സർവകാര്യവിജയം, പുതിയ തൊഴിലവസരം ; തൃക്കേട്ട നക്ഷത്രക്കാർക്ക് നേട്ടങ്ങളുടെ വർഷം
ചിങ്ങമാസം – കലാകായികമത്സരങ്ങൾ, നറുക്കെടുപ്പ്, സമ്മാനപദ്ധതികൾ തുടങ്ങിയവയിൽ വിജയിക്കും. സഹപ്രവർത്തകരെയും ഉൾപ്പെടുത്തി ഓണം ആഘോഷിക്കും. വലിയ വീട്ടിലേക്കു മാറിത്താമസിക്കും. ഉദ്ദേശിച്ച വിഷയത്തിനു തൃപ്തിയുള്ള വിദ്യാലയത്തിൽ ഉപരിപഠനത്തിനു ചേരും. മംഗളകർമങ്ങളിലും വിശേഷ അവസരങ്ങളിലും നേതൃസ്ഥാനം
ചിങ്ങമാസം – കലാകായികമത്സരങ്ങൾ, നറുക്കെടുപ്പ്, സമ്മാനപദ്ധതികൾ തുടങ്ങിയവയിൽ വിജയിക്കും. സഹപ്രവർത്തകരെയും ഉൾപ്പെടുത്തി ഓണം ആഘോഷിക്കും. വലിയ വീട്ടിലേക്കു മാറിത്താമസിക്കും. ഉദ്ദേശിച്ച വിഷയത്തിനു തൃപ്തിയുള്ള വിദ്യാലയത്തിൽ ഉപരിപഠനത്തിനു ചേരും. മംഗളകർമങ്ങളിലും വിശേഷ അവസരങ്ങളിലും നേതൃസ്ഥാനം
ചിങ്ങമാസം – കലാകായികമത്സരങ്ങൾ, നറുക്കെടുപ്പ്, സമ്മാനപദ്ധതികൾ തുടങ്ങിയവയിൽ വിജയിക്കും. സഹപ്രവർത്തകരെയും ഉൾപ്പെടുത്തി ഓണം ആഘോഷിക്കും. വലിയ വീട്ടിലേക്കു മാറിത്താമസിക്കും. ഉദ്ദേശിച്ച വിഷയത്തിനു തൃപ്തിയുള്ള വിദ്യാലയത്തിൽ ഉപരിപഠനത്തിനു ചേരും. മംഗളകർമങ്ങളിലും വിശേഷ അവസരങ്ങളിലും നേതൃസ്ഥാനം
ചിങ്ങമാസം – കലാകായികമത്സരങ്ങൾ, നറുക്കെടുപ്പ്, സമ്മാനപദ്ധതികൾ തുടങ്ങിയവയിൽ വിജയിക്കും. സഹപ്രവർത്തകരെയും ഉൾപ്പെടുത്തി ഓണം ആഘോഷിക്കും. വലിയ വീട്ടിലേക്കു മാറിത്താമസിക്കും. ഉദ്ദേശിച്ച വിഷയത്തിനു തൃപ്തിയുള്ള വിദ്യാലയത്തിൽ ഉപരിപഠനത്തിനു ചേരും. മംഗളകർമങ്ങളിലും വിശേഷ അവസരങ്ങളിലും നേതൃസ്ഥാനം വഹിക്കാവാനിടവരും. സർവർക്കും സമ്മതമായ നിലപാട് എല്ലാവരുടെയും ആദരത്തിനു വഴിയൊരുക്കും.
കന്നിമാസം – പ്രവർത്തനശൈലിയിൽ കാലോചിതമായ പരിഷ്കാരങ്ങൾ വരുത്താൻ തയാറാകും. ഒട്ടേറെ കാര്യങ്ങൾ നിശ്ചിതസമയപരിധിക്കുള്ളിൽ നിഷ്കർഷയോടെ ചെയ്തുതീർക്കുന്നതിൽ ആത്മാഭിമാനം തോന്നും. സുവ്യക്തമായ കർമപദ്ധതികൾക്കു പണം മുടക്കും. ഉദ്ദേശിച്ച വിഷയത്തിൽ തുടർന്നുപഠിക്കാൻ സാധിക്കും. ആത്മവിശ്വാസവും കാര്യനിർവഹണശേഷിയും ഉത്സാഹവും ഉന്മേഷവും കൂടും. വിശേഷപ്പെട്ട ദേവാലയദർശനത്തിനും പുതിയ വിദ്യ അഭ്യസിക്കാനും അവസരമുണ്ടാകും.
തുലാമാസം – വസ്ത്രാഭരണസുഗന്ധദ്രവ്യങ്ങൾക്ക് അധികച്ചെലവ് അനുഭവപ്പെടും. വിട്ടുവീഴ്ചമനോഭാവത്താൽ ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും ലഭിക്കും. കഫ–ഉദര രോഗങ്ങൾക്കെതിരെ ജാഗ്രത വേണം. അവിചാരിതമായി വിദേശ ഉദ്യോഗത്തിൽ മാറ്റമുണ്ടാകും. വഞ്ചനയിൽ അകപ്പെടാതിരിക്കാൻ കരുതൽ വേണം. പിതാവിന്റെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ വേണം.
വൃശ്ചികമാസം – ഉന്നതരുമായുളള ആത്മബന്ധം മൂലം പുതിയ തൊഴിലവസരം വന്നുചേരും. ഉദ്യോഗത്തിനോട് അനുബന്ധമായി ഉപരിപഠനത്തിനു ചേരുന്നതു ഭാവിയിലേക്കു ഗുണകരമാകും. വിദഗ്ധ ചികിത്സകളാൽ ആരോഗ്യം തൃപ്തികരമായിരിക്കും. അഭിപ്രായസ്വാതന്ത്ര്യം അനുവദിച്ച മേലധികാരിയോട് ആദരം തോന്നും. അഭയം പ്രാപിച്ചുവരുന്നവർക്ക് ആശ്രയം നൽകും. ദീർഘകാല കൃഷിസമ്പ്രദായം ആവിഷ്കരിക്കും.
ധനുമാസം – മറ്റുള്ളവരുടെ വിഷമാവസ്ഥകൾക്കു ശാശ്വതപരിഹാരം നിർദേശിക്കാൻ സാധിച്ചതിനാൽ കൃതാർഥനാകും. കഴിവുള്ളവരെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും അവസരമുണ്ടാകും. ഊഹാപോഹങ്ങൾ പലതും കേൾക്കാനിടവരുമെങ്കിലും സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത്. നിഷ്ക്രിയരായ ജോലിക്കാരെ പിരിച്ചുവിടും. ഏറ്റെടുത്ത ദൗത്യം പൂർത്തിയാക്കാൻ അഹോരാത്രം പ്രയത്നിക്കും. വാഹന ഉപയോഗത്തിൽ വളരെ സൂക്ഷിക്കണം.
മകരമാസം – സാഹസപ്രവൃത്തികളിൽ നിന്ന് അപകടമുണ്ടാകാതിരിക്കാൻ പ്രത്യേക ജാഗ്രത വേണം. ആത്മനിയന്ത്രണം വേണം. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കാനിടവരും. ചില ഘട്ടങ്ങളിൽ പകുതി പ്രതിഫലം സ്വീകരിച്ചു തൃപ്തിപ്പെടേണ്ടിവരും. ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി ദുശ്ശീലങ്ങൾ ഉപേക്ഷിക്കും. സാങ്കേതിക കാരണങ്ങളാൽ വിദേശയാത്രയ്ക്കു പ്രാരംഭത്തിൽ തടസ്സങ്ങൾ അനുഭവപ്പെടുമെങ്കിലും പുനരപേക്ഷയിൽ കാര്യം സാധിക്കും.
കുംഭമാസം – കലാകായികമത്സരങ്ങളിൽ വിജയമുണ്ടാകും. ഒന്നാം സ്ഥാനം നിലനിർത്താൻ ബുദ്ധിമുട്ടേണ്ടിവരും. ധനകാര്യസ്ഥാപനത്തിന്റെ സഹായത്തോടു കൂടി ഗൃഹനിർമാണം പൂർത്തിയാക്കും. മാതാപിതാക്കളുടെ രക്ഷാകർതൃത്വം ഏറ്റെടുക്കും. അസമയങ്ങളിൽ ഉറക്കമൊഴിച്ചുളള വാഹന ഉപയോഗം ഒഴിവാക്കണം. കരൾ–രക്തസമ്മർദ രോഗങ്ങൾക്കെതിരെ പ്രകൃതിഭക്ഷണരീതിയും വ്യായാമവും ജീവിതചര്യയിൽ ഭാഗമാക്കും. ചെലവുകാര്യങ്ങളിൽ നിയന്ത്രണം വേണം.
മീനമാസം – ജീവിതയാഥാർഥ്യങ്ങളെ മനസ്സിലാക്കി പ്രവർത്തിക്കുന്നതിനാൽ സമാധാനമുണ്ടാകും. മേലധികാരിയുടെ പ്രതിനിധിയായി പ്രവർത്തിക്കേണ്ടിവരും. പൂർവികസ്വത്തിൽ ഗൃഹനിർമാണപ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കും. അതുല്യപ്രതിഭകളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്താൻ തയാറാകും. ആത്മാർഥമായ പ്രവർത്തനങ്ങളാൽ സർവകാര്യവിജയം നേടും. നടപടിക്രമങ്ങളിൽ കൃത്യത പാലിക്കാൻ നിർബന്ധിതനാകും.
മേടമാസം – എല്ലാ കാര്യങ്ങളിലും അശ്രാന്തപരിശ്രമം വേണ്ടിവരും. പകർച്ചവ്യാധി പിടിപെടാതിരിക്കാൻ പ്രത്യേക ജാഗ്രത വേണം. നടപടിക്രമങ്ങളിൽ കൃത്യത പാലിക്കും. വിരുന്നുസൽക്കാരത്തിൽ നിന്നു ഭക്ഷ്യവിഷബാധയേൽക്കാതിരിക്കാൻ കരുതൽ വേണം. പുതിയ കൃഷിരീതി അവലംബിക്കും. വിദേശരാജ്യത്തു താമസിക്കാൻ നടപടി ആരംഭിക്കും. വാഹനാപകടത്തിൽ നിന്നു രക്ഷപ്പെടും. ഉപരിപഠനത്തിനു വിദേശ വിദ്യാലയത്തിലേക്ക് അപേക്ഷ നൽകും.
ഇടവമാസം – വർഷങ്ങൾക്കു ശേഷം അവധിക്കാലം ജന്മനാട്ടിൽ ചെലവഴിക്കാൻ കഴിയും. പഴയ കാല സുഹൃത്തുക്കളെ കാണാൻ അവസരമുണ്ടാകും. ജീവിതപങ്കാളിയുടെ ജോലിയെ അടിസ്ഥാനപ്പെടുത്തി തൊഴിൽ ക്രമീകരിക്കും. വ്യവസ്ഥകൾ പാലിച്ചു പുതിയ കരാർ ജോലികൾ ഏറ്റെടുക്കും. വിദേശയാത്രയെക്കുറിച്ച് ആലോചിക്കും.
മിഥുനമാസം – സുരക്ഷിതമായ തൊഴിലവസരം വന്നുചേരും. കൂടുതൽ ചുമതലകൾ ഏറ്റെടുക്കേണ്ടിവരും. വ്യാപാരം തുടങ്ങാനുളള തീരുമാനം വേണ്ടെന്നുവയ്ക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. അഗ്നി, ആയുധം, ധനം, വാഹനം എന്നിവ ഉപയോഗിക്കുമ്പോൾ വളരെ സൂക്ഷിക്കണം. ഉപരിപഠനത്തിനു ഗവ. വിദ്യാലയത്തിൽ പ്രവേശനം ലഭിക്കും.
കർക്കടകമാസം – ജന്മനാട്ടിൽ സ്വന്തമായ വ്യാപാരം തുടങ്ങുന്നതിന്റെ ഭാഗമായി വിദേശ ഉദ്യോഗം വേണ്ടെന്നുവയ്ക്കും. നിസ്വാർഥസേവനത്താൽ സൽക്കീർത്തിയും ആദരവും കൂടും. പുതിയ വ്യാപാര–വ്യവസായ–വിപണന–വിതരണ മേഖലകൾ തുടങ്ങാനും സാമ്പത്തിക പുരോഗതിക്കും യോഗമുണ്ട്. ഉത്സാഹവും ഉന്മേഷവും കാര്യനിർവഹണശേഷിയും നിലനിർത്താൻ കഴിയും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. വിദേശയാത്ര സഫലമാകും. നിർത്തിവച്ച കർമപദ്ധതികൾ പുനരാരംഭിക്കും.
Content Highlights: Yearly Prediction | Thrikketta | Yearly Star Prediction | Kanippayyur Narayanan Namboodiripad | Star Predictions | Malayalam Star Prediction | Manorama Star Prediction | Astrology News | Manorama Astrology | Manorama Online