കാര്യവിജയം, സ്ഥാനക്കയറ്റം, അംഗീകാരം; നേട്ടങ്ങൾ ഈ നാളുകാർക്ക്, സമ്പൂർണ നക്ഷത്രഫലം
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): ഞായറാഴ്ച പകൽ പതിനൊന്നു മണി വരെ അനുകൂലം. കാര്യവിജയം, അംഗീകാരം, ഉത്സാഹം, പരീക്ഷാവിജയം ഇവ കാണുന്നു. തടസ്സങ്ങള്‍ മാറിക്കിട്ടാം. യാത്രകൾ വിജയിക്കാം. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. കൂടിക്കാഴ്ചകൾ വിജയിക്കാം.
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): ഞായറാഴ്ച പകൽ പതിനൊന്നു മണി വരെ അനുകൂലം. കാര്യവിജയം, അംഗീകാരം, ഉത്സാഹം, പരീക്ഷാവിജയം ഇവ കാണുന്നു. തടസ്സങ്ങള്‍ മാറിക്കിട്ടാം. യാത്രകൾ വിജയിക്കാം. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. കൂടിക്കാഴ്ചകൾ വിജയിക്കാം.
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): ഞായറാഴ്ച പകൽ പതിനൊന്നു മണി വരെ അനുകൂലം. കാര്യവിജയം, അംഗീകാരം, ഉത്സാഹം, പരീക്ഷാവിജയം ഇവ കാണുന്നു. തടസ്സങ്ങള്‍ മാറിക്കിട്ടാം. യാത്രകൾ വിജയിക്കാം. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. കൂടിക്കാഴ്ചകൾ വിജയിക്കാം.
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): ഞായറാഴ്ച പകൽ പതിനൊന്നു മണി വരെ അനുകൂലം. കാര്യവിജയം, അംഗീകാരം, ഉത്സാഹം, പരീക്ഷാവിജയം ഇവ കാണുന്നു. തടസ്സങ്ങള്‍ മാറിക്കിട്ടാം. യാത്രകൾ വിജയിക്കാം. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. കൂടിക്കാഴ്ചകൾ വിജയിക്കാം. ഞായറാഴ്ച പകൽ പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം ഇവ കാണുന്നു. വേണ്ടപ്പെട്ടവര്‍ അകലാം. മേലധികാരിയിൽ നിന്ന് ശകാരം ലഭിക്കാം. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. വെള്ളിയാഴ്ച പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, മത്സവിജയം, ആരോഗ്യം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. ഇന്റർവ്യൂ, പരീക്ഷ മുതലായവയില്‍ വിജയിക്കാം. ആഗ്രഹങ്ങൾ നടക്കാം. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. യാത്രകൾ വിജയിക്കാം.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): ഞായറാഴ്ച പകൽ പതിനൊന്നു മണി വരെ പ്രതികൂലം. കാര്യപരാജയം, വാഗ്വാദം, അഭിമാനക്ഷതം, കലഹം, യാത്രാപരാജയം, ഇച്ഛാഭംഗം ഇവ കാണുന്നു. സഹപ്രവർത്തകർ ദ്വേഷിക്കാം. ഞായറാഴ്ച പകൽ പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, സ്ഥാനക്കയറ്റം, അനുകൂല സ്ഥലംമാറ്റം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ചൊവ്വാഴ്ച രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, തർക്കം, മനഃപ്രയാസം, യാത്രാതടസ്സം, ധനതടസ്സം, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, ഉദരവൈഷമ്യം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. തൊഴില്‍പരമായ ബുദ്ധിമുട്ടുകൾ വന്നു ചേരാം.
മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): ഞായറാഴ്ച പകൽ പതിനൊന്നു മണി വരെ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, പരീക്ഷാമികവ്, ആരോഗ്യം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ വിജയിക്കാം. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. കിട്ടാനുള്ള പണം തിരികെ ലഭിക്കാം. ഞായറാഴ്ച പകൽ പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, കലഹം, മനഃപ്രയാസം, ശത്രുശല്യം, ധനതടസ്സം, ശരീരസുഖക്കുറവ് ഇവ കാണുന്നു. വായ്പാശ്രമങ്ങൾ പരാജയപ്പെടാം. ചൊവ്വാഴ്ച രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സ്ഥാനക്കയറ്റം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. തടസ്സങ്ങൾ മാറിക്കിട്ടാം. ആഗ്രഹങ്ങൾ നടക്കാം. വെള്ളിയാഴ്ച പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, യാത്രാതടസ്സം, ധനതടസ്സം, പരീക്ഷാപരാജയം ഇവ കാണുന്നു.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): ഞായറാഴ്ച പകൽ പതിനൊന്നു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, യാത്രാപരാജയം, ചെലവ്, മനഃപ്രയാസം, അലച്ചിൽ, ശരീരസുഖക്കുറവ് ഇവ കാണുന്നു. ഞായറാഴ്ച പകൽ പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, യാത്രാവിജയം ഇവ കാണുന്നു. ചികിത്സകൾ ഫലിക്കാം. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. അകന്നു നിന്നവർ അടുക്കാം. വേണ്ടപ്പട്ടവരാൽ സന്തോഷം കൈവരാം. ചൊവ്വാഴ്ച രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, കലഹം, മനഃപ്രയാസം, വാഗ്വാദം, നഷ്ടം, ഇച്ഛാഭംഗം ഇവ കാണുന്നു. വെള്ളിയാഴ്ച പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, പരീക്ഷാവിജയം, സ്ഥാനക്കയറ്റം, ആരോഗ്യം ഇവ കാണുന്നു. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): ഞായറാഴ്ച പകൽ പതിനൊന്നു മണി വരെ അനുകൂലം. കാര്യവിജയം, ബന്ധുസമാഗമം, ധനയോഗം, പരീക്ഷാവിജയം, ആരോഗ്യം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ വിജയിക്കാം. ആഗ്രഹങ്ങൾ നടക്കാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. വേണ്ടപ്പെട്ടവരുമായി സന്തോഷം പങ്കിടാം. ഞായറാഴ്ച പകൽ പതിനൊന്നു മണി കഴിഞ്ഞാൽ മുതല്‍ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, ചെലവ്, ധനതടസ്സം, മനഃപ്രയാസം, യാത്രാതടസ്സം ഇവ കാണുന്നു. ചൊവ്വാഴ്ച രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ആരോഗ്യം, ഉത്സാഹം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. അകന്നു നിന്നവർ അടുക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. കൂടിക്കാഴ്ചകൾ വിജയിക്കാം. വെള്ളിയാഴ്ച പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, പരീക്ഷാപരാജയം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ പരാജയപ്പെടാം.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): ചൊവ്വാഴ്ച രാത്രി പതിനൊന്നു മണി വരെ അനുകൂലം. കാര്യവിജയം, ബന്ധുസമാഗമം, പരീക്ഷാവിജയം, അംഗീകാരം, ആരോഗ്യം, അവിചാരിത ധനയോഗം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. ആഗ്രഹങ്ങൾ നടക്കാം. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. തടസ്സങ്ങൾ മാറിക്കിട്ടാം. വായ്പാശ്രമങ്ങൾ വിജയിക്കാം. ചൊവ്വാഴ്ച രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ചെലവ്, ധനതടസ്സം, മനഃപ്രയാസം, യാത്രാതടസ്സം ഇവ കാണുന്നു. വെള്ളിയാഴ്ച പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ അനുകൂലം. കാര്യവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, പരീക്ഷാവിജയം, സ്ഥാനലാഭം, സ്ഥാനക്കയറ്റം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. അപ്രതീക്ഷിത നേട്ടങ്ങൾ കൈവരിക്കാം. നല്ല വാർത്തകൾ ലഭിക്കാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം.
തുലാം (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): ഞായറാഴ്ച പകൽ പതിനൊന്നു മണി വരെ പ്രതികൂലം. കാര്യതടസ്സം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. ഞായറാഴ്ച പകൽ പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, തൊഴിൽലാഭം, സ്ഥാനക്കയറ്റം, ബിസിനസ്സിൽ വിജയം, സന്തോഷം, ബന്ധുസമാഗമം, ധനയോഗം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. പുതിയ വരുമാനസ്രോതസ്സുകൾ തുറന്നു കിട്ടാം. പുതിയ സാധ്യതകൾ തുറന്നു കിട്ടാം. കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടാം. ഉല്ലാസനിമിഷങ്ങൾക്കു സാധ്യത കാണുന്നു. ഉല്ലാസ യാത്രകൾക്കു സാധ്യത. വെള്ളിയാഴ്ച പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, പരീക്ഷാപരാജയം, ഇച്ഛാഭംഗം, മനഃപ്രയാസം, ശരീരസുഖക്കുറവ്, ധനതടസ്സം ഇവ കാണുന്നു.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): ഞായറാഴ്ച പകൽ പതിനൊന്നു മണി വരെ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, ഇച്ഛാഭംഗം, നഷ്ടം, ശരീരക്ഷതം, ശത്രുശല്യം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ ഉപേക്ഷിക്കുക. വേണ്ടപ്പെട്ടവർ അകലാം. ഞായറാഴ്ച പകൽ പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം, ഉദരവൈഷമ്യം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. ചൊവ്വാഴ്ച രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതല്‍ അനുകൂലം. കാര്യവിജയം, അംഗീകാരം, പരീക്ഷാവിജയം, മത്സരവിജയം, ശത്രുക്ഷയം, സ്ഥാനലാഭം, ബന്ധുസമാഗമം, ധനയോഗം,ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങള്‍ മാറിക്കിട്ടാം. അപ്രതീക്ഷിത വിജയങ്ങൾ കൈവരിക്കാം.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): ഞായറാഴ്ച പകൽ പതിനൊന്നു മണി വരെ അനുകൂലം. കാര്യവിജയം, സുഹൃദ്സമാഗമം, പരീക്ഷാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. ഞായറാഴ്ച പകൽ പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, ശരീരക്ഷതം, ശത്രുശല്യം ഇവ കാണുന്നു. ഇരുചക്രവാഹനയാത്രകൾ സൂക്ഷിക്കുക. ചൊവ്വാഴ്ച രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം, മനഃപ്രയാസം ഇവ കാണുന്നു. വെള്ളിയാഴ്ച പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, പരീക്ഷാവിജയം, അംഗീകാരം, സ്ഥാനക്കയറ്റം, തൊഴിലിൽ ഉയർച്ച ഇവ കാണുന്നു. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. പുതിയ സാധ്യതകൾ തുറന്നു കിട്ടാം.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): ചൊവ്വാഴ്ച രാത്രി പതിനൊന്നു മണി വരെ അനുകൂലം. കാര്യവിജയം, അംഗീകാരം, മത്സരവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ധനതടസ്സം മാറിക്കിട്ടാം. ചൊവ്വാഴ്ച രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, നഷ്ടം, ശരീരക്ഷതം, ഇച്ഛാഭംഗം ഇവ കാണുന്നു. വെള്ളിയാഴ്ച പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ ഗുണദോശസമ്മിശ്രം. കാര്യങ്ങള്‍ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു.
കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): ഞായറാഴ്ച പകൽ പതിനൊന്നു മണി വരെ പ്രതികൂലം. കാര്യപരാജയം, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, യാത്രാപരാജയം, ഇച്ഛാഭംഗം, മനഃപ്രയാസം ഇവ കാണുന്നു. ഞായറാഴ്ച പകൽ പതിനൊന്നു മണി കഴിഞ്ഞാല്‍ മുതൽ അനുകൂലം. കാര്യവിജയം, മത്സരവിജയം, സുഹൃദ്സമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. ചർച്ചകൾ വിജയിക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. വെള്ളിയാഴ്ച പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, ശരീരക്ഷതം ഇവ കാണുന്നു.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): ചൊവ്വാഴ്ച രാത്രി പതിനൊന്നു മണി വരെ പ്രതികൂലം. കാര്യപരാജയം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം, മനഃപ്രയാസം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. ചൊവ്വാഴ്ച രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, മത്സരവിജയം, ഉത്സാഹം, സുഹൃദ്സമാഗമം, പരീക്ഷാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ഉല്ലാസയാത്രകൾക്കു സാധ്യത കാണുന്നു. ചർച്ചകൾ വിജയിക്കാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം.
Content Highlights: Weekly Professional Prediction | G. Jayachandraraj | 2023 September 10 to16 | Weekly Horoscope | Weekly Prediction | Professional Prediction | Star Prediction Manorama