വിദേശയാത്ര, സൽകീർത്തി, സജ്ജനപ്രീതി; വെല്ലുവിളികളെ നിഷ്പ്രയാസം നേരിട്ട് ഉത്തൃട്ടാതി നക്ഷത്രക്കാർ
ചിങ്ങമാസം – പാരമ്പര്യവിജ്ഞാനം പിൻതലമുറയിലുള്ളവർക്ക് പകർന്നുകൊടുക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. സുപ്രധാനങ്ങളായ കാര്യങ്ങളിൽ സുവ്യക്തമായ തീരുമാനം ഉണ്ടാകുന്നത് ജീവിതത്തിന് വഴിത്തിരിവുണ്ടാക്കും. കാര്യങ്ങൾ നിശ്ചിതസമയത്തിനുള്ളിൽ ചെയ്തുതീർക്കും. സഹപ്രവർത്തകരുടെ സഹകരണത്താൽ പദ്ധതി സമർപ്പണത്തിൽ
ചിങ്ങമാസം – പാരമ്പര്യവിജ്ഞാനം പിൻതലമുറയിലുള്ളവർക്ക് പകർന്നുകൊടുക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. സുപ്രധാനങ്ങളായ കാര്യങ്ങളിൽ സുവ്യക്തമായ തീരുമാനം ഉണ്ടാകുന്നത് ജീവിതത്തിന് വഴിത്തിരിവുണ്ടാക്കും. കാര്യങ്ങൾ നിശ്ചിതസമയത്തിനുള്ളിൽ ചെയ്തുതീർക്കും. സഹപ്രവർത്തകരുടെ സഹകരണത്താൽ പദ്ധതി സമർപ്പണത്തിൽ
ചിങ്ങമാസം – പാരമ്പര്യവിജ്ഞാനം പിൻതലമുറയിലുള്ളവർക്ക് പകർന്നുകൊടുക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. സുപ്രധാനങ്ങളായ കാര്യങ്ങളിൽ സുവ്യക്തമായ തീരുമാനം ഉണ്ടാകുന്നത് ജീവിതത്തിന് വഴിത്തിരിവുണ്ടാക്കും. കാര്യങ്ങൾ നിശ്ചിതസമയത്തിനുള്ളിൽ ചെയ്തുതീർക്കും. സഹപ്രവർത്തകരുടെ സഹകരണത്താൽ പദ്ധതി സമർപ്പണത്തിൽ
ചിങ്ങമാസം – പാരമ്പര്യവിജ്ഞാനം പിൻതലമുറയിലുള്ളവർക്ക് പകർന്നുകൊടുക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. സുപ്രധാനങ്ങളായ കാര്യങ്ങളിൽ സുവ്യക്തമായ തീരുമാനം ഉണ്ടാകുന്നത് ജീവിതത്തിന് വഴിത്തിരിവുണ്ടാക്കും. കാര്യങ്ങൾ നിശ്ചിതസമയത്തിനുള്ളിൽ ചെയ്തുതീർക്കും. സഹപ്രവർത്തകരുടെ സഹകരണത്താൽ പദ്ധതി സമർപ്പണത്തിൽ വിജയമുണ്ടാകും. വിശ്വസ്തസേവനത്തിന് പ്രശസ്തിപത്രം ലഭിക്കും. ശാസ്ത്രസാങ്കേതികവിദ്യയിൽ പുതിയ കണ്ടെത്തലുകൾക്കു സാക്ഷിയാകും.
കന്നിമാസം - ധനവിഭവ സമാഹരണയജ്ഞത്തിൽ ലക്ഷ്യപ്രാപ്തി നേടും. പുതിയ ഭരണപരിഷ്കാരം പ്രവർത്തനക്ഷമതയ്ക്കു വഴിയൊരുക്കും. എല്ലായിടത്തും പരിഗണന ലഭിക്കുന്നതിനാൽ ആശ്വാസം തോന്നും. നീതിന്യായങ്ങൾ നടപ്പിലാക്കുന്നതിൽ ലക്ഷ്യപ്രാപ്തി നേടും. അവതരണശൈലിയിൽ പുതിയ ആശയം അവലംബിക്കും. ആവശ്യങ്ങൾ സാധിക്കും.
തുലാമാസം – ആത്മബന്ധത്തിന് പുതിയ തലങ്ങൾ കണ്ടെത്തുന്ന മക്കളുടെ സമീപനത്തിൽ ആത്മാഭിമാനം തോന്നും. അമിതാവേശം, അമിതഭക്ഷണം എന്നിവ ഒഴിവാക്കണം. സ്ഥാപനത്തിന് ദീർഘകാലപുരോഗതിക്ക് അനുയോജ്യമായ പദ്ധതികൾ സമർപ്പിക്കും. സാംക്രമികരോഗങ്ങൾ പിടിപെടും. മക്കളുടെ സംരക്ഷണം മനസ്സമാധാനത്തിന് വഴിയൊരുക്കും.
വൃശ്ചികമാസം – സുതാര്യതയുള്ള സമീപനത്താൽ സർവകാര്യവിജയം നേടും. അസാധ്യമെന്നു തോന്നുന്ന പലതും നിഷപ്രയാസം സാധിക്കും. ആത്മാർഥ പ്രവർത്തനങ്ങൾക്ക് അനുമോദനങ്ങൾ വന്നുചേരും. സ്വപ്നസാക്ഷാൽക്കാരത്താൽ ആത്മനിർവൃതിയുണ്ടാകും. അസുലഭനിമിഷങ്ങളെ അനിർവചനീയമാക്കുവാൻ അവസരമുണ്ടാകും. കലാകായിക മത്സരങ്ങളിൽ വിജയിക്കും.
ധനുമാസം – ദീർഘവീക്ഷണത്തോടുകൂടി ചെയ്യുന്ന കാര്യങ്ങൾ അനുഭവത്തിൽ വന്നുചേരും. അഭയം പ്രാപിച്ചു വരുന്നവർക്ക് ആശ്രയം നൽകും. ആധ്യാത്മിക–ആത്മീയപ്രഭാഷണങ്ങൾ മനസ്സമാധാനത്തിനു വഴിയൊരുക്കും. ഭൂമിവില്പന സാധ്യമാകും. വ്യവസായം നവീകരിക്കും. സൽകീർത്തിയും സജ്ജനപ്രീതിയും ആത്മസാക്ഷാൽക്കാരവും ഉണ്ടാകും.
മകരമാസം – വിഭാവനം ചെയ്ത പദ്ധതികൾ പ്രവർത്തികമാക്കാൻ സാധിക്കും. തൊഴിൽമേഖലകളിൽ നേട്ടം കൈവരും. വെല്ലുവിളികളെ നിഷ്പ്രയാസം നേരിടുവാൻ സാധിക്കും. ബന്ധുക്കൾതമ്മിലുള്ള തർക്കം പരിഹരിക്കും. പൊതുജനപ്രീതി നേടും. കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും.
കുംഭമാസം – വിദേശയാത്രയ്ക്ക് തയാറാകും. സഹൃദയസദസ്സിൽ ആദരവുണ്ടാകും. ഭരണസംവിധാനം വിപുലമാക്കുവാൻ കഴിവുള്ളവരെ നിയമിക്കും. കുടുംബാംഗങ്ങളോടൊപ്പം താമസിക്കുവാൻ തക്കവണ്ണം തൊഴിൽ ക്രമീകരിക്കും. ദുശ്ശീലങ്ങൾ ഉപേക്ഷിച്ച് നല്ല ശീലങ്ങൾ ജീവിതത്തിൽ പകർത്തുവാൻ തയാറാകും. ദേവാലയദർശനം നടത്തി മുടങ്ങിക്കിടപ്പുള്ള വഴിപാടുകൾ ചെയ്തുതീർക്കും.
മീനമാസം – നിർധനരായവർക്ക് സാമ്പത്തികസഹായം ചെയ്യുവാനിടവരും. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാവാതെ ശ്രദ്ധിക്കണം. വ്യക്തിപ്രഭാവത്താൽ ദുഷ്കീർത്തി നിഷ്പ്രഭമാകും. ഗതാഗതനിയമം ലംഘിച്ചതിനാൽ പിഴ അടയ്ക്കേണ്ടിവരും. ബാഹ്യപ്രേരണകൾ പലതും വന്നുചേരുമെങ്കിലും വിദഗ്ധനിർദേശം സ്വീകരിക്കാതെ പ്രതികരണം അരുത്. കുടുംബാംഗങ്ങളിൽ നിന്നുള്ള പ്രശ്നം കാരണം മാറി താമസിക്കും.
മേടമാസം – പൂർണത പോരാത്തതിനാൽ അപേക്ഷകൾ നിരസിക്കപ്പെടും. വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. ഉദ്യോഗമന്വേഷിച്ചുള്ള വിദേശയാത്ര വിഫലമാകും. പരസ്പരവിശ്വാസം നഷ്ടപ്പെട്ടതിനാൽ സംയുക്തസംരംഭത്തിൽ നിന്നു പിന്മാറും. അശ്രദ്ധകൊണ്ട് അബദ്ധങ്ങൾ പറ്റാതിരിക്കാൻ ജാഗ്രത വേണം.
ഇടവമാസം – ചെറിയ തോതിൽ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടിവരും. പലപ്പോഴും സഹപ്രവർത്തകരുടെയും കീഴ്ജീവനക്കാരുടെയും ജോലി കൂടി ചെയ്യേണ്ട സാഹചര്യമുണ്ടാകും. അപ്രധാനങ്ങളായ കാര്യങ്ങളിൽ അനാവശ്യമായി ആലോചിയ്ക്കുന്ന പ്രവണത ഒഴിവാക്കണം. ഉദ്യോഗമാറ്റമുണ്ടാകും. മേലധികാരിയുടെ ദുസ്സംശയങ്ങൾക്കു വിശദീകരണം നൽകേണ്ടിവരും.
മിഥുനമാസം – ഔദ്യോഗികമായി മുടങ്ങിക്കിടപ്പുള്ള സ്ഥാനമാനങ്ങൾ ലഭിക്കും. പുരാണം, ഇതിഹാസം, ഭാരതീയ ശാസ്ത്രങ്ങൾ, ആധ്യാത്മികം തുടങ്ങിയവയിൽ താല്പര്യം കൂടും. ദാമ്പത്യ ഐക്യത്തിനായി വിട്ടുവീഴ്ചമനോഭാവം വേണ്ടിവരും. നഷ്ടപ്പെട്ടു എന്ന് കരുതുന്ന രേഖകളും ആഭരണങ്ങളും തിരിച്ചുകിട്ടും. . യുക്തിപൂർവമുള്ള സമീപനത്താൽ പ്രലോഭനങ്ങളെ അതിജീവിക്കും.
കർക്കടകമാസം – സഹോദരങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സഹായസഹകരണങ്ങൾ വന്നുചേരുന്നത് ആശ്വാസകരമാകും. നിയുക്തപദവിയ്ക്ക് സ്ഥാനചലനം വന്നുചേരും. അവസരങ്ങൾ കുറയുന്നതിനാൽ മനോവിഷമം തോന്നും. സ്വയം തീരുമാനിച്ച പ്രണയബന്ധത്തിൽ നിന്നും പിന്മാറി രക്ഷിതാക്കൾ നിർദേശിക്കുന്ന വിധത്തിൽ വിവാഹമുണ്ടാകും. ചെലവ് കൂടുന്നതിനാൽ കടം വാങ്ങേണ്ടിവരും.
Content Highlights: Yearly Prediction | Uthrattathi | Yearly Star Prediction | Star Predictions | Malayalam Star Prediction | Manorama Star Prediction | Astrology News | Manorama Astrology | Manorama Online