ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം– കാണിപ്പയ്യൂർ
അശ്വതി: പൊതുജന പിന്തുണ വർധിക്കും. സന്താനങ്ങളോടൊപ്പം മാസങ്ങളോളം താമസിക്കുവാൻ അന്യദേശയാത്ര പുറപ്പെടും. ഭരണി: ആത്മാർഥ സുഹൃത്തിന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കുവാനിട വരും. ആഭരണം മാറ്റി വാങ്ങുവാനിടവരും. കാർത്തിക: ചിരകാലാഭിലാഷ പ്രാപ്തിയായ വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. ആരോഗ്യ സംരക്ഷണത്തിന്റെ
അശ്വതി: പൊതുജന പിന്തുണ വർധിക്കും. സന്താനങ്ങളോടൊപ്പം മാസങ്ങളോളം താമസിക്കുവാൻ അന്യദേശയാത്ര പുറപ്പെടും. ഭരണി: ആത്മാർഥ സുഹൃത്തിന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കുവാനിട വരും. ആഭരണം മാറ്റി വാങ്ങുവാനിടവരും. കാർത്തിക: ചിരകാലാഭിലാഷ പ്രാപ്തിയായ വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. ആരോഗ്യ സംരക്ഷണത്തിന്റെ
അശ്വതി: പൊതുജന പിന്തുണ വർധിക്കും. സന്താനങ്ങളോടൊപ്പം മാസങ്ങളോളം താമസിക്കുവാൻ അന്യദേശയാത്ര പുറപ്പെടും. ഭരണി: ആത്മാർഥ സുഹൃത്തിന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കുവാനിട വരും. ആഭരണം മാറ്റി വാങ്ങുവാനിടവരും. കാർത്തിക: ചിരകാലാഭിലാഷ പ്രാപ്തിയായ വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. ആരോഗ്യ സംരക്ഷണത്തിന്റെ
അശ്വതി: പൊതുജന പിന്തുണ വർധിക്കും. സന്താനങ്ങളോടൊപ്പം മാസങ്ങളോളം താമസിക്കുവാൻ അന്യദേശയാത്ര പുറപ്പെടും.
ഭരണി: ആത്മാർഥ സുഹൃത്തിന്റെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കുവാനിട വരും. ആഭരണം മാറ്റി വാങ്ങുവാനിടവരും.
കാർത്തിക: ചിരകാലാഭിലാഷ പ്രാപ്തിയായ വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്രാണായാമവും വ്യായാമവും ഭക്ഷണ ക്രമീകരണവും ശീലിക്കും.
രോഹിണി: പിറന്നാൾ, ഗൃഹപ്രവേശം, ആരാധനാലയത്തിലെ ഉത്സവം തുടങ്ങിയവയിൽ സജീവ സാന്നിധ്യം വേണ്ടിവരും. പ്രലോഭനങ്ങളിൽ അകപ്പെടരുത്.
മകയിരം: കഠിനപ്രയത്നത്താൽ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഏറെക്കുറെ സാധിക്കും. ബന്ധുഗൃഹത്തിൽ കുടുംബസമേതം വിരുന്നുപോകും.
തിരുവാതിര: വിദേശ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. സ്വന്തം ആശയവും അന്യരുടെ പണവും സമന്വയിപ്പിച്ച പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും.
പുണർതം: പുതിയ കരാർ ജോലികൾ ഏറ്റെടുക്കുവാനിടവരും. നിശ്ചയദാർഢ്യത്തോടു കൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി കൈവരിക്കും.
പൂയം: റോഡ് വികസനം ഉണ്ടെന്നറിഞ്ഞതിനാൽ ഭൂമിവിൽപന നിർത്തിവയ്ക്കും. ഊഹക്കച്ചവടത്തിൽ നിന്നു പിന്മാറി ഹ്രസ്വകാല പദ്ധതികളിൽ പണം നിക്ഷേപിക്കും.
ആയില്യം: അഴിമതി ആരോപണങ്ങളിൽ നിന്നു കുറ്റവിമുക്തനാകും. സേവന മനഃസ്ഥിതിയോടു കൂടിയ പ്രവർത്തനശൈലി സർവജനപ്രീതിക്കു വഴിയൊരുക്കും.
മകം: അവധിയെടുത്ത് ആരാധനാലയ ദർശനം നടത്തുവാനിടവരും. സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും വർധിക്കുന്ന ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും.
പൂരം: സജ്ജന സംസർഗത്താൽ സദ്ചിന്തകൾ വർധിക്കും. മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുവാൻ സാധിച്ചതിനാൽ ആത്മാഭിമാനം തോന്നും.
ഉത്രം: ആരോഗ്യം തൃപ്തികരമായിരിക്കും. സകല ജീവജാലങ്ങൾക്കും സൗഖ്യം ഭവിക്കട്ടെ എന്ന ആശയത്തോടു കൂടിയ പ്രവർത്തനശൈലി പ്രകീർത്തിക്കു വഴിയൊരുക്കും.
അത്തം: ഏറ്റെടുത്ത പ്രവർത്തനങ്ങൾ പൂർത്തീകരിക്കുവാൻ കൂടുതൽ സമയം പ്രവർത്തിക്കേണ്ടിവരും. വ്യവസ്ഥകൾ പാലിക്കാത്ത മേലധികാരിയുടെ പ്രവർത്തനശൈലി ആശയക്കുഴപ്പമുണ്ടാക്കും.
ചിത്തിര: ചെലവിനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തും. അധ്വാനഭാരം വർധിക്കും.
ചോതി: സുവ്യക്തമായ നിർദേശങ്ങളാലും ഉപദേശങ്ങളാലും പുതിയ കർമമേഖലകൾക്കു തുടക്കം കുറിക്കും. അനാവശ്യമായ ആധി ഒഴിവാക്കണം.
വിശാഖം: ജീവിത യാഥാർഥ്യങ്ങളെ മനസ്സിലാക്കാൻ സാധിക്കാത്തതിനാൽ കുടുംബത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതെ നോക്കണം. വിദഗ്ധ നിർദേശത്താൽ ബൃഹത്തായ വ്യാപാര വിപണന മേഖലകൾക്കു തുടക്കം കുറിക്കും.
അനിഴം: കുടുംബ ബന്ധങ്ങൾക്കു പ്രാധാന്യം നൽകുന്ന പുത്രന്റെ സമീപനത്തിൽ ആശ്വാസം കണ്ടെത്തും. കാര്യസാധ്യങ്ങൾക്കായി സുഹൃത്‌സഹായം തേടും.
തൃക്കേട്ട: വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കുവാൻ സാധിക്കുന്നതിനാൽ മേലധികാരികളിൽ നിന്നും അനുമോദനങ്ങൾ വന്നുചേരും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും.
മൂലം: മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും ലഭിക്കും. സന്താനങ്ങളുടെ ശ്രേയസ്സിൽ മനസ്സമാധാനമുണ്ടാകും.
പൂരാടം: പ്രവർത്തനമേഖലകളിൽ നിന്നു സാമ്പത്തികനേട്ടം കൈവരും. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ മംഗളകർമങ്ങളിൽ കുടുംബസമേതം പങ്കെടുക്കും.
ഉത്രാടം: ദാമ്പത്യഐക്യതയ്ക്കു വിട്ടുവീഴ്ചാ മനോഭാവം വേണ്ടിവരും. ഗുരുകാരണവന്മാരോടുള്ള സമീപനം മാതൃകാപരമായി എന്നറിഞ്ഞതിനാൽ ആശ്വാസം തോന്നും.
തിരുവോണം: മാസത്തിലൊരിക്കൽ ഗൃഹത്തിൽ വന്നുപോകാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. ആഭരണം മാറ്റി വാങ്ങുവാനുള്ള സാഹചര്യമുണ്ടാകും.
അവിട്ടം: അർഹമായ പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും. ജീവിതപങ്കാളിയുടെ സമയോചിതമായ ഇടപെടലുകളാൽ അബദ്ധങ്ങളിൽ നിന്നു രക്ഷപ്പെടും.
ചതയം: വസ്ത്രാഭരണസുഗന്ധദ്രവ്യങ്ങൾ പാരിതോഷികമായി ലഭിക്കും. ആത്മാർഥതയുള്ള പ്രവർത്തനശൈലി പുതിയ അവസരങ്ങൾക്കു വഴിയൊരുക്കും.
പൂരുരുട്ടാതി: വിദഗ്ധോപദേശത്താലും വിദഗ്ധ നിർദേശത്താലും പുതിയ സംരംഭങ്ങൾക്കു പണം മുടക്കുവാൻ തീരുമാനിക്കും. കുടുംബസമേതം വിദേശത്തു സ്ഥിരതാമസമാക്കുവാനുള്ള അനുമതി ലഭിക്കും.
ഉത്തൃട്ടാതി: പ്രാധാന്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുന്നതിനാൽ അപകീർത്തിയുണ്ടാകും. സഹപാഠികളോടൊപ്പം ഉല്ലാസയാത്ര പുറപ്പെടും.
രേവതി: ധർമപ്രവൃത്തികൾക്കും പുണ്യപ്രവൃത്തികൾക്കും സർവാത്മനാ സഹകരിക്കും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സാധിക്കുന്നതിനാൽ ആശ്വാസമാകും.
Content Highlights: Weekly Prediction | Kanippayyur Narayanan Namboodiripad | Weekly Star Prediction | Star Prediction | 2023 September 03 to 09 | Manorama Astrology