രാഹുവും കേതുവും പതിനെട്ടു മാസങ്ങൾക്കു ശേഷം രാശി മാറിയിരിക്കുകയാണ്. രാശി ചക്രത്തിൽ സദാ പ്രതിലോമമായി സഞ്ചരിക്കുന്ന രാഹു കേതുക്കൾ 2023 ഒക്ടോബർ 30 ന് പകൽ 02.13 നാണ് രാശി മാറിയത്. രാഹു കേതുക്കളുടെ അടുത്ത രാശി മാറ്റം 2025 മെയ് മാസം 18 നു വൈകിട്ട് 05.08 നാണ്. അന്ന് രാഹു കുംഭം രാശിയിലേക്കും കേതു

രാഹുവും കേതുവും പതിനെട്ടു മാസങ്ങൾക്കു ശേഷം രാശി മാറിയിരിക്കുകയാണ്. രാശി ചക്രത്തിൽ സദാ പ്രതിലോമമായി സഞ്ചരിക്കുന്ന രാഹു കേതുക്കൾ 2023 ഒക്ടോബർ 30 ന് പകൽ 02.13 നാണ് രാശി മാറിയത്. രാഹു കേതുക്കളുടെ അടുത്ത രാശി മാറ്റം 2025 മെയ് മാസം 18 നു വൈകിട്ട് 05.08 നാണ്. അന്ന് രാഹു കുംഭം രാശിയിലേക്കും കേതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാഹുവും കേതുവും പതിനെട്ടു മാസങ്ങൾക്കു ശേഷം രാശി മാറിയിരിക്കുകയാണ്. രാശി ചക്രത്തിൽ സദാ പ്രതിലോമമായി സഞ്ചരിക്കുന്ന രാഹു കേതുക്കൾ 2023 ഒക്ടോബർ 30 ന് പകൽ 02.13 നാണ് രാശി മാറിയത്. രാഹു കേതുക്കളുടെ അടുത്ത രാശി മാറ്റം 2025 മെയ് മാസം 18 നു വൈകിട്ട് 05.08 നാണ്. അന്ന് രാഹു കുംഭം രാശിയിലേക്കും കേതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാഹുവും കേതുവും പതിനെട്ടു മാസങ്ങൾക്കു ശേഷം രാശി മാറിയിരിക്കുകയാണ്. രാശി ചക്രത്തിൽ സദാ പ്രതിലോമമായി സഞ്ചരിക്കുന്ന രാഹു കേതുക്കൾ 2023 ഒക്ടോബർ 30 ന്  

പകൽ 02.13 നാണ് രാശി മാറിയത്. രാഹു കേതുക്കളുടെ അടുത്ത രാശി മാറ്റം 2025 മെയ് മാസം 18 നു വൈകിട്ട്  05.08 നാണ്. അന്ന് രാഹു കുംഭം രാശിയിലേക്കും കേതു ചിങ്ങത്തിലേക്കും പ്രവേശിച്ചു സഞ്ചരിച്ചു തുടങ്ങും. നിലവിലെ രാശി മാറ്റം അനുസരിച്ച് 7 കൂറുകാർക്ക് ഭാഗ്യാനുഭവങ്ങൾ കാണുന്നു.

ADVERTISEMENT

മേടക്കൂർ: (അശ്വതി , ഭരണി, കാർത്തിക 1/4): പ്രധാനമായും ആരോഗ്യകാര്യത്തിൽ അധികശ്രദ്ധ പുലർത്തുക, കർമരംഗത്ത് അപ്രതീക്ഷിത നേട്ടം പ്രതീക്ഷിക്കാം. വിദേശ ജോലിക്കു ശ്രമിക്കുന്നവർക്ക് അനുകൂല ഫലങ്ങൾ ഉണ്ടാവുന്ന കാലമാണ്. അധികാരകേന്ദ്രത്തിൽ നിലനിന്നിരുന്ന മത്സരങ്ങൾ തരണം ചെയ്യും. കുടുംബത്തിൽ സമാധാന ശ്രമങ്ങൾക്കു നേതൃത്വം നൽകും. തൊഴിൽ പരമായി സന്താനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും. ഉറ്റവരിൽ നിന്നും ധനസഹായം ലഭിക്കും. സാങ്കേതിക മേഖലയിൽ തൊഴിൽ ലഭിക്കും. ജീവിതപങ്കാളിക്കു അനുകൂലസമയം. വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും. ജോലി സംബന്ധമായി സ്വഗൃഹം വിട്ടു താമസിക്കും. വ്യവഹാരങ്ങളിൽ എതിരാളികൾക്ക് മേൽ വിജയം കൈവരിക്കും. മത്സരപ്പരീക്ഷകളിൽ വിജയം നേടും. 

ഇടവക്കൂർ (കാർത്തിക 3/ 4, രോഹിണി, മകയിരം 1/2): അനുഭവിച്ചുകൊണ്ടിരുന്ന വിഷമതകളിൽ വലിയൊരാശ്വാസം ഉണ്ടാകും. തൊഴിൽപരമായ നേട്ടം. താൽക്കാലിക ജോലി സ്ഥിരപ്പെടും. ഉന്നതസ്ഥാനീയരുമായി മികച്ച ബന്ധം സ്ഥാപിക്കുവാൻ സാധിക്കും. യാത്രകൾ വഴി നേട്ടങ്ങൾ കൈവരിക്കും. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. ആരോഗ്യപരമായി നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. കുടുംബത്തോടൊപ്പം സന്തോഷത്തോടെ സമയം ചെലവഴിക്കുവാൻ സാധിക്കും. സുഹൃദ്‌സമാഗമം ഉണ്ടാകും. പൈതൃകസ്വത്ത് അനുഭവത്തിൽ വരും. ഭവനനവീകരണത്തിനു പണം ചെലവിടും. പണമിടപാടുകളിൽ  കൃത്യത പുലർത്തും. അടുത്ത സുഹൃത്തുക്കളിൽ നിന്നുള്ള സഹായം പ്രതീക്ഷിക്കാം. സാമ്പത്തിക വിഷമതകളിൽ നിന്ന് ആശ്വാസം. 

ADVERTISEMENT

മിഥുനക്കൂർ (മകയിരം 1/ 2, തിരുവാതിര, പുണർതം 3/4 ): തൊഴിൽരംഗത്ത് നേട്ടങ്ങൾ, മാനസികമായി നിലനിന്നിരുന്ന വിഷമതകൾ മാറും. ഭൂമി വാങ്ങുവാനും ഗൃഹനിർമാണം ആരംഭിക്കുവാനും യോഗമുള്ള കാലമാണ്. ഗൃഹനിർമാണം ആരംഭിച്ചവർക്ക് ഭംഗിയായി പൂർത്തീകരിക്കുന്നതിന് സാധിക്കും. കടം നൽകിയ പണം തിരികെ ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് അനുകൂല സമയം. സഹപ്രവർത്തകരുടെ സഹായം എല്ലാക്കാര്യത്തിലും ഉണ്ടാകും. ഉപരിപഠനത്തിനുള്ള സാഹചര്യങ്ങൾ ചേർന്ന് വരുന്ന സമയമാണ്. അർഥസർക്കാർ സ്ഥാപനത്തിൽ സ്ഥിരജോലി ലഭിക്കും.  തികച്ചും അവിചാരിതമായി ധനലാഭം പ്രതീക്ഷിക്കാം. 

കന്നിക്കൂർ  (ഉത്രം 3/4, അത്തം, ചിത്തിര 1/2): ബന്ധങ്ങളിൽ നിലനിന്നിരുന്ന പ്രശ്ങ്ങൾ വിട്ടൊഴിയും. കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് പ്രശസ്‌തി. വിദേശ ജോലിക്കു ശ്രമിക്കുന്നവർക്ക് അനുകൂല കാലമാണ്. മികച്ച സ്ഥാപനത്തിൽ നിന്നും മേന്മയുള്ള ഓഫർ ലഭിക്കും. വാടകവീട്ടിൽ നിന്നും സ്വന്തം ഭാവനത്തിലേക്ക് മാറുന്നതിന് സാധിക്കും. ക്യാമ്പസ് ഇന്റർവ്യൂ വഴി   മികച്ച ജോലി ലഭിക്കും. വസ്തു തർക്കം ന്യായമായി പരിഹരിക്കും. ആഡംബരവസ്തുക്കൾ സമ്മാനമായി ലഭിക്കും. ഏജൻസി ഇടപാടിൽ ധനവരവ്. ഗൃഹം മോടിപിടിപ്പിക്കും. സന്താന ഗുണം ഉണ്ടാകും. നഷ്ടപ്പെട്ടെന്ന് കരുതിയ വസ്തുവകകൾ തിരികെ ലഭിക്കും. പഴയ വാഹനം മാറ്റി വാങ്ങുവാൻ സാധിക്കും.

ADVERTISEMENT

തുലാക്കൂർ (ചിത്തിര 1/2, ചോതി, വിശാഖം 3/ 4): ആഗ്രഹങ്ങൾ സാധിക്കുന്ന കാലമാണ്. പ്രാഫഷണൽ കോഴ്‌സുകളിൽ ഉന്നത വിജയം.  തൊഴിൽ രംഗത്ത് ഉത്തരവാദിത്തം വർധിക്കും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. സന്താനങ്ങൾക്ക് ഉന്നത വിദ്യാഭ്യാസ നേട്ടം. തടസ്സപ്പെട്ടു കിടന്നിരുന്ന  ഉദ്ദിഷ്ടകാര്യങ്ങൾ സാധിക്കും. സാമ്പത്തിക ബാധ്യതകൾ തീർക്കും. സന്താനങ്ങൾ മുഖേന മനഃ സന്തോഷം കൈവരിക്കും. ശത്രുപീഢ  കുറയും. ഉപരിപഠനത്തിന് സ്കോളർഷിപ്  ലഭിക്കും. വിവാഹത്തിനുണ്ടായിരുന്ന തടസ്സം മാറും. 

ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം1/4) : വിദേശ തൊഴിൽ ലാഭത്തിനു സാധ്യത. മനസ്സിനിണങ്ങിയ ഗൃഹലാഭം. സേനാവിഭാഗങ്ങളിൽ സ്ഥാനക്കയറ്റം. വാസസ്ഥാനം വെടിഞ്ഞു താമസിക്കേണ്ടി വരും. വ്യാപാരം അഭിവൃധിപ്പെടും. വിവാഹ ആലോചനകാലിൽ തീരുമാനമെടുക്കും.  കോടതികളിൽ  നിലനിന്നിരുന്ന കേസുകൾ വിജയം കൈവരിക്കും. സാമ്പത്തിക പരമമായ മേൽഗതി കൈവരിക്കും. പ്രണയ ബന്ധങ്ങളിൽ അനുകൂല തീരുമാനം കൈക്കൊള്ളും. ബന്ധുജന സഹായം വർധിക്കും.

മകരക്കൂർ ( ഉത്രാടം 3/4 , തിരുവോണം, അവിട്ടം 1/2 ):

സാമ്പത്തിക സ്ഥിതിയിൽ അപ്രതീക്ഷിത മുന്നേറ്റം. വിവാഹം ആലോചിക്കുന്ന വർക്ക് മനസ്സിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. ശാരീരിക വിഷമതകൾ വിട്ടൊഴിയും. വിദേശ തൊഴിൽ രംഗത്ത് നേട്ടങ്ങൾ കൈവരിക്കും. ഭവനത്തിൽ നവീകരണ പ്രവർത്തനങ്ങൾ ,പുതിയ വാഹന ലാഭം , ഭവന നിർമ്മാണം പൂർത്തീകരിക്കും. പണമിടപാടുകളിൽ നേട്ടം. രോഗ ദുരിതത്തിൽ നിന്ന്  ആശ്വാസം. പതിവിൽക്കൂടുതൽ യാത്രകൾ വേണ്ടി വരും.