ചിങ്ങമാസം – സംഭവബഹുലമായ വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. പുതിയ കരാർ ജോലിയിൽ സാമ്പത്തികനേട്ടം കുറയും. വ്യവസ്ഥകൾ പാലിക്കാൻ അഹോരാത്രം പ്രവർത്തിക്കും. ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങും. കന്നിമാസം – പ്രകൃതിജീവന ഔഷധരീതി അവലംബിക്കും. അബദ്ധങ്ങളെ അതിജീവിക്കും. പ്രയത്നങ്ങൾക്കും പരിശ്രമങ്ങൾക്കും അനുഭവഫലം കുറയും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചിങ്ങമാസം – സംഭവബഹുലമായ വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. പുതിയ കരാർ ജോലിയിൽ സാമ്പത്തികനേട്ടം കുറയും. വ്യവസ്ഥകൾ പാലിക്കാൻ അഹോരാത്രം പ്രവർത്തിക്കും. ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങും. 

ADVERTISEMENT

കന്നിമാസം –  പ്രകൃതിജീവന ഔഷധരീതി അവലംബിക്കും. അബദ്ധങ്ങളെ അതിജീവിക്കും. പ്രയത്നങ്ങൾക്കും പരിശ്രമങ്ങൾക്കും അനുഭവഫലം കുറയും. അദൃശ്യമായ ഈശ്വരസാന്നിധ്യത്താൽ ആശ്ചര്യമനുഭവപ്പെടും.

തുലാമാസം – ബൃഹത്പദ്ധതിക്കു രൂപകല്പന ചെയ്യുവാൻ യോഗമുണ്ട്. തൊഴിൽ നല്ല രീതിയിൽ ക്രമീകരിക്കും.  ജന്മനാട്ടിൽ ഗൃഹം വാങ്ങുവാൻ ഒരുങ്ങും. ജനപിന്തുണ കൂടും.

ADVERTISEMENT

വൃശ്ചികമാസം – മേലധികാരിയുടെ പ്രതിനിധിയായി ചുമതലകൾ നടത്തേണ്ടിവരും. പുണ്യതീർഥ–ഉല്ലാസ–വിനോദയാത്ര സഫലമാകും. സഹായ മനഃസ്ഥിതിക്ക് ആദരം ലഭിക്കും.

ധനുമാസം – പ്രായാധിക്യമുള്ളവരുടെ ആവശ്യങ്ങൾ നിർവഹിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. മക്കൾക്ക് ആഡംബരങ്ങൾക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. വ്യാപാരത്തിൽ ക്രമാനുഗതമായ പുരോഗതിയുണ്ടാകും.

ADVERTISEMENT

മകരമാസം – അവസരങ്ങൾ പ്രയോജനപ്പെടുത്തുവാൻ സാധിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. വിശ്വസ്തസേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. കീഴ്ജീവനക്കാരെ നിയമിക്കും.

കുംഭമാസം – ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങൾക്ക് നേതൃത്വം നൽകുവാനിടവരും. വ്യവസായം നവീകരിക്കും. കുടുംബത്തിലെ പുതിയ തലമുറയിലുള്ളവരുടെ അനൈക്യത്താൽ മാറിതാമസിക്കും.

മീനമാസം – വ്യാപാര വ്യവസായ വിപണന മേഖലകളിൽ പുരോഗതിയുണ്ടാകുമെങ്കിലും സാമ്പത്തികനേട്ടം കുറയും. പുനഃപരീക്ഷയിൽ വിജയശതമാനം കൂടും. ആരോപണങ്ങളെ അതിജീവിക്കും.

മേടമാസം – ഏറ്റെടുത്ത ജോലികൾ സമയപരിധിക്കുള്ളിൽ ചെയ്തുതീർക്കുവാൻ സാധിക്കും.  പൂർവികസ്വത്ത് രേഖാപരമായി കിട്ടും.  സന്താനഭാഗ്യമുണ്ടാകും.  സ്വതന്ത്രമായി തൊഴിൽമേഖല തുടങ്ങും. 

ഇടവമാസം – സാമ്പത്തികസ്ഥിതി മെച്ചപ്പെടും. നിക്ഷേപസമാഹരണ യജ്ഞത്തിൽ ലക്ഷ്യപ്രാപ്തി നേടും. ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം വന്നുചേരും.

മിഥുനമാസം – അലസതയും ഉദാസീനമനോഭാവവും കൂടും. അഭയം പ്രാപിച്ചു വരുന്നവർക്ക് ആശ്രയം നൽകുന്നതിൽ ആത്മാഭിമാനം തോന്നും. ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് സഹകരിക്കും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സാധിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും.

കർക്കടകമാസം - സംയുക്ത സംരംഭങ്ങളിൽ നിന്നു പിന്മാറി പുതിയ സംരംഭത്തിന് തുടക്കം കുറിക്കും. വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. ഉദ്യോഗമുപേക്ഷിച്ച് മറ്റൊന്നിന് ശ്രമിക്കും. വ്യാപാര വിപണന വിതരണ മേഖലകളിൽ ക്രമാനുഗതമായ പുരോഗതിയുണ്ടാകും. കാര്യനിർവഹണശേഷി, ഉത്സാഹം, ഉന്മേഷം തുടങ്ങിയവ പ്രവർത്തനക്ഷമതയ്ക്കു വഴിയൊരുക്കും.

Content Highlights: Yearly Prediction | Avittam | Star Predictions | Malayalam Star Prediction | Manorama Star Prediction | Astrology News | Manorama Astrology | Manorama Online