ആസൂത്രണങ്ങളിൽ ലക്ഷ്യപ്രാപ്തി നേടും. പുരോഗതിയില്ലാത്ത ഗൃഹംവിൽപന ചെയ്ത്, ഭൂമി വാങ്ങി വാസ്തുശാസ്ത്രവിധി പ്രകാരം ഗൃഹനിർമാണം തുടങ്ങും. അർഹതയുള്ളവരെ അംഗീകരിക്കുവാനുള്ള കഴിവ് സർവാദരങ്ങൾക്കും വഴിയൊരുക്കും. ഉത്സാഹവും ഉന്മേഷവും കാര്യനിർവഹണശക്തിയും വർധിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും

ചിങ്ങമാസം– പദ്ധതി ആസൂത്രണങ്ങളിൽ ലക്ഷ്യപ്രാപ്തി നേടും. പുരോഗതിയില്ലാത്ത ഗൃഹംവിൽപന ചെയ്ത്, ഭൂമി വാങ്ങി വാസ്തുശാസ്ത്രവിധി പ്രകാരം ഗൃഹനിർമാണം തുടങ്ങും. അർഹതയുള്ളവരെ അംഗീകരിക്കുവാനുള്ള കഴിവ് സർവാദരങ്ങൾക്കും വഴിയൊരുക്കും. ഉത്സാഹവും ഉന്മേഷവും കാര്യനിർവഹണശക്തിയും വർധിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിങ്ങമാസം– പദ്ധതി ആസൂത്രണങ്ങളിൽ ലക്ഷ്യപ്രാപ്തി നേടും. പുരോഗതിയില്ലാത്ത ഗൃഹംവിൽപന ചെയ്ത്, ഭൂമി വാങ്ങി വാസ്തുശാസ്ത്രവിധി പ്രകാരം ഗൃഹനിർമാണം തുടങ്ങും. അർഹതയുള്ളവരെ അംഗീകരിക്കുവാനുള്ള കഴിവ് സർവാദരങ്ങൾക്കും വഴിയൊരുക്കും. ഉത്സാഹവും ഉന്മേഷവും കാര്യനിർവഹണശക്തിയും വർധിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിങ്ങമാസം– പദ്ധതി ആസൂത്രണങ്ങളിൽ ലക്ഷ്യപ്രാപ്തി നേടും. പുരോഗതിയില്ലാത്ത ഗൃഹംവിൽപന ചെയ്ത്, ഭൂമി വാങ്ങി വാസ്തുശാസ്ത്രവിധി പ്രകാരം ഗൃഹനിർമാണം തുടങ്ങും. അർഹതയുള്ളവരെ അംഗീകരിക്കുവാനുള്ള കഴിവ് സർവാദരങ്ങൾക്കും വഴിയൊരുക്കും. ഉത്സാഹവും ഉന്മേഷവും കാര്യനിർവഹണശക്തിയും വർധിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. വിദേശത്തു താമസിക്കുന്നവർക്ക് മംഗളകർമങ്ങളിൽ പങ്കെടുക്കുവാൻ സ്വദേശത്തു വന്നു പോകുവാനിടവരും.  

അറിയാം ദാമ്പത്യ ജീവിതത്തെ സ്വാധീനിച്ചേക്കാവുന്ന യോഗങ്ങളും ദോഷ പരിഹാരങ്ങളും

കന്നിമാസം– മഹാന്മാരുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുവാൻ തയാറാകും. പാരമ്പര്യവിജ്ഞാനം ആർജിക്കുവാനും പിൻതലമുറയിലുളളവർക്കു പകർന്നുകൊടുക്കുവാുനും അവസരമുണ്ടാകും. കാര്യകാരണ സഹിതം സമർപ്പിക്കുന്ന അപേക്ഷകൾക്ക് അംഗീകാരം ലഭിക്കും. ഭൂമിക്രയവിക്രയങ്ങളിൽ പ്രതീക്ഷിച്ചതിലുപരി സാമ്പത്തിക നേട്ടമുണ്ടാകും. ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. അദൃശ്യമായ കഴിവുകൾ പ്രകടിപ്പിക്കുവാനവസരമുണ്ടാകും.  

ADVERTISEMENT

 

തുലാമാസം– അർഥശൂന്യമായ ആശയങ്ങളെ അതിജീവിക്കാൻ ആധ്യാത്മിക ആത്മീയ പ്രഭാഷണങ്ങൾ ഉപകരിക്കും. കൂട്ടുകെട്ടുകളിൽനിന്ന് അബദ്ധമുണ്ടാവാതെ സൂക്ഷിക്കണം. ഭയ–ഭക്തി–ബഹുമാനത്തോടുകൂടി ചെയ്യുന്ന പ്രവർത്തനങ്ങൾ അന്തിമനിമിഷത്തിൽ ലക്ഷ്യപ്രാപ്തി നേടും. നിർണായകമായ തീരുമാനങ്ങൾക്കു വിദഗ്ധനിർദേശം വേണ്ടിവരും. കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ സജീവമാകുവാനും മത്സരരംഗങ്ങളിൽ വിജയിക്കുവാനുമിടയുണ്ട്.  

 

വൃശ്ചികമാസം– നിലവിലുള്ള വാഹനം മാറ്റി, വലിയവാഹനം വാങ്ങുവാനിടവരും. മാതാവിന്റെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം. വാഹനാപകടത്തിൽനിന്നു രക്ഷപ്പെടും. വസ്തുതർക്കം പരിഹരിക്കുവാൻ വിട്ടുവീഴ്ചമനോഭാവം സ്വീകരിക്കും. ദീർഘകാലവിളകൾക്ക് ആധുനിക കൃഷിരീതി അവലംബിക്കും. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കുവാനിടവരും. രേഖാപരമല്ലാത്ത പണമിടപാടുകളിൽനിന്നു പിന്മാറും. 

ADVERTISEMENT

 

ധനുമാസം– വേണ്ടപ്പെട്ടവർക്ക് ആത്മാർഥമായി പ്രവർത്തിക്കുന്നതിനാൽ അനുമോദനങ്ങൾ വന്നുചേരും. അഴിമതി ആരോപണങ്ങളിൽനിന്നു കുറ്റവിമുക്തനാകയാൽ ഉദ്യോഗത്തിൽ പുനഃപ്രവേശനം സാധ്യമാകും. ഗഹനമായ വിഷയങ്ങൾ ലളിതമായ വ്യവസ്ഥയിൽ അവതരിപ്പിക്കുവാൻ സാധിക്കും.അവിസ്മരണീയ മുഹൂർത്തങ്ങൾ അനശ്വരമാക്കുവാൻ അവസരമുണ്ടാകും. മക്കളുടെ സംരക്ഷണം മനസ്സമാധാനത്തിനു വഴിയൊരുക്കും. വിദേശത്തുളളവർക്കു സ്ഥിരതാമസാനുമതി ലഭിക്കും.  

 

മകരമാസം– കഫ–ഉദര–നീർദോഷരോഗങ്ങൾ ചെറിയ തോതിൽ ഉണ്ടായേക്കാം. വിരോധികളായിരുന്നവർ സൗഹൃദത്തിലേക്കു തിരിച്ചുവരും. കലാകായികമത്സരങ്ങളിൽ വിജയിക്കും. തൊഴിൽമേഖലകളോടു ബന്ധപ്പെട്ട് ധാരാളം യാത്രകൾ വേണ്ടിവരും. ജീവിതശൈലീരോഗങ്ങൾക്ക് യോഗ, പ്രാണായാമം, വ്യായാമം എന്നിവ ജീവിതചര്യയിൽ ഉൾപ്പെടുത്തും കാർഷികവിളകളിൽനിന്ന് ആദായം വർധിക്കും. 

ADVERTISEMENT

 

കുംഭമാസം– അധിക്ഷേപങ്ങളെ നിഷ്പ്രയാസം അതിജീവിക്കുവാൻ സാധിക്കും. മുൻകോപം ഒഴിവാക്കണം. പ്രാണായാമം, യോഗ എന്നിവ ജീവിതചര്യയിൽ ഉൾപ്പെടുത്തുവാൻ പരിശീലനം തുടങ്ങും. ജാമ്യം നിൽക്കരുത്. ജീവിതപങ്കാളിക്ക് ഉയർന്ന പദവിയോടുകൂടിയ ഉദ്യോഗം ലഭിക്കും. വിദ്യാർഥികൾക്ക് ആത്മവിശ്വാസം വർധിക്കും. പ്രലോഭനങ്ങളിൽ അകപ്പെടരുത്. ഔദ്യോഗികചുമതലകൾ വർധിക്കുന്നതിനാൽ അവധിദിനങ്ങളിലും ജോലിചെയ്യേണ്ടിവരും. പ്രകൃതിഭക്ഷണരീതി അവലംബിക്കും. 

 

മീനമാസം– കുടുംബസമേതം വിദേശത്തു യാത്രയ്ക്ക് അനുമതി ഉണ്ടാകുമെങ്കിലും വാഹന ഉപയോഗത്തിൽ നിയന്ത്രണം വേണം. നഷ്ടസാധ്യതകളെ വിലയിരുത്തി വ്യവസായം വിൽക്കുവാൻ തീരുമാനിക്കും. മക്കളുടെ പലവിധ ആവശ്യങ്ങൾക്കായി അവധിയെടുക്കും. നിശ്ചയിച്ച കാര്യങ്ങൾക്കു വ്യതിചലനം വന്നുചേരും. പണം കടംകൊടുക്കരുത്, ജാമ്യം നിൽക്കരുത്. സ്വന്തം ചുമതലകൾ മറ്റുളളവരെ ഏൽപിച്ചാൽ അബദ്ധമാകും. 

 

മേടമാസം – കാർഷികമേഖലയിൽനിന്ന്, പ്രത്യേകിച്ച് പുഷ്പ–ഔഷധകൃഷിയിൽനിന്ന്, ആദായം ഉണ്ടാകും. ജീവിതയാഥാർഥ്യങ്ങളെ മനസ്സിലാക്കി പ്രവർത്തിക്കുന്നതിനാൽ, അറിവും കഴിവും പരമാവധി പ്രകടിപ്പിക്കുവാൻ തക്കവണ്ണമുള്ള തൊഴിൽ വന്നുചേരും. മക്കളോടൊപ്പം മാസങ്ങളോളം താമസിക്കുവാൻ വിദേശയാത്ര പുറപ്പെടും. ഗൃഹപ്രവേശനകർമം മംഗളകരമാക്കുവാൻ സാധിക്കും. ശുഭാപ്തിവിശ്വാസം വർധിക്കും. 

 

ഇടവമാസം– സഹപ്രവർത്തകരുമായി വിജയാഹ്ലാദം പങ്കുവയ്ക്കുവാനവസരമുണ്ടാകും. കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും വിവരസാങ്കേതികവിദ്യയിൽ പുതിയ കണ്ടെത്തലുകൾക്ക് അംഗീകാരം ലഭിക്കും. സ്വന്തം ആശയവും അന്യരുടെ പണവും സമന്വയിപ്പിച്ച് പുതിയ കർമപദ്ധതികൾക്കു രൂപകൽപന ചെയ്യും.വ്യാപാര– വിപണന–വിതരണ മേഖലകളിലുള്ള ക്ഷയാവസ്ഥ പരിഹരിച്ച് ക്രമാനുഗതമായ വളർച്ചയും സാമ്പത്തിക പുരോഗതിയും ഉണ്ടാകും. ഒട്ടേറെ കാര്യങ്ങൾ നിശ്ചിതസമയപരിധിക്കുള്ളിൽ ചെയ്തു തീർക്കുവാൻ സാധിക്കും.  

 

മിഥുനമാസം– ശാസ്ത്രീയ–പ്രായോഗികവശങ്ങൾ ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ ആഗ്രഹസാഫല്യമുണ്ടാകും. ഒട്ടേറെ കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തുതീർക്കാൻ സാധിക്കും. പ്രായത്തിലുപരി പക്വതയുള്ള പുത്രന്റെ സമീപനത്തിൽ ആത്മാഭിമാനം തോന്നും. വിതരണ–വിപണന–വ്യവസായ മേഖലകളിൽ പുരോഗതിയുണ്ടാകും. ദീർഘകാലപദ്ധതികൾ ഏറ്റെടുക്കും. വിദേശത്ത് ഉപരിപഠനത്തിനു പ്രവേശനം ലഭിക്കും.  

 

കർക്കടകമാസം– പുതിയ തലമുറയിലുളളവരുടെ അനൈക്യത്താ‍ൽ മാറിത്താമസിക്കും. കാരണമില്ലാതെ ബന്ധുകളിൽനിന്നു വിരോധസ്വരങ്ങൾ വന്നുചേരും. സാമ്പത്തികവിഭാഗത്തിൽ കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയും ചെലവിനങ്ങളിൽ നിയന്ത്രണവും വേണം. കാർഷികവിളകൾക്ക് നാശനഷ്ടം വന്നുചേരും. വിശേഷപ്പെട്ട ദേവാലയദർശനം നടത്തുവാനിടവരും. വാഹന ഉപയോഗത്തിൽ വളരെ സൂക്ഷിക്കണം. 

 

Content Highlights: Yearly Prediction | Pooram | Yearly Star Prediction | Kanippayyur Narayanan Namboodiripad | Star Predictions | Malayalam Star Prediction | Manorama Star Prediction | Astrology News | Manorama Astrology | Manorama Online

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT