കന്നി 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം അശ്വതി: കുടുംബാംഗങ്ങളോടൊപ്പം താമസിക്കുവാൻ ഉദ്യോഗമാറ്റമോ തൊഴിൽ ക്രമീകരണമോ ഉണ്ടാകും. സ്വസ്ഥതയ്ക്കും സമാധാനത്തിനും വഴിയൊരുക്കും. ശാസ്ത്ര പരീക്ഷണ നീരീക്ഷണങ്ങൾ, മത്സരങ്ങൾ,

കന്നി 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം അശ്വതി: കുടുംബാംഗങ്ങളോടൊപ്പം താമസിക്കുവാൻ ഉദ്യോഗമാറ്റമോ തൊഴിൽ ക്രമീകരണമോ ഉണ്ടാകും. സ്വസ്ഥതയ്ക്കും സമാധാനത്തിനും വഴിയൊരുക്കും. ശാസ്ത്ര പരീക്ഷണ നീരീക്ഷണങ്ങൾ, മത്സരങ്ങൾ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കന്നി 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം അശ്വതി: കുടുംബാംഗങ്ങളോടൊപ്പം താമസിക്കുവാൻ ഉദ്യോഗമാറ്റമോ തൊഴിൽ ക്രമീകരണമോ ഉണ്ടാകും. സ്വസ്ഥതയ്ക്കും സമാധാനത്തിനും വഴിയൊരുക്കും. ശാസ്ത്ര പരീക്ഷണ നീരീക്ഷണങ്ങൾ, മത്സരങ്ങൾ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കന്നി 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം

 

ADVERTISEMENT

അശ്വതി: കുടുംബാംഗങ്ങളോടൊപ്പം താമസിക്കുവാൻ ഉദ്യോഗമാറ്റമോ തൊഴിൽ ക്രമീകരണമോ ഉണ്ടാകും. സ്വസ്ഥതയ്ക്കും സമാധാനത്തിനും വഴിയൊരുക്കും. ശാസ്ത്ര പരീക്ഷണ നീരീക്ഷണങ്ങൾ, മത്സരങ്ങൾ, നറുക്കെടുപ്പ് തുടങ്ങിയവയിൽ വിജയിക്കും. ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്കും ഉപകാരപ്രദമാകുന്നതിനാൽ ആശ്വാസമുണ്ടാകും.

 

ഭരണി: ഉദ്ദേശിക്കുന്ന കാര്യങ്ങൾ പലതും സാധിക്കും. ജീവിത നിലവാരം വർധിക്കും. അർഹമായ പിതൃസ്വത്ത് രേഖാപരമായി ലഭിക്കും. കാര്യനിർവഹണ ശക്തി, ഉത്സാഹം, ഉൻമേഷം തുടങ്ങിയവ പുതിയ സ്ഥാനമാനങ്ങൾക്ക് വഴിയൊരുക്കും. സാമ്പത്തിക പുരോഗതിയും ഉണ്ടാകും. ഉദാരമനസ്കത വർധിക്കും.

 

ADVERTISEMENT

കാർത്തിക: ഗുരുകാരണവൻമാരുടെ നിർദേശങ്ങൾ അബന്ധങ്ങളെ അതിജീവിച്ച് ജീവിതത്തിന് വഴിത്തിരിവുണ്ടാക്കിത്തരും. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി പ്രാണയാമവും വ്യായാമവും യോഗാഭ്യാസവും ശീലിക്കും. സഹോദരങ്ങളിൽ നിന്നും സുഹ്യത്തുക്കളിൽ നിന്നും സഹായസഹകരണങ്ങൾ വന്നു ചേരുന്നത് ആശ്വാസകരമാകും.

 

രോഹിണി: ദു:ശ്ശീലങ്ങൾ ഒഴിവാക്കുവാൻ നിർബദ്ധിതനാകും. ഗൃഹത്തിന്റെ അറ്റകുറ്റപണികൾക്ക് അധികച്ചെലവ് അനുഭവപ്പെടും. അർഹമായ ഔദ്യോഗിക പദവിക്കും പൂർവിക സ്വത്തിനും നിയമ സഹായം തേടും. ലാഭം കുറഞ്ഞ കരാറു ജോലികൾ ഉപേക്ഷിക്കുകയാവും നല്ലത്. ശത്രുക്കളുടെ ഉപദ്രവം ഉണ്ടാവും.

 

ADVERTISEMENT

മകയിരം: സാമ്പത്തികവിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വരും. നഷ്ടസാധ്യതകളെ വിലയിരുത്തി ബൃഹത് സംരംഭത്തിൽ നിന്നും പിൻമാറും. അഭിപ്രായ സമന്വയത്തിന് അത്യന്തം ക്ഷമയും സഹന ശക്തിയും വേണ്ടി വരും ഭൂമി വിൽപനയ്ക്ക് തടസ്സമുണ്ടാകും. ആരോഗ്യ കാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കുക.

 

തിരുവാതിര: സ്വന്തം ചുമതലകൾ അന്യരെ ഏൽപിക്കുന്നതും അന്യരുടെ കാര്യങ്ങളിൽ ഇടപെടുന്നതും ഒഴിവാക്കണം. പണം കടം കൊടുക്കുന്നതും ജാമ്യം നിൽക്കുന്നതും അരുത്. സംഭവബഹുലമായ വിഷയങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരും. പലരോടും സഹായ മന:സ്ഥിതി തോന്നുമെങ്കിലും സ്വന്തം നിലനിൽപ്പിന് നിദാനമല്ലാത്ത കാര്യങ്ങളിൽ ഏർപ്പെടരുത്. 

 

പുണർതം: പഠിച്ച വിദ്യയോടനുബന്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടും. ഈശ്വരപ്രാർത്ഥനകളാലും അശ്രാന്ത പരിശ്രമത്താലും വ്യാപാരവ്യവസായ വിപണന മേഖലകളിൽ വിജയവും സാമ്പത്തിക നേട്ടവും ഉണ്ടാകും. മറ്റുള്ളവരുടെ വിഷമാവസ്ഥയ്ക്ക് ശാശ്വത പരിഹാരം നിർദ്ദേശിക്കുവാൻ സാധിക്കും.

 

പൂയം: നിക്ഷേപമെന്ന നിലയിൽ ഭൂമിയോ വാഹനമോ വാങ്ങുവാനിടവരും. പഠിച്ച വിദ്യ പ്രവർത്തിയാക്കാൻ സാധിക്കും. പൊതുപ്രവർത്തനങ്ങളിൽ ശോഭിക്കും ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമുണ്ടാകും. ദാമ്പത്യ ക്ലേശാനുഭവങ്ങൾ അകന്ന് ദാമ്പത്യ ജീവിതം ഭദ്രമാകും. 

 

ആയില്യം: സേവനസാമർഥ്യത്താൽ അധികൃതരുടെ പ്രീതി നേടും. വർധിച്ചു വരുന്ന അധികാര പദവി ആത്മവിശ്വാസത്തോടുകൂടി ഏറ്റെടുക്കും ശുഭസൂചകങ്ങായ സൽകർമങ്ങൾക്ക് ആത്മാർഥമായി സഹകരിക്കും സന്താനങ്ങളുടെ കാര്യത്തിൽ സന്തോഷിക്കാനിടവരും. ദീർഘദൂര യാത്രയ്ക്ക് അവസരമുണ്ടാകും.

 

മകം: വാഹനം ഉപയോഗിക്കുന്നതിൽ വളരെ സൂക്ഷിക്കണം. വിദ്യാർത്ഥികൾ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധ വയ്ക്കണം. വാത- ഉദര- മൂത്രാശയ രോഗമുള്ളവർ കൂടുതൽ ശ്രദ്ധ വേണം.  കഠിനാദ്ധ്വാനത്താൽ തൊഴിൽ മണ്ഡലങ്ങളിൽ പുരോഗതി ഉണ്ടാകും.

 

പൂരം: ഈശ്വരപ്രാർത്ഥനകളാൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും . വ്യക്തിതാല്പര്യം പരമാവധി പ്രാവർത്തികമാക്കുവാൻ അവസരമുണ്ടാകും. അപാതകതകൾ പരിഹരിച്ച് വ്യവസായം പുനരാരംഭിക്കും. വിദ്യാർത്ഥികൾ പഠന കാര്യങ്ങളിൽ നന്നായി ശ്രദ്ധിക്കുക.

 

ഉത്രം: സാഹസപ്രവൃത്തികളിൽ നിന്നും ഊഹകച്ചവടത്തിൽ നിന്നും പിൻമാറണം. അഗ്നി, ആയുധം, ധനം, വാഹനം തുടങ്ങിയവ ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധവേണം. സുപരിചിതമായ കാര്യങ്ങൾ ആണെങ്കിലും അവലംബിക്കുവാൻ അകാരണ തടസ്സങ്ങൾ ഉണ്ടാകും. എല്ലാ കാര്യങ്ങളിലും നന്നായി ശ്രദ്ധ ചെലുത്തണം.

 

അത്തം: നിശ്ചയിച്ച കാര്യങ്ങൾക്ക് വ്യതിചലനം വന്നു ചേരും. വ്യാപാരവ്യവസായ മേഖലകളിൽ മാന്ദ്യവും പണ നഷ്ടവും ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ സൂക്ഷിക്കുക. പല പ്രകാരത്തിലും അസുഖം വർധിക്കാൻ സാധ്യതയുള്ളതിനാൽ ആരോഗ്യ കാര്യങ്ങളിൽ വളരെ ശ്രദ്ധിക്കണം. അന്ധമായ വിശ്വാസവും അത്യാഗ്രഹവും അബദ്ധങ്ങൾക്ക് വഴിയൊരുക്കും.

 

ചിത്തിര: അറിയാതെ ചെയ്തു പോയ തെറ്റുകൾക്ക് പ്രായശ്ചിത്തം ചെയ്യുവാനിടവരും. സുഹൃദ് ബന്ധങ്ങൾ പലതും വന്നു ചേരുമെങ്കിലും വളരെ സൂക്ഷിക്കണം. ഭഷ്യ വിഷബാധയേൽക്കാതിരിക്കാൻ നല്ല ശ്രദ്ധ വേണം. അവ്യക്തമായ പണമിടപാടിൽ നിന്നും പിൻമാറണം. ഔദ്യോഗിക ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കുവാൻ അശ്രാന്തപരിശ്രമം വേണ്ടി വരും.

 

ചോതി: സുഖദുഃഖങ്ങൾ ഒരു പോലെ വന്നു ചേരും. നിയമവിരുദ്ധമായ പ്രവർത്തന മണ്ഡലങ്ങളിൽ നിന്നും ഒഴിഞ്ഞു മാറണം. സഹായാഭ്യർത്ഥന നിരസിച്ചതിനാൽ സ്വജനശത്രുത വർധിക്കും. പകർച്ച വ്യാധി പിടിപ്പെടാതിരിക്കാൻ കൂടുതൽ ശ്രദ്ധിക്കുക. അഗ്നി ഗ്യാസ് എന്നിവ കൈകാര്യം ചെയ്യുബോൾ അശ്രദ്ധ ഒഴിവാക്കണം.

 

വിശാഖം: പ്രാരംഭത്തിൽ ഔദ്യോഗിക ചുമതലകൾ വർധിക്കുമെങ്കിലും പിന്നീട് സുഗമമാകും. നിരവധി കാര്യങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ ചെയ്തു തീർക്കും പ്രായാധിക്യമുള്ളവരുടെ വാക്കുകൾ അനുസരിക്കുന്നതിനാൽ ആഗ്രഹസാഫല്യമുണ്ടാകും. പ്രലോഭനങ്ങളിൽ അകപ്പെടരുത്. വീഴ്ച, ചതവ് വരാതിരിക്കാൻ നന്നായി ശ്രദ്ധിക്കുക.

 

അനിഴം: പദ്ധതി സമർപ്പണത്തിൽ വിജയിക്കും. യുക്തമായ നിർദ്ദേശം തേടി പ്രവർത്തന രംഗങ്ങളിൽ കാലോചിതമായ പരിഷ്ക്കാരങ്ങൾ അവലംബിക്കും. ജീവിത നിലവാരം പ്രതീക്ഷിച്ചതിലുപരി മെച്ചപ്പെടും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കുന്നതിനാൽ ആത്മസംതൃപതിയുണ്ടാകും.

 

തൃക്കേട്ട: സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കരാറു ജോലികൾ കൃത്യതയോടെ ചെയ്തു തീർക്കുവാനും പുതിയത് ഏറ്റെടുക്കാനും കഴിയും. പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും പ്രതീക്ഷിച്ചതിലുപരി ഫലമുണ്ടാകും. അന്യരുടെ വിഷമാവസ്ഥകൾക്ക് ശാശ്വത പരിഹാരം നിർദ്ദേശിക്കുവാൻ സാധിക്കുന്നതിനാൽ കൃതാർത്ഥനാകും. 

 

മൂലം: പൊതുപ്രവർത്തനങ്ങളിൽ ശോഭിക്കും. കർമ്മരംഗത്തും നേട്ടങ്ങൾ പ്രതീക്ഷിക്കാം. നഷ്ടപ്പെട്ടു എന്ന് കരുതിയ രേഖകൾ തിരിച്ചു ലഭിക്കും .അധ്യാത്മിക - ആത്മീയ ജ്ഞാനത്താൽ വൈരാശ്യ ബുദ്ധി ഉപേക്ഷിക്കും. കലാകായിക മത്സരങ്ങളിൽ വിജയിക്കും. ഉപരി പഠനത്തിന് വിദേശത്ത് പ്രവേശനം ലഭിക്കും. ധാരാളം യാത്ര  ചെയ്യാൻ അവസരം ഉണ്ടാകും.

 

പൂരാടം: പ്രവർത്തിയിലുള്ള നിഷ്കർഷയും ആത്മാർഥതയും ലക്ഷ്യബോധവും ഉന്നതസ്ഥാനങ്ങൾക്കു വഴിയൊരുക്കും. ഉദ്ദേശശുദ്ധിയുള്ള പ്രവർത്തന ശൈലി മറ്റുള്ളവർക്ക് മാതൃകാ പരമായി തീരും. ഗവേഷകർക്കും  വിദ്യാർഥികൾക്കും ഫലപ്രദമായ അവസരങ്ങൾ വന്നു ചേരും. സ്വർണലാഭവും ദ്രവ്യലാഭവും പ്രതീക്ഷിക്കാം.

 

ഉത്രാടം: മാതാപിതാക്കളെ അനുസരിച്ച് പ്രവർത്തിച്ചാൽ അബദ്ധങ്ങൾ ഒഴിവാകും. തൊഴിൽപരമായ പ്രാരാബ്ദങ്ങളാൽ പലപ്പോഴും കുടുംബാംഗങ്ങളുടെ കാര്യങ്ങൾ വേണ്ടവിധത്തിൽ ചെയ്യുവാൻ കഴിയില്ല .സഹായ സ്ഥാനത്തുള്ളവരിൽ നിന്നുള്ള നിസ്സഹകരണ മനോഭാവത്താൽ മനോവിഷമം ഉണ്ടാകും. അശ്രദ്ധ കൊണ്ട് പണനഷ്ടം ഉണ്ടാകും.

 

തിരുവോണം: വിദ്യാർഥികൾക്ക് ഉദാസീന ഭാവം വർധിക്കും. അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുവാൻ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കും. ദുർജ്ജന സംസർഗത്തിൽ നിന്നും യുക്തിപൂർവം പിൻമാറുകയാണ് ഭാവിയിലേക്ക് നല്ലത്. അമിതമായ ആത്മപ്രശംസ അവസരങ്ങളെ നഷ്ടപ്പെടുത്തും. പരിഗണിക്കേണ്ടതായ കാര്യങ്ങൾക്ക് അവഗണന വന്നു ചേരുന്നതിനാൽ മനോവിഷമം തോന്നും.

 

അവിട്ടം: സങ്കുചിത ചിന്തകൾ ഉപേക്ഷിച്ച് വിശാല മനോഭാവം സ്വീകരിക്കുന്നത് ഭാവിയിലേക്ക് ഉപകാരപ്രദമാകും. വ്യർത്ഥമായ വ്യാമോഹങ്ങളെ ഒഴിവാക്കണം. അനുഭവജ്ഞാനമുള്ള ഗുരുക്കൻമാർ നിർദ്ദേശിക്കുന്ന പാതയിൽ ആധുനിക സംവിധാനം അവലംബിച്ചു ചെയ്യുന്ന കാര്യങ്ങൾ ഏറെക്കുറെ ഫലപ്രദമാകും. വിമർശങ്ങനങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കി ജീവിതത്തിൽ മാറ്റം വരുത്തും.

 

ചതയം: കാര്യസാധ്യങ്ങൾക്ക് കാലതാമസം നേരിടും. ആർഭാടങ്ങൾക്ക് നിയന്ത്രണം വേണം. സത്യമായ കാര്യങ്ങളാണെങ്കിലും അവതരിപ്പിക്കാനുള്ള അവസരം കുറയും. ജീവിത യാഥാർഥ്യങ്ങളെ മനസ്സിലാക്കി ആത്മ നിയന്ത്രണത്തോടു കൂടിയ സമീപനം സ്വസ്ഥതയ്ക്കും സമാധാനത്തിനും വഴിയൊരുക്കും.

 

പൂരൂരുട്ടാതി: മോഹന വാഗ്ദാനങ്ങളിൽ അകപ്പെടാതെ സൂക്ഷിക്കണം. സങ്കീർണമായ പ്രശ്നങ്ങൾക്ക് പലവട്ടം ചർച്ചകൾ വേണ്ടി വരും .അനുദിനം വർധിച്ചു വരുന്ന ചെലവുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തും വസ്തു തർക്കം പരിഹരിക്കാൻ വിട്ടുവീഴ്ചാമനോഭാവം സ്വീകരിക്കും. അർത്ഥവ്യാപ്തിയോടുകൂടിയ ആശയങ്ങളും ചിന്തകളും പുതിയ തലങ്ങൾക്ക് വഴിയൊരുക്കും.

 

ഉത്തൃട്ടാതി: ധാർമിക ചിന്തകൾക്ക് പ്രാധാന്യം നൽകി ചെയ്യുന്ന കർമങ്ങൾ എല്ലാം ശുഭ പരിസമാപ്തി കൈവരും. ജാഗ്രതയോടു കൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. ഈശ്വര ചിന്തകൾ അനാവശ്യ വിചാരങ്ങളെ അതിജീവിക്കാൻ കഴിയും. ദാമ്പത്യ ജീവിതത്തിൽ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം.

 

രേവതി: ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാവാതെ സൂക്ഷിക്കണം. പ്രവർത്തന മേഖലകളിൽ പുരോഗതി കുറയും. ദമ്പതികൾ ചെറിയ ചെറിയ പിണക്കങ്ങൾ വലുതാക്കി മാറ്റരുത്. സന്താനങ്ങളുടെ കാര്യത്തിൽ നല്ല ശ്രദ്ധ വേണം. നീതിപൂർവമുള്ള സമീപനം സർവകാര്യ വിജയങ്ങൾക്ക് വഴിയൊരുക്കും . 

 

ജ്യോതിഷി പ്രഭാസീന സി.പി. 

ഹരിശ്രീ 

പി. ഒ : മമ്പറം 

വഴി : പിണറായി 

കണ്ണൂർ ജില്ല 

Phone: 9961442256

Email ID: prabhaseenacp@gmail.com

 

Content Highlights: Monthly Star Prediction | Prabhaseena C P | 1199 Kanni |Star Prediction | Prediction | Monthly Horoscope | Manorama Astrology